Aksharathalukal

സ്വന്തം തറവാട് 12



\"ഞാൻ തെക്കേലെ  ലീലചേച്ചിയോട് അമ്മയെ ശ്രദ്ധിക്കാൻ പറയാം... അമ്മക്ക് കഞ്ഞിയുണ്ടാക്കി വച്ചിട്ട് പോകാം... ഉച്ചയാകുമ്പോഴേക്കും ഞാനെത്തില്ലേ... \"

\"ഉം... \"

എന്നാൽ വലിയൊരു അപകടത്തിലേക്കാണ് അവൾ നടന്നുനീങ്ങുന്നതെന്ന് അവളറിഞ്ഞില്ല...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

അടുത്ത ദിവസം രാവിലെ തന്റെ ബൈക്കിൽ പുറത്തേക്കിറങ്ങിയതായിരുന്നു നന്ദൻ... പെട്ടന്ന് അവന്റെ ബൈക്കിനെ മറികടന്ന് മറ്റൊരു ബൈക്ക് വന്നുനിന്നു...  നന്ദൻ ആ ബൈക്കിൽ വന്നയാളെ നോക്കി... 

\"എടാ വിശാഖേ നീ... നീയെപ്പോഴെത്തി... എത്രകാലമായി നിന്നെ കണ്ടിട്ട്... \"

\"ഞാൻ ഇന്നലെ രാത്രി എത്തി... ഇനി കുറച്ചു കാലം എന്നെ കാണാം... \"
വിശാഖ് പറഞ്ഞു... 

\"അതെന്താ നിനക്ക് വല്ല സസ്പെൻഷനോഡർ കയ്യിൽ കിട്ടിയോ... \"

\"അതാണെങ്കിൽ കുഴപ്പമില്ലായിരുന്നു... മന്ത്രിയുടെ മകനെ ട്രാഫിക് നിയമം തെറ്റിച്ച കുറ്റത്തിന് കസ്റ്റഡിയിലെടുത്തു... അതിന് കിട്ടിയ സ്ഥലംമാറ്റം... ഇവിടേക്ക്... \"

\"അതേതായാലും നന്നായി... അപ്പോൾ നമ്മുടെ ഇവിടുത്തെ എസ്ഐ  പ്രേമൻസാർ... 

\"അയാളെയാണ് അവിടെ നിയമിച്ചത്... \"

\"അപ്പോൾ നീയിവിടെ കുറച്ചു കാലം ഉണ്ടാകുമല്ലേ... നീയും ആഗ്രഹിച്ചതല്ലേ ഇവിടേക്കൊരു മാറ്റം... അതേതായാലും നടന്നില്ലേ... \"

\"ആ ആഗ്രഹിച്ചു എന്നത് സത്യമാണ്... പക്ഷേ ഇനിയാണ് എന്റെ കഷ്ടകാലം... അവളുടെ ശല്യം ഇനി എന്നും സഹിക്കണമല്ലോ... ചിലപ്പോൾ തോന്നും ഒരെണ്ണം പൊട്ടിച്ചാലോ എന്ന്... അവിടെയായിരുന്ന സമയത്ത് കുറച്ച് മനഃസമാധാനം കിട്ടുമായിരുന്നു... \"

\"നീ ആരുടെ കാര്യമാണ് പറയുന്നത്... \"
നന്ദൻ സംശയത്തോടെ ചോദിച്ചു... \"

\"വേറെയാരുടെ കാര്യമാണ് എനിക്ക് പറയാനുള്ളത് അവൾ തന്നെ ശിൽപ്പ... കുന്നത്തെ സുധാകരന്റെ മകൾ... \"

\"ശിൽപ്പയോ... അവളും നീയും തമ്മിൽ... \"

\"എന്റെ പൊന്നു മോനേ അതൊന്നും പറയേണ്ട... ആ പെണ്ണ് എന്നെയും കൊണ്ടേ പോകൂ... ഞാൻ വന്നെന്നറിഞ്ഞാൽ ആ നിമിഷം അവൾ എന്നെ തേടി വരും... അതല്ലേ കഴിഞ്ഞ രണ്ടുമുന്ന്മാസമായി ഈ വഴിക്ക് ഞാൻ വരാതിരുന്നത്...നമ്പർ മാറ്റിയതിനാൽ വിളിയും ഉണ്ടായില്ല... \"
അതുകേട്ട് നന്ദൻ ഞെട്ടി... 

