Aksharathalukal

എന്ന് അജ്മലിന്റെ മാത്രം മീര

\" ബാത് ഞാൻ തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മുന്നിലുണ്ട്... അവിടത്തെ വെജിറ്റേറിയൻ ഒരു കട ഇല്ലേ അതിന്റെ മുന്നിലുണ്ട് \"
\" ഒക്കെ മീര ഞാനൊരു അഞ്ചുമിനിറ്റിനുള്ളിൽ എത്തും\"
അതും പറഞ്ഞ ബാസിം കോൾ കട്ട് ചെയ്തു, മീര ഫോൺ ബാഗിൽ വെച്ചതിനുശേഷം അവിടത്തെ കടയിലേക്ക് കയറി. \"ചേട്ടാ ഒരു ചായ\"
\"കഴിക്കാൻ എന്തെങ്കിലും?\"
\" വേണ്ട ചായ മാത്രം മതി\"
മീര ഫോൺ എടുത്ത്, സുമംഗലി ടീച്ചറെ വിളിച്ചു.
\" ആ ടീച്ചറെ ഞാൻ സെക്രട്ടറിയേറ്റിന്റെ അവിടെ എത്തിയിട്ടുണ്ട് ഭാസിയും ഇപ്പോ വരാം എന്ന് പറഞ്ഞത്. ടീച്ചറെ ഞാൻ പറഞ്ഞത് മറക്കല്ലേ.... ആര് ചോദിച്ചാലും ഞാൻ ഒരു മീറ്റിങ്ങിന് പോയതാണെന്ന് പറഞ്ഞാൽ മതി.... വീട്ടിലെ കാര്യം ഞാനായിട്ട് പ്രത്യേകിച്ച് ടീച്ചർക്ക് പറഞ്ഞു തരണ്ടല്ലോ.... ഞാൻ നാളെ കാലത്ത് എത്തും.... \"
\" ആ മീര ടീച്ചറെ ഞാനൊന്നും മറന്നിട്ടില്ല ടീച്ചർ പോയ കാര്യം നടക്കട്ടെ...എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ മറക്കണ്ട.... ബാസിമിനെ കണ്ടു കഴിഞ്ഞ ഉടനെ ടീച്ചർ എന്നെ എന്തായാലും വിളിക്കണം\"
\" ആ ഞാൻ വിളിക്കാം എന്നാ ശരി \"
അപ്പോഴേക്കും മീരയുടെ മുന്നിൽ ചായ ഗ്ലാസ് എത്തിയിരുന്നു.. മീര അതെടുത്ത് പതിയെ കുടിച്ചു. അവൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു ഇത്രയും ദൂരം യാത്ര ചെയ്തത് കൊണ്ട്. വീട്ടിൽ സ്കൂൾ സംബന്ധമായ ഒരു മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞാണ് അവൾ വന്നത് അതുപോലും തടയാൻ മധുവും മനോജും ശ്രമിച്ചിരുന്നു എന്നിട്ടും അവൾ വാശിയോടെ വന്നു കാരണം ഇത് അവളുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായിട്ടാണ് അവൾക്ക് തോന്നിയത്.. ഇതിന്റെ അവസാനം അവളെ വീട്ടിൽ നിന്ന് ഇറക്കി വിട്ടാൽ പോലും അവൾക്ക് പ്രശ്നമില്ലെന്ന് തോന്നി... തന്റെ ഏറെ നാളത്തെ കാത്തിരിപ്പ് ഇതിനുവേണ്ടി മാത്രമായിരുന്നു അപ്പോൾ ഇത് അവൾക്ക് അറിയാനുള്ള അവകാശം ഉണ്ടെന്നും അവൾ ഉറച്ചു വിശ്വസിച്ചു.
