Aksharathalukal

പൈൻ മരങ്ങൾക്കു താഴെ ഭാഗം -12

അതേ... അത് സംഭവിച്ചു.. രോഹിണിയെ രാവിലെ തൊട്ട് കാണാനില്ല. വിജയേട്ടനും അനീഷും ചില ജോലിക്കാരും ചേർന്ന് എസ്റ്റേറ്റു മുഴുവൻ അരിച്ചു പെറുക്കി. പക്ഷേ നിരാശയായിരുന്നു ഭലം. രോഹിണിയുടെ ബാഗും മൊബൈലും മറ്റു സാധനങ്ങളുമെല്ലാം അവിടെത്തന്നെ ഉണ്ടായിരുന്നു. എനിക്കെന്തോ വല്ലാത്ത ഭയം തോന്നി. പക്ഷേ അത് പുറത്ത് കാണിച്ചില്ല. 

അവരെയും കൂട്ടി ഒന്നുകൂടി ഒന്ന് തിരയാമെന്നു കരുതി എസ്റ്റേറ്റിന്റെ കിഴക്കു ഭാഗത്തേക്ക്‌ പോയി. ലിഡിയയുടെ കല്ലറയുള്ള ഭാഗത്തേക്കാണ് ഞങ്ങൾ പോയത്... തേയിലക്കാടും മറ്റും വൃത്തിയാക്കി ഇട്ടതിനാൽ തിരച്ചിലിനു ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. എല്ലാവരും കൂടി അവിടെ എല്ലായിടവും തിരഞ്ഞു. സമയം സന്ധ്യ ആയി. എന്തായാലും പോലീസിനെ അറിയിക്കാം എന്നുകരുതി തിരിച്ചു പോരാൻ തുടങ്ങുമ്പോൾ തൊട്ടടുത്ത കുറ്റികാട്ടിൽ നിന്നും ഞരക്കം പോലെ ഒരു ശബ്ദം കേട്ടു.. ഞങ്ങൾ എല്ലാവരും കൂടി അങ്ങോട്ട്‌ പാഞ്ഞെത്തി.. 

ഭാഗ്യം അത് രോഹിണി ആയിരുന്നു. ആൾക്ക് ബോധം ഉണ്ടായിരുന്നില്ല. ജോലിക്കാരുടെ സഹായത്തോടെ രോഹിണിയെ ലായത്തിൽ എത്തിച്ചു. മുഖത്തു വെള്ളം തളിച്ചപ്പോൾ ബോധം വീണു. 

രാവിലെ ഓടാൻ ഇറങ്ങിയതായിരുന്നു. ഓടി വരുമ്പോൾ പട്ടിയെ പോലെ ഒരു ജന്തു ഇട്ടു ഓടിച്ചു. ഓട്ടത്തിനിടയിൽ കാലുളുക്കി താഴെ വീണു... ബോധവും പോയി.. 

കേട്ടപ്പോൾ ആദ്യം ചിരിയാണ് വന്നത്. പക്ഷേ ചിരിച്ചില്ല. തല്ക്കാലം ഫസ്റ്റ് എയ്ഡ് കൊടുത്ത് രാവിലെ ഹോസ്പിറ്റലിൽ കാണിക്കാൻ കേശവേട്ടനെ ഏർപ്പാടാക്കി. 

തിരിച്ചു ബംഗ്ലാവിലേക്കു പോരുമ്പോൾ വിജയേട്ടൻ കളിയല്ലാത്ത ഒരു കാര്യം പറഞ്ഞു. എസ്റ്റേറ്റ് ഏതെങ്കിലും പള്ളീലച്ചനെ വരുത്തി വെഞ്ചരിപ്പിക്കാമെന്നു. പക്ഷേ അതിലൊന്നും എനിക്ക് വിശ്വാസം ഉണ്ടായിരുന്നില്ല. വേണ്ടത് ചെയ്‌യാം എന്ന് പറഞ്ഞു വിജയേട്ടനെ മടക്കി അയച്ചു. 