\"നിനക്ക് അവളോട് തിരിച്ച് എന്തെങ്കിലും... \"

\"അത് പിന്നേ... പുറകേ ഒരുപാട് ശല്യം ചെയ്ത് നടന്നപ്പോൾ എന്തോ എന്നിലും ഒരിഷ്ടം ഉണ്ടായോ എന്നൊരു സംശയം... \"

\"വേണ്ട വിശാഖേ... ഇപ്പോഴേ അത് മറക്കുന്നതാണ് നിനക്ക് നല്ലത്... \"

\"അതെന്താ നീയങ്ങനെ പറഞ്ഞത്... \"

\"വേറൊന്നുമല്ല... അവൾ വഞ്ചകിയാണ്... നിന്നോട് കാണിച്ചത് വെറും നേരംപൊക്കുമാത്രമാണ്... അല്ലെങ്കിൽ ഇന്നവൾ മറ്റൊരാളുടെ ഭാര്യയാകുമായിരുന്നോ... \"
അതുകേട്ട് ഞെട്ടിയത് വിശാഖാണ്... 

\"നീയെന്താണ് പറഞ്ഞത് അവൾ... \"

\"അതേടാ... ഞാൻ പറഞ്ഞത് സത്യമാണ്... നിന്നോട് കാണിച്ചതു പോലെ അവൾ എന്റെ അപ്പച്ചിയുടെ മകനോട് കാണിച്ച് അവനെ വശത്താക്കി.... ഒരുമാസംമുമ്പ് അവൾ അവനെ വിവാഹവും ചെയ്തു... \"
അതുകേട്ട് വിശ്വസിക്കാനാവാതെ വിശാഖ് നിന്നു... 

\"ഇപ്പോൾ എന്തോ എനിക്കും ഒരു സംശയം... ഈ വിവാഹത്തിൽ എന്തോ ചതിയുണ്ട്... ആ സുധാകരൻ പഴയ കണക്കുകൾ തീർക്കാൻ മകളെ ഉപദേശിച്ച് വിട്ടതാണോ എന്ന്... \"

\"ഇല്ല നന്ദാ... അങ്ങനെയൊരു ഉദ്ദേശത്തോടെയാണ് അവൾ എന്നെ ചതിച്ച് പുതുശ്ശേരി തറവാട്ടിൽ കയറിയത് എങ്കിൽ അവളുടെ അന്ത്യത്തിനായിരിക്കുമത്... വിടില്ല ഞാനവളെ... മനസ്സിൽ എവിടെയോ അവളെ പ്രതിഷ്ടിച്ചു പോയി എന്നുള്ളത് നേരാണ് പക്ഷേ അത് വേരോടെ പിഴുതെറിയാൻ എനിക്ക് കഴിയും... പക്ഷേ അവൾ ആ കുടുംബത്തെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയതാണെങ്കിൽ അത് അവളുടെ അതിമോഹമാണ്... നീ സൂക്ഷിച്ചേ നന്ദാ... ചിലപ്പോൾ അവൾ വേദികയുടെ മനസ്സു വരെ മാറ്റിയെടുക്കും... \"

\"അതിനവൾ രണ്ട് ജന്മം ഇനിയും ജനിക്കണം... അവളല്ല അവളുടെ തന്ത സുധാകരൻ വിചാരിച്ചാലും അത് നടക്കില്ല... വേദിക എനിക്കായി ജനിച്ചവളാണ്... ആര് എന്ത് പറഞ്ഞാലും അവളുടെ മനസ്സിൽ ഞാൻ മാത്രമായിരിക്കും... \"

\"അതു പോട്ടെ നീ ജോയിൻ ചെയ്തോ... \"

