Aksharathalukal

എന്ന് അജ്മലിന്റെ മാത്രം മീര

\" നിന്നെ ഞങ്ങൾ കൂട്ടി വന്നതിന്റെ പിന്നാലെ അവൻ ഇവിടെ വന്നിരുന്നു... നിന്നെ മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു... അതുകൊണ്ടുതന്നെ നീ അറിഞ്ഞുകാണില്ല അവൻ വന്നത്.... അവനെ ഞങ്ങൾ നല്ല തഞ്ചത്തിന് കൂട്ടി നമ്മുടെ ആ തറവാട്ട് വീട്ടിലേക്ക് പോയി..... അവനോട് തിരിച്ചു പോകാൻ ഞങ്ങൾ ഒരുപാട് പറഞ്ഞതാണ്... അവൻ നീയില്ലാതെ പോകില്ലെന്ന് പറഞ്ഞു... പ്രായത്തിന്റെ തളപ്പിൽ പറ്റിയതാണെന്ന് ഞാൻ പറയില്ല... സൽപേരും പെങ്ങളുടെ ജീവിതവും... ചിലപ്പോൾ അത് തെറ്റായിട്ട് തോന്നുന്നുണ്ട്.. എന്നാലും പൂർണമായി തെറ്റ് പറയാൻ പറ്റില്ല ഒരു ചേട്ടൻ എന്ന നിലയിൽ ചെയ്തെന്നേയുള്ളൂ... കുറ്റബോധം ഉണ്ടോ എന്ന് ചോദിച്ചാലും ഉണ്ട് പക്ഷേ... ഒരുപാട് ഇല്ലാതാനും... കാരണം ഞങ്ങൾക്ക് നീ ഒരു പെങ്ങൾ മാത്രമേയുള്ളൂ..... വാക്ക് തർക്കവും പിടിച്ചു കയറ്റവുമൊക്കെ ആയപ്പോൾ... മധുവിനോട് അറിയാത്ത പറ്റി ഒരു അബദ്ധം... അവൻ ആ പാരയിലേക്ക് തിരിച്ചു വീഴും എന്നും ജീവൻ തന്നെ ഇല്ലാതാകുമെന്നോ...  ഒന്നും അറിഞ്ഞു കൊണ്ടല്ലല്ലോ.... പറ്റി പോയതല്ലേ... ഇതൊക്കെ നീ അറിഞ്ഞാൽ.... ഞങ്ങൾക്ക് നീയാ വലുത്... നിന്നെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു... ആയിരുന്നു എന്നല്ല ഇപ്പോഴുമാണ്.... ഞങ്ങൾക്ക് നീയല്ലാതെ വേറെ ആരാ ഉള്ളത് സ്നേഹിക്കാൻ..... ആ സ്നേഹത്തിൽ ഇത്തിരി സെൽഫിഷ് ഉണ്ടെന്ന് തന്നെ കൂട്ടിക്കോളൂ... സ്വന്തം പെങ്ങളെ അന്യമതസ്ഥനെ കല്യാണം കഴിക്കുന്നതിൽ ഒരു താൽപര്യമില്ലായ്മ എല്ലാ അംഗങ്ങൾക്കും ഉണ്ടാകുന്നത് തന്നെ.... ചിലപ്പോൾ അത് നമ്മുടെ സമൂഹത്തിന്റെ പ്രശ്നം ആയിരിക്കും.... കുറെയൊക്കെ മാറി ചിന്തിക്കാൻ പറ്റാത്ത ഞങ്ങളുടെയും.... ഒരു കൈയബദ്ധത്തിൽ അവന്റെ ജീവൻ ഞങ്ങളുടെ കൈയിൽ....  നിന്നെ കൂടെ നഷ്ടമാകാതിരിക്കാൻ നിന്നിൽ നിന്നും മറച്ചുവെച്ച് എന്നെ ഉള്ളൂ.. തറവാട് എന്നെങ്കിലും ആർക്കെങ്കിലും നിൽക്കേണ്ടി വന്നാൽ എന്ന് ഓർത്തിട്ടാണ് നമ്മുടെ വീട്ടുമുറ്റത്ത് തെങ്ങിന്റെ ചുവട്ടിൽ തന്നെ.... നിന്റെ ഭാസി വന്നിരുന്നു.. അതുകഴിഞ്ഞ്.... അവനു അവന്റെ വീട്ടുകാരോ നിന്നെ തിരഞ്ഞു വരാതിരിക്കാൻ മാത്രമാണ് അങ്ങനെ ഒരു കളവ് ഗായത്രി കൊണ്ട് പറയിപ്പിച്ചത്..... പക്ഷേ ഇത്ര വർഷമായിട്ടും നീ ഞങ്ങളോട് സ്നേഹത്തിൽ പെരുമാറിയില്ലെന്ന് കണ്ടപ്പോൾ.... എന്താ പറയാ... അവനിൽ നിന്നും അകറ്റി ഇവിടെ കൊണ്ടുവന്ന ആക്കിയതിനു ഉള്ള ശിക്ഷയായിട്ട് നീ ഓരോ തവണ ഞങ്ങളോട് സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും... ഉള്ളിൽ അതിനെക്കാൾ വലിയ തീയാണ്.., നീ പറയാറുള്ളതുപോലെ നിന്റെ പ്രാണനെ ഇല്ലാതാക്കിയത് ഞങ്ങൾ തന്നെയാണ്...... ക്ഷമിക്കാൻ ആവില്ല എന്ന് ഞാൻ എനിക്കറിയാം.... നിനക്കെന്നല്ല ആർക്കും അതിന് ആവില്ല..... നിന്റെ ചേട്ടൻമാർ അല്ലേ..... \"
