പൈൻ മരങ്ങൾക്കു താഴെ ഭാഗം -8
അതു മറ്റാരുമല്ലായിരുന്നു..!
.
.
.
ലിഡിയ തന്നെയായിരുന്നു അത്. പരിചാരകരാകെ വാ പൊളിച്ചുനിന്നുപോയി. സ്വന്തം ചെറുമകളെ തന്നെ അച്ഛൻ സായിപ്പ് നരബലിക്കുവേണ്ടി എത്തിച്ച അയാളുടെ ക്രൂരത കണ്ടു പരിചാരികമാരായിട്ടുള്ള പല സ്ത്രീകളുടേയും ബോധം മറഞ്ഞു പോകുന്നപോലെ തോന്നി. ഫെർണാണ്ടൻസ് സായിപ്പിന്റെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു നീക്കം ഉണ്ടാകുമെന്ന് ഒരിക്കലും ആരും പ്രതീക്ഷിച്ചില്ല. പലർക്കും ലിഡിയയെ രക്ഷിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ആർക്കും അയാളെ തടയാനുള്ള ധൈര്യം ഇല്ലായിരുന്നു. അത്രക്കു ക്രൂരനായിരുന്നു അയാൾ.
ലിഡിയയേ അയാൾ ഹോമകളത്തിനടുത്തെത്തിച്ചു. അവളുടെ മുഖം താഴേക്കു തളർന്നു നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു. എന്തോ കൊടുത്ത് മയക്കിയാണ് അവളെ ഹോമകളത്തിലേക്കു അച്ഛൻ സായിപ്പ് കൊണ്ടുവന്നത്. ഒമനത്വം തുളുമ്പുന്ന അവളുടെ സുന്ദര മുഖം ഇത്തരത്തിൽ ഒരിക്കൽ പോലും ബംഗ്ലാവിലെ പരിചാരകർ കണ്ടിരുന്നില്ല.
സിദ്ധൻ ബലികളത്തിൽ പുഷ്പ്പങ്ങളും, മറ്റ് പൂജാദ്രവ്യങ്ങളും അർപ്പിച്ചു പൂജകൾ തുടർന്നുകൊണ്ടേ ഇരുന്നു.
ഹോമകുണ്ഡത്തിൽനിന്നും ഉയരുന്ന പുക ചുറ്റുപാടുമാകെ ഭീതിയുടെ മതിലുകൾ തീർത്തു കരിനാഗംപോലെ പത്തിവിരിച്ചാടി. ആകാശത്തു അങ്ങിങ്ങായ് മിന്നലടിക്കുന്നത് അശുഭമായ എന്തോ ഒന്നു നടക്കാൻ പോകുന്നതിന്റെ നിമിത്തംപോലെ തോന്നിപ്പിച്ചു...
അതാ ആ സമയമായി...!
സിദ്ധൻ ലിഡിയയെ കളത്തിന്മേലുള്ള പീഠത്തിൽ കിടത്തി... അവൾക്കുമേലെ ചുവന്ന പൂക്കളും വിതറി, കറുത്ത ആടിന്റെ ചുടുരക്തവും തളിച്ചു ശുദ്ധി വരുത്തി.
കളത്തിന്റെ കോണിലായ് തയാറാക്കി വെച്ചിരുന്ന വാൾ സിദ്ധൻ കൈയിൽഎടുത്തു കളത്തിനുചുറ്റും നടന്നു ഉറഞ്ഞു തുള്ളാൻ തുടങ്ങി... അപ്പോൾ സിദ്ധന്റെ മുഖം ഒരാരാച്ചാർ കണക്കെ മാറിയിരുന്നു..
അയാൾ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ലിഡിയക്ക് നേരെ അടുത്തു.. ഹോമകുണ്ഡം കത്തി ജ്വലിച്ചു ചുറ്റുപാടാകെ രക്തവർണം ചൊരിഞ്ഞു ആ നിമിഷത്തിനു പകിട്ടേകി.
സിദ്ധൻ വാൾ തലക്ക് മുകളിൽ ചുഴറ്റികൊണ്ടു ഉറഞ്ഞു തുള്ളി. അപ്പോൾ ഫെർണാണ്ടൻസ് സായിപ്പിന്റെ മുഖത്ത് വന്യമായ ഒരു ചിരി പടർന്നു. അയാളുടെ മുഖത്തു മനുഷ്യത്വത്തിന്റെ ഒരു കണികപോലും കാണാനില്ലായിരുന്നു.
ഏതോ ശക്തിയുടെ പ്രേരണ എന്നപോലെ ലിഡിയ പതുക്കെ മയക്കത്തിൽ നിന്നുണർന്നു..
കണ്ണ് തുറക്കുമ്പോൾ അവൾ കണ്ടത് തന്റെ നേരെ വാളോങ്ങി നിൽക്കുന്ന സിദ്ധനെ ആണ്. അരുതേ എന്ന് പറയുന്നതിന് മുൻപേ സിദ്ധന്റെ കൈകൾ ഉയർന്നു താഴ്ന്നു...
.
.
.
ചുറ്റും കൂടി നിന്ന ജോലിക്കാർ കണ്ണുപൊത്തിപ്പോയി.. ചിലർ ബോധം കേട്ട് വീണു.. ലിഡിയ വെട്ടുകൊണ്ട് പിടയുകയാണ്... അവൾ പീഠത്തിൽ നിന്നും എഴുന്നേറ്റു...