ബംഗ്ലാവിൽ എത്തിയപ്പോൾ അനീഷും ഈ കാര്യം സൂചിപ്പിച്ചു. അങ്ങനെ അടുത്ത ഒരു ഇടവകയിലെ അച്ഛനേ കണ്ടു അതിനുള്ള കാര്യങ്ങൾ ഏർപ്പാടാക്കി. 

ഒരു ശനിയാഴ്ച അച്ഛനും കപ്പ്യാരും കൂടി എസ്റ്റേറ്റിൽ എത്തി. ഫാക്ടറിയുടെ പണി ഏകദേശം കഴിഞ്ഞിരുന്നു. അതുകൊണ്ട് ഫാക്ടറിയും പരിസരവും ആദ്യം വെഞ്ചരിപ്പിച്ചു. ഓഫീസും ബംഗ്ലാവും കൂടി ഉണ്ട് ബാക്കി. അച്ഛൻ ഓഫീസ് വെഞ്ചരിച്ച ശേഷം ബംഗ്ലാവിലേക്ക് ഇറങ്ങി. കൂടെ ഞാനും പോയി. ബംഗ്ലാവിന്റെ മുറ്റത്തു എത്തിയപ്പോൾ പെട്ടന്ന് നിന്നു.. ബംഗ്ലാവും ചുറ്റുപാടും ആകെ ഒന്ന് കണ്ണോടിച്ചു. മുകളിലേക്കു നോക്കി കുരിശു വരച്ച ശേഷം കണ്ണടച്ച് എന്തോ ജപിച്ചു. എന്നിട്ട് എന്നോടായി അദ്ദേഹം പറഞ്ഞു. \"ഇത്ര ധൃതി പെട്ട് വേണമായിരുന്നോ ഈ എസ്റ്റേറ്റ് തുറക്കുന്നത് \" ഞാൻ പറഞ്ഞു... \"ഗവണ്മെന്റിന്റെ പ്രേത്യേക താല്പര്യം കൊണ്ടാണ് ഇതു തുറക്കാൻ തീരുമാനിച്ചത്. ഞാൻ ഒരു നടത്തിപ്പ്കാരൻ മാത്രം. എന്താണ് അച്ചോ? എന്തെങ്കിലും കുഴപ്പം ഉണ്ടോ? \"

അച്ഛൻ ഒന്നും പറഞ്ഞില്ല. എന്നിട്ട് മൊബൈലിൽ നിന്നും ഒരു നമ്പർ കാണിച്ചിട്ട് ഈ നമ്പറിൽ കോൺടാക്ട് ചെയുക എന്ന് പറഞ്ഞിട്ട് തിരിച്ചു നടന്നു. അനീഷ് ആ നമ്പർ കുറിച്ചടുത്തു. ബംഗ്ലാവ് വെഞ്ചരിക്കുന്നില്ലേ അച്ചോ എന്ന് വിജയേട്ടൻ ചോദിച്ചപ്പോൾ \"അത് പിന്നീടാകാം ആദ്യം തന്ന നമ്പറിൽ ഉള്ള അച്ചനെ വിളിക്കുക\" എന്നു പറഞ്ഞു കൊണ്ട് നടന്നകന്നു. 

ഞാൻ ശരിക്കും എന്ത് ചെയ്യണം എന്നറിയാതെ നിന്നുപോയി. എന്തായാലും വിജയേട്ടന്റെയും അനീഷിന്റെയും നിർബന്ധപ്രകാരം വിളിക്കാൻ തീരുമാനിച്ചു. 

