Aksharathalukal

എന്ന് അജ്മലിന്റെ മാത്രം മീര

\" ആ മീര ടീച്ചർ ഇത് വന്നു.\"
\" ഞാൻ ഇന്നലെ എത്തി സുമംഗല ടീച്ചറെ \"
\" മുഖമൊക്കെ എന്താ വല്ലാതെരിക്കുന്നത്.... ടീച്ചറെ അതൊക്കെ കഴിഞ്ഞ കാര്യമല്ലേ അറിയാൻ വൈകിയെന്ന് മാത്രമല്ലേ ഉള്ളൂ.... പ്രതീക്ഷ അസ്തമിച്ചതിന്റെ ഒരു.... ഒരു വല്ലായിക എന്തായാലും ഉണ്ടാകും അത്  ശരിയായിക്കോളും... ഞാൻ ടീച്ചർ വേറെ കല്യാണം കഴിക്കണമെന്നോ ഇതൊക്കെ മറന്നൊരു ജീവിതം തുടങ്ങണമെന്ന് ഒന്നും പറയില്ല..... കാരണം എനിക്ക് തോന്നുന്നില്ല ടീച്ചറെ കൊണ്ട് അതിനൊക്കെ പറ്റുമെന്ന് \"
\" അതൊന്നുമല്ല ഞാൻ ആലോചിക്കുന്നത്... അവരുടെ മകനു പകരം അവർ ചോദിക്കുന്നത് എന്റെ രക്തം തന്നെയാണ്.... എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല \"
\" ടീച്ചർ പറഞ്ഞത് എനിക്ക് മനസ്സിലായില്ല\"
\" അവര് പകരത്തിനു പകരം ആടോ ചോദിക്കുന്നത്.... അവരുടെ മകനു പകരം എന്റെ ചേട്ടൻ വേണമെന്ന്....\" അതും പറഞ്ഞു മീര കരഞ്ഞു തുടങ്ങി
\" കരയാതെ ടീച്ചറെ ആവോളം കരഞ്ഞതല്ലേ ഇനി കരയേണ്ട ആവശ്യമില്ലെന്ന് എനിക്ക് തോന്നുന്നത്..... അവരുമായി ഇനി ടീച്ചറുടെ ഒരു ബന്ധവും വെക്കേണ്ട.... അവർ ആഗ്രഹിക്കുന്നത് ടീച്ചറുടെ വീട്ടുകാരുടെ നാശം തന്നെയായിരിക്കും.... എത്ര സ്നേഹമുണ്ടെന്ന് അവർ പുറമേ അഭിനയിച്ചാലും അവർക്ക് മീരയോട് ഒരിക്കലും സ്നേഹത്തോടെ മനസ്സുകൊണ്ടു പെരുമാറാൻ സാധിക്കില്ല.... അവർ നിനക്ക് ആരും അല്ലെന്ന് നീ മനസ്സിലാക്കണം.... നിന്റെ വീട്ടുകാർ നിന്നോട് ചെയ്തത് തെറ്റ് തന്നെയാണ് അല്ലെന്നു ഞാൻ ഒരിക്കലും പറയുകയുമില്ല.... പക്ഷേ അതിനു പകരം..... അങ്ങനെ ഒരിക്കലും ആലോചിക്കരുത്.... മീര നിന്റെ എല്ലാ കഥകളും അറിയുന്ന നിന്റെ ഒരു സുഹൃത്തു കൂടിയാണ് ഞാൻ.... ആ എനിക്ക് പൂർണസ്വാതന്ത്ര്യത്തോടെ പറയാൻ പറ്റുമോ എന്ന് തോന്നുന്നതുകൊണ്ട് പറയുന്നതാണ്.... നീ ഇനി അവരുമായി ഒരു ബന്ധവും വേണ്ട.... \"
\" ഞാൻ തിരഞ്ഞു പോയില്ലെങ്കിലും അവർ ഇനി എന്നെ തിരഞ്ഞു വരില്ലേ \"
\" അങ്ങനെ വരണമെന്ന് ഉണ്ടായിരുന്നെങ്കിൽ എത്രയോ മുൻപേ അവർ ഇവിടെ വരേണ്ടതാണ്.....\"
\" അങ്ങനെ ഒരു കത്ത് എഴുതേണ്ട ആയിരുന്നു എന്ന് തോന്നുന്നു \"
\" അതിൽ പ്രശ്നമൊന്നുമില്ല ഒന്നുമില്ലെങ്കിലും കാത്തിരിപ്പിന് ഒരു അവസാനമായല്ലോ!!!\"
ബാസിം കോളിംഗ്
മീര സുമംഗലി ടീച്ചറുടെ മുഖത്തേക്ക് നോക്കി... \" എടുക്കേണ്ട....\"
\"എടുക്കാതിരുന്നാൽ....\"
\" ഒന്നും സംഭവിക്കില്ല!\"
കോൾ കട്ടായി പിന്നെയും കോൾ വന്നു
\" ഹലോ\"
സുമംഗലി ടീച്ചർ മീരയുടെ മുഖത്ത് നോക്കി നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നപോലെ ഒരു ഭാവവും കാണിച്ച് സ്റ്റാഫ് റൂമിന്റെ പുറത്തേക്ക് ഇറങ്ങിപ്പോയി.
