പൈൻ മരങ്ങൾക്കു താഴെ ഭാഗം -10
അതേ ആ കണ്ണുകൾ സായിപ്പിനെ ലക്ഷ്യം വെച്ചുതന്നെ ആയിരുന്നു. സായിപ്പും ബാക്കി അവിടെ കൂടിയിരിക്കുന്നവരും നോക്കി നിൽക്കെ തേയില കാടുകളെ വകഞ്ഞുമാറ്റികൊണ്ട് ഒരു വലിയ ചെന്നായ അവർക്ക് നേരെ കുതിച്ചു.. ആരും അങ്ങനെ ഒരു ആക്രമണം പ്രതീക്ഷിക്കാത്തതു കൊണ്ട് ഭയന്നുവിറച്ചു പോയി. ചെന്നായ ചാടിയത് സായിപ്പിനെ ലക്ഷ്യംവെച്ചായിരുന്നു എങ്കിലും അയാൾ പെട്ടന്ന് ഒഴിഞ്ഞു മാറി. ചെന്നായയുടെ പിടി വീണത് അടുത്ത് നിന്ന തോട്ടം തൊഴിലാളിയുടെ ദേഹത്തായിരുന്നു. കൂടി നിന്നവർ നാനാവഴിക്കും ചിതറിയോടിയപ്പോൾ അയാൾ ചെന്നായുടെ ആക്രമണിതിന് ഇരയായി കഴിഞ്ഞിരുന്നു.. അയാളുടെ കഴുത്തിൽ ആ മൃഗത്തിന്റെ തേറ്റപ്പല്ലുകൾ ആഴ്ന്നിറങ്ങി. അതിന്റെ കാലിലെ നഖങ്ങൾ കൊണ്ട് അയാളുടെ ദേഹമാകമാനം മാന്തിപൊളിച്ചു.
ഇതെല്ലാം കണ്ടുകൊണ്ട് സായിപ്പും മറ്റു ജോലിക്കാരുമെല്ലാം അന്തംവിട്ടു നിൽക്കുകയായിരുന്നു. അത്രയ്ക്ക് ക്രൂരമായിരുന്നു ആ കാഴ്ച്ച. കുറേ ആൾക്കാർ ധൈര്യം സംഭരിച്ചു അയാളെ രക്ഷിക്കാൻ തുനിഞ്ഞു. അവരുടെ മുൻപിലേക്കു ആ മൃഗം ചീറി അടുത്തു.. അതിന്റെ കണ്ണുകൾ തീഗോളം കണക്കെ ജ്വലിക്കുന്നുണ്ടായിരുന്നു. ദ്രംഷ്ടകളിൽ നിന്നും ചുടുരക്തം വാർന്നൊലിച്ചുകൊണ്ടിരിക്കുന്നു. അതുകൂടി കണ്ടപ്പോൾ അവരുടെ ഉള്ള ധൈര്യം കൂടി ചോർന്നലിച്ചു പോയി. ആ സ്ഥലങ്ങളിൽ അതുവരെ അങ്ങനെ ചെന്നായുടെ ശല്യമോ, എന്തിന് അങ്ങനെ ഒരു ജീവിയേപോലും അതുവരെയും ആരും കണ്ടിട്ടുപോലും ഇല്ലാതിരുന്ന സാഹചര്യത്തിൽ ഇതു സാധാരണ ഒരു മൃഗമല്ലന്നു പലർക്കും തോന്നി. അത്രക്ക് ഭീകരമായിരുന്നു അതിന്റെ മുഖം. പക്ഷെ ആ ജീവി സായിപ്പിനേ നോക്കി എന്തോ തീരുമാനിച്ച പോലെ നോട്ടമെറിയുന്നുണ്ടായിരുന്നു.
കുറേ സമയം അതങ്ങനെ നിന്നു. അപ്പോഴേക്കും ആ ജോലിക്കാരന്റെ ശരീരത്തിൽനിന്നും ചേതന വിട്ടകന്നു കഴിഞ്ഞിരുന്നു. ശരീരം നിശ്ചലമായി, പക്ഷെ കണ്ണുകൾ ഭയന്ന് പുറത്തേക്കു തള്ളിയ അവസ്ഥയിൽ ആയിരുന്നു. അയാളുടെ മരണം പൂർണമായെന്നു ബോദ്യമായപ്പോൾ ആ ചെന്നായ് അവിടെ തടിച്ചുകൂടിയ ആൾക്കാരെ മുഴുവൻ ക്രൂരമായി നോക്കിയ ശേഷം അടുത്തുള്ള പൊന്തക്കാട്ടിലേക്കു ചാടി ഇരുട്ടിന്റെ അഗാതതയിലേക്ക് ഊളിയിട്ടു.