മീരയുടെ ഫോൺ റിങ്ങ് ചെയ്തു. അവൾ അത് എടുത്തു ഡിസ്പ്ലേയിൽ ഭാസിയും എന്നു കാണിച്ചു
\" ആ അതെ ഇവിടെയുള്ളത്. ഞാൻ താൻ പറഞ്ഞ സ്ഥലത്ത് എത്തിയിട്ടുണ്ട് \"
\" എവിടെ? കാണുന്നില്ലല്ലോ!!\"
\" ഞാൻ ഒരു ചുവന്ന കാർ കണ്ടോ?\"
\" ആ കണ്ടു കണ്ടു ഞാൻ അതിന്റെ തൊട്ടു അടുത്തുതന്നെയുണ്ട് ഈ നീലനിറ സാരി \"
\" ആ മനസ്സിലായി മനസ്സിലായി ഞാൻ അത് ആദ്യമേ കണ്ടിരുന്നു പിന്നെ നീ തന്നെയല്ലേ എന്ന് സംശയമായി ഒരുപാട് കാലമായില്ലേ കണ്ടിട്ട് എന്നാൽ കാറിലേക്ക് വായോ \"
മീര ഫോൺ കട്ട് ചെയ്തതിനുശേഷം കാറിനു നേരെ നടന്നു. ഫ്രണ്ട് ഡോർ ഓപ്പൺ ചെയ്തു കാറിലേക്ക് കയറി
\" കുറേ വർഷമായില്ലേ കണ്ടിട്ട് പെട്ടെന്ന് മനസ്സിലായി കാണില്ലല്ലോ?\"
\" അതേടോ തന്നെ മനസ്സിലായില്ല ഞാൻ ഈ നീലനിറ സാരി അവിടെ കണ്ടിരുന്നു പക്ഷേ നീയാണെന്ന് എനിക്ക് തോന്നിയില്ല!\"
\" താനും നന്നായി മാറിപ്പോയല്ലോ കട്ടിത്താടിയും.. തടിയും ഇച്ചിരി വെച്ചിട്ടുണ്ടെന്ന് തോന്നുന്നു \"
\" നിനക്കും നല്ല മാറ്റമുണ്ട് കുറച്ചു തടി വെച്ചു പിന്നെ മുടിയൊക്കെ നരച്ചു.. നിന്റെ നീളൻ മുടി പിന്നീയിട്ട് കിട്ടുന്നത് എനിക്ക് ഓർമ്മയുണ്ട്.. ഇപ്പോ മുടിയുടെ കട്ടി ഒക്കെ കുറഞ്ഞു പോയതു പോലെ തോന്നുന്നു... \"
\" പ്രായം ആയില്ലേടോ പോരാത്തതിന് ആവശ്യത്തിലധികം ടെൻഷനും \"
\" നമുക്ക് എന്നാ എവിടെയെങ്കിലും കോഫി ഷോപ്പിലോ ബീച്ച് സൈഡിലോ പോയിരിക്കാം \"
മീര ഒന്നും മിണ്ടിയില്ല അവളുടെ മുഖത്തെ പ്രസരിപ്പ് നന്നായി കുറഞ്ഞതായി അവൻ മനസ്സിലാക്കി പഴയ മീരയെ അല്ല. അവൻ കാർ ഓടിച്ചു തുടങ്ങി. ബീച്ച് സൈഡിലുള്ള കോഫി ഷോപ്പിന്റെ അടുത്തേക്ക് അവന്റെ കാർ നിർത്തിയിട്ടും
\" ഇത് എന്റെ ഷോപ്പാണ്.. കൊല്ലത്തും വർക്കലയിലും ഇതിന്റെ ഓരോ ഔട്ട്ലെറ്റും ഉണ്ട് \"
\" ആഹാ വലിയ ബിസിനസുകാരൻ ആയിപ്പോയല്ലോ\"
ഭാസിയും മേലെ കളിയാക്കുന്നത് പോലെ ഒരു ചിരി ചിരിച്ചു
\" ആരാ ഈ പറയുന്നത് സ്കൂളിന്റെ ഓണറോ!!\"
\" ആക്ച്വലി അത് എനിക്ക് ഒരു ബാധ്യതയാണ്... പറഞ്ഞാൽ തനിക്ക് എത്രത്തോളം മനസ്സിലാകും എന്ന് എനിക്ക് അറിയില്ല  \"
\" ചിലപ്പോൾ എനിക്ക് മനസ്സിലായി എന്ന് വരില്ല.... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല എന്നു തന്നെ വേണം പറയാൻ... ഇത്രയും വർഷങ്ങൾക്കു ശേഷം ഇങ്ങനെ ഒരു കത്ത് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മീര...... നീ ഇത്രയും വർഷം അവനെ കാത്തിരിക്കുകയായിരുന്നു എന്നറിഞ്ഞപ്പോൾ.... എനിക്കെന്തോ വല്ലാതെ സങ്കടം തോന്നി.... സഹതാപവും..... \"
മീര ഒന്നും പറയാതെ ബാസിമിന്റെ മുഖത്തേക്ക് നോക്കിയിരുന്നു അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു... അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുണ്ട് എന്ന് ബാസിമിന് മനസ്സിലായി അതൊന്നും ചോദിക്കാതെ അവളെ നോവിക്കാതെ അവൻ തന്നെ പറഞ്ഞു തുടങ്ങി
\" ആദ്യമൊക്കെ ഞാൻ കരുതിയിരുന്നു നീയും കൂടെ അറിഞ്ഞുകൊണ്ടാണെന്ന്..... നിന്നോട് ഒരുപാട് ദേഷ്യം ഉണ്ടായിരുന്നു എനിക്കും അജ്മലിന്റെ ബന്ധുക്കൾക്കും.... നിന്റെ കത്ത് എന്റെ കയ്യിൽ കിട്ടുന്ന ദിവസം വരെ നീ ആയിരുന്നു അവന്റെ മരണകാരണമെന്നും, നീയും കൂടെ കൂടിയിട്ട് ആയിരിക്കും ഇതൊക്കെ സംഭവിച്ചത് എന്നും ഞാൻ കരുതി\"
\" എന്ത് സംഭവിച്ചത്\" അവളുടെ തൊണ്ട
ഇടറുന്നുണ്ടായിരുന്നു.