പുറത്ത് ഗ്രൗണ്ടിൽ ഒരു കാറും അതിന്റെ പുറത്ത് ഒരു യുവാവും നിൽക്കുന്നുണ്ടായിരുന്നു. അയാൾ ഫോണ് ചെവിയിൽ വെച്ചിട്ടാണ് ഉള്ളതെന്ന് കണ്ടതോടെ സുമംഗലി ടീച്ചർക്ക് ഒരു സംശയം തോന്നി ഇനി ഇതാകുമോ ബാസിം എന്ന. വീണ്ടും അകത്തേക്ക് കയറി
\"ടീച്ചറെ പുറത്ത് ഒരാളും നിൽപ്പുണ്ട് .അയാളെ കണ്ടിട്ട് എന്തോ ഒരു പന്തികേട്\"
\" അത് ബാസിമാണ് അവൻ ഇവിടെയുണ്ടെന്ന് \"
\" എന്തിന്\"
\" ടീച്ചറല്ലേ പറഞ്ഞത്,വരില്ലെന്ന്\"
സുമംഗലി ഒന്നും മിണ്ടാതെ മീരയുടെ ചുമലിൽ തട്ടി
\" ചിലപ്പോഴൊക്കെ അങ്ങനെയാടോ നമ്മുടെ കണക്കുകൂട്ടൽ ഒന്നും ശരിയായിരിക്കില്ല ഇപ്പോൾ എന്റെ കണക്കുകൂട്ടൽ ശരിയായില്ല നീ സൂക്ഷിക്കണം....\"
മീര പുഞ്ചിരിച്ചു
\" കൂട്ടിയോ ഞാൻ എല്ലാം ശരിയാക്കി എടുക്കും...... ചിലപ്പോൾ എനിക്ക് ടീച്ചറുടെ സഹായം വേണ്ടിവരും... \"
\" അത് ചെയ്യാൻ ഞാൻ ബാധ്യസ്ഥയാണ് എന്റെ ഈ ജോലി പോലും... \"
\" സുമംഗളി, നിനക്ക് ഞാൻ ഈ ജോലി തന്നത് എന്നോട് എന്തെങ്കിലും കടം വീട്ടാൻ അല്ല... മറിച്ച് നീ എന്റെ നല്ലൊരു സുഹൃത്തായതുകൊണ്ടാണ്..... ആ സൗഹൃദം മാത്രം മതി എനിക്ക്\"
\"ഞാൻ അങ്ങനെ പറഞ്ഞതല്ല.... എന്നാലും അങ്ങനെയൊന്നും ഉണ്ടല്ലോ... എന്തായാലും അവൻ അവിടെ നിൽക്കുന്നത് അല്ലേ നീ പോയിട്ട് വാ... ഞാൻ ഉണ്ടാകും കൂടെ \"
\" ഞാൻ ഉണ്ടാവും കൂടെ..... അതിലും വലിയ ആശ്വാസവാക്കുകൾ വേറെയില്ല... താങ്ക്സ്... \"
\" ബി സ്ട്രോങ്ങ് നിന്റെ തീരുമാനം എന്തുതന്നെയായാലും നിന്റെ കൂടെ ഞാൻ ഉണ്ടാകും  \"
സുമംഗലി കൊടുത്ത ആത്മവിശ്വാസത്തിൽ ഇത്തവണ മീരയുടെ കണ്ണുകൾ കൂടി പുഞ്ചിരിയോടെ തിളങ്ങി
\" ഹായ് ഭാസി..... നിന്നെ ഞാൻ ഇവിടെ ഒരിക്കലും പ്രതീക്ഷിച്ചില്ല.... \"
