Aksharathalukal

പൈൻ മരങ്ങൾക്കു താഴെ ഭാഗം -11

കൂട്ടത്തിൽ നിന്ന് ആരോ ഉറക്കെ വിളിച്ചു പറഞ്ഞു അയ്യോ അത് സായിപ്പിന്റെ മകൾ അല്ലേ...?  പക്ഷേ അവൾ ആകപ്പാടെ മാറിയിരുന്നു. കുട്ടിത്തം വിട്ടു അവളുടെ മുഖത്ത് ഒരു ക്രൂര പാവം നിഴലിച്ചു നിന്നത് ശരിക്കും എല്ലാവരെയും ഭയപ്പെടുത്തി. പക്ഷേ ശരിക്കും വിരണ്ടു പോയത് സായിപ്പ് തന്നെയായിരുന്നു. ചെറുമകളെ ബലി കൊടുത്ത ആളാണ് താൻ. തന്റെ കൺ മുന്നിൽ വച്ചാണ് അവൾ തീയിലേക്ക് പതിച്ചതും സിദ്ധനെയും കൂടി അവൾ ചാരം ആക്കിയതും,  പിന്നെ അവൾ ഇപ്പോൾ അങ്ങനെ. ഇതു മറ്റാരോ ആണെന്ന് തോന്നിപ്പോയി സായിപ്പിന്. പക്ഷേ ആ ചെന്നായ... അതെങ്ങനെ ലിഡിയയുടെ അടുത്ത്. 

പെട്ടന്നുതന്നെ അവിടമാകെ കരിഞ്ഞ മാംസത്തിന്റെ ദുർഗെന്തം വമിക്കാൻ തുടങ്ങി. ഉടനെ ആ ചെന്നായ മാഞ്ഞു പോയി... ലിഡിയുടെ രൂപം നിന്നടത്തു നിന്ന് കത്താൻ തുടങ്ങി.. പെട്ടന്ന് ആ രൂപം കരിഞ്ഞ മാംസപിണ്ഡമായി. കണ്ണുകളുടെ സ്ഥാനത്തു രണ്ടു തീ ഗോളങ്ങൾ പ്രത്യക്ഷമായി. കാറ്റത്തു അത്‌ വന്യമായി തിളങ്ങാൻ തുടങ്ങി... എല്ലാവരും അത്‌ കണ്ടപാടെ നാലുവഴിക്കും ഓടി. സായിപ്പ് എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി. അയാളുടെ കൈയിൽ നിന്നും തോക്ക് താഴേക്കു വീണു. അയാൾ പേടിച്ചു പിന്നോട്ട് കാലുകൾ വെച്ചു. പക്ഷേ കാലുകൾ അനങ്ങുന്നുണ്ടായിരുന്നില്ല. ആ ഭീകര രൂപം സായിപ്പിന് നേരെ വന്നുകൊണ്ടിരിക്കുന്നു. സായിപ്പിന് നിലവിളിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ശബ്ദം പുരത്തേക്കു വന്നില്ല. അയാൾ തന്റെ മരണം ഉറപ്പിച്ചു. ഇനിയും രക്ഷപെടാൻ ഒരു വഴിയും ഇല്ല. ആ രൂപം അടുത്തെത്തി.. സായിപ്പിന്റെ കഴുത്തിൽ പിടി മുറുക്കി. അയാൾ ജീവന് വേണ്ടി കിടന്നു പിടഞ്ഞു. പക്ഷെ ആ ശ്രമം വിഫലമായി. ലിഡിയയുടെ കലിപൂണ്ട ആ രൂപം നിമിഷനേരംകൊണ്ട് സായിപ്പിനെ കാലപുരിക്കയച്ചു. 