കുറച്ചു സമയമെടുത്തു പലർക്കും യാഥാർഥ്യത്തിലേക്ക് മടങ്ങി വരാൻ. അവിടെ കൂടിയ ജോലിക്കാർ ഇനി എന്ത് എന്ന ഭാവത്തിൽ സായിപ്പിന്റെ മുഖത്തേക്ക് നോക്കി. സായിപ്പ് ഇതെല്ലാം കണ്ട് അന്താളിച്ചു നിൽക്കുകയാണ്. പക്ഷേ അയാളത് പുറത്ത് കാണിക്കാതെ അവിടെ കിടന്ന രണ്ടു ശവങ്ങളും വേണ്ടരീതിയിൽ മറവു ചെയ്യാനും, കൂടാതെ എല്ലാവരും ഒന്ന് സുക്ഷിച്ചുകൊള്ളാൻകൂടി നിർദേശം കൊടുത്തശേഷംബംഗ്ലാവിലേക്കു തിരിച്ചു പോയി.
ബംഗ്ലാവിൽ തിരികെ എത്തിയ സായിപ്പ് തീർത്തും അസ്വസ്ഥൻ ആയിരുന്നു. ഈ ഒരു സാഹചര്യം എങ്ങനെയും മറികടക്കണമെന്നു അയാൾ ഉറപ്പിച്ചു. സായിപ്പിന്റെ കൈയിൽ ഒരു തോക്കുണ്ടായിരുന്നു. ഭിത്തിയിൽ നിന്നും അത് കൈയിലെടുത്ത് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അതിനു മുകളിൽ വിരലുകൾ ഓടിച്ചു.
ആരാത്രി അങ്ങനെ കടന്നു പോയി.. തോട്ടത്തിൽ അന്നുമുതൽ പിന്നീടുള്ള സംസാരം ചെന്നായെ പറ്റി മാത്രമായി. ആരും ഒറ്റക്ക് നടക്കാൻ ധൈര്യപ്പെട്ടില്ല. പലരും പൊന്തക്കാടുകൾ അങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിച്ചായി നടപ്പ്. എങ്ങാനം ആ സത്വം ചാടിവീണാലത്തെ അവസ്ഥ ആലോചിച്ചു വീടിന് പുറത്തേക്കു പോലും ഇറങ്ങാതായി ചിലർ. മറ്റ് ചിലരാകെട്ടെ കുട്ടികളെ കളിക്കാൻ പോലും വിട്ടില്ല..
അങ്ങനെ ഇരിക്കെ സായിപ്പും കുറച്ച് ചെറുപ്പക്കാരും ചേർന്ന് ഒരു നായാട്ട് നടത്താൻ തീരുമാനമാക്കി. ആ ചെന്നായെ കണ്മുന്നിൽ കിട്ടുന്ന മാത്രയിൽ തീർക്കാനായി ഉപായങ്ങൾ കണ്ടെത്തി അരയും തലയും മുറുക്കി അവർ ഇറങ്ങി..