\" പ്രതീക്ഷിക്കാത്ത ഒക്കെയല്ലേ സംഭവിക്കേണ്ടത്......! \"
\"മ്മ് ചിലപ്പോൾ...\"
\" ഞാൻ അന്ന് കണ്ടതിനേക്കാൾ ബുൾഡായിട്ട് ഉണ്ടല്ലോ.... \"
\" ജീവിതം ചിലപ്പോഴൊക്കെ നമ്മളെ തളർത്തി കളയും..... ഇനി മുന്നോട്ട് ഇല്ലെന്ന് തോന്നിപ്പിക്കും.... അങ്ങനെ തോന്നിപ്പിക്കുമ്പോൾ നമ്മൾ ബോൾഡ് ആകും.... ഏതായാലും ജീവിതം തന്നെ വേണ്ടെന്ന് വെക്കാൻ അല്ലേ തീരുമാനിച്ചത് അപ്പോ പിന്നെ..... സ്വന്തം ലൈഫിൽ സ്ട്രോങ്ങ് ഡിസിഷൻ എടുത്ത് സ്വന്തം ഇഷ്ടത്തിന് ജീവിച്ചാൽ എന്താ എന്ന് തോന്നും... ആ തിളക്കമാണ് ഇപ്പൊ എന്റെ കണ്ണിൽ കാണുന്നത്.. നല്ലതല്ലേ? \"
\"മ്മം യെസ് നല്ലതുതന്നെ....  പക്ഷേ ഈ ബോൾഡിന് എപ്പോഴും എടുക്കേണ്ടതായിരുന്നു.... വൈകിപ്പോയി വളരെ വൈകിപ്പോയി \"
\" എല്ലാത്തിനും അതിന്റെതായ് സമയമുണ്ട്.... എന്തായാലും എന്റെ കാര്യത്തിൽ അത് വൈകിയിട്ടില്ല  തോന്നുന്നു.... മുന്നേ എടുക്കേണ്ട ഡിസിഷനിൽ ചിലപ്പോൾ വൈകിപ്പോയി കാണും പക്ഷേ ഇനി അങ്ങോട്ട് എടുക്കേണ്ടത്... ഇല്ല.... നീ വന്ന കാര്യം പറഞ്ഞില്ല\"
\" നമ്മൾ അന്ന് ഡിസ്കസ് ചെയ്തതല്ലേ.... \"
\"ഓഹോ.... യെസ്.... ഇന്ന് തന്നെ സെറ്റ് ചെയ്തുകളയാം.... \"
മീര അവനെയും കൂട്ടി തന്റെ വീട്ടിലേക്ക് പോയി
\" അമ്മേ ഇതാരാണെന്ന് മനസ്സിലായോ.... \"
അമ്മ ബാസിമിന്റെ മുഖത്തേക്കും അവളുടെ മുഖത്തേക്കും മാറിമാറി നോക്കി
\" ഒന്നുകൂടെ നല്ലോണം നോക്ക്. നിങ്ങൾ ഇവനെ കണ്ടിട്ടുണ്ട് ഇവിടെ വന്നിട്ടുണ്ട്....
8 9 വർഷങ്ങൾക്കു മുമ്പ്..... \"
സത്യത്തിൽ ബാസിമിന്റെ മുഖത്ത് ഭയമായിരുന്നു... അവൻ എന്തോ മേരിയയുടെ സംസാരത്തിലും ഭാവമാറ്റത്തിലും സംശയം തോന്നി... ഇനി അവൾ തന്നെ ട്രാപ്പ് ചെയ്തതാണോ എന്നുപോലും അവൻ ഓർത്തു..
