Part 55
\"ബെന്നി ഒരുവർഷക്കാലം മെന്റൽ അസ്സൈലെത്തിലായിരുന്നു... \"
\"വീണ്ടും അവൻ വീണ്ടും ഡ്രഗ്ഗിന് അടിമയായി...എങ്ങനെ? \"
\"ഞങ്ങളുടെ സംശയങ്ങളുടെ വിരലുകളെല്ലാം ചൂണ്ടിനിൽക്കുന്നത് ചന്ദ്രോത്ത് എന്ന നിങ്ങളുടെ തറവാട്ടു വീട്ടിലേക്കാണ്....\"
രാകേഷ് പറഞ്ഞതെല്ലാം വിഷ്ണുവിന്റെ മനസ്സിൽ തിളച്ചുമറിയുന്നുണ്ടായിരുന്നു..
അനുവുമായി അവൻ സ്ഥിരമായി ഇരിക്കാറുള്ള മലഞ്ചേരുവിലെ ആ ഇടുങ്ങിയ വഴിയിലേക്ക് കയറിയതും അവൻ കാർ നിർത്തി.... കാറിൽ നിന്നും ഇറങ്ങി ആ മരച്ചുവട്ടിലെത്തിയതും അവന്റെ ഓർമ്മകൾ പിന്നോട്ട് പോയി.
\'അനുവുമായുള്ള വേർപിരിയലിനു ശേഷം അവൻ അങ്ങോട്ടേക്ക് പോകാറേയില്ലായിരുന്നു.ചാരുവിന്റെ മരണശേഷം മനസ് നിയന്ത്രിക്കാനാവാതെ മരിച്ചാൽ മതിയെന്ന ചിന്തയിൽ ഒരു ദിവസം കാറുമായി ഇറങ്ങി.. പക്ഷെ.. ഇവിടമെത്തിയപ്പോൾ ഓർമ്മകൾ പിന്നിലേക്ക് വലിച്ചു... പിന്നീട് അനുവിനെ കണ്ടെത്തനുള്ള ശ്രമമായിരുന്നു... ചന്തു വിനെ വിളിച്ചു... അവൻ അറപ്പോടെയും വെറുപ്പോടെയും സംസാരിച്ചു. അനു ഉള്ള സ്ഥലം അവൻ പറഞ്ഞു തന്നില്ല... അനുവിനെ കാണാൻ പോലുമില്ല അർഹത നിനക്കില്ലെന്നു പറഞ്ഞുകൊണ്ട് അവൻ കാൾ കട്ട് ചെയ്തു.ഇന്ന് അനു കണ്മുന്നിലുണ്ട്.... പക്ഷെ ഇനിയൊരിക്കലും അവളെ ആഗ്രഹിക്കാൻ പറ്റത്തവിധം അകന്നു പോയിരിക്കുന്നു.... എന്റെ കുഞ്ഞ് മറ്റൊരാളുടെ മകനായി വളരുന്നു... ഇതിലും വലിയ ഗതികേടൊന്നും ഒരു പുരുഷനും വരാനില്ല.. അനു എന്റെ ജീവിതത്തിന്റെ തന്നെ ഐശ്വര്യമായിരുന്നു.. എന്നവൾ അകന്നുപോയോ അന്നുമുതൽ കലിബാധിച്ച നളനെപ്പോലെ ജീവിതവും ഇരുണ്ടു...കലികാലം മാറിയപ്പോൾ നളന് തന്റെ പ്രണസഖിയെ തിരികെ ലഭിച്ചു... പക്ഷെ എനിക്കൊ............. \' അവന്റെ വേദന ഒരു നെടുവീർപ്പായി മാറി.അന്നുനടന്നതെല്ലാം തന്നെ കൺകോണിൽ ബാഷ്പമായി തന്നെ നിൽക്കെ... പെട്ടെന്ന് വിഷ്ണുവിന്റെ ചിന്തകൾ വീണ്ടും രാകേഷ് പറഞ്ഞ വാക്കുകളിൽ വന്നുനിന്നു.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
\".............. അതെ.. നിങ്ങളുടെ തന്നെ തറവാട്ടിലെ ആരോ തന്നെയാണ്... നിങ്ങളെ ചതിക്കുന്നത്... അത് ആരാണെന്നു ഏകദേശം ഞങ്ങൾക്ക് പിടികിട്ടിയിട്ടുണ്ട്.. പക്ഷെ അയാളെ തുറന്നുകാട്ടൻ ചില തെളിവുകൾ കൂടി കിട്ടാനുണ്ട്....\"രാകേഷ് പറഞ്ഞു നിർത്തിയതും വിഷ്ണു പല്ലുകടിച്ചുകൊണ്ട് നിന്നു.
