Aksharathalukal

എന്ന് അജ്മലിന്റെ മാത്രം മീര

കുഴി തോണ്ടാൻ തുടങ്ങിയിരുന്നു....
\" മധു സാറേ.... ദേ ഇവിടെ... \"
\" ആ അവിടെ അത് ഉള്ളതുകൊണ്ടാണല്ലോ ചേട്ടാ നിങ്ങളെ ഞങ്ങൾ വിളിച്ചത്... ഒരു കേടുപാടും വരുത്താതെ അതൊക്കെ അങ്ങ് പുറത്തേക്കെടുക്ക്  \"
മീര വല്ലാതെ സ്ട്രോങ്ങ് ആയതുപോലെ തോന്നി. അവൻ ഇടറിയ നിമിഷം പോലും അവൾ ഇടറി പോയില്ലെന്ന് അവൻ ശ്രദ്ധിച്ചു...
മീര കസേരയിൽ നിന്ന് എഴുന്നേറ്റ് സാരി മടക്കി കുത്തി. നേരെ ആ കുഴിമാടത്തിന്റെ അടുത്തേക്ക് പോയി
\" എല്ലാ കഷ്ണങ്ങളും ഇല്ലേ.... \"
ആ എല്ലും കഷ്ണങ്ങൾ അവൾ ഓരോന്നായി പെറുക്കി വെക്കുന്നത് കണ്ടു അവിടെ നിന്ന് എല്ലാവരും അമ്പരന്നു
\"മോളെ.....\"
\" എന്താ മധുവേട്ടാ എല്ലാം കഷ്ണങ്ങളും ചാരമാക്കണോ.... അപ്പോ പക തീരുമോ? \"
മധുവിന് മറുപടിയൊന്നും പറയാനായില്ല...
മീര അകത്തേക്ക് പോയി ഒരു ബാഗ് എടുത്തു വലിച്ചു പുറത്തേക്ക് ഇട്ടു. എന്നിട്ട് ഓരോ കഷണങ്ങളായി ആ അസ്ഥികൂടങ്ങൾ അവൾ ആ ബാഗിലേക്ക് എടുത്തു വച്ചു
\" ബസ്സിമേ നിന്റെ ആൾക്കാർ.... \"
\" ഇപ്പോ എത്തും... \"
പറഞ്ഞു തീരും മുന്നേ അവർ മീരയുടെ വീട്ടുമുറ്റത്ത് എത്തിയിരുന്നു
\"ഉമ്മ, ഇതാണ് നിങ്ങളുടെ മകൻ.... ജീവനോടെ തരാൻ ആയില്ല.. ഇങ്ങനെയേ തരാൻ ഇനി എനിക്ക് സാധിക്കുകയുള്ളൂ.... അതാണ് അതിന്റെ യാഥാർത്ഥ്യം.... മനസ്സിലാക്കാൻ ആകുമെങ്കിൽ നിങ്ങൾക്കു മനസ്സിലാക്കാം...\"
അതും പറഞ്ഞ് ആ ബാഗ് അവർ അവരുടെ കയ്യിലേക്ക് കൊടുത്തു
\" ബാസിം, നിന്റെ സുഹൃത്തിനെ... അല്ല നിന്റെ കസിൻ നെ നീ വീട്ടിൽ കൊണ്ടുപോയി എന്താണെന്ന് അതിന്റെ ബാക്കി കാര്യങ്ങൾ എന്നുവച്ചാൽ ചെയ്തോളൂ... ഈയുള്ളത് ഞാനും എന്റെ വീട്ടുകാരും തമ്മിലാണ്... അതിന് നീ ഇവിടെ നിൽക്കണം എന്നില്ല... ഈ വന്നവരുടെ കൂടെ നിനക്ക് പോകാം.... ഇനി നിന്നെയും ഇവരെ ആരെയും ഈ ഒരു പ്രദേശത്ത് കാണാൻ പാടില്ല.... എല്ലാം അവസാനിച്ചു.... \"
  വായ കൊണ്ട് പറയുക എന്നല്ലാതെ ബാസിമ്മന് പ്രവർത്തിക്കാൻ അറിയില്ലെന്ന് മീരയ്ക്ക് മനസ്സിലായിരുന്നു. അവനോ അവന്റെ വീട്ടുകാരോ ഇനി ഒരിക്കലും അവിടേക്ക് പ്രതികാരം വീട്ടാനായി വരില്ലെന്നും അവൾക്കു ഉറപ്പുണ്ടായിരുന്നു......
അവർ വന്ന വണ്ടിയിൽ തന്നെ ബാസിമും ബാഗും എടുത്തുവെച്ച് യാത്രയായി
\" ആ നിങ്ങളാ കുഴിയൊക്കെ തിരിച്ച് അടച്ചേക്ക് കൂലി എത്രയാണെന്ന് വച്ചാൽ മധുവേട്ടൻ തരും \"
മീര തിരിച്ചുവന്ന് കസേരയിൽ ഇരുന്നു
\" കാശ് കൊടുത്തേ കേട്ടോ... അവരൊക്കെ പണി കഴിഞ്ഞു പോകട്ടെ എന്നിട്ട് നമുക്ക് ഒരു കുടുംബ സംഗമം..... ഒരുപാട് കാര്യങ്ങൾ പറയാനില്ലേ \"
മീര കസേരയുടെ പുറകിൽ ഓട്ടേക്ക് ചാരിയിരുന്നു കണ്ണടച്ചു.
മധുവും മനോജും അവളുടെ അടുത്തുള്ള കസേരയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു
\" മീര പണി കഴിഞ്ഞവർ പോയി\"
അവൾ ഉറങ്ങി പോയിരുന്നു... അവളെ തട്ടി വിളിക്കാൻ അവർക്കു രണ്ടുപേർക്കും ധൈര്യം വന്നില്ല.... കുറെ നേരം അവളെ തന്നെ നോക്കിയിരുന്നു. മനോജ് തന്റെ സർവ്വ ധൈര്യവും ചേർത്തുകൊണ്ട് അവളെ തട്ടി വിളിച്ചു
\" മീര മോളെ...\"
അവൾ എഴുന്നേറ്റു... പെട്ടെന്ന് എഴുന്നേറ്റതിന്റെ ഒരു അസ്വാസ്ഥ്യം അവൾക്കുണ്ടായിരുന്നു
\" എല്ലാവരും പോയോ....\"
\" പോയി\"
\"നന്നായി.... എന്നാൽ ഇനി നമ്മൾ ഇവിടെ പുറത്തിരുന്ന് സംസാരിക്കേണ്ട ആവശ്യമില്ലല്ലോ അകത്തേക്ക് ഇരിക്കാം....\"
