Aksharathalukal

മുളകു പുരാണം (നർമം)

\'മുളകുതിന്ന് മലയാളികൾ ബോധംകെട്ടുവീണ ആ പഴയകാലം
ഓർമയുടെ തായ്വേരുകളിൽ ക്യാൻസറുപോലെ  വ്യാപിച്ച്, കൊടിയ
വേദനയുടെ ആലക്തിക തരംഗങ്ങൾ
ബോധ നഭോമണ്ഡലത്തിൽ  മിന്നൽപ്പിണരുകൾ സൃഷ്ടിക്കുമ്പോൾ;
നാടൻ പച്ചക്കറിക്കടകളിലും ശീതികരിച്ച സൂപ്പർ മാർക്കറ്റുകളിലും പല്ലിളിച്ചു കാത്തിരീക്കുന്ന വിഷം തളിച്ച കൊമ്പൻ മുളകിന് പ്രസക്തിയുണ്ടോയെന്ന് ഞാൻ ചോദിക്കുന്നില്ല, കാരണം സ്വാദിന്റെ
ഇതിഹാസവും വിഭവങ്ങളുടെ വികാസചരിത്രവും നിങ്ങൾ വായിച്ചിട്ടുണ്ടാവില്ല! വിലകുറഞ്ഞ സാമൂഹികമാധ്യമങ്ങളിലെ തറ സാഹിത്യത്തിൽ ക്ലാസിക് രുചിഭേദങ്ങളെപ്പറ്റിയോ, പാചകകലയുടെ
വികാസപരിണാമങ്ങളപ്പറ്റിയോ അനുഭവജ്ഞാനമില്ലാത്ത മംഗ്ലീഷ് എഴുത്തുകാർക്ക് വിവരിക്കാൻ കഴിയില്ല.

എന്റെ ചെറുപ്പത്തിൽ കല്ലുകയ്യാലകളും
മുൾവേലികളും ഇടവഴിത്തിട്ടുകളും ചാടിക്കടന്ന് ചക്കര മാവിൻ ചുവട്ടിൽ മാമ്പഴം പെറുക്കാൻ പോയിവരുമ്പോൾ
കയ്യലപ്പുറത്തുനിന്ന കാന്താരി പറിച്ചു
കൊണ്ടുവന്ന് പച്ചമാങ്ങയും ഉപ്പും കൂട്ടി തിന്നപ്പോൾ, വായും വയറും എരിഞ്ഞ എരിച്ചിലാണ് മുളകിന്റെ എരിവ്.\'                      

ഇത്തരത്തിൽ സംസാരിക്കുന്നവരേ 
നിങ്ങൾ കണ്ടിട്ടുണ്ടല്ലോ. കേട്ടു ഞെട്ടിയിട്ടുണ്ടല്ലോ! അവരുടെ അറിവിനെ പ്പറ്റി അതിശയിച്ചിട്ടുണ്ടല്ലോ!

അവർ ചോദിക്കും:
\"ഇന്നത്തെ സങ്കരയിനങ്ങൾക്ക്, പുറംമേനിയല്ലാതെ മറ്റെന്തു ഗുണം?\"

അവർക്ക് ഒന്നിലും തൃപ്തിയില്ല. പഴയതിന്റെ മഹത്വം പറഞ്ഞ്
നിരാശയോടെ കഴിയുന്ന ബുദ്ധി ജീവികളാണവർ.

ഇത്തരം \'ബഡായി\' പറച്ചിലുകാരേ നമുക്കു ചുറ്റും കാണാം. പഴയതിനെ മഹത്വവൽക്കരിക്കാനും, ഇന്നുള്ളതിന്റെ
മാറ്റ് കുറച്ചു കാണിക്കാനും  ശ്രമിക്കുന്നവർ. 

അവരുടെ അഭിപ്രായത്തിൽ, ഇന്നത്തെ
മനുഷ്യർക്കു വിലയില്ല. വീറും വശിയും
അന്തസ്സുമുള്ള വടക്കൻ വീരഗാഥകളിലെ 
നായകന്മാരായിരുന്നു അവരുടെ ആണുങ്ങൾ. \"വഴിയിൽ ഒരു പട്ടിയുടെ കുര കേട്ടാൽ, പേടിച്ചു പുരയ്ക്കകത്തു കയറി വാതിലടയ്ക്കുന്നവരേ, ആളെന്നു വിളിക്കിൻ കൊള്ളുമോ?\" എന്നു ചോദിക്കുന്നവർ.

ഇന്നിനെ വെറുത്ത്, പോയകാലത്തിന്റെ മഹിമ പറഞ്ഞ്, വിഷാദചിത്തരായി ഒന്നും ഇഷ്ടപ്പെടാത്ത ഈ മഹാജ്ഞാനികൾ ജീവിക്കാൻ മറന്ന ഭ്രാന്തന്മാരല്ലേ?


@ രാജേന്ദ്രൻ ത്രിവേണി

കിഡ്നി വേണോ കിഡ്നി?

കിഡ്നി വേണോ കിഡ്നി?

0
611

 'കിഡ്നി വേണോ കിഡ്നി' --------------------------                       (Science Fiction)CE രണ്ടായിരത്തി ഒരുന്നൂറ്റി ഇരുപത്തിമൂന്നിലെ ഒരു പ്രഭാതം. സമയം രാവിലെ ഒൻപതു മണി. അവധി ദിവസമാണ്, ഞായറാഴ്ചയാണ്. ഞാനെന്റെ മുറിയിലിരുന്ന് കണ്ണട ഫ്രെയിമിൽ ഘടിപ്പിച്ചിരിക്കുന്ന \'visor type\' ടെലിവിഷനിൽ വാർത്തകൾ ശ്രദ്ധിക്കുകയാണ്. ഒരു പ്രത്യേക ഇരമ്പലോടെ ഒരു വാഹനം ഞങ്ങളുടെ ഭവന സമുച്ചയത്തിന്റെ പൊതുവായ മുറ്റത്തു വന്നു നിന്നു. ഈ കെട്ടിടത്തിൽ നൂറ്റിയിരുപതു വീടുകളുണ്ട്. വീടുകളുടെ സ്വീകരണമുറികൾ ഈ പൊതു മുറ്റം കാണത്തക്ക വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വന്നുനിന്ന വാഹനത്തിൽ റെഡ്ക്രോസ്കാരുടെ ചു