\" നിന്നെ നിന്റെ വീട്ടുകാർ കൂടി പോയ ദിവസം നിനക്ക് ഓർമ്മയുണ്ടോ? \"
\" അതങ്ങനെ മറക്കാൻ പറ്റുമോ ബാസിമേ....... എന്റെ ജീവിതത്തിലെ ഏറ്റവും നശിച്ച നാളുകളുടെ തുടക്കം...... ഞാൻ ഞാൻ അല്ലാതായതിന്റെ തുടക്കം എന്റെ സ്വപ്നങ്ങളില്ലാതായതിന്റെ തുടക്കം... എന്നിലെ എന്റെ നാശത്തിന്റെ തുടക്കം മറക്കാനാകുമോ ആ ദിനം.... \"
\" നിന്നെപ്പോലെ തന്നെ എനിക്കും ആ ദിവസം മറക്കാൻ ആവില്ല..... എന്റെ കൂട്ടുകാരനെ ഞാൻ അവസാനമായി കണ്ട ദിവസം.... \"
ഒരു ഞെട്ടലോടെ മീര ബാസിമിന്റെ മുഖത്തേക്ക് നോക്കി... അവളുടെ കണ്ണുകൾ നിറയെ സംശയമായിരുന്നു ഇനി അജ്മൽ തന്നെ നഷ്ടപ്പെടും എന്നു കരുതി ആത്മഹത്യ ചെയ്തതാണോ എന്നുപോലും അവൾ കരുതി....
\" അതേ മീര...... നിന്റെ പ്രിയപ്പെട്ട പ്രാണൻ... നിന്റെ ജീവിതം നശിച്ചു എന്ന് നീ കരുതുന്ന അതേ ദിവസം തന്നെയാണ് \"
\"എങ്ങനെ??????\" അവളുടെ കണ്ണുനീർത്തുള്ളികളെ അടക്കിവെക്കാൻ അവളെ കൊണ്ട് സാധിച്ചില്ല... ബാസിമിന്റെ കണ്ണുകളും നനഞ്ഞു തുടങ്ങിയിരുന്നു തന്റെ പ്രിയപ്പെട്ട, ചെറുപ്പം മുതലേ ഉള്ള സുഹൃത്തിന്റെ നഷ്ടം അവനെയും ഒരുപാട് വേദനിപ്പിച്ചിരുന്നു
\" നിന്നെ നിന്റെ വീട്ടുകാർ കൂട്ടി പോയതിനെ അന്ന് അവൻ നിന്നെ വിളിച്ച് ഇറക്കി കൊണ്ടുവരാൻ നിന്റെ നാട്ടിൽ വന്നിരുന്നു...... ഇപ്പോൾ എനിക്ക് തോന്നുന്നു ഒരുപക്ഷേ അവൻ അന്ന് നിന്നെ കണ്ടില്ലായിരിക്കണം...... അവൻ പോയി മൂന്നു ദിവസം കഴിഞ്ഞു വരാതിരുന്നപ്പോൾ ഞാൻ അവനെ അന്വേഷിച്ച് നിന്റെ നാട്ടിൽ വന്നിരുന്നു.... നിന്റെ ആത്മസുഹൃത്ത് പഠിപ്പൊക്കെ നിർത്തി പോയിരുന്നല്ലോ നിന്റെ കൂടെ തന്നെ... അതുകൊണ്ട് മറ്റു വിശേഷങ്ങൾ ഒന്നും അറിയാൻ വഴിയില്ലല്ലോ....\"
\" അവളിപ്പോൾ ആ കോളേജിൽ പഠിക്കുകയായിരുന്നെങ്കിലും നിങ്ങൾക്കൊരു വഴിയും ഉണ്ടാകില്ല അവളിപ്പോൾ എന്റെ ചേട്ടന്റെ ഭാര്യയാണ്... അവര് തമ്മിൽ പ്രേമമായിരുന്നു ഞാൻ ഇതൊന്നും അറിഞ്ഞില്ല.... മണ്ടി..... അവൾ തന്നെയല്ലേ എന്നെ ഒറ്റിയത്.... കുറെ വർഷം എന്റെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു ഞാൻ സംസാരിക്കാറില്ല \"
\" എന്നാൽ ഞാൻ വന്ന ദിവസം അവളെ കണ്ടിരുന്നു.... അവളാണ് എന്നോട് പറഞ്ഞത് നീയും കൂടെ ചേർന്നിട്ടാണ് എല്ലാ നാടകവും എന്ന്... \"
\" എന്ത് നാടകം.... \" മീര കണ്ണുതുടച്ചു...