\"ചെയ്യാൻ പോവുകയാണ്.... ഒരു നല്ല കാര്യത്തിന്നും പോകുമ്പോൾ കേൾക്കാൻ സുഖമുള്ള കാര്യം കേട്ടു... എന്നു കരുതി എനിക്ക് വിഷമമൊന്നുമില്ല... അല്ലെങ്കിലും അവളുടെ പിടിയിൽ നിന്ന് ഊരിപ്പോരാൻ ഞാൻ ഒരുപാട് ശ്രമിച്ചതാണ്... പക്ഷേ എപ്പോഴോ അവളുടെ വാക്കിലെ സാമർത്ഥ്യത്തിൽ ഞാൻ വീണു പോയി... അവൾ പോട്ടെ... കൂടുതൽ ഇഷ്ടപ്പെട്ടതിന് ശേഷമാണ് അങ്ങനെയൊന്ന് നടന്നതെങ്കിലോ... ദൈവം എന്നെ ചതിക്കില്ല... 

ആ സമയത്താണ് ബസ്റ്റോപ്പിലേക്ക് നടന്നുവരുന്ന ശ്രീഷ്മയെ നന്ദൻ കണ്ടത്... 

\"എവിടേക്കാണ് ശ്രീ പോകുന്നത്... \"
നന്ദൻ ചോദിച്ചു... 

\"ഒരു ഇന്റർവ്യൂ ഉണ്ട് ടൌണിൽ... ഏതായാലും റിസൾട്ട് വരുന്നതുവരെ വീട്ടിൽ ഇരിക്കുകയല്ലേ... നാലുമുക്കാല് എന്തെങ്കിലും കിട്ടുകയാണെങ്കിൽ നല്ലതല്ലേ... \"

\"അത് ശരിയാണ്... നീ പോയിട്ടു വാ... \"

\"നന്ദേട്ടാ മൂന്നുനാല് ഒഴിവുകൾ ഉണ്ടെന്ന് പറഞ്ഞു അന്നേരം നന്ദേട്ടനും ആ ജോലിക്കൊന്ന് ശ്രമിച്ചിടേ... \"

\"എടാ ഇവൾ നമ്മുടെ നാരായണേട്ടന്റെ മകളല്ലേ... \"

\"അതെ... എന്താ നിനക്കി വളെ അറിയില്ലേ.. \"

\"അതെങ്ങനെയാണ്... ഈ നാട്ടിൽ വേണ്ടേ നമ്മളെയൊക്കെ അറിയാൻ... വലിയ പോലീസ് ഉദ്ധ്യോഗസ്ഥനല്ലേ... \"

\"ആ പറഞ്ഞത് സത്യം... ഇനി ഇവൻ ഇവിടെത്തന്നെ കാണും... നമ്മുടെ സ്റ്റേഷനിലെ പുതിയ എസ്ഐ ഏമാനായി ചാർജ്ജെടുക്കുകയാണ് ഇന്ന്... \"

\"ആണോ... സമാധാനമായി ഇനി ആ പഴയ ഏമാന്റെ ശല്യമുണ്ടാകില്ലല്ലോ ആർക്കും... അതു പോട്ടെ ഞാൻ ചോദിച്ചതിനിന് നന്ദേട്ടൻ മറുപടി പറഞ്ഞില്ല... \"

\"എടാ ഇവൾ പറയുന്നതിലും കാര്യമുണ്ട്... നിനക്ക് ഇപ്പോൾ ഒരു ജോലി അത്യാവിശ്യമല്ലേ... നീയും ഇന്റർവ്യൂന് പോയിനോക്ക്... കിട്ടിയാൽ നല്ലതല്ലേ... നല്ല ഏതെങ്കിലും ജോലി കിട്ടുമ്പോൾ ഇത് വേണ്ടെന്ന് വക്കാലോ... \"

\"അതിന് ഞാൻ  ആ ജോലിക്കുവേണ്ടി അപേക്ഷിച്ചിട്ടില്ലല്ലോ...  പിന്നെ പോയിട്ട് കാര്യമുണ്ടാവോ...  വെറുതേ സമയം കളയുകയല്ലാതെ... \"

