Aksharathalukal

സ്വന്തം തറവാട് 16



\"ആരും നിന്റെ നേരെ വരില്ല... അതിന് നീ വഴിയൊരുക്കാഞ്ഞാൽ മതി... ഇനി എന്തുവേണമെന്ന് എനിക്കറിയാം... അതിന് നീയും എന്റെ കൂടെ നിന്നാൽ മതി... \"

\"ഞാനെങ്ങനെ നിങ്ങളുടെ കൂടെ നിൽക്കണമെന്നാണ് പറയുന്നത്... \"
ശിൽപ്പ ചോദിച്ചു.. 

\"പറയാം... ഇത് നിന്റെ കൂടി ആവിശ്യമാണ്... വേദിക പ്രദീപിന്റേതാകാൻ നമ്മൾ ഒന്നിച്ചു നിൽക്കണം... ഏട്ടനും ഏടത്തിയമ്മയും നമ്മുടെ കൂടെയുണ്ടാകും... \"

\"അതെനിക്കറിയാം... ആരുമില്ലെങ്കിലും ദീപിക എന്റെ കൂടെയുണ്ടാകും... അവളെ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്... എനിക്കുവേണ്ടി അവൾ എന്തിനും തയ്യാറാണ്... പക്ഷേ എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ... \"

അതോ... അതൊക്കെയുണ്ട്... നീ കണ്ടോ... ഇനിയാണ് കളി... ആദ്യം നമുക്ക് വേദികയെ ബ്രെയിൻവാഷ് ചെയ്തെടുക്കണം... അതിന് നീയാണ് മിടുക്കി... എന്നെ നിന്റെ വലംകയ്യിനുള്ളിൽ പിടിച്ച് മുറുക്കിയവളല്ലേ നീ... അപ്പോൾ ഇത് അത്ര വലിയ കാര്യമായിരിക്കില്ല... പക്ഷേ അമ്മ ഇതൊന്നുമറിയരുത്... അറിഞ്ഞാൽ അതിന് തടസം നിൽക്കുകയേയുള്ളൂ... അമ്മക്കിപ്പോഴും നന്ദൻ നല്ലവനാണ്... അത് മാറ്റിയെടുക്കാൻ കഴിയില്ല... വേണമെങ്കിൽ നീ ഏടത്തിയമ്മയേയും കൂട്ടിക്കോ... \"

\"അത് ഞാനേറ്റു... അതിനെപ്പറ്റി വ്യാകുലപ്പെടേണ്ട... പക്ഷേ അപ്പോഴും പ്രശ്നമുണ്ടല്ലോ... എല്ലാം ചെയ്തു കഴിഞ്ഞാലും ഈ വിവാഹത്തിന് അമ്മ സമ്മതിക്കുമോ... അവർ തടസം നിൽക്കില്ലേ... \"

\"നിൽക്കും പക്ഷേ വേദിക വരെ നമ്മുടെ കൂടെ നിന്നാൽ അമ്മയുടെ എതിർപ്പിനെന്ത് പ്രസക്തി... പിന്നെ അമ്മക്ക്  സമ്മതിക്കുകയല്ലാതെ നിവർത്തിയുണ്ടാവില്ല... \"

\"അത് ശരിയാണ്... അന്നേരം നമ്മുടെ കയ്യിലാണിപ്പോൾ പന്തല്ലേ... ഇനി എനിക്ക് വിട്ടേക്ക്... \"
ശിൽപ്പ ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു... \"

എന്നാൽ നന്ദൻ ആകെ അശ്വസ്ഥനായിരുന്നു...
\"വേദിക തന്നെ അവിശ്വസിച്ചിരിക്കുന്നു... അവൾ താൻ പറയുന്നത് കേൾക്കാൻ കൂട്ടാക്കുന്നില്ല... എങ്ങനെ അവളെ പറഞ്ഞ് മനസ്സിലാക്കും... അതിനവൾ നിന്നുതരുന്നുമില്ല... \"

\"എടാ.... ഞാൻ കേട്ടത് സത്യമാണോ... \"
പെട്ടന്നൊരു ചോദ്യം കേട്ട് നന്ദൻ ഞെട്ടി തിരിഞ്ഞുനോക്കി... സുലോചന ദേഷ്യത്തോടെ വാതിൽക്കൽ നിൽക്കുന്നതവൻ കണ്ടു... 

\"എന്താടാ നിന്റെ നാവിറങ്ങിപ്പോയോ... കേട്ടതൊക്കെയും സത്യമാണോ എന്ന്.. \"

\"അമ്മേ അത് ഞാൻ... \"
എന്നാൽ നന്ദന്റെ മുഖമടക്കി ഒരു അടിയായിരുന്നു മറുപടി... 

