Aksharathalukal

എന്ന് അജ്മലിന്റെ മാത്രം മീര

ബോധം തെളിയുമ്പോൾ മീര ഹോസ്പിറ്റലിലാണ്. അവൾ ഫോൺ എവിടെ എന്ന് നോക്കി. ഒപ്പമുള്ളത് സുമംഗലി ടീച്ചർ ആണ്.
\"ടീച്ചറെ എന്റെ ഫോൺ!\"
\" ആഹ്, ടീച്ചർ എഴുന്നേറ്റോ... ഇന്ന് ഒന്നും കഴിക്കാതെ ആണോ വന്നത്. പ്രഷർ കുറഞ്ഞതാ... ഫോൺ എന്റെ ബാഗിൽ, മ്മം..... ഇതാ \"
അവൾ ഫോൺ എടുത്തു സ്വിച്ച് ഓഫ്‌ ആണ്. എത്ര ശ്രമിച്ചിട്ടും ഓൺ ആവുന്നില്ല.
\"അത് പൊട്ടിപ്പോയി തോന്നുന്നു. നിലത്തിന് ഞൻ എടുക്കുമ്പോലെ അത് ഓഫ്‌ ആണെലോ..\"
അവൾ ഫോണിന്റെ ഓൺ ബട്ടൺ വീണ്ടും വീണ്ടും അമർത്തി നോക്കി
\" എന്തായാലും ഇപ്പോൾ ഡോക്ടർ വന്നു കണ്ടിട്ട് ഡിസ്ചാർജ് ആയിരിക്കും, പോകും വഴി നമുക്ക് മൊബൈൽ ഷോപ്പ്ഒന്നു പോകാം.. \"
മീര സുമംഗലിയുടെ മുഖത്ത് ദയനീയമായി നോക്കി. സ്കൂളിൽ മീരയ്ക്ക് സുമംഗലിയാണ് കൂട്ട്. മീരയുടെ കാര്യങ്ങൾ കുറച്ചെങ്കിലും അറിയുന്നത് സുമംഗലിക്കു മാത്രമാണ്. ടിടിസി പഠിക്കുന്ന കാലം തൊട്ട് മീരയും സുമംഗലയും സുഹൃത്തുക്കളാണ്. മീര തന്നെയാണ് തന്റെ സ്കൂളിൽ സുമംഗലിക്ക് ഒരു വേക്കൻസി വന്നപ്പോൾ കൊടുത്തത്.
\"  എനിക്ക് അത്യാവശ്യമായി ഒരാളെ വിളിക്കേണ്ടതുണ്ട്\"
\" പോകുമ്പോൾ ശരിയാക്കാം അല്ലാതെ ഇപ്പോൾ എന്ത് ചെയ്യാനാ... ഞാൻ പോയി ഡോക്ടറെ വിളിച്ചിട്ട് വരാം.... ടീച്ചറിന്റെ മനോജേട്ടൻ പുറത്തുവന്നു നിൽപ്പുണ്ട്.. \"
\" അവരുടെ കൂടെ പോകുമ്പോൾ മൊബൈൽ ഷോപ്പിൽ നിർത്തി തരുമോ എന്ന് സംശയമാണ് നമുക്ക് വേറെ പോകാം... \"
\" അതൊക്കെ നമുക്ക് പറഞ്ഞു ശരിയാക്കാം..... ഇപ്പൊ കുറച്ചു സമയം കിടന്നോളൂ.... \"
സുമംഗലി ടീച്ചർ ഡോക്ടറെ വിളിക്കാനായി പുറത്തേക്ക് പോയി. മീരയുടെ മനസ്സ് മുഴുവൻ ആവലാതിയായിരുന്നു എന്താണ് കേട്ടത്? ഇനി അത് കളവാണോ? ഇനി അത് തന്നെ തോന്നലാണോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ മേരിയുടെ മനസ്സിൽ ഉയർന്നു വന്നു...
എന്തായാലും പെട്ടെന്ന് തന്നെ ഫോൺ ശരിയാക്കിയതിനു ശേഷം ബാസിമിനെ വിളിക്കണം. അജ്മൽ ഇനി താൻ ജീവിതത്തിൽ ഉണ്ടാവില്ലെന്ന് കരുതി ആത്മഹത്യ വല്ലതും ചെയ്തതായിരിക്കും? ഞാൻ കാത്തിരിക്കുമെന്ന് അവൻ വിശ്വസിക്കേണ്ടി അങ്ങനെയല്ലേ ഞാൻ അവനെ സ്നേഹിച്ചത്!!! കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു... ഒന്ന് പൊട്ടി കരയണമെന്ന് മേലേക്ക് തോന്നി എന്നാൽ ചുറ്റിലും ആളുകളാണ്. അവർ തനെ തന്നെ നോക്കുന്നതായി അവൾക്കു തോന്നി
\" മീര ഹൌ ഡു യു ഫീൽ നൗ? \"
\" ഐ ആം ഓക്കേ ഡോക്ടർ \"
\" ചെറിയൊരു ബിപി ലോ വന്നതാണോ..... ഫുഡ് ഒക്കെ പ്രോപ്പറായി കഴിക്കണം.... ഇപ്പോൾ ഡിസ്ചാർജ് ചെയ്യും. ടേക്ക് കെയർ.... \"