\"അല്ലെങ്കിൽ നീ ആ സമയത്തിനുള്ളിൽ മല മറിക്കുകയല്ലേ... എടാ പോയി നോക്കിയാലല്ലേ കിട്ടുമോ ഇല്ലയോ എന്ന് പറയാൻ പറ്റൂ... അവിടെ മുൻകൂട്ടി അപേക്ഷിച്ചിട്ടാണോ ഇന്റർവ്യൂന് പലരും വരുന്നത്... അതൊക്കെ ഒരു ചടങ്ങ്... പത്രത്തിൽ ആദ്യം പരസ്യം കൊടുക്കും... അതുകണ്ട് ചിലർ വിളിക്കും... ചിരരോട്  സർട്ടിഫിക്കറ്റിന്റെ കോപ്പി ഫോണിൽ അയക്കാൻ പറയും... അതിൽ പലരും അയക്കില്ല...അയച്ചവരിൽചിലരേ വരുകയുമുള്ളൂ... ഏതായാലും നീ പോയിനോക്ക്... പിന്നെ നിന്റെ സർട്ടിഫിക്കറ്റ് കയ്യിൽ വക്കേണ്ടിവരും... \"

\"അതെപ്പോഴും എന്റെ കൈവശമുണ്ടാകും... വണ്ടിയുടെ ആർ സിയും മറ്റു പേപ്പറിന്റേയും കൂടെ അതുമുണ്ടാകും... വീട്ടിൽ അത് വച്ചുകൊണ്ടിരുന്നിട്ട് കാര്യമില്ലല്ലോ... ഏതായാലും പോയി നോക്കാം അല്ലേ... ശ്രീ നമുക്കൊരുമിച്ച് പോകാം... വെറുതേ ബസ്സിൽ തൂങ്ങിപ്പിടിച്ച് പോകേണ്ട... വാ വന്ന് വണ്ടിയിൽ കയറ്... എന്റെ കൂടെ ബൈക്കിൽ പോരുന്നതിന് എന്തെങ്കിലും മടിയുണ്ടോ... \"

\"അതെന്തിന്... ഞങ്ങളുടെ കാണപ്പെട്ട ദൈവമല്ലേ  നന്ദേട്ടൻ... പിന്നെയെന്തിന് പേടിക്കണം... അവൾ നന്ദന്റെ ബൈക്കിന്റെ പുറകിൽ കയറി... \"

\"എന്നാൽ ശരിയെടാ നീ കഴിഞ്ഞതൊന്നും ആലോചിച്ച് തല പുണ്ണാക്കാതെ പോയ് ചാർജ്ജെടുക്ക്... നമുക്ക് വൈകീട്ട് കാണാം... \"
നന്ദൻ ബൈക്ക് മുന്നോട്ടെടുത്തു... 

\"അല്ലാ നിന്നോട് ആരാണ് പറഞ്ഞത് ഇങ്ങനെയൊരു ജോലിയുടെ കാര്യം... \"
പോകുന്നതിനിടക്ക് ശ്രീഷ്മയോട് നന്ദൻ ചോദിച്ചു... \"

\"എന്റെയൊരു കൂട്ടുകാരിയാണ്... അവളുടെ മറ്റേതോ കൂട്ടുകാരി അവൾക്കുവേണ്ടി വിളിച്ചുപറഞ്ഞതാണ്... അവൾക്ക് കഴിഞ്ഞ മാസം നല്ലൊരു ജോലി കിട്ടി... അപ്പോൾ എന്നോട് പറഞ്ഞതാണ്... \"

\"അത് നീ എന്നോടും പറഞ്ഞു അല്ലേ... ഇപ്പോൾ നിനക്കെന്തിനാണ് ജോലി... അതോ പഠിത്തം നിർത്താനാണോ തീരുമാനം... \"

\"അതൊന്നുമല്ല... റിസൾട്ട് വന്നാൽ വല്ല കോൾസിനും ചേരണമെങ്കിൽ കയ്യിൽ കാശ് വേണ്ടേ... അതുവരെ ഇതിന് പോകീമെന്ന് കരുതി... അച്ഛന് എല്ലാംകൂടി കൂട്ടിയാൽ കൂടുമോ... \"

\"അപ്പോൾ അച്ഛനൊരു സഹായം അല്ലേ... കുഴപ്പമില്ല... \"

അവർ കമ്പനി ഗസ്റ്റൌസിന് മുന്നിലെത്തി... 