\"....... ഇനിയെന്ത് തെളിവാണ് വേണ്ടത് ബെന്നിയുമായി ചന്ദ്രോത്തെ ആർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ അതെന്റെ അച്ഛനെന്നു പറയുന്ന ആ മനുഷ്യൻ തന്നെയായിരിക്കും... പക്ഷെ എന്തിനു വേണ്ടി... ഞാനെല്ലാം തകർന്നു നിൽക്കുന്നത് കണ്ടിട്ടും അയാൾക്കെങ്ങനെ ഇതൊക്കെ മനസാക്ഷിയില്ലാതെ ചെയ്യാൻ കഴിയുന്നു.....\"
\" അല്ല...... മാധവൻ തമ്പി എന്ന വ്യക്തി സ്ക്രീനിലെ ഇല്ല...എല്ലാ ധാരണകളും എല്ലാ അറിവുകളും എല്ലാ കാഴ്ചകളും വളരെ വിദഗ്ദനായ ഒരു മനുഷ്യന്റെ പെർഫെക്ട് ഡ്രാമയായിരുന്നു.....ഇനിയും നിങ്ങൾ സ്വന്തം അച്ച്ഛനെ പഴിക്കരുത്... കാരണം ഞാൻ അന്വേഷിച്ചറിഞ്ഞ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ അച്ഛൻ തെറ്റുകാരനല്ല....\"
\"ആദ്യം മുതൽക്കേ തന്നെ എല്ലാവരുടെയും മനസിലൊരു വില്ലൻ കാരക്ടർ ആക്കി തമ്പിയെ മുന്നിൽ നിർത്തിയത് ആ മികച്ച സംവിധായകനാണ്... പക്ഷെ പലയിടങ്ങളിലും തമ്പിയെ എത്തിക്കാൻ അയാൾക്ക് കഴിഞ്ഞില്ല എന്നുള്ളത് തന്നെ തമ്പിയുടെ നോരപരാധിത്വം തെളിയിക്കാൻ ധാരാളം... അന്ന് ചിട്ടിക്കമ്പനിയിൽ അരങ്ങേരിയത്... ദേവ് കരുതുന്നത് പോലെ നാടകമല്ല... തമ്പിയെസംബന്ധിച്ച് തികച്ചും യാഥാർഥ്യം. തന്റെ മകന്റെ ജീവിതം നശിച്ചുപോകാതിരിക്കാൻ, മകൻ കബളിപ്പിക്ക പെടാതിരിക്കാൻ ഒരച്ഛൻ ഏതറ്റം വരെയും പോകും എന്നതിനുള്ള ഉത്തമ ഉദാഹരണം.. തമ്പിക്കുമുന്നിൽ മകന്റെ ജീവിതം തിരികെനേടിയെടുക്കാൻ വേറെ വഴിയില്ലായിരുന്നു...\"
കേൾക്കുന്നതോറും തലക്കുള്ളിലെ വണ്ടികൾ മൂളുന്ന ശബ്ദം കൂടി വരുന്നത് പോലെ തോന്നി വിഷ്ണുവിന്... അഴിയുന്തോറും മുറുകുന്ന കുരുക്കുകൾ തന്റെ കഴുത്തിലമരുന്നവനെപ്പോലെ അയാൾ രണ്ടു കൈകളും കൊണ്ട് മൂടിക്കിടയിലേക്ക് വിരലുകളാഴ്ത്തി വലിച്ചു.
\"നിങ്ങളിതൊക്കെ എങ്ങനെ... എങ്ങനെ മനസിലാക്കി......\"
\"ചിലതെല്ലാം എന്റെ ഫ്രണ്ട്സ് അന്വേഷിച്ചറിഞ്ഞതാണ്.. ചിലതെല്ലാം ഞാൻ സ്വയം അറിഞ്ഞും കണ്ടും ബോധ്യപ്പെട്ടതും.