അന്ന് ഒരു പൗർണമി ദിവസം വെള്ളിയാഴ്ച ആയിരുന്നു. തൂ നിലാവിൽ തോട്ടത്തിനാകെ ഒരു ഭംഗി പടർന്നു. സമയം അർദ്ധരാത്രിയോടെ അടുക്കുന്നു. കുറേ ദിവസങ്ങൾ കൊണ്ടുള്ള ശ്രമങ്ങളൊന്നും ഫലം കാണാത്തകൊണ്ട് അന്നും നിരാശ മാത്രം പ്രതീക്ഷിച്ചായിരുന്നു അവർ ഇറങ്ങിയത്. മുന്നിൽ തോക്കും പിടിച്ചു സായിപ്പും, തൊട്ടു പുറകിലായി ചില ആയുധങ്ങളും തീപ്പന്തവും പിടിച്ചു മറ്റുള്ളവരും . കുറെ അങ്ങനെ മുന്നോട്ട് പോകുമ്പോൾ തോട്ടം അവസാനിക്കുന്നതിന്റെ അടുത്ത് പൊന്തക്കാട്ടിൽ ചെറിയഒരനക്കം... സായിപ്പ് ഒട്ടും അമാന്തിച്ചില്ല തോക്കെടുത്തു കാടുലക്ഷ്യമാക്കി കാഞ്ചി വലിച്ചു. ഉഗ്രമായ ശബ്ദത്തോടെ വെടി പൊട്ടി. കുറേ ആൾക്കാർ ശബ്ദംകേട്ട ഭാഗത്തേക്ക് തീ പന്തവുമായി പാഞ്ഞു. അക്ഷരാർത്ഥത്തിൽ അവരെല്ലാവരും ഭയന്നു പോയി.. വെടിയേറ്റതു തോട്ടത്തിന്റെ കാവൽ നോക്കിയിരുന്ന ശങ്കരനായിരുന്നു. സായിപ്പും അങ്ങോട്ടേക്ക് എത്തി. നെഞ്ചിലായിരുന്നു വെടിയേറ്റതു, പക്ഷേ കഴുത്തിലേമുറിപ്പാട്, അത് പലർക്കും സംശയത്തിന് വഴിയൊരുക്കി. ചോര കുറേ പോയിരുന്നു. പക്ഷേ വെടി കൊള്ളൂന്നതിനു മുൻപേ അയാൾ മരിച്ചിരുന്നു. വെടി കൊണ്ടപ്പോൾ അവിടെ നിന്നും നിലവിളി ഒന്നും കേട്ടിരുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ സംശയമിരട്ടിച്ചു ഭയത്തിന്റെ ഫണം പത്തി വിരിച്ചു ആടാൻ തുടങ്ങി.
പെട്ടന്ന് അന്തരീക്ഷം മാറാൻ തുടങ്ങി. ചുറ്റും നിലാവ് മാറി ഇരുട്ടിന്റെ കറുത്ത കമ്പളം തോട്ടത്തിലാകെ മൂടി കഴിഞ്ഞു. കാറ്റ് പേടി പെടുത്തുന്ന രീതിയിൽ ചൂളമടിച്ചു അവിടെ വീശാൻ തുടങ്ങി. എല്ലാവരും മരിച്ച കണക്കെ മരവിച്ചു നിന്നുപോയി.
പെട്ടന്ന് കുറച്ച് മാറി ഒരു വലിയ മരത്തിനു താഴെയായി ഒരു രൂപം കാണപ്പെട്ടു... അതുവരെ ആരും കാണാത്ത ഒരു കാഴ്ച്ച തീപന്തങ്ങളുടെ അരണ്ട വെളിച്ചത്തിൽ അവർക്ക് ദ്രശ്യമായി... ഒരു ചെന്നായും കൂടെ ഒരു പെൺകുട്ടിയും....

.
.
.
തുടരും
പൈൻ മരങ്ങൾക്കു താഴെ ഭാഗം -11
കൂട്ടത്തിൽ നിന്ന് ആരോ ഉറക്കെ വിളിച്ചു പറഞ്ഞു അയ്യോ അത് സായിപ്പിന്റെ മകൾ അല്ലേ...? പക്ഷേ അവൾ ആകപ്പാടെ മാറിയിരുന്നു. കുട്ടിത്തം വിട്ടു അവളുടെ മുഖത്ത് ഒരു ക്രൂര പാവം നിഴലിച്ചു നിന്നത് ശരിക്കും എല്ലാവരെയും ഭയപ്പെടുത്തി. പക്ഷേ ശരിക്കും വിരണ്ടു പോയത് സായിപ്പ് തന്നെയായിരുന്നു. ചെറുമകളെ ബലി കൊടുത്ത ആളാണ് താൻ. തന്റെ കൺ മുന്നിൽ വച്ചാണ് അവൾ തീയിലേക്ക് പതിച്ചതും സിദ്ധനെയും കൂടി അവൾ ചാരം ആക്കിയതും, പിന്നെ അവൾ ഇപ്പോൾ അങ്ങനെ. ഇതു മറ്റാരോ ആണെന്ന് തോന്നിപ്പോയി സായിപ്പിന്. പക്ഷേ ആ ചെന്നായ... അതെങ്ങനെ ലിഡിയയുടെ അടുത്ത്. പെട്ടന്നുതന്നെ അവിടമാകെ കരിഞ്ഞ മാംസത്തിന്റ