Aksharathalukal

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 3❤️

മറുസൈഡിൽ നിന്നും ഹലോ പറയുന്നുണ്ടെങ്കിലും അതൊന്നും അവൻ കേട്ടില്ല.. അവന്റെ മനസ് അത്രത്തോളം അസ്വസ്ഥമായി..അൽപസമയത്തിനു ശേഷം അവൻ നിലത്തു കിടക്കുന്ന ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി..

കോൾ അവസാനിച്ചതും അവൻ പലതും തീരുമാനിച്ച് വീട്ടിലേക്ക് വിളിച്ചു..

ഇതേസമയം വിരുന്ന് കാരോട് സംസാരിക്കുക ആയിരുന്നു മാത്യുവും സാറയും.. നിർത്താതെയുള്ള ഫോണിന്റെ റിങ്ങ് ചെയ്തതും ചെറു ദേഷ്യത്തോടെ മാത്യു കോൾ അറ്റൻഡ് ചെയ്തു..

ഫോണിലൂടെയുള്ള തന്റെ മകന്റെ ശബ്ദം കേട്ടതും അയാളുടെ മനസിൽ സന്തോഷവും സങ്കടവും തോന്നി..അതിനേക്കാൾ ഉപരി ആ അച്ഛൻ ശ്രദ്ധിച്ചത് തന്റെ മകന്റെ ശബ്‍ദത്തിൽ വന്ന മാറ്റത്തെ പറ്റിയാണ്..

ജോൺ പറഞ്ഞതുകേട്ട് മാത്യുവിന് ദേഷ്യം
തോന്നിയെങ്കിലും അയാൾ അവനോട് ഒന്നുകൂടി ആലോചിട്ട് തീരുമാനം എടുത്താൽ മതിയെന്ന് പറഞ്ഞതും അവൻ മറുപടിയായി
ഒന്നും പറഞ്ഞില്ല..

കോൾ വന്നതുമുതൽ മാത്യു മറ്റൊരു അവസ്ഥയിലായിരുന്നു..അധ്യാപകൻ ആയി ജോലി കിട്ടിയെങ്കിലും തന്റെ ലക്ഷ്യമായ IPS എടുക്കാൻ വേണ്ടി തന്റെ ജോലി അവൻ വേണ്ടെന്ന് വെച്ചു.പിന്നീട് അങ്ങോട്ട് IPS എന്ന ലക്ഷ്യത്തിലേക്കുള്ള പരിശ്രമം ആയിരുന്നു.. രണ്ടുവർഷങ്ങൾക്ക് മുമ്പ് അവൻ തന്റെ സ്വപ്നം നേടിയെടുത്തു...ചുരുങ്ങിയ നാളുകൾക്കൊണ്ട് ഇന്ത്യയിലെ ഫേമസ് ഓഫീസർ ആയി മാറി, പക്ഷേ അതിന്റെയൊപ്പം തന്നെ ധാരാളം ട്രാൻസ്ഫർസ് വാങ്ങി കൂട്ടി..പക്ഷേ ഇപ്പോ ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്തുകൊണ്ട് ആണെന്ന് മനസിലാവുന്നില്ല..

മാത്യുവിന്റെ മനസ് ഇവിടെയൊന്നുമല്ല മനസിലായതും സാറയോട് യാത്ര പറഞ്ഞ്
അവർ പുറത്തേക്ക് ഇറങ്ങി തൊട്ട് പിന്നാലെ സാറയും...

തിരിച്ച് അകത്തേക്ക് കേറിയപ്പോ കണ്ടു സെറ്റിയിൽ തല കുനിച്ചു ഇരിക്കുന്നവനെ.. അവൾ അവന്റെ അടുത്ത് ചെന്നിരുന്നതും തല ചായക്കാൻ ഇടം കിട്ടിയതുപോലെ അവളുടെ തോളിലേക്ക് തല ചായച്ചു..

\"എന്താ ഇച്ചായാ പറ്റിയത്.. വയ്യെ...\" അവളുടെ കൈകൾ മുടിയിളകളിൽ തലോടി ചോദിച്ചതും അതിനൊന്ന് നിർവികാരത്തോടെ മറുപടി കൊടുത്തു..

