Aksharathalukal

റോസ്മലയിലേ രാത്രി- ഭാഗം 1


അന്നൊരു ചൊവ്വാഴ്ച ആയിരുന്നു.... പ്രകൃതി രമണീയമായ കേരളാ തമിൾ നാട് ബോഡറിലുള്ള റോസ്മലയിലേക്കു കൂട്ടുകാരെല്ലാം കൂടി ഒരു ട്രിപ്പ് പ്ലാൻ ചെയ്തപ്പോൾ നോ എന്നു പറയാൻ തോന്നി ഇല്ല അനിലിന്... ഗൾഫിലെ ചുട്ടുപഴുത്ത മണൽ കാട്ടിൽ നിന്ന് 2 മാസത്തെ ലീവിന് വന്ന അനിലിന് അതൊരു മരുപ്പച്ച പോലെ ആണ് തോന്നിയത്... പിന്നെ ഒട്ടും അമാന്ദിച്ചില്ല കൂട്ടുകാരുമൊത്തു ഒരു ഇന്നോവാ കാറിൽ ഒറ്റ വിടൽ ആയിരുന്നു റോസ്മലയിലേക്കു... 

വഴികൾ നന്നേ ദുർഘടം തന്നെ എന്നു വേണം പറയാൻ.. ഏതായാലും കലുങ്ങിയും ചാടിയും സന്ധ്യയോടെ തന്നെ റോസ്മലയിൽ എത്തിച്ചേർന്നു.... മൂടൽ മഞ്ഞിന്റെ വെളുത്ത കമ്പളം കൂടി പുതച്ചപ്പോൾ റോസ്മലക്കു വല്ലാത്ത ഭംഗി വെച്ചു.... അനിലിന്റെ കൂട്ടുകാരൻ വിനോദിന്റെ സുഹിർത്തു ആയിരുന്നു റോസ്മലയിലെ റേഞ്ച് ഓഫീസർ... അതുകൊണ്ടുതന്നെ താമസത്തിനും മറ്റുമായി അവർക്കു ബുദ്ധിമുട്ടേണ്ടി വന്നില്ല... 

യാത്രാക്ഷീണം കാരണം എല്ലാവരും ആഹാരം കഴിച്ചു നേരത്തെ കിടന്നു. പക്ഷെ അനിൽ മാത്രം ഉറങ്ങി ഇല്ല.. അവൻ കിടന്നിടത്തുന്നു എഴുന്നേറ്റു പുറത്തിറങ്ങി.. അന്നൊരു വെളുത്ത വാവായിരുന്നു. അതുകൊണ്ടു തന്നെ നിലാവെളിച്ചത്തിൽ റോസ്മല ഒരു പുതുമണവാട്ടിയെ പോലെ നാണം കുണുങ്ങി നില്ക്കുകയാണോ എന്നു അനിലിന് തോന്നി.. ചുറ്റും കാട്ടിൽ നിന്നും പാതിരാ പുള്ളിന്റെയും, ചീവിടിന്റെയും ശബ്ദം ആ രാത്രിക്കു മാറ്റു കൂട്ടി... 

അതിനിടയിൽ ആണ്  അടുത്തെവിടെയോ നിന്നും ഒരു നീർചോലയുടെ ശബ്ദം അനിൽ ശ്രദ്ധിച്ചതു.. വന്ന സമയത്ത് അത് കേട്ടിരുന്നില്ല. ഒരു പക്ഷെ രാത്രിയുടെ നിശബ്ദത ആകാം ഇപ്പോൾ അത് കേൾക്കാൻ ഇടയാക്കിയത്. അനിൽ കൈൽ ഇരുന്ന മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ ആ ശബ്ദം കേട്ടിടത്തോട്ടു നടന്നു നീങ്ങി. വല്ലാത്ത ഒരാവേശത്തോടെ അവിടേക്കു നടന്നു നീങ്ങുമ്പോൾ കൂടുതൽ ഉൾക്കാറ്റിൽക്കു എത്തിപ്പെട്ടോണ്ടിരുന്നത് അനിൽ അറിഞ്ഞില്ല.. ആരോ അവിടെ പ്രതീക്ഷിച്ചിരിക്കുന്ന പോലെ ആയിരുന്നു അനിലിന്റെ ചുവടുവെപ്പ്.  അങ്ങനെ നടന്നു നടന്നു അനിൽ ആ ശബ്ദം കേട്ട ഭാഗത്തു എത്തിച്ചേർന്നു. 

