Aksharathalukal

സ്വന്തം തറവാട് 17



\"അറിയില്ല... എന്നാലും എനിക്കവളെ  കാണണം കണ്ടേ മതിയാകൂ... ആരെന്നെ മനസ്സിലാക്കിയില്ലെങ്കിലും അവൾ എന്നെ മനസ്സിലാക്കും... അതിന് ഞാൻ പുതുശ്ശേരിയിൽ പോകും... ഇപ്പോൾതന്നെ... \"

\"ഇപ്പോഴോ... നാളെ നേരം വെളുത്തിട്ട് പോയാൽപോരേ... \"

\"പോരാ... ഇപ്പോൾത്തന്നെ പോകണം... ഇല്ലെങ്കിൽ എനിക്ക് പ്രാന്ത് പിടിക്കും... അവൾ ആ ശിൽപ്പ വേദികയെ ബ്രെയിൻവാഷ് ചെയ്യാൻ സാധ്യതയുണ്ട്... എങ്ങനെ നമ്മുടെ രണ്ട് കുടുംബവും തകർക്കാൻ പറ്റുമോ അതിനുള്ള വഴി നോക്കുമവൾ... ആ സുധാകരൻ അതിനുവേണ്ടിയാണ് കളിക്കുന്നത്... അമ്മ ഭക്ഷണം കഴിച്ച് കിടന്നോ... ഞാനിപ്പോൾവരാം... \"
നന്ദൻ പുറത്തേക്കിറങ്ങി തന്റെ ബൈക്കിൽ പുതുശ്ശേരിയിലേക്ക് പുറപ്പെട്ടു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"അച്ഛാ... നമ്മുക്ക് കിട്ടിയ ഏറ്റവും നല്ല മുഹൂർത്തമാണ് ഇത്... വേദികക്ക് ഇപ്പോൾ നന്ദനോട് തീർത്താൽ തീരാത്ത പകയാണ്... അതുപോലെയുള്ളതാണല്ലോ അവൻ ചെയ്തുവച്ചേക്കുന്നത്... അവനവളെ പലതും പറഞ്ഞ് മനസ്സ് മാറ്റിക്കും... ചിലപ്പോഴൊക്കെ ഇവിടെ കയറിവരാനും സാധ്യതയുണ്ട്... അത് ഞങ്ങൾ കൈകാര്യം ചെയ്തോളാം... മാത്രമല്ല അമ്മയും അവനെ സപ്പോർട്ട് ചെയ്തേ പറയൂ... അത് കൂടുതൽ നമുക്ക് ആപത്താണ്... ഒരു വൃത്തികെട്ടവന്  നമ്മുടെ വേദികയെ വിവാഹം ചെയ്തയക്കുന്നതാണോ അതോ മാന്യമായി നടക്കുന്ന പ്രദീപിന് അവളെ വിവാഹം ചെയ്ത് കൊടുക്കുന്നതാണോ നല്ലത് എന്ന് അച്ഛനാലോചിക്ക്...  അവളുടെ മനസ്സ് മാറുന്നതിന് മുമ്പ് അവളുടെ വിവാഹം നടത്തണം... അത് എത്രയും നേരത്തേയാണോ അത്രയും നേരത്തെ... \"
കിരൺ പറഞ്ഞു... 

\"ഇനി  എന്റെ ശരീരത്തിൽ ജീവനുണ്ടെങ്കിൽ അവന് എന്റെ മോളെ കൊടുക്കില്ല... ഈശ്വനായിട്ടാണ് എനിക്ക് ഇത് നേരത്തേ കാണിച്ചുതന്നത്... നിങ്ങൾ പേടിക്കേണ്ട... നമ്മൾ തീരുമാനിച്ച പോലെ വേദികയും പ്രദീപും തമ്മിലുള്ള വിവാഹം നടക്കും... അതേ നടക്കൂ... \"

\"പെട്ടന്നാണ് മുറ്റത്ത് ഒരു ബൈക്ക് വന്ന് നിന്നത്... അതിൽനിന്ന് നന്ദനിറങ്ങി... ബൈക്കിന്റെ ശബ്ദം കേട്ട് വരുണും കിരണും പുറത്തേക്ക് വന്നു... ഉമ്മറത്തേക്ക് കയറിവരുന്ന നന്ദനെ അവർ കണ്ടു... \"

\"നിൽക്ക്... എവിടേക്കാണ്  പാഞ്ഞു കയറി വരുന്നത്... ഇത് മാന്യം മര്യാദയായി ജീവിക്കുന്നവരുടെ വീടാണ്... നിന്നെപ്പോലെ ഒരു വൃത്തികെട്ടവന് കയറിയിറങ്ങാനുള്ള സ്ഥലമല്ലിത്... \"
കിരൺ പറഞ്ഞു... 