ജോൺ തന്നെ വിളിച്ചപ്പോ സംസാരിച്ച കാര്യങ്ങൾ അതുപോലെ തന്നെ അവളോട് പറഞ്ഞതും സാറയുടെ കണ്ണുകളിൽ നിന്നും കണ്ണീർ നിലത്തേക്ക് പതിച്ചു...

മണിക്കൂറുകൾ മുന്നോട്ട് പോയികൊണ്ടിരുന്നു... ജോണിന്റെ തീരുമാനത്തോട് സാറക്കും മാത്യുവിനും യോജിക്കാൻ കഴിഞ്ഞില്ല...

കിടക്കുമ്പോളും മാത്യുവിന്റെയും സാറയുടെയും മനസ് ആസ്വസ്ഥമായിരുന്നു.. അങ്ങ് ദൂരെ അവന്റെയും മനസ് അസ്വസ്ഥമായിരുന്നു തന്റെ പ്രിയപെട്ടവളെ പറ്റി..

പിറ്റേന്ന് രാവിലെ അമ്പലത്തിൽ നിന്നും ഉയർന്നു വരുന്ന കീർത്തനം കേട്ടാണ് അവൾ
ഉറക്കത്തിൽ നിന്നും എണീറ്റത്...

തന്റെ ജീവിതത്തിൽ ഈ കഴിഞ്ഞ മണിക്കൂറുകളിൽ നടന്ന സംഭവങ്ങൾ മറക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുക ആണ് ചെയ്തത്..

അപ്പോളാണ് അവളുടെ ശ്രദ്ധ ചുമരിൽ ഒട്ടിച്ച ഫോട്ടോയിലേക്ക് പോയത്..തന്റെയും നന്ദന്റെയും ഫോട്ടോയിലേക്ക്.. ആ ഫോട്ടോ വിറയക്കുന്ന കൈകളോടെ എടുത്ത് പുറത്തേക്ക് നടന്നു..

കൈയിൽ എന്തോമായി വരുന്നവളെ കണ്ടതും മാലിനി അവളുടെ അടുത്തേക്ക്
ചെന്നു..

\"എന്താ മോളെ ഇത്...\"

അവൾ ഒന്നും മിണ്ടാതെ കൈയിലെ ഫോട്ടോ മാലിനിയുടെ കൈയിൽ കൊടുത്ത് ഒന്നും മിണ്ടാതെ റൂമിലേക്ക് കേറി..

തന്നോട് ഒന്നും മിണ്ടാതെ പോകുന്നവളെ കണ്ടതും മാലിനി നോക്കി നിന്നു...

പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോ കണ്ടു തന്നെയും മകളിനെയും നോക്കിനിൽക്കുന്ന ഉണ്ണിയേട്ടനെ..അവൾ അവന്റെ അടുത്തേക്ക് പൊട്ടികരച്ചിലൂടെ ഓടിച്ചെന്ന് കെട്ടിപിടിച്ചു...

\"സാരില്ല.. അവൾ അവനെ മറക്കാൻ ശ്രമിക്കുന്നുണ്ട്..ഈ ഫോട്ടോ കാണുമ്പോളെല്ലാം അവളുടെ മനസ് വേദനിക്കും.. അതുകൊണ്ട് ഈ ഫോട്ടോ അവൾ കാണാത്ത വിധത്തിൽ എടുത്ത് വെക്കണം.. അതുമല്ലെങ്കിൽ എവിടെയെങ്കിലും കൊണ്ടുപോയി കളഞ്ഞോ...\"  അവളുടെ കണ്ണീർ ഒപ്പിക്കൊണ്ട് പറഞ്ഞു...

ഉണ്ണിയേട്ടൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന്
മനസിലായതും അവൾ ആ ഫോട്ടോയുമായി നടന്നു നീങ്ങി..

അപ്പോളും ഇവരും അറിഞ്ഞിരുന്നില്ല ഇതിനേക്കാൾ നെഞ്ച് പൊട്ടി തന്റെ മകൾ കരയുന്നുവെന്ന കാര്യം..