നാട്ടിലേക്ക് സ്ഥിരമായി എത്തുന്ന മാധവൻ തമ്പിക്ക് കമ്പനിക്കൊടുത്തു. കുറച്ച് ദിവസങ്ങൾ കൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിശ്വാസ്യത നേടാൻ എനിക്ക് പറ്റി..അയാളുടെ വേദനകളെല്ലാം ചുരുക്കം മണിക്കൂറുകൾ കൊണ്ട് അദ്ദേഹം എന്നിൽ ഇറക്കിവച്ചു...മദ്യലഹരിയും ഹൃദയവേദനയും ഉള്ളിലൊഴുകുന്ന ആരും കള്ളം പറയാൻ ശ്രമിക്കില്ല....... പറഞ്ഞാലും അതിൽ പൊരുത്തതാക്കേടുകൾ ഉണ്ടാകും.. എന്നാൽ തമ്പിയുടെ വാക്കുകളിൽ അദ്ദേഹത്തിന്റെ മനോവേദന മാത്രമാണ് നിഴലിച്ചത്....
💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
\"............ തനിക്കറിയോ രാകേഷ്.... തന്നെപ്പോലൊരു മോനുണ്ട് എനിക്ക്....എനിക്ക് അവനെന്നു വച്ചാൽ ജീവനാണ്..... ഒറ്റ മോനാടോ.......പക്ഷെ അവനിന്ന് ഏറ്റവും അധികം വെറുക്കുന്നത് ആരെയാന്നറിയോ....... അറിയോടോ......അവന്റെ ഈ അച്ഛനെ.....\"
കയ്യിലിരുന്ന ഗ്ലാസ് കാലിയാക്കിക്കൊണ്ട്q തമ്പി പറഞ്ഞുതുടങ്ങി.
\"ഹാ.... എന്തായിപ്പോ ഇങ്ങനൊക്കെ പറയുന്നേ.... മോൻ വെറുക്കാൻ വേണ്ടിമാത്രം ഇപ്പൊ എന്താ തമ്പിസാറേ ഉണ്ടായത്....?\"
തമ്പി ആദ്യമൊന്നു പതറിയെങ്കിലും പിന്നീട് മനസുതുറന്നു കാര്യങ്ങൾ പറഞ്ഞുതുടങ്ങി. ആദ്യ ഭാഗങ്ങളെല്ലാം ടീച്ചറും അനുവും പറഞ്ഞതൊക്കെപ്പോലെതന്നെ... പക്ഷെ ബെന്നിയുടെ രണ്ടാം വരവുമുതൽ കഥ മറ്റൊരു രീതിയിൽ മാറി.
\"......... വിഷ്ണുവിന്റെയും അനീറ്റയുടെയും നിശ്ചയമൊക്കെ കഴിഞ്ഞു. പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്, അച്ഛനുമമ്മയുമില്ല...പോരാത്തതിന് ക്രിസ്ത്യാനി...ആദ്യമൊരു നീരസമുണ്ടായി.. വിഷ്ണുവിന്റെ സന്തോഷം കെടുത്തണ്ടന്നു കരുതിയാണ് സമ്മതിച്ചതെങ്കിലും ആ കുട്ടിയുടെ പെരുമാറ്റവും സംസാരവുമെല്ലാം ഞങ്ങളെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു. ഞങ്ങളും അവളെ സ്നേഹിച്ചുതുടങ്ങി.. പക്ഷെ ഒരു ദിവസം ഫോണിലേക്ക് കുറേ ഫോട്ടോസും വീഡിയോസും ഒക്കെ വന്നു... കൂടെ ഒരു കാളും... വിളിച്ചയാൽ പേരുപറഞ്ഞില്ല..എങ്കിലും പരിചയമുള്ള ശബ്ദം പോലെ തോന്നി . ബെൻസിർ എന്നുപറഞ്ഞവനും നിങ്ങളുടെ മകന്റെ ഭാര്യയാകാൻ പോകുന്ന പെണ്ണും തമ്മിൽ പ്രണയത്തിലാണെന്നും..