\"കിരണേ നീ കാര്യമറിയാതെ ഓരോന്ന് വിളിച്ചുപറയരുത്... സത്യമെന്താണെന്ന് നീ അന്വേഷിച്ചോ... \"

\"പിന്നേ നീ ചെയ്ത തോന്നിവാസങ്ങൾ അന്വേഷിച്ച് നടക്കുകയല്ലേ ഞങ്ങളുടെ പണി... ദേ നിന്നോട് സംസാരിക്കാൻ ഇവിടെ ആർക്കും താല്പര്യമില്ലാ... വന്ന വഴി നിനക്ക് തിരിച്ചുപോകാം... \"

\"അതിന് നിങ്ങളെ കാണാനല്ല ഞാൻ വന്നത്... എന്റെ പെണ്ണ് ഇവിടെയുണ്ട്... അവളെ കാണാനാണ് ഞാൻ വന്നത്... എനിക്ക് അവളോട് സംസാരിക്കണം എന്റെ നിരപരാധിത്വം അവളെ പറഞ്ഞ് മനസ്സിലാക്കണം... \"

\"നിന്റെ പെണ്ണോ... അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ നീ ഇതുപോലെ നടക്കുമായിന്നോ... എന്റെ പെണ്ണുപോലും... അങ്ങനെയൊരാൾ ഇവിടെയില്ല... ആ പേരും പറഞ്ഞ് നിൽക്കുകയും വേണ്ട... \"

\"അത് നിങ്ങളല്ലല്ലോ തീരുമാനിക്കുന്നത്... അവൾ പറയട്ടെ എന്നെ കാണേണ്ടെന്ന്... അന്നേരം ഞാൻ പോകാം... അല്ലാതെ നിങ്ങളുടെ ഭീഷണിക്കുമുന്നിൽ മുട്ടുമടക്കാൻ എന്നെ കിട്ടില്ല... \"

\"എന്റെ അഭിപ്രായമാണ് ഏട്ടന്മാർ പറഞ്ഞത്... എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യമില്ല... പിന്നെ നിങ്ങൾ പറഞ്ഞല്ലോ എന്റെ പെണ്ണെന്ന്... ഉണ്ടായിരുന്നു ചെറുപ്പംമുതൽ എനിക്കുള്ളവനാണ് എന്ന് എല്ലാവരും പറഞ്ഞ് ആശതന്ന  ഒരാൾ... എന്റേത് മാത്രമാണെന്ന് ഞാൻ വിശ്വസിച്ച ഒരാൾ... അയാൾ ഇന്ന് രാവിലെ മരിച്ചു... ഇനി ആ പേരും പറഞ്ഞ് എന്റെ മുന്നിൽ വന്നേക്കരുത്... നിങ്ങൾക്ക് പോകാം... \"

\"വേദികേ നീ... നീയും ഇവരുടെ വാക്കുകേട്ട് എന്നെ അവിശ്വസിക്കുകയാണോ...  ഞാൻ തെറ്റു ചെയ്തെന്ന് നീയും വിശ്വസിക്കുന്നുണ്ടോ... \"

\"ആരും പറഞ്ഞാലും ഞാൻ വിശ്വസിക്കില്ലായിരുന്നു... പക്ഷേ നിങ്ങളെ  ഒരുത്തിയുടെ കൂടെ അതും എന്റെ കൂട്ടുകാരിയുടെ കൂടെ ഹോട്ടലിൽ നിന്ന് പോസീസ് അറസ്റ്റുചെയ്തത്  തെളിവ് സഹിതം കണ്ടവളാണ് ഞാൻ... അത് കളവാണെന്ന് ഞാൻ വിശ്വസിക്കണോ... \"

