Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

Part 54


ടീച്ചറുടെ കൊലപാതകിയെപ്പറ്റി പോലീസിന് എന്തെങ്കിലും വിവരം കിട്ടിയോ \"വിഷ്ണുവിന്റെ ചോദ്യം കേട്ട് രാകി നിഗൂഢമായി പുഞ്ചിരിച്ചു.\"....He is‌ back......ബെൻസിർ  സക്കറിയ...  \"
വിഷ്ണു ഒന്ന് ഞെട്ടി.. അവന്റെ കണ്ണുകൾ ചുവന്നു. രക്തം തിളച്ചു
\"ബെൻസിറോ...... അവൻ ജയിൽ വിട്ടോ.....\"
\"Yes..... ഇറങ്ങിയെന്നുമാത്രമല്ല..... അവന്റെ പ്രതികാരത്തിന് ഇന്നും പഴയ മൂർച്ചയുണ്ട് താനും.ജയിലിൽ നിന്നിറങ്ങിയ അവന്റെ ആദ്യത്തെ ഇരയായത് പാവം അന്ന ടീച്ചറാണ്...

\"ബെന്നി....... ബെന്നിയാണോ ടീച്ചറെ....... അവനിനിയും മതിയായില്ലേ.... എത്രപേരുടെ ജീവനും ജീവിതവുമാണ് അവൻ മൂലം ഇല്ലാതായത്...\"
വിഷ്ണുവിന്റെ കണ്ണിലെ കലി രാകേഷിന് അളക്കാൻ കഴിയുമായിരുന്നു.
\"എവിടെയാണവൻ......കണ്ടുപിടിക്കണം.. എവിടെയാണെങ്കിലും കണ്ടെത്തി അവന്റെ ദേഹം പച്ചക്ക് കൊളുത്തണം... പന്ന.... @##₹@%#\"%....\"
വിഷ്ണു മുഷ്ഠിച്ചുരുട്ടി പല്ലുകടിച്ചുകൊണ്ട് പറഞ്ഞു.പല കാര്യങ്ങളുടെയും ചുരുളഴിയണമെങ്കിൽ എല്ലാം വിഷ്ണുവും കൂടി അറിയണമെന്ന് രാകേഷിനു തോന്നി.രാകേഷ് വിവാഹദിവസം മുതലുള്ള കാര്യങ്ങളെല്ലാം വിഷ്ണുവിനോട് പറഞ്ഞു.
\"....... അവന്റെ ലക്ഷ്യം  അനുതന്നെയാണ്..അവൻ ഇവിടൊക്കെത്തന്നെയുണ്ട് പക്ഷെ സ്പോട്ട് കണ്ടെത്താനായിട്ടില്ല....... ഒരു കാര്യം കൂടി.. ബെന്നി ഒറ്റക്കല്ല... അവനുപിന്നിൽ മറ്റാരോഉണ്ട്.... അവനെക്കൊണ്ട് എല്ലാം ചെയ്യിക്കുന്ന ഒരു അജ്ഞാത ശത്രു..\"
വിഷ്ണു അതുകേട്ട് തറഞ്ഞുനിന്നു.
\"..... അതെ... അങ്ങനെയൊരാളുണ്ട്.....കാര്യങ്ങളെല്ലാം തന്നെ നിയന്ത്രിക്കുന്ന കുശാഗ്രബുദ്‌ധിയുള്ള....ഒരു മാസ്റ്റർ ബ്രെയിൻ...... ബെന്നി അവന്റെ കയ്യിലെ വെറുമൊരു പപ്പറ്റ് ആണ്...\"
\"ഇല്ല അങ്ങനെയൊന്നുമുണ്ടാവില്ല.... ബെന്നി മാത്രമേ ഞങ്ങൾക്ക് ശത്രുവായിട്ടുള്ളൂ... മറ്റൊരാൾ.... ഇല്ല രാകേഷ് അതൊക്കെ വെറും സംശയങ്ങാളാകും..\"