\" അതെ നിങ്ങൾ എന്റെ ചേട്ടന്മാരാണ് എന്റെ രക്തമാണ് അതുകൊണ്ടുതന്നെയാണ് ബാസിം പറഞ്ഞപ്പോൾ എനിക്ക് നിങ്ങളെ കൊല്ലാൻ സാധിക്കാഞ്ഞത്.... അറിഞ്ഞോ അറിയാതെയോ എങ്ങനെയാണെങ്കിലും...? പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നാലും..... എനിക്കറിയില്ല എല്ലാം ക്ഷമിക്കാൻ പറ്റുന്നുള്ളൂ.... എന്റെ വിധി ഇതായിരിക്കും.... എനിക്ക് അവനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.... നിങ്ങളെയും.... എന്റെ ജീവിതം നിങ്ങളൊക്കെ കാരണം ഇല്ലാതായി എന്നു കരുതി നിങ്ങളുടെയൊക്കെ ജീവനെടുക്കാൻ എന്നെക്കൊണ്ട് ആവില്ല....... \"
മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
\" കരയല്ലേ മോളെ \"
അവൾ കണ്ണുതുടച്ച് പുഞ്ചിരിച്ചുകൊണ്ട്
\" എന്നാ ഇന്ന് എല്ലാവർക്കും ഇവിടെ കൂടാൻ സന്തോഷത്തോടെ നമ്മുടെ പഴയ ആ സുന്ദരമായ ദിവസങ്ങൾ പോലെ നമ്മൾ മാത്രം...... ഞാൻ പോയി ഒന്നും ഫ്രഷ് ആയിട്ട് വരാം\"
അതും പറഞ്ഞ് നേരം മുകളിലേക്ക് മുറിയിലേക്ക് നടന്നു

\" അവൾക്ക് നമ്മളോട് ക്ഷമിക്കാൻ പറ്റുമായിരിക്കും അല്ലേ മനോജ്? \"
\" എന്താ മധുവേട്ടാ അങ്ങനെ ഒരു ചോദ്യം ക്ഷമിക്കാതിരിക്കാൻ പറ്റുമോ നമ്മുടെ പെങ്ങളല്ലേ... നമ്മൾ എടുത്തു നടത്തി വളർത്തിയ കൊച്ചല്ലേ.... ക്ഷമിച്ചു കാണും അതുകൊണ്ടല്ലേ അവൾ സ്നേഹത്തോടെ സംസാരിച്ചത്. എല്ലാം മധുവേട്ടാ ഗായത്രിയുടെ കാര്യം എന്തായി? \"
\" ഞാനും അത് തിരക്കാൻ ഇരിക്കുകയായിരുന്നു മധുവേ... അവൾ ദേഷ്യത്തിൽ അല്ലേ ഇവിടെനിറങ്ങി പോയത്. അവളെയും കുറ്റം പറയാൻ പറ്റില്ല അങ്ങനെ തൊലി ഒക്കെ പോയിട്ടുണ്ട് \"
\" അത് അമ്മയെ ഞാൻ വിളിച്ചിരുന്നു അവള് ഫോൺ എടുത്തില്ല..... \"
\" ദേഷ്യം ആയിരിക്കും മധുവേട്ടാ, അതങ്ങ് കൂൾ ആയിക്കോളും..... \"
\" അല്ല ഇവളിത് ഒത്തിരി നേരമായല്ലോ പോയിട്ട്.... \"
\" അവൾ ഇങ്ങു വന്നോളും കുറെ നേരം വേണ്ടി അവൾക്ക് കുളിക്കാൻ.... \"
\"അമ്മ എന്നാൽ ചെന്ന് എല്ലാവർക്കും കൂടെ ചോറ് എടുത്തു വയ്ക്കുക... അച്ഛനെ വീൽചെയറിൽ ഇരുത്തി ഞങ്ങൾ അവിടേക്ക് കൊണ്ടുവരാം \"
അമ്മ എല്ലാവർക്കും മേശപ്പുറത്ത് ചോറും കറികളും ഒക്കെ എടുത്തു വച്ചു
\" മനു.... നീ പോയി അവളെ വിളിച്ചിട്ട് വാ!\"
\" ആ ചേട്ടാ.... \"
മനു മീരയെ ഒരുപാട് നേരം കതകിലടിച്ചു വിളിച്ചു അവൾ തുറന്നില്ല.