\"നെറികെട്ടവനെ... എങ്ങനെ തോന്നി നിനക്കിത്... നീയെന്റെ വയറ്റിൽ ജനിച്ചല്ലോ നാശം പിടിച്ചവനെ... നിനക്ക് ഇതിനിറങ്ങുംമുമ്പ് ഞങ്ങളെ രണ്ടിനേയും കൊന്നിട്ടായിക്കൂടായിരുന്നോ... \"

\"അമ്മ കാര്യമറിയാതെ സംസാരിക്കരുത്... \"

\"എല്ലാം അറിഞ്ഞിട്ടുതന്നെയാടാ ഞാൻ പറയുന്നത്... കിരൺ കാര്യം വിളിച്ചു പറഞ്ഞപ്പോൾ എന്റെ തൊലിയുരിഞ്ഞുപോയി... ഇനിയെങ്ങനെ ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ ഇറങ്ങി നടക്കും... \"

\"കഴിഞ്ഞോ പ്രസംഗം... അമ്മയൊരു കാര്യം മനസ്സിലാക്കണം... ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി ഒരാളെ അപ്പാടെ സംശയിക്കരുത്... എനിക്ക് പറയാനുള്ളതുംകൂടി കേൾക്കണം... \"

\"എന്ത് പറയാനാണ് നീ... ഇതൊന്നും സത്യമല്ലെന്നോ... അന്നേരം കിരണിന്റെ ഫോണിൽ വന്നതോ... നിന്നേയും ഏതോ ഒരു തേവടിശ്ശിയേയും ഒന്നിച്ച് ഹോട്ടൽമുറിയിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്യുന്നതാണ് വന്നത്... എന്നിട്ടുമത് സത്യമല്ലെന്ന് വിശ്വസിക്കാൻമാത്രം വിവരമില്ലാത്തവരല്ല എല്ലാവരും... അന്നം തന്നെയാണ് കഴിക്കുന്നത് ഞങ്ങൾ... \"

\"ഓ അപ്പോൾ ആ ഒരു കാരണം കണ്ടാണല്ലേ നിങ്ങൾ എന്നെ അവിശ്വസിക്കുന്നത്... അതെ ഞങ്ങളെ അറസ്റ്റു ചെയ്യാൻ പോലീസ് എത്തിയിരുന്നു അത് സത്യമാണ്... പക്ഷേ അതൊരു ചതിയായിരുന്നു... എന്റെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടി മറ്റാരുമല്ല... നാരായണേട്ടന്റെ മകളായിരുന്നു... അവൾ ഇതുപോലൊരു കാര്യം ചെയ്യുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ...\"

\"നാരായണേട്ടന്റെ മോളോ... അവളും നീയും തമ്മിലെന്താണ് ബന്ധം... \"

\"ഒരു സഹോദരീ സഹോദരബന്ധം... അതേ ഞങ്ങൾ തമ്മിലുള്ളൂ...\"

\"എന്നിട്ടാണോ രണ്ടിനേയുംകൂടി ഒരു ഹോട്ടൽമുറിയിൽ കണ്ടത്... \"

\"എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് അമ്മക്ക് ഞാൻ തെറ്റുകാരനാണോ എന്ന് തീരുമാനിക്കാം... ഇന്ന് എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് നിങ്ങളോടും വേദികയോടും മാത്രമാണ്... പക്ഷേ അവൾ അത് കേൾക്കാൻ കൂട്ടാക്കുന്നില്ല... \"

\"എങ്ങനെ കൂട്ടാക്കും... അത്രക്കും നല്ലകാര്യമല്ലേ നിന്നെപ്പറ്റി കേട്ടത്... \"