ഇതെല്ലാം കണ്ടുകൊണ്ടു ഒന്നുരണ്ട്പേർ ദൂരെ മാറി നിൽപ്പുണ്ടായിരുന്നു. സായിപ്പിനെ കൊല്ലുന്നതു അവർ നാട്ടുകാരോട് പറഞ്ഞു. എല്ലാവരും ശരിക്കും വിരണ്ടു പോയി.

കാലക്രെമേണ തോട്ടം ആരും നോക്കാനില്ലാതെ നശിക്കാൻ തുടങ്ങി. അതുപോലെ തന്നെ ദുർമരണങ്ങളും കൂടി കൂടി വന്നു. ലിഡിയയുടെ പ്രതികാരം ആ തോട്ടത്തിലെ ജോലിക്കാരുടെ ഇടയിലേക്ക് ആയതോടെ തോട്ടം തൊഴിലാളികളിൽ പലരും പേടിച്ചു നാട് വിട്ടു. പട്ടിണി ആയതോടെ വേറെ നാട് തേടി പലരും ലായം ഉപേക്ഷിച്ചുപോയി. അങ്ങനെ ബോണക്കാട് എസ്റ്റേറ്റ് നശിച്ചു. 
=========
വിജയേട്ടൻ പറഞ്ഞു നിർത്തിയപ്പോൾ ഒരു ഹൊറർ സിനിമ കണ്ട് ഇറങ്ങിയ പോലെ ആണ് എനിക്ക് തോന്നിയത്. കൂടെ കൗതുകവും. പേടിയൊന്നും തോന്നിയില്ല. ഈ കാലത്ത് ഇതൊക്കെ ആര് വിശ്വസിക്കാനാണ്. കുറെയൊക്കെ ആൾക്കാർ വെറുതെ പറയുന്നതാകാം. പക്ഷേ എന്തെങ്കിലും ഒന്ന് നടന്നിരിക്കണം. തീ ഇല്ലാതെ പുക ഉണ്ടാകില്ലല്ലോ. 

ഉച്ച ഊണിനു സമയമായി. വിജയേട്ടൻ ആരെയോ വിട്ടു ഊണ് ഓഫീസിലേക്ക് എടുപ്പിച്ചു. ഊണ് കഴിഞ്ഞു വിശ്രമിക്കുമ്പോൾ കേശവേട്ടൻ ഓഫീസിലേക്കുള്ള രണ്ട് സ്റ്റാഫുമായി എത്തി. കേശവേട്ടൻ അവരെ പരിചയപ്പെടുത്തി. അനീഷും, രോഹിണിയും. 

അനീഷ് യൂഡി ക്ലെർക് ആണ്. രോഹിണി കമ്പ്യൂട്ടർ ഓപ്പറേറ്റർ + അക്കൗണ്ടന്റ്. രണ്ടുപേരും നല്ല സഹകരണം ഉള്ളവരായിരുന്നു. രോഹിണിക്കു ഓഫീസിനടുത്തു ലായങ്ങളോട് ചേർന്ന് റൂം ശരിയാക്കി. കൂടെ സഹായത്തിനും കൂട്ടുകിടക്കാനും ഒരു സ്‌ത്രീയെകൂടി ഏർപ്പാടാക്കി. അനീഷിനോട് തല്ക്കാലം എന്റെകൂടെ ബംഗ്ലാവിൽ കൂടിക്കൊള്ളാൻ പറഞ്ഞു. 

അങ്ങനെ കുറച്ചു ദിവസങ്ങൾ മുന്നോട്ടു പോയി. തോട്ടത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ട കാര്യങ്ങൾ തകൃതിയായി നടക്കുന്നു. ഫാക്ടറി റീഓപ്പൺ ചെയ്യാനുള്ള കാര്യങ്ങൾക്ക് കുറെ ടെക്കനീഷ്യൻമാരും എത്തിയതോടെ എസ്റ്റേറ്റ് ആകെ സജീവമായി. പുറത്ത് ജോലിക്ക് പോയ പലരും എസ്റ്റേറ്റിൽ തന്നെ ജോലി ചെയ്യാൻ തയാറായി. പലർക്കും നഷ്ടമായിപോയി എന്ന് കരുതിയ ജീവിതം തിരിച്ചു കിട്ടിയ പോലെ ആയിരുന്നു. ആകപ്പാടെ മൊത്തത്തിൽ തോട്ടത്തിൽ ഒരുൽത്സവ പ്രതീതി ആയിരുന്നു. 