അവർ എല്ലാവരും കൂടെ അകത്തേക്ക് നടന്നു.. മീര മുന്നിലും അവർ രണ്ടുപേരും മീരയുടെ പിന്നാലെയും. അച്ഛനെ കിടത്തിയിട്ടുള്ള മുറിയിലേക്ക് ആണ് മീര പോയത്
\" അമ്മേ നിങ്ങളും കൂടെ വാ നിങ്ങളും വേണം....\"
അവളുടെ സാരിത്തുമ്പിൽ പൊതിഞ്ഞു വെച്ചിട്ടുള്ള അജ്മലിന്റെ ചെറുവിരലിന്റെ എല്ലും കഷ്ണം അവൾ പുറത്തേക്ക് എടുത്തു
\" ഇത് എന്റെ പ്രാണനാ... ഞാൻ വേണ്ടേ അത് സൂക്ഷിക്കാൻ.. ബാക്കിയൊക്കെ അവർക്ക് കൊടുത്തു...\"
\" മീര അത് അന്ന് പറ്റിപ്പോയ ഒരു തെറ്റല്ലേ...!\"
\" അതിനുശേഷം ഒരുപാട് വർഷങ്ങൾ ഉണ്ടായിരുന്നു നിങ്ങൾക്ക് എന്നോട് സംസാരിക്കാൻ ഇതൊക്കെ ഒന്ന് തുറന്നു പറഞ്ഞു മാപ്പ് പറയാൻ\"
\" ഇപ്പൊ ഞങ്ങൾ നിന്നോട് മാപ്പ് പറഞ്ഞിരിക്കുന്നു....ഇനി എന്താണ് ഞങ്ങൾ ചെയ്യേണ്ടത്\"
\" ഞാൻ ചെയ്യാൻ പറയുന്ന കാര്യങ്ങൾ ഒരുപക്ഷേ നിങ്ങളെക്കൊണ്ട് ചെയ്യാൻ സാധിക്കുന്നില്ല.... ഞാൻ പകരം... \"
\" എന്താണെങ്കിലും പറഞ്ഞു ഞങ്ങൾ സാധിച്ചു തരും\"
\" അവനെ വേണമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് സാധിച്ചു തരാൻ പറ്റില്ല എന്നാണ് ഞാൻ പറഞ്ഞത്.... അത് പൂർണമായുള്ള ബോധം എനിക്കുണ്ട്.... പകരം നിങ്ങൾ എനിക്ക് സാധിച്ചു തരേണ്ടത് എന്താണെന്ന് വെച്ചാൽ എന്റെ കാര്യത്തിൽ ഇനി ഒരിക്കലും നിങ്ങൾ ഇടപെടാൻ പാടില്ല നിങ്ങൾക്ക് ഇങ്ങനെയൊരു പെങ്ങളില്ല....ഞാനെന്തു തന്നെ ചെയ്താലും നിങ്ങൾ ഇനി അത് നോക്കാൻ പാടില്ല..... \"
\" അത്രേയുള്ളൂ\"
ഒരു രാക്ഷസിയെ പോലെ അവൾ ചിരിച്ചു....
\" ഇന്ന് നമ്മൾ എല്ലാവരും കൂടെ ഒരുമിച്ചുള്ള അവസാന രാത്രിയാണ്... എല്ലാവരും ഇവിടെ തന്നെ വേണം... ഇനി ഒരിക്കലും നമ്മൾ ആരും പരസ്പരം കാണില്ല\"
\" മക്കളെ അവളുടെ ആഗ്രഹമല്ലേ നടത്തിക്കൊടുക്കുക...\"
\" മോളെ മീരാ നിനക്ക്..... ഞങ്ങൾ ഇവിടെ തന്നെ നിൽക്കാം.....\"
അവൾ അടുക്കളയിലേക്ക് പോയി പായസം ഉണ്ടാക്കി എല്ലാവർക്കും കൊടുത്തു.പക്ഷേ ആരും അത് കുടിക്കാൻ തയ്യാറായില്ല
\" പേടിയാണോ എന്തായാലും അതിൽ വിഷമില്ല...... \"
പേടിയോടെ ആണെങ്കിലും അവർ അത് വാങ്ങി കുടിച്ചു 
\" മരണം എന്ന വാക്കിനോട് എല്ലാവർക്കും ഭയമാണ്..... അവൻ ഒരുപാട് അലറി വിളിച്ചു കാണുമല്ലോ.... തൊട്ടടുത്തായിട്ടും ഞാൻ അറിഞ്ഞില്ല...\" അവളുടെ സംസാരം ഇടറി തുടങ്ങിയിരുന്നു
\" മോളെ മീരാ അത് ഞാൻ പറഞ്ഞില്ലേ ഇനി അത് ഓർക്കല്ലേ...\"
\" നിങ്ങൾക്ക് എല്ലാവർക്കും മറക്കാൻ പറ്റുമായിരിക്കും പക്ഷേ എനിക്ക് അത് മറക്കാനാവില്ലല്ലോ കാരണം എന്റെ പ്രാണല്ലേ പോയത്....\"
ആ മുറി നിറയെ മൗനം പടർന്നു
പതിയെ കണ്ണിൽ നിന്നും വീണ കണ്ണുനീർ തുള്ളികൾ തുടച്ചുകൊണ്ട് മധുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് മീര ചോദിച്ചു
\" എനിക്ക് ആ ദിവസം അറിയണം എന്താണ് സംഭവിച്ചതെന്ന്...!\"
\"അത്......\"
\" നിങ്ങളെല്ലാവരും അത് എന്നോട് പറയും \"
\" വേണമോ വേണ്ട.....  വിട്ടേക്ക് മോളെ\"
\" ഇനിയൊരിക്കലും ഞാൻ നിങ്ങളോട് ഇതൊന്നും ചോദിക്കാൻ വരില്ല എനിക്ക് അതുകൊണ്ട് ഇതുതന്നെ എല്ലാം തന്നെ അറിയണം എന്ന് ആഗ്രഹമുണ്ട്.... നിങ്ങളിൽ നിന്നും ഞാൻ അവസാനമായി ചോദിക്കുന്നത് ഈ ഒരേയൊരു കാര്യമാണ് അത് നിങ്ങൾ എനിക്ക് എന്തുവന്നാലും ചെയ്തു തന്നിരിക്കണം  \"
ആരും ഒന്നും മിണ്ടിയില്ലെങ്കിലും മനോജ് പറയാൻ തയ്യാറായി
\" ഒരു തെറ്റ് ഏറ്റുപറഞ്ഞാൽ മനസ്സിന് കുറച്ച് ശാന്തി കിട്ടും എന്ന് ഞാൻ വിശ്വസിക്കുന്നത്..... അതുകൊണ്ട് ഞാൻ തന്നെ പറയാം..\"