\"എന്താടോ ഇവിടെ ആരേയും കാണാനില്ലല്ലോ... ഇനി ഇതു തന്നെയല്ലേ സ്ഥലം... \"
നന്ദൻ സംശയത്തോടെ ചോദിച്ചു... \"

\"അതിന് സമയം ഒൻപതര കഴിഞ്ഞിട്ടല്ലേയുള്ളൂ... പത്തുമണിയാകുമ്പോഴേക്കും ആളുകൾ  എത്തും... \"
അവർ സാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവിടുത്തെ സെക്യൂരിറ്റി പുറത്തേക്ക് വന്നത്... 

\"നിങ്ങൾ ഇന്റർവ്യൂന് വന്നതാണോ... ആണെങ്കിൽ അകത്തേക്ക് കയറിയിരുന്നോളൂ... ഇന്റർവ്യൂ കുറച്ച് വൈകുമെന്ന് പറഞ്ഞിട്ടുണ്ട്... പത്തരയാകും... പത്രത്തിൽ കൊടുത്തിട്ടുണ്ടല്ലോ അറിയിപ്പ്... പുറത്തൊക്കെ കറങ്ങി സമയമാകുമ്പോൾ എത്തുകയാണെങ്കിൽ പോയി വന്നോളൂ...അതല്ല ഇവിടെ ഇരിക്കുകയാണെങ്കിൽ രണ്ടാമത്തെ ഫ്ലോറിൽ  പോയി ഇരുന്നോളൂ...  \"
സെക്യൂരിറ്റി പറഞ്ഞത് കേട്ട് നന്ദൻ ശ്രീഷ്മയെ നോക്കി... 

\"ഏതായാലും വന്നതല്ലേ നമുക്ക് അകത്ത് പോയിരിക്കാം... \"
അവൾ പറഞ്ഞു... അവർ മുകളിലത്തെ നിലയിലേക്ക് നടന്നു... 

സമയം നീങ്ങിക്കൊണ്ടിരുന്നു... അവർ പറഞ്ഞ സമയമായി ട്ടും ആരേയും അവിടേക്ക് കണ്ടില്ല... സമയം പതിനൊന്നായി... നന്ദന് എന്തോ സംശയം തോന്നി... അവനപ്പോഴും എന്തോ ഫോണിൽ ടൈപ്പ് ചെയ്യുന്നുണ്ടായിരുന്നു\"

\"ഇവിടെത്തന്നെയല്ലേ ഇന്റർവ്യൂ... അതോ നിനക്ക് സ്ഥലം മാറിയതാണോ... \"
നന്ദൻ ചോദിച്ചു... 

\"ഇവിടെയാണെന്നാണ് പറഞ്ഞത്... ആ സെക്യൂരിറ്റിയും പറഞ്ഞില്ലേ... ഇനി ഇന്റർവ്യൂ മാറ്റിയോ ആവോ... \"

\"അങ്ങനെയാണെങ്കിൽ സെക്യൂരിറ്റി വന്നു പറയില്ലേ... \"

\"അന്നേരമാണ് കുറച്ചുപേർ അവിടേക്ക് വന്നത്... പക്ഷേ അത് ഇന്റർവ്യൂന് വന്നവരല്ലെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായി... \"

\"ഹലോ എല്ലാം വെടിപ്പായി കഴിഞ്ഞില്ല ഇനി എന്തിനാണാവോ ഇവിടെ ഇരിക്കുന്നത്... \"
വന്നവരിൽ ഒരുവൻ ചോദിച്ചു... \"

\"മനസ്സിലായില്ല... എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്... \"
നന്ദൻ ചോദിച്ചു... 