\"വിശ്വസിക്കണം... ഞാൻ പറയുന്നത് കേട്ടാൽ നിനക്ക് മനസ്സിലാവും... \"

\"വേണ്ട... ഇത്രയും കാലം നിങ്ങൾ പറയുന്നത് കേട്ടതിനും വിശ്വസിച്ചതിനും എനിക്ക് കിട്ടി... ഇനിയും എന്ത് കളവ് പറഞ്ഞാണ് എന്നെ വിശ്വസിപ്പിക്കാൻ നോക്കുന്നത്... വേണ്ട നിങ്ങളൊന്ന് എന്റെ കൺവെട്ടത്തുനിന്ന് പോയിതന്നാൽ മതിയെനിക്ക്...\"
അതും പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് വേദിക അകത്തേക്കോടി... 

\"വേദികേ നിൽക്ക് ഞാൻ പറയുന്നത് കേൾക്ക്... \"
നന്ദൻ അവളുടെ വഴിയേ പോകാൻ തുനിഞ്ഞു... എന്നാൽ കിരൺ അവനെ തടഞ്ഞു... 

\"നിനക്ക് മലയാളം പറഞ്ഞാൽ മനസ്സിലാവില്ലേ... അവൾക്ക് നിന്നെ കാണാൻ താല്പര്യമില്ലാ... ഇറങ്ങിപ്പോടാ ഇവിടെനിന്ന്... ഇത്രയും നേരം മാന്യതയോടെ പറഞ്ഞു... ഇനി അതുണ്ടാവില്ല... \"

\"ഓഹോ അപ്പോൾ നിങ്ങൾ അവളെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണല്ലേ... \"

\"ആണെന്ന് കൂട്ടിക്കോ... നിന്നെപ്പോലെ ഒരാഭസന് ഞങ്ങളുടെ പെങ്ങളെ  കെട്ടിച്ചുതരുമെന്ന് കരുതുന്നുണ്ടോ... നിന്ന് ചിലക്കാതെ ഇറങ്ങിപ്പോടാ... \"

\"ഞാൻ പോകാം... പക്ഷേ നിങ്ങൾ ഒന്നോർത്തോ... എത്ര ബ്രെയിൻവാഷ് ചെയ്താലും ഒരിക്കൽ അവളെന്നെ മനസ്സിലാക്കും... അതുവരെ അവളെ ഞാൻ കാത്തിരിക്കും... ഞാനല്ലാതെ മറ്റൊരാൾ അവളുടെ കഴുത്തിൽ താലിചാർത്തില്ല... ഇത് പറമ്പത്തെ ദേവാനന്ദാണ് പറയുന്നത്... ഇനി അതല്ല... എന്റെ ഞാൻ അങ്ങനെ ചെയ്യുമെന്ന് അവൾ ഉള്ളിൽ തട്ടി പറയുകയാണെങ്കിൽ ഞാൻ ഒഴിവായിത്തരാം പക്ഷേ അതവൾ എനിക്ക് പറയാനുള്ളത് കേട്ടിട്ടും വിശ്വസിക്കാതിരിക്കുകയാണെങ്കിൽ മാത്രം...\"
നന്ദൻ തിരിച്ച് നടന്ന് തന്റെ ബൈക്കിൽ കയറി... അത് സ്റ്റാർട്ട് ചെയ്തശേഷം കിരണിനേയും വരുണിനേയും തറപ്പിച്ചൊന്ന് നോക്കി... പിന്നെ ബൈക്കുമെടുത്ത് അവിടെനിന്നുമിറങ്ങി... 
എന്നാൽ എല്ലാം കണ്ട് വാതിൽക്കൽ നിൽക്കുകയായിരുന്ന ശ്രീധരമേനോൻ അവിടേക്ക് വന്നു...

\"അവൻ പറയുന്നതുപോലെ ചിലപ്പോൾ അവൻ ചതിക്കപ്പെട്ടതാകുമോ... സത്യമെന്താണെന്ന് അറിയാതെ അവനെ ക്രൂശിക്കുന്നത് തെറ്റല്ലേ... \"
ശ്രീധരമേനോൻ ചോദിച്ചു... 