നിങ്ങളുടെ മകൻ ചതിക്കപ്പെടുകയാണെന്നും പറഞ്ഞു.. അനു അങ്ങനൊന്നും ചെയ്യില്ലെന്നും വെറുതെ ഒരു കഥമെനഞ്ഞ് കുടുംബം തകർക്കാൻ പുറപ്പെട്ടിരിക്കുകയാണൊന്നും ഒക്കെ ദേഷ്യത്തോടെ ഞാൻ ചോദിച്ചു.എല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെടണമെങ്കിൽ അവളുടെ വീട്ടിലേക്ക് ചെല്ല്....അവനിപ്പോ അവിടെയുണ്ട്..എന്നൊക്കെപ്പറഞ്ഞു.. ഞാൻ ശേഖരനെ വിളിച്ചു.. ഞങ്ങൾ അങ്ങോട്ടേക്ക് പോയി.. കണ്ടു അവൻ ഷിർട്ടിന്റെ ബട്ടണൊക്കെ ഇട്ടുകൊണ്ട് പുറത്തേക്കിറങ്ങിവരുന്നതും അനു അവനെ യാത്രയാക്കുന്നതുമൊക്കെ.. തളർന്നുപോയി ഞാൻ.... പിന്നെയും പലവട്ടം അയാളുടെ ഫോൺ കാൾ വന്നു.. പലപ്രാവശ്യം അവരെ ഞാൻ ഒരുമിച്ചുകണ്ടു...അവസാനം അയാളുടെ നിർദേശപ്രകാരം ബെന്നിയെ കാശുകൊടുത്ത് ഒഴിവാക്കാൻ തീരുമാനിച്ചു. കാരണം അനുവിനെ എന്റെ മോന് അത്രക്കിഷ്ടായിരുന്നു.... എന്റെ ദർമസങ്കടം കണ്ട് അയാൾ തന്നെ പറഞ്ഞുതന്ന ഉപാദിയായിരുന്നു പണം അനുവിന്റെ സാനിധ്യത്തിൽ ബെന്നിക്ക് കൊടുക്കുക എന്നതും അത് വിഷ്ണു നേരിട്ടുകാണട്ടെ എന്നതും.... ഒരേയൊരു മകൻ...അവന്റെ ഭാവിജീവിതം ഒരു പിഴച്ച പെണ്ണിന്റെ കൂടെ വേണ്ടെന്ന് ഒരച്ഛനായ ഞാൻ തീരുമാനിച്ചതിൽ എന്താണുതെറ്റ്.... \"
തമ്പി കണ്ണുകൾ നിറച്ച് പൊട്ടിക്കരയുന്നത് കണ്ട് രാകേഷ് അസ്വസ്തനായി.
\"എന്നി.. ട്ട്...?\"
\"എന്നിട്ടെന്താ........ അനുവിനെ.. അവൻ ഉപേക്ഷിച്ചു... അവളോടുള്ള വാശിയിൽ..... മുറപ്പെണ്ണിനെ കെട്ടി...... പക്ഷെ.... ഒരിക്കലും കുഞ്ഞുണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾ വിഷം കഴിച്ചു.. മരണമൊഴിപോലെ അവൾ പറഞ്ഞതെല്ലാം കെട്ട് ഞാൻ ഞെട്ടിപ്പോയി.... എല്ലാം അവൾക്കുവേണ്ടി ഞാൻ ചെയ്തതാണത്രേ.. വിഷ്ണുവിനെയും അണുവിനെയും അകറ്റിയത് ഞാനാണത്രേ...... തിരുത്താൻ ഞാൻ ഒരുപാട് ശ്രമിച്ചു.. പക്ഷെ മാധവിയും ഇന്ദുവും കൂടി അതേറ്റുപറഞ്ഞു..\"
\"അതെന്താ.... അങ്ങനെ...\"
\"ഞാൻ അവരെയെല്ലാം വിളിച്ചിരുന്നു എന്നും ഇക്കാര്യം രഹസ്യമാണെന്നും നേരിട്ട് ഇതെപ്പറ്റി ഒന്നും സംസാരിക്കരുതെന്നും എല്ലാ കാര്യങ്ങളും ചെയ്യാൻ ആരെയോ ഏർപ്പാട് ചെയ്തിരുന്നൂന്നും ക്കേ ഞാനവരോട് പറഞ്ഞത്രേ.ഒരാൾ അവരെ സ്ഥിരമായി വിളിച്ച് കാര്യങ്ങൾ അറിയിക്കുന്നുണ്ടായിരുന്നെന്നും ശേഖരൻ പറയുമ്പോൾ ഞാൻ ഉരുകിയൊലിച്ചുപോയി.