എന്ന് അജ്മലിന്റെ മാത്രം മീര

എന്ന് അജ്മലിന്റെ മാത്രം മീര

4.5
959

\" നിന്നെ ഞങ്ങൾ കൂട്ടി വന്നതിന്റെ പിന്നാലെ അവൻ ഇവിടെ വന്നിരുന്നു... നിന്നെ മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു... അതുകൊണ്ടുതന്നെ നീ അറിഞ്ഞുകാണില്ല അവൻ വന്നത്.... അവനെ ഞങ്ങൾ നല്ല തഞ്ചത്തിന് കൂട്ടി നമ്മുടെ ആ തറവാട്ട് വീട്ടിലേക്ക് പോയി..... അവനോട് തിരിച്ചു പോകാൻ ഞങ്ങൾ ഒരുപാട് പറഞ്ഞതാണ്... അവൻ നീയില്ലാതെ പോകില്ലെന്ന് പറഞ്ഞു... പ്രായത്തിന്റെ തളപ്പിൽ പറ്റിയതാണെന്ന് ഞാൻ പറയില്ല... സൽപേരും പെങ്ങളുടെ ജീവിതവും... ചിലപ്പോൾ അത് തെറ്റായിട്ട് തോന്നുന്നുണ്ട്.. എന്നാലും പൂർണമായി തെറ്റ് പറയാൻ പറ്റില്ല ഒരു ചേട്ടൻ എന്ന നിലയിൽ ചെയ്തെന്നേയുള്ളൂ... കുറ്റബോധം ഉണ്ടോ എന്ന് ചോദിച്ചാല