\" എന്റെ അജ്മലിനെ കൊലയ്ക്ക് കൊടുത്തത്\"
\" എന്ത്!!!!!!\"
ഒരു ഞെട്ടലോടെ മീര മനസ്സിലാക്കി..... തന്റെ സഹോദരന്മാരും ആത്മസുഹൃത്തും ചേർന്നാണ് തന്റെ ജീവന്റെ ജീവനായ പ്രാണനെ ഇല്ലാതാക്കിയതെന്ന്.... അവൾ തലകറങ്ങി വീണു..... മുഖത്തു വെള്ളം കുടഞ്ഞ് ഭാസി അവളുടെ ബോധത്തെ വീണ്ടെടുത്തു.... നല്ല ക്ഷീണം ഉള്ളതു കാരണമായിരിക്കും അവൾ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു
\" ഞാൻ അല്ല ഞാനറിഞ്ഞില്ല\"
\" നമുക്ക് പിന്നെ സംസാരിക്കാം നീ ഒരു അല്പം കിടന്നോളൂ... ഇത് ഞങ്ങളുടെ സ്റ്റാഫിന്റെ മുറിയാണ് കുറച്ചുസമയം നീ വിശ്രമിക്കൂ ഞാൻ ഇവിടെ പുറത്തുണ്ടാകും.... \"
ബാസിം പുറത്തേക്കിറങ്ങി സിഗരറ്റ് എടുത്ത് വലിച്ചു തുടങ്ങി
\" എടാ നീ ഉമ്മയെയും കൂട്ടി ഇങ്ങോട്ട് വാ..... അവൾക്കൊന്നും അറിയില്ലല്ലോ ആ കത്ത് കിട്ടിയപ്പോൾ തന്നെ നമുക്ക് മനസ്സിലായതല്ലേ.....ഇപ്പോൾ ഞാൻ അത് ഉറപ്പിച്ചു. നീ ഉമ്മയെയും കൂട്ടി വേഗം വാ.... അവളെ കണ്ട് സംസാരിക്കാം....... \" 



എന്ന് അജ്മലിന്റെ മാത്രം മീര

എന്ന് അജ്മലിന്റെ മാത്രം മീര

5
902

\" ഡി നീ ഒക്കെ ആയോ? അജ്മലിന്റെ ഉമ്മ ഇപ്പൊ വരും...നിനക്ക് അവരെ നേരിട്ട് കണ്ട് സംസാരിക്കാമല്ലോ\"\" എനിക്കെന്തോ അവരെ ഫേസ് ചെയ്യാൻ മടി.... പേടിയാവുന്നു... ഞാൻ കാരണം മകൻ നഷ്ടപെട്ട അവരോട് ഞാൻ എന്താ പറയ്യാ..... \"\"നീ അല്ലാലോ...... അവർക്കും അറിയാം \"\" എടാ എന്താ അന്ന് ഉണ്ടായത്? \"\" എനിക്കും അറിയില്ല..... നിന്റെ ഫ്രണ്ട് പറഞ്ഞതുവെച്ച് എനിക്ക് അന്ന് തോന്നിയത് ഞാൻ പറയാം..... ഇപ്പോ തോന്നുന്നതും..... \"മീര അവനെ തന്നെ നോക്കി\"ഒരുപക്ഷെ അജ്മൽ നിന്നെ കാണാൻ വന്ന ദിവസം അവൻ നിന്നെ കണ്ടു കാണില്ല..... \"\" ബാസിം... അങ്ങനെ അന്ന് അവനെ കണ്ടിരുന്നെങ്കിൽ ഞാൻ ഇത്രേം ദൂരം വരുമോ? \"\"അങ്ങനല്ല..... അവൻ നിന്നെ കണ്ടിട്ടില്ല... പക്ഷ