റോസ്മലയിലേ രാത്രി- ഭാഗം 7
അനിലിന് യാതൊരു പിടിയും കിട്ടിയിരുന്നില്ല.... കാർത്തിക മരിച്ചു പോയിട്ട് 1 വര്ഷം ആകുന്നു. അപ്പോൾ ഈ വിളിക്കുന്നത് മറ്റാരോ ആണ്.. എന്തും വരട്ടെ എന്ന് കരുതി അനിൽ ഫോൺ എടുത്തു. അങ്ങേ തലക്കൽ നിന്നും അതേ സ്ത്രീ ശബ്ദം. അനിൽ ധൈര്യം സംഭരിച്ചു കൊണ്ട് പറഞ്ഞു.
\"കാർത്തിക മരിച്ചതല്ലേ, പിന്നെ നിങ്ങൾ ആര്.?\" അതിനു മറുപടി ഒരു ചിരി മാത്രം ആയിരുന്നു. ഫോൺ കട്ട് ആകുകയും ചെയ്തു.
അനിലിന് വീണ്ടും സംശയം ആയി.. ഇനി എന്ത് ചെയ്യണം എന്ന് യാതൊരു ഊഹവും ഇല്ല. കൊലപാതകങ്ങൾ 3 കഴിഞ്ഞത് കൊണ്ട് നാടും ചുറ്റുപാടും പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു. അത് കൊണ്ട് തന്നെ അവിടെ നിൽക്കുന്നത് പന്തി അല്ല എന്ന് തോന്നി.
പക്ഷെ കഷ്ടകാലം എന്ന് പറയാം, ഒരു വണ്ടി പോലും കിട്ടിയില്ല തിരിച്ചു പോകാൻ. ഒടുവിൽ അവുടുത്തെ ഒരു നാട്ടുകാരൻ നടത്തുന്ന ഹോംസ്‌റ്റേയിൽ ആ രാത്രി താമസിക്കാൻ അനിൽ തീരുമാനിച്ചു.
രാത്രി ഭക്ഷണത്തിനു ശേഷം അനിൽ കിടക്കാൻ ഉള്ള തയാറെടുപ്പുകൾ നടത്തി. അപ്പോൾ അതാ വീണ്ടും അതേ അൺനോൺ നമ്പറിൽ നിന്നും കാൾ വരുന്നു... അനിൽ വിറയാർന്ന കൈകൾ കൊണ്ട് ഫോൺ എടുത്തു കാതോട് ചേർത്തു.
വീണ്ടും അതേ സ്ത്രീ ശബ്ദം.... \"ഞാൻ കാർത്തിക, എനിക്ക് അനിലിനെ കാണണം \". ഉടൻ തന്നെ ഫോൺ കട്ട് ആയി.
അനിൽ പേടിച്ചു വിറക്കാൻ തുടങ്ങി. അപ്പോഴാണ് പുറത്തു ഒരു ശബ്ദം കേട്ടത്. അനിൽ പുറത്തിറങ്ങി.. ചെറിയ നിലാ വെളിച്ചത്തിൽ ചുറ്റും നോക്കി, അവിടെ അൽപ്പം അകലെ മാറി ആരോ നിൽക്കുന്നപോലെ തോന്നി.. അനിൽ പതിയെ അടുക്കലേക്കു ചെന്നു.. ആ രൂപം അവിടെ അനങ്ങാതെ തന്നെ നിൽക്കുക ആണ്.
.
.
.
.
ദൂരെ എവിടെയോ നായകൾ ഓരി ഇട്ടു, ഒരു ചെറിയ കാറ്റ് അവിടമാകെ വീശാൻ തുടങ്ങി.
അന്തരീക്ഷത്തിനു പ്രേത്യേക മാറ്റം അനുഭവപ്പട്ടു. അനിലിന്റെ നെഞ്ച് പടാപടാന്നു ഇടിച്ചു. പക്ഷെ പിന്തിരിഞ്ഞു പോകാൻ അനിലിന് കഴിഞ്ഞില്ല. ഏതോ ഒരു ആകർഷണത്തിൽ പെട്ടപോലെ അനിൽ മുന്നോട്ടു നടന്നു. തൊട്ടടുത്തു തന്നെ ആ രൂപം, അനിലിന്റെ സകല നാഢികളും നിർജീവമായി. ഒരു പാവയെ പോലെ ഭയന്ന് വിറച്ചു അനിൽ നിന്നു.
ആ രൂപം മെല്ലെ അനിലിന് നേരെ തിരിഞ്ഞു.....
അനിൽ ഞെട്ടി പോയി.......
അത്.. അത്............. !!!
.
.
.
.
തുടരും......
റോസ്മലയിലേ രാത്രി- ഭാഗം 8
അതേ അത് അവൾ ആയിരുന്നു... ആ പഴയ കോർട്ടേസിൽ കണ്ട തുങ്ങി നിന്ന അതേ പെൺകുട്ടി... അനിൽ ഭയന്ന് അലറി പോയി... പക്ഷെ ഒച്ച പുറത്തേക്കു വരുന്നില്ലായിരുന്നു. കൈ കാലുകൾ വിറക്കാൻ തുടങ്ങി, ആ തണുപ്പിലും അനിൽ നിന്നു വിയർക്കാൻ തുടങ്ങി.. ഇനി എന്ത് ചെയ്‌യും എന്നറിയാതെ അനിൽ ബോധം നശിച്ചവനെ പോലെ നിന്നു.. ആ പെൺകുട്ടിയുടെ രൂപം അനിലിനു അരികിലേക്ക് വന്നു... പിന്നോട്ട് മാറണമെന്ന് അനിൽ ഉള്ളിൽ ആഗ്രഹിച്ചെങ്കിലും അനിലിന്റെ കാലുകൾ ഏതാണ്ട് മരവിച്ച അവസ്തസയിൽ ആയിരുന്നു. ആ രൂപം അനിലിന് തൊട്ടടുത്ത് എത്തി... അനിൽ ആ രൂപത്തിന്റെ മുഖത്തേക്ക് നോക്കി. .. വല്ലാത്ത ഒരു പ്രതിക്കാര ജ്വാല ആ കണ്ണു