\"ഞാനും എന്റെ ഫ്രണ്ടും  പിന്നേ ടീച്ചറുടെ കേസ് അന്വേഷിക്കുന്ന DYSP വിവേകും ചേർന്ന് നടത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തിയ ചിലകാര്യങ്ങളുണ്ട്...
ബെന്നി ഒരുവർഷക്കാലം മെന്റൽ അസ്സൈലെത്തിലായിരുന്നു... അവനെ ട്രീറ്റ്‌ ചെയ്ത ഡോക്ടർ പറഞ്ഞത്...... ബെന്നി  അമിതമായി ഡ്രഗ് ഉപയോഗിച്ചിരുന്നത് മൂലം തുടക്കത്തിൽ വളരെ വൈലെന്റായിരുന്നു.. കാലക്രമേണയുള്ള  ട്രീറ്റ്മെന്റ് മൂലം ബെന്നി ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു.. ലഹരിയിൽ നിന്നും മുക്തനായ മാനസികാരോഗ്യം വീണ്ടെടുത്ത ഒരു പുതിയമനുഷ്യൻ.ജയിലിലേക്ക് പോയതിനു ശേഷം ഒരു വർഷക്കാലം വലിയ പ്രോബ്ലം ഒന്നുമുണ്ടായിരുന്നില്ല... എന്നാൽ വീണ്ടും അവൻ വീണ്ടും ഡ്രഗ്ഗിന് അടിമയായി... എങ്ങനെ?   ജയിലിൽ കിടക്കുന്നവന് എങ്ങനെ ലഹരിമരുന്ന് കിട്ടുന്നു..?ജയിലിൽ അവന് ഡ്രഗ്സ് എത്തിക്കാൻ അത്രക്കും സ്വാധീനമുള്ള ഒരാൾക്കേ കഴിയൂ... അതാര്?.... അയാളെന്തിനു ബെന്നിയെ ഒരു ചൂതുകരുവാക്കുന്നു....അങ്ങനെ പല പല ചോദ്യങ്ങൾക്ക് ഞങ്ങൾ ഉത്തരം തേടി അലഞ്ഞു... ഞങ്ങളുടെ സംശയങ്ങളുടെ വിരലുകളെല്ലാം ചൂണ്ടിനിൽക്കുന്നത് ചന്ദ്രോത്ത് എന്ന  നിങ്ങളുടെ തറവാട്ടു വീട്ടിലേക്കാണ്....\"
അത് വിഷ്ണുവിന്... വല്യ ഷോക്ക് ആയിരുന്നു..അവൻ രാകേഷിന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽപ്പാണ്.
രാകേഷ് തുടർന്നും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
വിഷ്ണുവിന്റെ ദേഹം വിറക്കുന്നുണ്ടായിരുന്നു. അവൻ ചുവടുകൾ പിഴച്ച്   അവിടെയുണ്ടായിരുന്ന ബെഞ്ചിൽ ഇരുന്നുപോയി. കണ്ണീർ കണങ്ങൾ  ഉതിർന്നു ഭൂമിയിൽ വീണു.