അവൻ വിയർക്കാൻ തുടങ്ങി
അവൾ പോയി ഫാൻ ഓൺ ചെയ്തു
\" എന്താ ബാസിം കാറ്റ് ഇത്രയും മതിയോ? \"
അവന് അവളുടെ സംഭാഷണങ്ങളിൽ എന്തോ പന്തികേട് ഉള്ളതുപോലെ തന്നെ തോന്നിക്കൊണ്ടേയിരുന്നു
എന്നാൽ ഇത് തന്നെയായിരുന്നു അവളുടെ അമ്മയുടെ മനസ്സിലും. അവനുമായി വന്ന അവൾ പ്രതികാരം ചെയ്യുമോ എന്ന് പോലും ആ സ്ത്രീ സംശയിച്ചു കൊണ്ടിരുന്നു. അവർ ഫോൺ എടുത്തു തന്റെ രണ്ട് ആൺമക്കളെയും വിളിച്ചു... കാര്യങ്ങൾ അറിയിച്ചു. നിമിഷങ്ങൾക്കകം എന്നു പറയും പോലെ അവരും വീട്ടുമുറ്റത്തെത്തി
\" ബസി നിനക്ക് ഇവരെയൊക്കെ അറിയോ??? \"
ബാസിം അവരെയും നോക്കി അവളുടെ അമ്മയെയും നോക്കി. അവൻ മനസ്സിൽ ഉറപ്പിച്ചു ഇത് തനിക്കുള്ള പണിയാണെന്ന്.
\" എന്റെ ചേട്ടൻമാർ.... ഇവനെ മറക്കാൻ വഴിയില്ല..... \"
സത്യത്തിൽ അവളുടെ ഭാവമാറ്റം അവർക്കും ഉൾക്കൊള്ളാൻ ആയിരുന്നില്ല. ഇവൾ ഇതെന്തിനുള്ള പുറപ്പാടാണ് എന്ന് അവർക്കും സംശയം തോന്നി..
\" നീ ഒറ്റയ്ക്കാണോ വന്നത് \"
മധു ബാസിമിനോടായി ചോദിച്ചു
\"മ്മ് \" അവൻ തലയാട്ടി
\"എന്ത് ധൈര്യത്തിൽ.....!\" ആ ചോദ്യം മനോജ് ആയിരുന്നു ചോദിച്ചത്
\" ഞാൻ എന്ന ധൈര്യത്തിൽ!\" മറുപടി പറഞ്ഞത് മീരയായിരുന്നു
ആ വീട്ടിൽ ആർക്കും ഒന്നും മനസ്സിലായിരുന്നില്ല.. എന്താണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്? എന്താണ് സംഭവിക്കാൻ പോകുന്നത് എന്നും.....



എന്ന് അജ്മലിന്റെ മാത്രം മീര

എന്ന് അജ്മലിന്റെ മാത്രം മീര

5
830

\" എന്താ എല്ലാവരും എന്നെ അതിശയത്തിലു നോക്കുന്നത് \"എല്ലാരും പരസ്പരം നോക്കുന്നൊഴിച്ച് ആരും സംസാരിക്കുന്നുണ്ടായിരുന്നില്ല.. മീര അകത്തേക്ക് പോയി വീൽചെയറിൽ അച്ഛനെ ഇരുത്തി പുറത്തേക്ക് കൊണ്ടുവന്നു. അതുകൂടെ കണ്ടപ്പോൾ മധുവിനും മനോജിനും ടെൻഷൻ ആയി.\" മധുവേട്ടാ ഗായത്രി വിളിക്കു.. വരാൻ പറ.... ഇപ്പോ..\"അവളുടെ ശബ്ദത്തിന് നല്ല ഗാംഭീര്യമുള്ളതായി തോന്നി.മധു ഉടനെ തന്നെ ഫോൺ എടുത്ത് ഗായത്രിയെ വിളിച്ചു വരാൻ പറഞ്ഞു. അടുത്തുതന്നെയാണ് മധുവും ഗായത്രിയും താമസിക്കുന്നത്. ഇട്ടിരുന്ന നൈറ്റി വരെ മാറാതെ മുടി പോലും ഒന്ന് വലിച്ചു കെട്ടാതെ ഗായത്രി ഓടി വരുന്നുണ്ടായിരുന്നു\" ആഹാ എത്തിയ