Aksharathalukal

റോസ്മലയിലേ രാത്രി- ഭാഗം 5

ഫോൺ കട്ടായപ്പോൾ അനിൽ അക്ഷരാർത്ഥത്തിൽ പകച്ചു നിന്നുപോയി.. ആരാണീ കാർത്തിക, അവൾക്കു ഈ നമ്പർ എങ്ങനെ കിട്ടി. എന്തിനാണ് വീണ്ടും തന്നെ റോസ്മലയിലേക്കു ക്ഷേണിച്ചത്. അനിലിന് ഒരു പിടിയും കിട്ടിയില്ല. 

അനിൽ നിന്നുവിയർക്കാൻ തുടങ്ങി. ഗൾഫിൽ നിന്നും അവധിക്കാലം ചിലവിടാൻ വന്ന തന്റെ ജീവിതത്തിൽ എന്തൊക്കെയാണ് ഇതുവരെ സംഭവിച്ചത്, 

ഹോ..  ഇനി എന്തെല്ലാമോ വരാൻ പോകുന്നു. 

അനിൽ വീടിന്റെ വരാന്തയിൽ ചെന്നിരുന്നു, ഒരു സിഗരറ്റ് എടുത്തു പുകച്ചുകൊണ്ട് നടന്ന സംഭവങ്ങൾ ഓരോന്നായി ഓർത്തെടുത്തു. 

ഉറക്കം വരാതെ പുറത്തിറങ്ങിയതും, വെള്ളച്ചാട്ടത്തിനരികെ പോയതും, ഡെഡ് ബോഡി കണ്ടു ഓടി പഴയ കോർട്ടേസിൽ എത്തിയതും, അവിടെ തുങ്ങി നിൽക്കുന്ന ശവം കണ്ടു ബോധരഹിതൻ ആയതും, പിറ്റേന്ന് കോർട്ടേസിൽ തിരിച്ചെത്തി പിള്ളച്ചേട്ടനുമായി സംസാരിച്ചതും,...  . 

പെട്ടന്നാണ് ഒരു കാര്യം ഓർമ്മ വന്നത്. ആ മൃതുദേഹങ്ങൾ കിടന്ന സ്ഥലം, അതിനെ പറ്റി പിള്ളച്ചേട്ടൻ എന്തിനു കള്ളം പറഞ്ഞു. അങ്ങനെ ഒരു സ്ഥലവും അവിടെ ഇല്ല എന്നല്ലേ അദ്ദേഹം പറഞ്ഞത്.. എന്നിട്ടിപ്പോൾ ടീവിയിൽ കണ്ടതോ. ? പിള്ളച്ചേട്ടൻ എന്തിനു ആ കാര്യം മറച്ചു വെച്ചു, ഇനി അയാളെങ്ങാനം ആണോ ഈ കൊലപാതകങ്ങൾ നടത്തിയത് ?......

ഇങ്ങനെ പല ചോദ്യങ്ങളും മനസ്സിൽ വന്നുകൊണ്ടിരുന്നപ്പോളാണ് 
ന്യൂസിൽ ഒരു കാര്യം കൂടി പറഞ്ഞത്. ആ കാട്ടിൽ നിന്നും മരിച്ചിട്ടു നാലഞ്ചു ദിവസം പഴക്കമുള്ള ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന  ഒരു ഫോറെസ്റ്റ് വാച്ചറിന്റെ മൃതുദേഹം കൂടി കണ്ടെടുത്തു എന്ന്.. 
.
.
.
.
.

അനിൽ ഭയന്നലറി പോയി... ആ മൃതുദേഹം
അത് അത് പിള്ളച്ചേട്ടന്റെ ആയിരുന്നു.. അപ്പോൾ തന്നോടൊത്തു മദ്യപിച്ചതും, കാര്യം പറഞ്ഞതുമെല്ലാം.........
.
.
.
.
അത്.. !!!!!! ???

തുടരും....

റോസ്മലയിലേ രാത്രി- ഭാഗം 6

റോസ്മലയിലേ രാത്രി- ഭാഗം 6

4.5
1144

പിറ്റേന്നു രാവിലെ തന്നെ അനിൽ റോസ്മലക്കു യാത്ര തിരിച്ചു, എന്ത് ചെയ്യണമെന്നോ ആരെ കാണണം എന്നോ ഉള്ള ഒരു ധാരണയും ഉണ്ടായിരുന്നില്ല. പക്ഷെ ഇതിന്റെയെല്ലാം ഉള്ളിൽ ഒളിച്ചു കിടക്കുന്ന ആ നിഗുഢത കണ്ടേത്തണമെന്നു ആത്മാർത്ഥമായി അനിൽ ആഗ്രഹിച്ചു. ഒരുപാട് ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. പക്ഷെ അനിലിന് അപ്പോളും മനസിലാകാത്തത് താൻ എങ്ങനെ ഇതിലേക്ക് എത്തപ്പെട്ടു. ഇതിൽ തന്റെ റോൾ എന്താണ് ? അനിൽ അടുത്ത ദിവസം തന്നെ റോസ്മലക്കു പുറപ്പെട്ടു. റോസ്മലമെയിൻ സ്റ്റോപ്പിന് മുൻപുള്ള സ്റ്റോപ്പിൽ ഇറങ്ങി. അവിടെ ഒരു കുട്ടി കാത്തു നിൽപ്പുണ്ടായിരുന്നു. സത്യത്തിൽ അനിൽ ഞ