\"അതെ... അവളെ ഞാൻ കുറ്റം പറയുന്നില്ല... ആരായാലും ഇങ്ങനെത്തന്നെയാണ് പ്രതികരിക്കുക... ഇന്ന് രാവിലെ ഇവിടെനിന്ന് ഇറങ്ങിയ ഞാൻ കവലയിൽ വച്ച് വിശാഖിനെ കണ്ടു... അവനെ കണ്ട് സംസാരിക്കുമ്പോഴാണറിഞ്ഞത് അവനിവിടുത്തെ സ്റ്റേഷനിൽ ചാർജ്ജെടുക്കുന്ന കാര്യം... അതും സംസാരിച്ച് നിൽക്കുമ്പോഴാണ് നാരായണേട്ടന്റെ മോള് ശ്രീഷ്മ വരുന്നത് കണ്ടത്...  ചോദിച്ചപ്പോൾ ടൌണിലെ ജി കെ ഗ്രൂപ്പിന്റെ ഗസ്റ്റൌസിൽ വച്ച് ഒരു ഇന്റർവ്യൂ ഉണ്ടെന്നും അവിടെ കുറച്ച് വേക്കൻസിയുള്ള കാര്യം അവളുടെ കൂട്ടുകാരി വിളിച്ചറിയച്ചതിൽപ്രകാരം പോവുകയാണെന്ന് പറഞ്ഞു... വിശാഖിന്റേയും അവളുടേയും നിർബന്ധത്തിന് വഴങ്ങിയാണ് ഞാനും ആ ഇന്റർവ്യൂന് പോയത്... സംഭവം ശരിയാണ്... എന്റെ ബൈക്കിലാണ് അവളും വന്നത്... ഞങ്ങൾ അവിടെയെത്തിയപ്പോൾ അവിടുത്തെ വാച്ച്മാൻ പറഞ്ഞു അരമണിക്കൂർ വൈകിയാണ് ഇന്റർവ്യൂ തുടങ്ങുകയെന്നത്... ഞങ്ങളോട് രണ്ടാമത്തെ ഫ്ലോറിൽ പോയിരുന്നോളാൻ പറഞ്ഞു... ഇതെല്ലാം ഞാൻ വിശാഖിനെ അറിയിക്കുന്നുണ്ടായിരുന്നു... കാരണം സമയം ഏറെയായിട്ടും ആരേയും അവിടേക്ക് വരാതിരുന്നതു കൊണ്ട് എനിക്കെന്തോ സംശയം തോന്നി... എന്റെ കാര്യത്തിലല്ല എനിക്ക് പേടിയുണ്ടായിരുന്നത്... ശ്രീഷ്മയുടെ കാര്യത്തിലായിരുന്നു... സമയം പതിനൊന്നായപ്പോൾ തിരിച്ചു പോരാൻ ഒരുങ്ങുമ്പോഴായിരുന്നു കുറച്ചുപേർ അവിടേക്ക് കയറി വന്നത്... അവർ പോലീസിൽ വിവരമറിയിച്ചിട്ടായിരുന്നു വന്നത്... അവർ വന്ന് കുറച്ച് അസഭ്യം പറഞ്ഞു... അത് എന്നെ മാത്രമല്ല... എന്നേയും അവളേയും ചേർത്തായിരുന്നു പറഞ്ഞത്... നിയന്ത്രണം വിട്ട് ഞാൻ പറഞ്ഞവനെ തല്ലി... അന്നേരമാണ് പോലീസ് വന്നത്... അവരും ഞങ്ങളെപ്പറ്റി  വേണ്ടാതീനം  പറഞ്ഞു... കുറച്ചു കഴിഞ്ഞപ്പോൾ വിശാഖും അവിടെയെത്തി... അവന് കാര്യമറിയാവുന്നതുകൊണ്ട് ആ വന്നവരെ അവനൊന്നു വിരട്ടി... സംഭവം കൈവിടുമെന്നായപ്പോൾ അവർ ഓടിരക്ഷപ്പെട്ടു... അവിടെയുണ്ടായിരുന്ന സെക്യൂരിറ്റിയെ വിശാഖൻ ചോദ്യം ചെയ്തിരുന്നു... അയാൾ സത്യങ്ങൾ പറഞ്ഞു... കൂലിത്തല്ലുമായി നടക്കുന്ന ഒരു ക്രിമിനലായിരുന്നു അയാൾ... അയാളെ ഇതിന് ഏൽപ്പിച്ചവനെ അയാൾക്കറിയില്ല... അയാളുടെ അക്വൌണ്ടിലേക്ക് പണം ഇടുകയായിരുന്നു ചെയ്തത്... ഇതിനിടയിൽ ആ വന്നവൻ എപ്പോഴോ എടുത്ത ഫോട്ടോയാണ് കിരണിന് കിട്ടിയത്... ഇതാണ് യഥാർത്ഥത്തിൽ നടന്നത്... അമ്മക്ക് വിശ്വാസമുണ്ടെങ്കിൽ സ്വീകരിക്കാം... ഇതുപോലെ ഒരു നാറിയ കാര്യത്തിന് അമ്മയുടെ മോൻ പോകുമെന്ന് കരുതുന്നുണ്ടെങ്കിൽ അങ്ങനെയും വിശ്വസിക്കാം..\"

\"എന്നിട്ട് നീയെന്താ ഈ കാര്യം ഞങ്ങളോട് പറയാതിരുന്നത്... ആ പെൺകുട്ടിയുടെ കാര്യം എന്താകുമെന്ന് നീ ആലോചിച്ചോ... \"