\" മനോജേട്ടാ മീരയുടെ ഫോണ് കേടായി ഒന്ന് ആ ഷോപ്പിൽ നിർത്തണേ \"
\" ഫോണ് കൊണ്ട് ഇപ്പോൾ പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ? \"
\" നാളെ സ്കൂളിലൊക്കെ വരേണ്ടതല്ലേ എന്തെങ്കിലുമൊക്കെ ആവശ്യം കാണും \"
\" ആ ഞാൻ പോകും വഴി ചവിട്ടി തരാം അവളുടെ ഇറങ്ങി വാങ്ങിക്കോളാൻ പറ \"
മൊബൈൽ ഷോപ്പിൽ ഇറങ്ങി മീര ഫോൺ ഷോപ്പിലെ പയ്യന്റെ കയ്യിൽ കൊടുത്തു. \"ഇത് കേടായി, രാവിലെ ഒന്നു വീണിരുന്നു. എനിക്ക് ഇതിൽ രാവിലെ എന്നെ വിളിച്ച് നമ്പർ വേണം\"
\" നോക്കട്ടെ ചേച്ചി \"
അവൻ ഫോണിന്റെ ബട്ടൺ അമർത്താൻ ശ്രമിച്ചു ഓണായി വന്നില്ല ചാർജർ എടുത്തു കുത്തി നോക്കി... ചാർജിങ്..
\" ഹോ ഇതിന് പ്രശ്നം ഒന്നുമില്ല ചേച്ചി ചാർജ് ഇല്ലാഞ്ഞിട്ടാ... വേണമെങ്കിൽ ഞാൻ ഇവിടെ ഇട്ട് കുറച്ചു സമയം ചാർജ് ചെയ്തു തരാം... ഇല്ലെങ്കിൽ നിങ്ങൾക്ക് വീട്ടിൽ പോയി ചാർജ് ചെയ്താൽ ഇത് ഓണാകും... എന്തെങ്കിലും പ്രശ്നം വരുകയാണെങ്കിൽ ഇവിടെ വന്നാൽ മതി. \"
\" അത്രേയുള്ളൂ?\"
\" അതെ അത്രയേള്ളൂ.... \"
മനസ്സിന് ഒരല്പം ആശ്വാസമായി അവൾക്ക്.
\" മനോജേട്ടാ സ്കൂളിലേക്ക് പോയിക്കോളൂ \"
\" ഇന്ന് എന്തായാലും നീ വീട്ടിൽ പോയി റസ്റ്റ് എടുക്ക് \"
\" അതുതന്നെ മീര ടീച്ചറെ ഞാനും പറയാൻ വന്നത് ടീച്ചർ ഇന്ന് വീട്ടിൽ പോയി കുറച്ചു സമയം കിടന്നോളൂ, ഞാൻ സ്കൂളിൽ ഇറങ്ങിക്കോളാം\"
\" ഇല്ല ടീച്ചറെ ഇപ്പോ എനിക്ക് പ്രശ്നമൊന്നുമില്ല \"
\" എന്തായാലും നീ എന്ന് സ്കൂളിൽ പോകുന്നില്ല മീരാ അതിലപ്പുറം ഒരു വർത്താനവുമില്ല..... \"
മനോജിന്റെ ശബ്ദഗാംഭീര്യത്തിൽ മീര ഇന്നും ഒരു കുഞ്ഞാണ്
പോകും വഴി സുമംഗലി ടീച്ചറെ സ്കൂളിന് മുന്നിലിറക്കി മീരേയും കൂട്ടി വീട്ടിലേക്ക് പോയി
മീര ആരോടും മിണ്ടാതെ നേരെ തന്റെ മുറിയിലേക്ക് കയറി
\" വല്ലതും കഴിച്ചിട്ട് പോയി കിടക്ക് അല്ലെങ്കിൽ ഇനിയും ഇതുപോലെ സംഭവിക്കും\" അമ്മ മീര കേൾക്കേ ഒച്ചത്തിൽ പറഞ്ഞു
അവൾ അതിനൊന്നും ചെവി കൊടുക്കാതെ നേരെ മുകളിലേക്ക് കയറി. മുറിയിൽ കയറി വാതിൽ അടച്ച് ആദ്യം തന്നെ പോയി ഫോൺ ചാർജിന് ഇട്ടു.. അലമാരയിൽ നിന്നും നൈറ്റിയെടുത്ത് കുളിക്കാൻ പോയി... തല തണുക്കെ അവൾ കുളിച്ചു.... മുറിയിൽ വന്നതും ഫോൺ നോക്കി.