\"…............. ഞാൻ ഇപ്പോൾ പറഞ്ഞതൊന്നും... തല്ക്കാലം മാറ്റാരുമാറിയണ്ട...അനുവിനോട് പോലും ഞാൻ സൂചിപ്പിച്ചിട്ടില്ല.. നിങ്ങൾ ഇങ്ങോട്ട് വന്നത് വളെരെ നന്നായി.... ഇല്ലങ്കിലും ഞാൻ നിങ്ങളെ കാണാൻ അങ്ങോട്ടേക്ക് വരുമായിരുന്നു. പക്ഷെ, ഇത്രക്കൊക്കെ മനസുതുറന്നു സംസാരിക്കാൻ കഴിയുമായിരുന്നില്ല..... പിന്നേ ... ഒരുകാരണവശാലും ആർക്കും ഒരുബസംശയത്തിനും ഇടക്കൊടുക്കരുത്. മുന്നിൽ നിന്നു സംസാരിക്കുന്നത് ശത്രുവാണെന്ന് തിരിച്ചറിഞ്ഞാലും നിയന്ത്രിക്കണം.. കാരണം അവൻ നിസാരനല്ല.... \"
വിഷ്ണു ആകെ തളർന്നിരിക്കുവാണ്.. ഒന്നും അവന് വിശ്വസിക്കാനാകുന്നില്ല.വിഷ്ണു ഒന്നും മിണ്ടാതെത്തന്നെ തിരികെപ്പോകാനൊരുങ്ങി.കാറിനടുത്തുവരെ രാകേഷും അവനെ അനുഗമിച്ചു.
\".... ദേവ്.....\" രാകേഷ് വിളിച്ചു. വിഷ്ണു അയാളെ ഒന്ന് നോക്കി.
\".. ഞങ്ങൾ കുറച്ചുനാൾ കൂടി ഇവിടെയുണ്ടാകും..ദേവിന് ഇപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാം ആധിയേ കാണം, ആരും തടയില്ല...... പക്ഷെ ഒന്നും ഇനി അനുവിന്റെ മനസിനെ വേദനിപ്പിക്കരുത്.....\"
വിഷ്ണു ഒരു ദീർഘശ്വാസം വിട്ടു. മാത്രമല്ല രാകേഷിനെ ഗാഠമായി ആലിംഗനം ചെയ്തു. രാകേഷ് അയാളെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന അനുവിന് എല്ലാം വിചിത്രമായി തോന്നി.
വിഷ്ണു മടങ്ങി.രാകേഷ് അകത്തേക്ക് ചെന്നതും ഒന്നും മനസിലാകാതെ അവനെ തന്നെ നോക്കി നിൽക്കുന്ന അനുവിനെയാണ്.
\"എന്തൊക്കെയായിത് രാകേഷ്....അയാളെ പറഞ്ഞുവിടുന്നതിനു പകരം.......... എനിക്കൊന്നും മനസിലാകുന്നില്ല...\"
അനു ഭ്രാന്തുപിടിച്ചതുപോലെ  ചോദ്യങ്ങൾ തൊടുത്തു.
\"കൂൾ ഡൌൺ.. അനു.... എത്രയൊക്കെ നിഷേധിച്ചാലും അയാൾ ആദിയുടെ അച്ഛനാണ്... ആദിയിൽ നിന്നും അയാളെ അകറ്റുക അസാധ്യമായ കാര്യവും.. It\'s fact.... ഒന്നും അയാളുടെ മാത്രം തെറ്റല്ലെന്ന്‌ നിനക്കും ബോധ്യമുണ്ട്.. പക്ഷെ അത് നീ പ്രകടിപ്പിക്കില്ല........  നീയതിനു മുതിരാത്തതിന്റെ കാരണം എന്താന്നറിയോ.... ഞാൻ തന്നെ.... എന്നെ വേദനിപ്പിക്കാതിരിക്കാൻ വേണ്ടി മാത്രം..... ഞാനൊരിക്കലും യഥാർഥ്യങ്ങളെ മനസിലാക്കാത്തവനല്ല അനൂ.......\"
രാകേഷിന്റെ മൃദുവായ വാക്കുകൾക്കുപോലും ഹൃദയം തുളച്ചുകയറാനുള്ള കഴിവുണ്ടെന്നു അനുവിന്റെ കണ്ണുകൾ വിളിച്ചുപറഞ്ഞു. പിന്നീടവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല. അവന്റെ മാരോട് ചേർന്ന് നിന്നുകൊണ്ട് അവൾ കണ്ണീരോഴുക്കി.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

\"...........ഇനിയും നിങ്ങൾ സ്വന്തം അച്ച്ഛനെ പഴിക്കരുത്... കാരണം ഞാൻ അന്വേഷിച്ചറിഞ്ഞ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ അച്ഛൻ തെറ്റുകാരനല്ല....\"
രാകേഷ് പറഞ്ഞ ചില കാര്യങ്ങൾ വിഷ്ണുവിന്റെ മനസ്സിൽ കൊടുങ്കാട്ടായി വീശിക്കൊണ്ടിരുന്നു...

തുടരും


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.5
2046

Part 55 \"ബെന്നി ഒരുവർഷക്കാലം മെന്റൽ അസ്സൈലെത്തിലായിരുന്നു... \" \"വീണ്ടും അവൻ വീണ്ടും ഡ്രഗ്ഗിന് അടിമയായി...എങ്ങനെ? \" \"ഞങ്ങളുടെ സംശയങ്ങളുടെ വിരലുകളെല്ലാം ചൂണ്ടിനിൽക്കുന്നത് ചന്ദ്രോത്ത് എന്ന  നിങ്ങളുടെ തറവാട്ടു വീട്ടിലേക്കാണ്....\" രാകേഷ് പറഞ്ഞതെല്ലാം വിഷ്ണുവിന്റെ മനസ്സിൽ തിളച്ചുമറിയുന്നുണ്ടായിരുന്നു.. അനുവുമായി അവൻ സ്ഥിരമായി ഇരിക്കാറുള്ള മലഞ്ചേരുവിലെ ആ ഇടുങ്ങിയ വഴിയിലേക്ക് കയറിയതും അവൻ കാർ നിർത്തി.... കാറിൽ നിന്നും ഇറങ്ങി ആ മരച്ചുവട്ടിലെത്തിയതും അവന്റെ ഓർമ്മകൾ പിന്നോട്ട് പോയി. \'അനുവുമായുള്ള വേർപിരിയലിനു ശേഷം അവൻ അങ്ങോട്ടേക്ക് പോകാറേയില്ലായിരുന്നു.ചാര