\"അവൾക്ക് ആലോചിക്കാനുള്ള ബുദ്ധി ഈശ്വരൻ കൊടുത്തിട്ടുണ്ട്... പക്ഷേ കേട്ട പാതി കേൾക്കാത്ത പാതി എന്നെ അവിശ്വസിച്ച ഒരുത്തിയുണ്ടല്ലോ... അവളെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്നാണ് എനിക്കറിയാത്തത്... ഇപ്പോൾ ഒരുത്തി ആ തറവാട്ടിൽ വന്നുകയറിയിട്ടുണ്ടല്ലോ ആ സുധാകരന്റെ മകൾ... അവൾ വേദികയെ പറഞ്ഞ് എന്നിൽനിന്നകറ്റാൻ നോക്കുകയേയുള്ളൂ... \"

\"അതിനെന്തിനാണ് ആ പാവം ശിൽപ്പയെ നീ കരുവാക്കുന്നത്... വേദിക നിന്നെ സംശയിച്ചതിൽ അവളെന്തു പിഴച്ചു... അതുപോലെ ഒന്നല്ലേ കേട്ടത്... \"

\"പാവം അവളോ... അവളെപ്പറ്റി അമ്മക്ക് അറിയാഞ്ഞിട്ടാണ്... കിരണിനെ വശത്താക്കുന്നതിന് മുമ്പ് അവൾ മറ്റൊരാളെ വശത്താക്കിയവളാണ്... കിരണിനെ എങ്ങനെ വശത്താക്കിയോ അതുപോലെ... എന്നാൽ അവനെ ചതിച്ചിട്ടാണ് അവൾ കിരണിനെ സ്വന്തമാക്കിയത്... മറ്റാരേയുമല്ല വിശാഖിനെ... കഴിഞ്ഞ വരവുവരെ അവന്റെ വഴിയേ നടന്ന് അവനിലും ഇഷ്ടം തോന്നിപ്പിച്ച ശേഷമാണ് അവൾ ചതിച്ചത്... ഇന്ന് അവൻ പറഞ്ഞാണ് ഞാനും ഞാൻ പറഞ്ഞപ്പോഴാണ് അവനും എല്ലാ സത്യവും അറിയുന്നത്... \"

\"ഈശ്വരാ... അപ്പോൾ ഇതിലും അവൾക്ക് പങ്കുണ്ടോ... \"

\"അറിയില്ല... അത് ഞാൻ കണ്ടുപിടിക്കും... പക്ഷേ അതിനുമുമ്പ് എന്റെ നിരപരാധിത്വം എനിക്ക് വേദികയെ പറഞ്ഞ് മനസ്സിലാക്കിക്കണം.... 

\"അവളതിന് നീ പറയുന്നത് കേൾക്കാൻ കൂട്ടാക്കുമോ... \"

\"അറിയില്ല... എന്നാലും എനിക്കവളെ  കാണണം കണ്ടേ മതിയാകൂ... ആരെന്നെ മനസ്സിലാക്കിയില്ലെങ്കിലും അവൾ എന്നെ മനസ്സിലാക്കും... അതിന് ഞാൻ പുതുശ്ശേരിയിൽ പോകും... ഇപ്പോൾതന്നെ... 



തുടരും...... 

✍ രാജേഷ് രാജു. വള്ളിക്കുന്ന്... 

➖➖➖➖➖➖➖➖➖➖➖
സ്വന്തം തറവാട് 17

സ്വന്തം തറവാട് 17

4.3
7023

\"അറിയില്ല... എന്നാലും എനിക്കവളെ  കാണണം കണ്ടേ മതിയാകൂ... ആരെന്നെ മനസ്സിലാക്കിയില്ലെങ്കിലും അവൾ എന്നെ മനസ്സിലാക്കും... അതിന് ഞാൻ പുതുശ്ശേരിയിൽ പോകും... ഇപ്പോൾതന്നെ... \"\"ഇപ്പോഴോ... നാളെ നേരം വെളുത്തിട്ട് പോയാൽപോരേ... \"\"പോരാ... ഇപ്പോൾത്തന്നെ പോകണം... ഇല്ലെങ്കിൽ എനിക്ക് പ്രാന്ത് പിടിക്കും... അവൾ ആ ശിൽപ്പ വേദികയെ ബ്രെയിൻവാഷ് ചെയ്യാൻ സാധ്യതയുണ്ട്... എങ്ങനെ നമ്മുടെ രണ്ട് കുടുംബവും തകർക്കാൻ പറ്റുമോ അതിനുള്ള വഴി നോക്കുമവൾ... ആ സുധാകരൻ അതിനുവേണ്ടിയാണ് കളിക്കുന്നത്... അമ്മ ഭക്ഷണം കഴിച്ച് കിടന്നോ... ഞാനിപ്പോൾവരാം... \"നന്ദൻ പുറത്തേക്കിറങ്ങി തന്റെ ബൈക്കിൽ പുതുശ്ശേരിയിലേക്ക് പു