എല്ലാം ചതിയായിരുന്നെന്നു ഞാനന്നാണ് അറിഞ്ഞത്..അനുമോൾ അന്ന് ഗർഭിണിയായിരുന്നു എന്നുകൂടി അറിഞ്ഞപ്പോൾ ഞാൻ തകർന്നു .. ആരോ എന്റെ മോനെ ചതിക്കാൻ എന്നെ തന്നെ കരുവാക്കി...ഞാനവന്റെ മുന്നിൽ ദുഷ്ടനായി...... വെറുക്കപ്പെട്ടവനായി...\"
തമ്പി കയ്യിലിരുന്ന ഗ്ലാസ് ശക്തിയോടെ ടേബിളിൽ വച്ചു....
\"ഒഴിക്കടോ..... ഒന്നും കൂടി....\"
\"നൊ സർ, ഇപ്പൊത്തന്നെ ഒത്തിരിയായി.... ഇങ്ങനെ കുടിച്ചാൽ കരളൊന്നും ബാക്കി കാണില്ല...\"
\"ഹാ....പോട്ടെടോ..... ആർക്കും വേണ്ടാതെ.. ജീവിക്കുന്നതിലും ഭേദം അങ്ങ് പോകുന്നതാ... മരിക്കുന്നതിന് മുൻപ് ഒരാഗ്രഹം കൂടിയുണ്ട്... എന്റെ വിഷ്ണുവിന്റെ ആ കുഞ്ഞിനെ ഒന്ന് കണ്ടിട്ട് വേണം മരിക്കാൻ......\"
രാകേഷിന്റെ മനസ് ഉടഞ്ഞുകിടക്കുകയായിരുന്നു.. അനു വിഷ്ണുവിനെ തെറ്റുകാരനായി കരുതി. വിഷ്ണു സ്വന്തം അച്ഛനെ.... എന്നാൽ ആ മനുഷ്യൻ പോലും ചതിക്കപ്പെടുകയായിരുന്നു... എത്രയഴിച്ചിട്ടും സങ്കീർണ്ണമായി തീരുന്ന കഥ....
💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
\"......തനിക്കുണ്ടായ തെറ്റിദ്ധാരണകൾ മൂലം സ്വന്തം മകന്റെ ജീവിതം തകർന്നുപോയതിലുള്ള കുറ്റബോധവും , ഒരുതെറ്റും ചെയ്യാതെ ഒരുപെണ്കുട്ടി കണ്ണീരുകുടിക്കുന്നത്തിലുള്ള പശ്ചാതാപവും പേറി നടക്കുകയാണ് ആ മനുഷ്യൻ.....അതുകൊണ്ടാണ് പറയുന്നത്......ഇനിയും നിങ്ങൾ സ്വന്തം അച്ച്ഛനെ പഴിക്കരുത്.നിങ്ങളുടെ അച്ഛൻ തെറ്റുകാരനല്ല.....................\"
രാകേഷ് പറയുന്നത് കേട്ട് വിഷ്ണു ഷോക്കടിച്ചവനെപ്പോലെ നിന്നു.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
രാകേഷ് പറഞ്ഞ കാര്യങ്ങളെല്ലാം അവൻ അയവിറക്കി നിൽക്കെയാണ് റാമിന്റെ കാൾ വന്നത്..
\"എവിടെയാ ഏട്ടാ.... എത്രനേരമായി പോയിട്ട്....പേടിപ്പിച്ചുകളഞ്ഞല്ലോ ഏട്ടൻ.... വീട്ടിലേക്ക് വാ ഏട്ടാ....\"
\"വരാം...\"
\"വേഗം വാ ഏട്ടാ....\"റാമിന്റെ കരുതലും കൂടി ഇല്ലായിരുന്നെങ്കിൽ താൻ എന്നെ ഒഎസ് ചലിക്കുന്ന ശവമായി മാറിയേനെ എന്നവൻ ഓർത്തു.
\"ദാ വരുന്ന്. നീ വച്ചോ...\" വിഷ്ണു ഫോൺ കട്ട് ചെയ്തു കുറേ നേരം കൂടി വിദൂരതയിലേക്ക് നോക്കി അങ്ങനെ നിന്നു.
(തുടരും )
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️