സിദ്ധൻ ലിഡിയയുടെ കഴുത്തിലെ ചോര ഹോമകുണ്ഡത്തിൽ അർപ്പിച്ചു കൊണ്ടിരിക്കുക ആയിരുന്നു.. ലിഡിയ അയാളെ ചാടി പിടിച്ചു..
അപ്രതീക്ഷിതമായ ലിഡിയയുടെ നീക്കം ഒരു നിമിഷത്തേക്ക് സിദ്ധന്റെ ശ്രദ്ധ തെറ്റിച്ചു.. ലിഡിയ അയാളുടെ കഴുത്തിനു പിടിച്ചുകൊണ്ടു ഹോമകുണ്ഡത്തിലേക്ക് മറിഞ്ഞു.. സിദ്ധന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനും മുൻപേ അഗ്നി അയാളെയും ലിഡിയയെയും അപ്പാടെ വിഴുങ്ങിയിരുന്നു... ചുറ്റും കൂടി നിന്നവർ പേടിച്ചു നിലവിളിച്ചു. അവർക്ക് മുന്നിൽ രണ്ടു മനുഷ്യജീവനുകൾ പച്ചക്ക് നിന്നു കത്തുന്നു. ഫെർണാണ്ടൻസ് സായിപ്പ് ഇതെല്ലാം കണ്ട് അമ്പരന്നു നിന്നുപോയി.
പതുക്കെ പതുക്കെ ഹോമകുണ്ഡത്തിൽ പതിച്ച സിദ്ധന്റെയും ലിഡിയയുടെയും ശരീരങ്ങൾ നിശ്ചലമായി കൊണ്ടിരുന്നു. ലിഡിയയുടെ കൈകൾ ഫെർണാണ്ടൻസ് സായിപ്പിന് നേരെ ചൂണ്ടിയ അവസ്ഥയിൽ ആയിരുന്നു.. അയാൾക്കെന്തോ മുന്നറീയിപ്പ് കൊടുക്കുന്നത് പോലെ..
പെട്ടന്ന് ആകാശത്തു ശക്തമായൊരു മിന്നലും ഇടിമുഴക്കവും ഉണ്ടായി.. ദൂരെ മാറി നായ്ക്കൾ ഓരി ഇടാൻ തുടങ്ങി.. കൂടെ അതിശക്തമായ കാറ്റും...... ഹോമക്കളത്തിലെ വിളക്കുകളെല്ലാം അണഞ്ഞു.. ബംഗ്ലാവിന്റെ മുറ്റമാകെ അന്ധകാരം പടർന്നു.... ഹോമകുണ്ഡത്തിലെ കനലുകൾ കാറ്റടിച്ചു തിളങ്ങാൻ തുടങ്ങി.. അവിടമാകെ പച്ചമാംസം കരിഞ്ഞ മണം പടർന്നു...
ഇത്രയുമായപ്പോൾ ചുറ്റുമുണ്ടായിരുന്ന ജോലിക്കാർ പേടിച്ചു നാനാവഴിക്കു പായാൻ തുടങ്ങി. ചിലർ കൂട്ടിമുട്ടിയും, തട്ടിതടഞ്ഞും വീണുപോയി.. അവിടെ നിൽകാൻ ആർക്കും ധൈര്യമില്ലായിരുന്നു... വല്ലവിധേനയും ബാക്കി ജീവനും കൊണ്ട് ഓടി രക്ഷപെടാനുള്ള തത്രപ്പാടിലായിരുന്നു എല്ലാവരും.
ഫർണാണ്ടൻസ് സായിപ്പ് എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പോയി..
പെട്ടന്ന് അതിശക്തമായ കാറ്റും മഴയും ഉണ്ടായി..
.
.
.
തുടരും
പൈൻ മരങ്ങൾക്കു താഴെ ഭാഗം -9
പെട്ടന്ന് അതിശക്തമായ കാറ്റും മഴയും തുടങ്ങി. ബംഗ്ളാവിന്റെ മുറ്റത്ത് അച്ഛൻ സായിപ്പ് മാത്രമായി.. കണ്മുന്നിൽ കണ്ടതൊന്നും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല അയാൾക്ക്. എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കുന്നതിനും മുൻപേ എല്ലാം കഴിഞ്ഞിരുന്നു. അലറി വിളിച്ചു പെയ്യ്ത മഴയിൽ ലിഡിയയും സിദ്ധനും പാതി കത്തിയ കരികക്ഷങ്ങളായി കഴിഞ്ഞു.. മിന്നലിന്റെ വെളിച്ചത്തിൽ ആ മൃതുശരീരങ്ങളിൽനിന്നും പുക ഉയരുന്നത് കണ്ടപ്പോൾ സായിപ്പിന്റെ ഉള്ളൊന്നുപിടച്ചു.പെട്ടന്ന് തന്നെ സായിപ്പ് ബംഗ്ലാവിനുള്ളിൽ കയറി വാതിലടച്ചു കുറ്റിട്ടിട്ടു. റൂമിലെത്തിയ അയാൾ അലമാരി തുറന്നു ഒരു മദ്യകുപ്പി ത