\"അച്ഛനെന്താ ഇപ്പോൾ അവനോടു സിംപതി... എല്ലാ കുറ്റവാളികളും പറയുന്നതേ അവനും പറയുന്നുള്ളൂ... അവന്റെ മുഖത്തെ കള്ള ലക്ഷണം കണ്ടാലറിയില്ലേ അവൻ തെറ്റുകാരനാണെന്ന്... പിന്നെ അച്ഛൻ ഒരു കാര്യം മനസ്സിലാക്കണം... ശിൽപ്പയുടെ അച്ഛന് വാക്കുകൊടുത്തത് അച്ഛനാണ്... അത് പാലിക്കേണ്ട ഉത്തരവാദിത്വം അച്ഛനുണ്ട്... ഇനിയഥവാ അവൻ തെറ്റുകാരനല്ല എന്നിരിക്കട്ടെ ഇത് നമുക്കുകിട്ടിയ തുറുപ്പുചീട്ടാണ്... വേദികവരെ അവനെ തള്ളിപ്പറഞ്ഞു അച്ഛനും കണ്ടതല്ലേ... ഇതിലും നല്ല സമയം ഇനി നമുക്ക് കിട്ടില്ല... അവൻ വെല്ലുവിളിച്ചാണ് പോയത്...  അന്നേരം നമ്മൾ ചിന്തിച്ചുനിന്നാൽ എല്ലാം അവതാളത്തിലാകും... എത്രയും പെട്ടന്ന് വേദികയും പ്രദീപുമായുള്ള വിവാഹം നടത്തുന്നതാണ് ബുദ്ധി... ഇപ്പോൾ വേദികയെ നല്ലതുപോലെ ഉപദേശിച്ചാൽ അവൾ ഇതിന് സമ്മതിക്കും... ഞങ്ങൾ അവളോട് പറയുന്നതിലും നല്ലത് അച്ഛൻ പറയുന്നതാണ്... അന്നേരം അമ്മയും എതിർക്കാൻ നിൽക്കില്ല... \"

\"ഉം... ഞാൻ പറയാം... പക്ഷേ അവളിൽ അത്രയേറെ സ്പർശിച്ചവനാണ് നന്ദൻ... എങ്ങനെ തള്ളിപ്പറഞ്ഞാലും അവളുടെ മനസ്സിൽ അവനോടുള്ള ഇഷ്ടം പൂർണ്ണമായും വേർപെട്ടിട്ടുണ്ടാവില്ല... എന്നാലും ഞാൻ സംസാരിക്കാം... ഇതൊക്കെ നിന്റെ വിവാഹം നടക്കാൻ വേണ്ടി കെട്ടിയ വേഷമല്ലേ... അത് ഇത്രയേറെ കടുപ്പമാവുമെന്ന് കരുതിയില്ല... നിങ്ങളുടെ ഇഷ്ടം അങ്ങനെയാണെങ്കിൽ അതുതന്നെ നടക്കട്ടെ... \"
ശ്രീധരമേനോൻ അകത്തേക്ക് നടന്നു... 

അയാൾ നേരെ പോയത് വേദികയുടെ അടുത്തേക്കാണ്... അയാൾ ചെല്ലുമ്പോൾ കട്ടിലിൽ ചുമരും ചാരിയിരുന്ന് കരയുകയായിന്നു അവൾ.... 

\"മോളേ... \"
ശ്രീധരമേനോന്റെ വിളികേട്ട്  വേദിക അയാളെ നോക്കി... അയാൾ വേദികയുടെ അടുത്ത് കട്ടിലിൽ ഇരുന്നു... 

\"മോളേ... മോളെന്തിനാണ് വിഷമിക്കുന്നത്... സന്തോഷിക്കുകയല്ലേ വേണ്ടത്... അവനെപ്പോലെ ഒരു വൃത്തികെട്ടവന്റെ മുന്നിൽ തലകുനാക്കാതെ രക്ഷപ്പെട്ടില്ലേ മോള്... വിവാഹം കഴിഞ്ഞിട്ടാണ് ഇതുപോലെ നടന്നതെങ്കിലോ... നാഗത്താന്മാർ നമ്മളെ കൈവിടില്ല... അവരാണ് ഇത് നമ്മുക്ക് കാണിച്ചുതന്നത്... \"