\" മധുവേട്ടാ ഒന്നിങ്ങു വന്നേ \"
\" എന്താടാ മോനെ... \" അമ്മയുടെ ശബ്ദം ഇടറി
\" ഒന്നുമില്ല അമ്മ മധുവേട്ടാ വേഗം വാ \"
അവർ കതക് അടിച്ചു തുറന്നു......
അവരുടെ പെങ്ങൾ പതിവിലേറെ സുന്ദരിയായിരുന്നു... അവളുടെ നീളൻ മുടികൾ പിന്നിയിട്ട്... കണ്ണിൽ കണ്മഷി ഒക്കെ എഴുതി നെറ്റിയിൽ വലിയ പൊട്ടും... കൈ നിറയെ കുപ്പിവളയും... പക്ഷേ അവൾക്ക് ബോധം ഉണ്ടായിരുന്നില്ല. അപ്പോഴാണ് മനോജിന്റെ ശ്രദ്ധയിൽ അവൾ അവിടുത്തെ കണ്ണാടിയിൽ അവൾ എഴുതിയ എഴുത്തുകൾ കണ്ടത്
\" എന്ന് അജ്മലിന്റെ മാത്രം മീര \"
കൂടെ അവളുടെ കയ്യിൽ ചുരുട്ടിപ്പിടിച്ച് ഒരു കത്തും
\' എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും,
എല്ലാവരെയും സ്നേഹത്തോടെ അവസാനമായി കാണണം എന്ന് എനിക്കുണ്ടായിരുന്നു.... എന്നോടുള്ള സ്നേഹം കാരണമാണോ ഭയം കാരണമാണോ നിങ്ങൾ വന്നതെന്ന് എനിക്കറിയില്ല.. സ്നേഹത്തോടെയാണ് ഇവിടെ നിൽക്കുന്നത് എന്ന് വിശ്വസിക്കുന്നു.... നിങ്ങളെ എല്ലാവരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്... അത്രതന്നെ അവനെയും ഇഷ്ടമാണ്...... അതുകൊണ്ട് ഞാൻ അവന്റെ അടുത്തേക്ക് പോകുന്നു.... നിങ്ങൾ വരുമ്പോഴേക്കും ഒന്ന് തടഞ്ഞു നിർത്താൻ പോലും പറ്റാതെ ഞാൻ അവന്റെ കൂടെ ഇറങ്ങിപ്പോയി കാണും..... ഞങ്ങളെ ആശിർവദിക്കണം.... അവിടെ ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചോട്ടെ.....\"
\"മനു അവള്.......\"
\" പറഞ്ഞതുപോലെ അവന്റെ കൂടെ അങ്ങ് പോയി..... പോയിക്കോട്ടെ.....  അവിടെ അവർക്ക് സന്തോഷം ഉണ്ടാവട്ടെ............. \"

മധു മീരയുടെ ശരീരം വാരിയെടുത്തു താഴേക്ക് നടന്നു. അവളുടെ ഒരു കൈയിൽ ചുരുട്ടിപ്പിടിച്ച് അവന്റെ വിരലു ഭാഗത്തുള്ള എല്ലും ഉണ്ടായിരുന്നു....
പ്രണയത്തിനു വേണ്ടി ജീവിതം വേണ്ടെന്ന് വെച്ചവരിൽ ഒരാൾ കൂടിയായി മീര മാറി.... പ്രണയിക്കുന്നവർ ഒരിക്കലും തിരഞ്ഞെടുക്കാൻ പാടില്ലാത്ത ഒരു അധ്യായം