എന്നത്തേയും പോലെ സ്വിച്ചിട്ടില്ല, അവൾ അവളുടെ ഓർമ്മക്കുറവിനെ തന്നെ ശപിച്ചു
സ്വിച്ച് ഓണാക്കി അവൾ കിടക്കയിൽ കിടന്നു..... നല്ല ക്ഷീണം കൊണ്ടായിരിക്കണം അവളോട് ഉറങ്ങിപ്പോയി..
\' മീര.... ഞാൻ എന്നും നിന്റേതു മാത്രമാണ് \'
അജ്മൽ സ്വപ്നത്തിൽ വന്ന് അങ്ങനെ പറയും പോലെ അവൾക്ക് തോന്നി.. അവളുടെ ഉറക്കം പെട്ടെന്ന് ഞെട്ടിപ്പോയി. പെട്ടെന്ന് എഴുന്നേറ്റ സ്തംഭനാവസ്ഥ  മാറിയപ്പോൾ അവൾ ഓടി ഫോണിന്റെ അടുത്തെത്തി. അത് ചാർജിൽ നിന്നും വലിച്ചൂരി ഓൺ ചെയ്തു.
മുകളിൽ സേവ് ചെയ്യാതെ കിടന്നിരുന്ന നമ്പർ ബാസിം എന്ന് പറഞ്ഞ് അവൾ സേവ് ചെയ്തു വച്ചു
അതിലേക്ക് ഡയൽ ചെയ്തു
\"ഹലോ... ഞാൻ മീരയാണ് \"
\" നീയെന്താ കോള് കട്ട് ചെയ്ത് പോയത് ഞാൻ വീണ്ടും ശ്രമിച്ചിരുന്നു സ്വിച്ച് ഓഫ് എന്നു പറഞ്ഞു \"
\" അത് പെട്ടെന്നുള്ള ഷോക്കിൽ പിന്നെ ഹോസ്പിറ്റലിൽ ഒക്കെ ആയിപ്പോയി ഇപ്പോഴാ വന്നത്.... നീ പറഞ്ഞത്...... നീ പറഞ്ഞത് എനിക്ക് മനസ്സിലായില്ല..... \"
\" നിന്നെ എനിക്ക് നേരിൽ കാണാൻ പറ്റുമോ? നേരിൽ പറയാം.... \"
\" എനിക്കെന്തോ വല്ലാതെ ആകുന്നു എന്താ സംഭവിച്ചത് അതെങ്കിലും പറയുമോ? \"
\" എന്തായാലും അവൻ ഇല്ലെന്ന് സത്യം നീ മനസ്സിലാക്കണം ബാക്കിയൊക്കെ നേരിൽ കണ്ടു പറയാം.... \"
ഇത്രയും പറഞ്ഞ് ഫോൺ അവൻ തന്നെ കട്ട് ചെയ്തു ഒന്നും ചോദിക്കാൻ പറ്റിയില്ല... ഒന്നുകൂടെ വിളിക്കാൻ അവൾക്ക് സാധിച്ചില്ല... അവന്റെ ശബ്ദത്തിൽ എവിടെയോ അവളോട് നല്ല ദേഷ്യം ഉണ്ടെന്ന്  തോന്നി.
ഓർമ്മകൾ ഒഴിച്ച് ഒരുമിച്ച് ഒരു ഫോട്ടോ പോലുമില്ല....
\" എന്തിനാണ് ഈശ്വരാ എന്നോട് ഇങ്ങനെയൊക്കെ ചെയ്യുന്നത്.... ഇത്രയും നാളത്തെ എന്റെ കാത്തിരിപ്പ് നീ വെറുതെ ആക്കിയില്ലേ...... എന്തിനാ എന്നെ മാത്രമായി ഇങ്ങനെ ഇവിടെ വെച്ചിരിക്കുന്നത്.... നിന്റെ അടുത്ത് വന്നാലെങ്കിലും ഞങ്ങളെ ഒന്നാക്കിക്കൂടെ.... \" അവൾ പൊട്ടിക്കരഞ്ഞു മതിയാവുവോളം കരഞ്ഞു. 