\"ഒരിക്കലും നന്ദേട്ടൻ അങ്ങനെയൊന്ന് ചെയ്യുമെന്ന് മനസ്സിൽപോലും വിചാരിച്ചിരുന്നില്ല... അത്രയേറെ നന്ദേട്ടനെ സ്നേഹിച്ചവളാണ് ഞാൻ... എന്നിട്ടും എന്തിനീ ചതി എന്നോട് ചെയ്തു... നന്ദേട്ടന് എന്നെ ഇഷ്ടമല്ലായിരുന്നെങ്കിൽ പറഞ്ഞാൽപോരായിരുന്നോ... ഞാൻ മാറിക്കൊടുക്കുമായിരുന്നല്ലോ... \"

\"മോളേ അവന്റെ സ്വഭാവം ഇങ്ങനെയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ മോൾക്ക് ഇങ്ങനെയൊരാശ നൽകില്ലായിരുന്നു... തെറ്റുകൾ ഞങ്ങളുടേതാണ്... നിന്റെ അമ്മൂമ്മയുടെ നിർബന്ധമായിരുന്നു നന്ദനും നീയും ഒന്നിക്കണമെന്നത്... പക്ഷേ അന്ന് ഞങ്ങളും അറിയില്ലല്ലോ അവൻ ഇതുപോലെ ഒരു വൃത്തികെട്ടവനാകുമെന്നത്... എന്റെ കുട്ടിയെ ഒരു വലിയ ചതിയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞില്ലോ... മോള് പേടിക്കേണ്ട... നല്ല അന്തസ്സുള്ള ഒരീൾ എന്റെ കുട്ടിക്ക് വരും...  അച്ഛൻ എന്റെ മോളെ നല്ലൊരുത്തനെക്കൊണ്ട് വിവാഹംകഴിപ്പിക്കും... അവനെ ആ നശിച്ചവനെ എന്റെ മോൾ മറന്നേക്ക്... എല്ലാം മോള് എന്നും കണ്ടിരുന്ന  ഒരു ദുഷിച്ച സ്വപ്നമായി കണ്ടാൽ മതി... \"

\"പറയാനെളുപ്പമാണ്... കുഞ്ഞുനാളിലേ കേൾക്കാൻ തുടങ്ങിയതാണ് നീ നന്ദന്റെ പെണ്ണാണ് എന്നത്... ആദ്യമൊക്കെ അതിന്റെ അർത്ഥം എനിക്കറിയില്ലായിരുന്നു... പിന്നെ വലുതാകുംതോറും അതെനിക്ക് മനസ്സിലായിത്തുടങ്ങി ഒപ്പം നന്ദേട്ടൻ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുകയും ചെയ്തു... അതെല്ലാം ഒറ്റനിമിഷംകൊണ്ട്  ഇല്ലാതായി... പക്ഷേ എനിക്ക്  എന്റെ ഹൃദയത്തിൽ വേരോടിയ ആ സ്നേഹം അത്രയെളുപ്പം പിടിച്ച് പറിച്ച് കളയാൻ പറ്റുമോ...\"

\"പറ്റണം... കാരണം ഇപ്പോഴവൻ ഇവിടെ നിന്നും ഇറങ്ങിപ്പോകുമ്പോൾ വെല്ലു വിളിച്ചാണ് പോയത്... അവനേതായാലും നശിച്ചു... അതുപോലെ നിന്റെ ജീവിതവും നശിപ്പിക്കാനാണ് അവൻ നോക്കുന്നത്... അവൻ നിന്നെ ഇഷ്ടപ്പെട്ടത് ഒരു നേരംപോക്കിനാണെന്നാണ് എനിക്ക് തോന്നുന്നത്... നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ അവൻ ഇതുപോലൊരു വൃത്തികേടിന് പോകുമായിരുന്നോ... അതാണ് അച്ഛൻ പറയുന്നത്... അവന്റെ മുന്നിൽ എന്റെ മോൾ ജയിച്ചു കാണിക്കണം... അതാണ് അച്ഛന്റെയും ഏട്ടന്മാരുടേയും ആഗ്രഹം... \"

\"അച്ഛൻ പറയുന്നത് ഞാൻ മറ്റൊരു വിവാഹത്തിന് സമ്മതിക്കണമെന്നാണോ... \"

