Aksharathalukal

ഇന്നലെയുടെ സിനിമകൾ( ഭാഗം-3)



 ഓരോ ഗ്രാമത്തിലും, ഓരോ ഓല മേഞ്ഞ സിനിമ കൊട്ടകകൾ ഉണ്ടാകും.
 പഴയകാല ഓർമ്മകളിൽ ഈ സിനിമ കൊട്ടകകൾക്ക് അതിന്റെതായ പ്രാധാന്യമുണ്ട്.....

 അവിടെയൊക്കെ നിറഞ്ഞാടിയ, കറുപ്പും വെളുപ്പും പുതച്ച കുറേയേറെ നിഴലാട്ടങ്ങൾ ഉണ്ട്..... അവയൊക്കെ കണ്ണുചിമ്മാതെ കണ്ടിരുന്ന ഒരു തലമുറയും ഉണ്ട്.... അവരുടെയൊക്കെ ഓർമ്മകളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന കുറേ സിനിമകൾ ഉണ്ട്....

 ഇന്നലെയുടെ ആ സിനിമകൾക്ക് ഒപ്പം.....

.......................... തുടരും...............................

ഇന്നലെയുടെ സിനിമകൾ( ഭാഗം-3) - ആഭിജാത്യം(1971)

ഇന്നലെയുടെ സിനിമകൾ( ഭാഗം-3) - ആഭിജാത്യം(1971)

5
839

 1971ൽ, തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും എഴുതി, ആർ എസ് പ്രഭു നിർമ്മിച്ച്, എ വിൻസന്റ് സംവിധാനം ചെയ്ത ചിത്രമാണ് ആഭിജാത്യം. സമ്പന്നയായ ഒരു യുവതി അച്ഛനെ എതിർത്ത് പാവപ്പെട്ട ഒരു യുവാവിനെ വിവാഹം കഴിക്കുന്നതോടെ അവൾ ആ കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെടുന്നതും, പിന്നീട് ആരും ഇല്ലാതെ അവർ ജീവിതത്തോട് മല്ലിട്ട് തങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതുമാണ്  ഈ ചിത്രം. പേര് സൂചിപ്പിക്കും പോലെ ഒരു ആഭിജാത്യം നിറഞ്ഞ ചിത്രം തന്നെയായിരുന്നു ഇത്. ഒരു ഗ്രാമാന്തരീക്ഷം ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് കാണാൻ സാധിക്കും. തുടക്കം സമ്പന്നതയുടെ ആഘോഷത്തോടെയാണെങ്