ഫാക്ടറി ഏകദേശം സെറ്റായി കഴിഞ്ഞു. ഇനിയും കുറച്ചു മിഷ്യൻസ് കൂടി എത്താനുണ്ട്. അതുകൊണ്ട് കുറച്ചു ദിവസം നാട്ടിൽ പോയി വന്നാലോ എന്ന് കരുതി തോട്ടത്തിന്റെ കാര്യങ്ങൾ അനീഷിനെയും രോഹിണിയെയും ഏൽപ്പിച്ചു നാട്ടിലോട്ട് പോയി. രണ്ട് ദിവസം അവിടെ നിന്നു. അപ്പോഴാണ് അനീഷിന്റെ കോൾ വരുന്നത്. അത്യാവശ്യമായി എസ്റ്റേറ്റിൽ എത്തണമെന്ന്. കാര്യം തിരക്കിയപ്പോൾ വന്നിട്ടു പറയാമെന്നു പറഞ്ഞു ഫോൺ വെച്ചു. ഞാൻ എന്റെ കൈയിൽ ഉണ്ടായിരുന്ന എൻഫീൽഡ് ബുള്ളറ്റും എടുത്തു ബോണക്കാടിനു യാത്രതിരിച്ചു. വൈകുന്നേരത്തോടെ ഞാൻ എസ്റ്റേറ്റിൽ എത്തി. വിജയേട്ടനും അനീഷും ഞാൻ ചെല്ലുമ്പോൾ ബംഗ്ലാവിന്റെ മുറ്റത്തു തന്നെ ഉണ്ട്. ഞാൻ എന്തെങ്കിലും അങ്ങിട്ടു ചോദിക്കുന്നതിനു മുൻപ് അവരുടെ മുഖത്തു നിന്നും എന്തോ അരുതാത്തതു സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കി എടുക്കാൻ കഴിഞ്ഞു.... 



.   തുടരും                                 


പൈൻ മരങ്ങൾക്കു താഴെ ഭാഗം -12

പൈൻ മരങ്ങൾക്കു താഴെ ഭാഗം -12

3.9
1154

അതേ... അത് സംഭവിച്ചു.. രോഹിണിയെ രാവിലെ തൊട്ട് കാണാനില്ല. വിജയേട്ടനും അനീഷും ചില ജോലിക്കാരും ചേർന്ന് എസ്റ്റേറ്റു മുഴുവൻ അരിച്ചു പെറുക്കി. പക്ഷേ നിരാശയായിരുന്നു ഭലം. രോഹിണിയുടെ ബാഗും മൊബൈലും മറ്റു സാധനങ്ങളുമെല്ലാം അവിടെത്തന്നെ ഉണ്ടായിരുന്നു. എനിക്കെന്തോ വല്ലാത്ത ഭയം തോന്നി. പക്ഷേ അത് പുറത്ത് കാണിച്ചില്ല. അവരെയും കൂട്ടി ഒന്നുകൂടി ഒന്ന് തിരയാമെന്നു കരുതി എസ്റ്റേറ്റിന്റെ കിഴക്കു ഭാഗത്തേക്ക്‌ പോയി. ലിഡിയയുടെ കല്ലറയുള്ള ഭാഗത്തേക്കാണ് ഞങ്ങൾ പോയത്... തേയിലക്കാടും മറ്റും വൃത്തിയാക്കി ഇട്ടതിനാൽ തിരച്ചിലിനു ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. എല്ലാവരും കൂടി