\"അതെ...  നിനക്കറിയില്ലേ ശിൽപ്പയുടെ ഏട്ടൻ പ്രദീപിനെ... ശിൽപ്പയെ  കിരണിന് വേണ്ടി ആലോചിക്കാൻ പോയപ്പോൾ ശിൽപ്പയുടെ അച്ഛൻ പ്രദീപിന് വേണ്ടി നിന്നെ ആലോചിച്ചു... അന്നേരം നന്ദന്റെ ഈ സ്വഭാവം അറിയില്ലായിരുന്നല്ലോ... നീയും നന്ദനും തമ്മിലുള്ള ബന്ധം ഞാൻ അവരോട് പറഞ്ഞു... അതോടെ അവർ ആ ആഗ്രഹം വേണ്ടെന്നു വച്ചു... നീയൊന്ന്  സമ്മതംമൂളിയാൽ ഈ വിവാഹം ആർഭാടത്തോടെ നടത്തും ഞാൻ... അതെന്റെ വാശി കൂടിയാണ്... \"

\"എന്റെ സമ്മതം... അതിന് ഇനിയെന്താണ് പ്രശസ്തി... നിങ്ങളുടെ വേദിക ഇതിനിടെ എപ്പോഴോ മരിച്ചു.. ഇതിപ്പോൾ ജീവനില്ലാത്ത അവളുടെ ശരീരം മാത്രമാണ്... ആ എനിക്ക് എന്തിനാണ് മറ്റൊരു വിവാഹം... എന്നെ വിട്ടേക്ക് അച്ഛാ... ഞാൻ ഇവിടെ എവിടെയെങ്കിലും ചുരുണ്ടുകൂടിക്കോളാം... \"

\"അതിനല്ല നിന്നെ വളർത്തിവലുതാക്കിയത്... ഞങ്ങൾക്ക് പെണ്ണായിട്ട് നീ മാത്രമേയുള്ളൂ... ആ നിന്റെ ഭാവി ഞങ്ങൾക്ക് പ്രധാനമാണ്... ഒരു മകളെ നല്ലൊരുത്തന്റെ കയ്യിലേൽപ്പിക്കുക എന്നത് ഏത് അച്ഛനുമമ്മയുടേയും ആഗ്രഹമാണ്... ആ ആഗ്രഹം ഞാൻ നിറവേറ്റും... നിന്റെ സമ്മതം കിട്ടിയാലും ഇല്ലെങ്കിലും നിന്റെ വിവാഹം ഞാൻ നടത്തും... 



തുടരും...... 

✍ രാജേഷ് രാജു. വള്ളിക്കുന്ന്... 

➖➖➖➖➖➖➖➖➖➖➖
സ്വന്തം തറവാട് 18

സ്വന്തം തറവാട് 18

4.3
7232

\"ഒരു മകളെ നല്ലൊരുത്തന്റെ കയ്യിലേൽപ്പിക്കുക എന്നത് ഏത് അച്ഛനുമമ്മയുടേയും ആഗ്രഹമാണ്... ആ ആഗ്രഹം ഞാൻ നിറവേറ്റും... നിന്റെ സമ്മതം കിട്ടിയാലും ഇല്ലെങ്കിലും നിന്റെ വിവാഹം ഞാൻ നടത്തും... \"\"അച്ഛാ... അച്ഛനെങ്ങനെ ഇത് പറയാൻ കഴിയുന്നു... അച്ഛനെന്താ എന്റെ അവസ്ഥ ആലോചിക്കാത്തത്... ഇത്രയും കാലം തന്റേതെന്നു കരുതി സ്നേഹിച്ച ഒരാള് തന്നെ ചതിച്ചു... സത്യം തന്നെ.... പക്ഷേ അച്ഛൻ പറയുന്നതു പോലെ എങ്ങനെ എനിക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയും... ഒരച്ഛന് സ്വന്തം മകളോടുള്ള കടമ എനിക്കറിയാം... അവരുടെ ഭാവിയെക്കുറിച്ച് ആവലാധിപ്പെടുന്നുണ്ടെന്നുമറിയാം... പക്ഷേ ഇപ്പോഴത്തെ എന്റെ അവസ്ഥ അച്ഛൻ ആലോചി