എന്ന് അജ്മലിന്റെ മാത്രം മീര

എന്ന് അജ്മലിന്റെ മാത്രം മീര

5
809

\" ബാത് ഞാൻ തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മുന്നിലുണ്ട്... അവിടത്തെ വെജിറ്റേറിയൻ ഒരു കട ഇല്ലേ അതിന്റെ മുന്നിലുണ്ട് \"\" ഒക്കെ മീര ഞാനൊരു അഞ്ചുമിനിറ്റിനുള്ളിൽ എത്തും\"അതും പറഞ്ഞ ബാസിം കോൾ കട്ട് ചെയ്തു, മീര ഫോൺ ബാഗിൽ വെച്ചതിനുശേഷം അവിടത്തെ കടയിലേക്ക് കയറി. \"ചേട്ടാ ഒരു ചായ\"\"കഴിക്കാൻ എന്തെങ്കിലും?\"\" വേണ്ട ചായ മാത്രം മതി\"മീര ഫോൺ എടുത്ത്, സുമംഗലി ടീച്ചറെ വിളിച്ചു.\" ആ ടീച്ചറെ ഞാൻ സെക്രട്ടറിയേറ്റിന്റെ അവിടെ എത്തിയിട്ടുണ്ട് ഭാസിയും ഇപ്പോ വരാം എന്ന് പറഞ്ഞത്. ടീച്ചറെ ഞാൻ പറഞ്ഞത് മറക്കല്ലേ.... ആര് ചോദിച്ചാലും ഞാൻ ഒരു മീറ്റിങ്ങിന് പോയതാണെന്ന് പറഞ്ഞാൽ മതി.... വീട്ടില