അങ്ങനെ അന്ന് വൈകുന്നേരം അച്ഛൻ തന്ന നമ്പറിൽ വിളിച്ചു. ഞാൻ  സ്വയം പരിചയപ്പെടുത്തി. വളരെ പ്രായം തോന്നിക്കുന്ന ഒരു ശബ്ദമായിരുന്നു അങ്ങേ തലക്കൽ. \"ഞാൻ ഫാദർ പത്രോസ്. കടമറ്റത്തു കത്തനാരുടെ പരമ്പരയിൽ പെട്ടൊരാളാണ് ഞാൻ\" എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ അദ്ദേഹം തുടർന്നു. \"അവിടെ വെഞ്ചരിക്കാൻ വന്ന ഗീവർഗീസ് അച്ഛൻ കാര്യങ്ങൾ എന്നോട് പറഞ്ഞു. അടുത്ത ബുധനാഴ്ച ഞാൻ അവിടെ എത്തും. അതുവരെ എല്ലാവരോടും ഒന്ന് സൂക്ഷിച്ചു കൊള്ളൻ പറയുക. പുതിയതായി ഒരു കാര്യങ്ങളും അവിടെ ചെയ്യരുത്. തല്ക്കാലം അവിടുത്തെ ജോലികൾ നിർത്തി വെക്കുക.\" ഇത്രയും പറഞ്ഞു ഫോൺ കട്ടായി. 

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുഴഞ്ഞു. തിങ്കളഴ്ച ഇലെക്ട്രിക്കൽ ടീമിന്റെ ഇൻസ്‌പെക്ഷൻ ഉണ്ട്. അതുകൂടി കഴിഞ്ഞാലേ ഫാക്ടറിയുടെ ഫൈനൽ ജോലികൾ പൂർത്തീകരിക്കാൻ പറ്റു. ഈ കാരണം പറഞ്ഞു അത് നീട്ടിവെച്ചാൽ അത് ജോലിയെ ബാധിക്കും. എന്തായാലും ജോലികൾ തുടരാൻ ഞാൻ തീരുമാനിച്ചു. 

തിങ്കളാഴ്ച 2 മാണിയോട് കൂടി ഇൻസ്‌പെക്ഷൻ ടീം എത്തി. വളരെ ഭംഗിയായി വർക്കുകൾ പൂർത്തീകരിച്ചത് കൊണ്ട് ഫാക്ടറി ഫങ്‌ഷനിങ് അപ്പ്രൂവൽ തന്നിട്ടാണ് അവർ പോയത്. എന്തായലും ഞാൻ ഹാപ്പി ആയി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ബോണക്കാട് തേയില ഫാക്ടറി പ്രവർത്തനം തുടങ്ങാം. ചെറിയ ചില പേപ്പർ വർക്കുകൾ. അങ്ങനെ ആ രാത്രി നല്ല സ്വപ്നങ്ങൾ കണ്ടു സുഖമായി ഉറങ്ങി... 

ചൊവ്വാഴ്ച രാവിലെ 7 മണി. രാവിലെ എന്തോ വലിയഒരു ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.. 
.
.
.
.                                        തുടരും 

പൈൻ മരങ്ങൾക്കു താഴെ അവസാനഭാഗം

പൈൻ മരങ്ങൾക്കു താഴെ അവസാനഭാഗം

4.2
712

ഞാൻ പെട്ടെന്ന് എഴുന്നേറ്റ് മുറിക്കു പുറത്തിറങ്ങി. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. അപ്പോൾ അങ്ങകലെ ഫാക്ടറിക്കുള്ളിൽ നിന്നും പുകച്ചുരുളുകൾ മുകളിലേക്ക് ഉയർന്നതായി കണ്ടു. ഞാൻ ഓടി ഫാക്ടറിക്ക് അരികിലേക്ക് ചെന്നു. ഫാക്ടറിയുടെ ഒരു ഭാഗത്തിന് തീ പിടിച്ചിരിക്കുന്നു. തോട്ടത്തിലെ തൊഴിലാളികൾ തീയണക്കാനുള്ള തത്രപ്പാടിലാണ്. അവർക്കൊപ്പം ഞാനും കൂടി. അനീഷ് പെട്ടെന്ന് ഓഫീസിൽ പോയി ഫയർഫോഴ്സിനെ വിവരമറിയിച്ചു. കുറച്ച് സമയം കഴിഞ്ഞ് ഫയർഫോഴ്സ് എത്തി. ഏറെ പണിപ്പെട്ട് അവർ തീയണച്ചു. ഞാൻ  തിരുവന്തപുരത്തേക്ക് വിളിച്ച് വിവരം അറിയിച്ചു. അവിടെനിന്നും പണിക്കർ സാറും ചില ടീമുകളു