\"അത് ഞങ്ങൾ പറയണോ...  അതോ ഞങ്ങളെ പൊട്ടന്മാരാക്കുകയാണോ... ഇവിടെ ഈ ഗസ്റ്റൌസിന് ഒരാണും ഒരു പെണ്ണും ഒറ്റക്ക് വരണമെങ്കിൽ അതിന്റെ ഉദ്ദേശമെന്താണെന്ന് അന്നം തിന്നുന്ന ആർക്കും അറിയാം... \"

\"എടാ നാറീ ചെറ്റത്തരം പറയരുത്....ഞങ്ങൾ ഇവിടെ ഒരു ഇന്റർവ്യൂ ഉണ്ടെന്നറിഞ്ഞ് വന്നതാണ്... \"
അതുകേട്ട് വന്നവർ ചിരിച്ചു... 

\"എടാ ഇന്റർവ്യൂന് വന്നതാനെന്ന്... അതിന് ഇവിടെ എന്ത് ഇന്റർവ്യൂ ആണ് സാറേ നടക്കുന്നത്... ഓ... ഇതുമൊരു ഇന്റർവ്യൂ ആണല്ലോ... \"
അപ്പോഴേക്കും ശ്രീഷ്മ കരയാൻ തുടങ്ങിയിരുന്നു... 

\"കരഞ്ഞിട്ട് കാര്യമില്ല പെണ്ണേ... ഇതുപോലെ എത്ര പേരുടെ കൂടെ നീ ഇവിടെ വന്നിട്ടുണ്ട്... \"
അയാൾ പറഞ്ഞുതീരുംമുന്നേ നന്ദന്റെ കൈ അയാളുടെ കവിൾത്തടങ്ങൾ പതിഞ്ഞിരുന്നു... 

\"നായിന്റെ മോനേ അമ്മയേയും പെങ്ങളും തിരിച്ചറിയാത്ത നിന്റെ സംസാരമുണ്ടല്ലോ.. അത് നിന്റെ വീട്ടിൽ ചെന്ന് പറഞ്ഞാൽ മതി... \"

\"എടാ ഒരു പെണ്ണിനേയും കൊണ്ടുവന്ന് തെമ്മാടിത്തരം കാണിച്ചിട്ട് എന്നെ തല്ലുന്നോ നീ... അയാൾ നന്ദന്റെ നേരെ കുതിച്ചു... അപ്പോഴേക്കും കുറച്ച് പോലീസുകാർ അവിടെയെത്തി... 


തുടരും...... 

✍ രാജേഷ് രാജു. വള്ളിക്കുന്ന്... 

➖➖➖➖➖➖➖➖➖➖➖
സ്വന്തം തറവാട് 13

സ്വന്തം തറവാട് 13

4.1
7038

\"എടാ ഒരു പെണ്ണിനേയും കൊണ്ടുവന്ന് തെമ്മാടിത്തരം കാണിച്ചിട്ട് എന്നെ തല്ലുന്നോ നീ... അയാൾ നന്ദന്റെ നേരെ കുതിച്ചു... അപ്പോഴേക്കും കുറച്ച് പോലീസുകാർ അവിടെയെത്തി... അപ്പോഴേക്കും നന്ദൻ ഫോണെടുത്ത് ആർക്കോ മെസ്സേജ് അയച്ചിരുന്നു... \"എന്താ എന്താണിവിടെ ആരാണ് സ്റ്റേഷനിലേക്ക് വിളിച്ചത്... \"\"ഞങ്ങളാണ് സാർ... ഇവരാണ് സാർ ആ മഹാനും മഹതിയും... \"ആ പോലീസുകാരൻ നന്ദനേയും ശ്രീഷ്മയേയും നോക്കി... ശ്രീഷ്മ നന്ദന്റെ മറവിലേക്ക് മാറിനിന്നു... \"\"ഇങ്ങോട്ട് മാറിനിൽക്കടീ...  തോന്നിവാസത്തിന് ഇറങ്ങുമ്പോൾ ഈ പേടിയും നാണവുമൊന്നുമില്ലായിരുന്നല്ലോ... \"ഒരു പോലീസുകാരൻ ശ്രീഷ്മയോട് പറഞ്ഞു... അവൾ മുന്