ചെറിയൊരു വെള്ളച്ചാട്ടമായിരുന്നു അനിൽ അവിടെ കണ്ടത്..... അനിലിന് വല്ലാത്ത സന്തോഷം തോന്നി. കുറെ നേരം നിലാവിൽ അതിന്റെ ഭംഗി ആസ്വദിച്ച് അങ്ങനെ നിന്നു. 
നിലാവെളിച്ചത്തിൽ ആ വെള്ളച്ചാട്ടവും ചുറ്റുപാടും മറ്റൊരു സ്വപ്ന ലോകത്തേക്ക് അനിലിനെ കൂട്ടി കൊണ്ടുപോയി. അങ്ങനെ ആ കാഴ്ച ആസ്വദിച്ച് കൊണ്ടു നിൽക്കുമ്പോൾ ആണ്  വെള്ളത്തിൽ ഒരു തുണികെട്ടു പൊങ്ങി കിടക്കുന്നതു കണ്ണിൽ പെട്ടത്. മനസ്സിൽ അതെന്തെന്നറിയാനുള്ള ആകാംഷ കുമിഞ്ഞുകൂടി, അനിൽ പതിയെ ആ തുണികെട്ടു ലക്ഷ്യമാക്കി നടന്നു. മുട്ടിനു താഴെയേ വെള്ളം ഉണ്ടായിരുന്നൊള്ളു അവിടെ. തുണികെട്ടു പാറയിൽ എവിടെയോ തട്ടി നിൽക്കുക ആണ്. അനിൽ അതിനടുത്തെത്തി, കൈകൊണ്ടു അത് തിരിച്ചിട്ടു..... 

... 
.. 

രക്തം കട്ടപിടിക്കുന്ന പോലെ തോന്നി അനിലിന്. കണ്ണിൽ ഇരുട്ടുകേറി, നെഞ്ച് ശക്തമായി ഇടിക്കാൻ തുടങ്ങി, ശ്വാസം നിലക്കുന്ന പോലെ ആയി.   അവന്റെ കണ്ണുകൾക്ക്  വിശ്വസിക്കാൻ പറ്റുമായിരുന്നില്ല ആ കാഴ്ച........ 

തുടരും.............. .     



റോസ്മലയിലേ രാത്രി- ഭാഗം 2

റോസ്മലയിലേ രാത്രി- ഭാഗം 2

4.4
1326

      പിന്നീടൊരു ഓട്ടമായിരുന്നു... വല്ലവിധേനയും കോർട്ടേസിൽ എത്തിയാൽ മതിയെന്നായി അനിലിന്.  അത്രക്കുണ്ടായിരുന്നു അവിടെ കണ്ട കാഴ്ച. ഒരു വിധം കരക്ക്‌ കേറി മുന്നിൽ കണ്ട വഴിയിലൂടെ പായുകയായിരുന്നു അനിൽ. മനസ് വല്ലാതെ പേടിച്ചിരുന്നു, അതുകൊണ്ടുതന്നെ കാലുകൾ യാന്ത്രികമായി ചലിച്ചുകൊണ്ടേ ഇരുന്നു... അവിടെ കണ്ട കാഴ്ച അനിലിന്റെ ഓട്ടത്തിന് വേഗത കൂട്ടി... ......അങ്ങനെ ഒരു വിധം കോർട്ടേസിന്റെ മുറ്റത്തെത്തി. ഒരിക്കലും വിശ്വസിക്കാൻ ആയില്ല അവിടെ കണ്ടെത്, എത്ര ബുധിശൂന്ന്യമായ പ്രവർത്തി ആണ് താൻ കാണിച്ചത്. ഒന്നും അറിയാത്ത ഈ കൊടും കാട്ടിൽ അതും ഒറ്റക്ക്. വിവരം ഉള്ളവർ ആരെങ്കി