തുടരെയുള്ള വാതിലിൽ ആരോ അടിക്കുന്ന ശബ്ദം കേട്ടതും കണ്ണീർ ഒപ്പി വാതിൽ തുറക്കാൻ പോയതും തന്റെ മുമ്പിൽ നിൽക്കുന്ന വിഷ്ണുവിനെ കണ്ടതും അവളൊരു പുഞ്ചിരി നൽകിയെങ്കിലും അവന്റെയൊരു നോട്ടത്തിൽ പൊട്ടി കരഞ്ഞുപോയിരുന്നു...

\"മാളു.. നീ എന്തിനാടി ഇങ്ങനെ കരയുന്നത്.. നിനക്ക് നന്ദനെ ആയിരിക്കില്ല വിധിച്ചിട്ടുണ്ടാകുക..അവനെ ഓർത്ത് ഒരിക്കലും നിന്റെ കണ്ണ് നിറയാൻ പാടില്ല.. എനിക്കത് സഹിക്കാൻ കഴിയില്ല..ഈ റൂമിൽ നിന്നും പുറത്തേക്ക് കടക്കുമ്പോ നീ ആ പഴയ എന്റെ മാളു ആയി മാറണം... അതല്ല ഇനിയും
അവനെ പറ്റി ഓർത്ത് കരയാൻ ആണെങ്കിൽ നീ എന്റെ കൈയിൽ നിന്നും അടി വാങ്ങും \"

\"ഞാൻ കരഞ്ഞത്.. നിന്നെ കുറച്ചു ഓർത്താണ്..നന്ദൻ കാരണം നീയും അപമാനിതൻ ആണെന്ന് ഓർത്തപ്പോ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല..\"

\"പോട്ടെടി.. അവനു നിന്നെ മനസിലാക്കാൻ കഴിഞ്ഞില്ല.. നിന്നെയും എന്നെയും നമ്മളുടെ സൗഹൃദത്തെ മനസിലാക്കുന്ന ആരെങ്കിലും
നമ്മളുടെ ജീവിതത്തിലേക്ക് വന്നാൽ അവരെ നമ്മൾ കൂടെ കൂട്ടിയിരിക്കും.. അതുകൊണ്ട് ഇപ്പോ കണ്ണീർ തുടച്ചു വാ.. \"

വിഷ്‌ണു പോയതും അവൻ പറഞ്ഞതിനെ പറ്റി ആലോചിച്ചു നിന്നു..പിന്നെ മുഖം കഴുകി താഴേക്ക് ചെന്നു....

തുടരും.......

NB  : കഥ ഡെയിലി വേണോ അതോ ആഴ്ചയിൽ മതിയോ? പിന്നെ വായിക്കുന്നവർ റേറ്റ് & റിവ്യൂ ഇടണേ.. നിങ്ങൾ തരുന്ന സപ്പോർട്ട് ആണ് തുടർന്നും എഴുതാനുള്ള കാരണം ആകുന്നത്...



❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 4❤️

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 4❤️

4.6
3646

താഴേക്ക് ഇറങ്ങിവരുന്നവളെ കണ്ടതും വിഷ്ണു അവൾക്ക് ഒരു പുഞ്ചിരി കൊടുത്തു.. പക്ഷേ അവൾ തിരിച്ചു പുച്ഛിക്കുക ആണ് ചെയ്തത്.. ഇവരുടെ രണ്ടുപേരുടെയും മുഖഭാവം കണ്ടതും ഉണ്ണിയും വിശ്വയും അവരെ കളിയാക്കി ചിരിച്ചതും ചെറു ഗൗരവത്തോടെ അവരോട് സംസാരിച്ചു... തങ്ങളെ കളിയാക്കാൻ മക്കൾ എപ്പോളും ഒറ്റകെട്ട് ആണെന്ന് മനസിലായതും പിന്നീടൊന്നും അവർ മിണ്ടാൻ പോയില്ല.. അപ്പോളാണ് അവിടേക്ക് ഗീതയും മാലിനിയും വന്നത്.. ചിരിച്ചു നിൽക്കുന്ന വിഷ്ണുവിനെയും അവന്റെ തോളിനോട് ചേർന്ന് നിൽക്കുന്നവളെ കണ്ടതും ഇവർക്കും കാര്യം മനസിലായി... \"എന്റെ ഏട്ടന്മാരെ വെറുതെ എന്തിനാ അവരെ കളിയാക്കി ചിരിച്ചത്..\" ഗ