Aksharathalukal

സ്വന്തം തറവാട് 21



\"അന്ന് വൈകീട്ട് മുറിയിൽ ഇരിക്കുകയായിരുന്ന  പാർവ്വതി ജനൽവഴി കണ്ടു വെള്ള മുണ്ടും ഷർട്ടുമണിഞ്ഞ് പാടവരമ്പിലൂടെ ഒരു ചെറുപ്പക്കാരൻ നടന്നുവരുന്നത്... സൂക്ഷിച്ചുനോക്കിയപ്പോൾ അവൾക്ക് മനസ്സിലായി അത് അനന്തനാണെന്നത്... അവൻ പടിപ്പുര കടന്ന് മുറ്റത്തേക്ക് വന്നു... പാർവ്വതി താഴേക്ക് ഓടിവന്ന് ഉമ്മറത്തെ വാതിലിന് പുറകിലായി നിന്നു... \"

\"ദാമോദരന്റെ മകൻ അല്ലേ... എന്താ നിന്റെ പേര്... \"
രാമഭദ്രൻ ചോദിച്ചു... 

\"അനന്തൻ... \"

\"ഉം... ആള് ലേശം തല തെറിച്ച കൂട്ടത്തിലാണ് അല്ലേ... ആ ചെറുപ്പത്തിന്റെ ചോരത്തിളപ്പിന്റേതാണത്... സാരമില്ല കുറച്ചു കഴിയുമ്പോൾ മാറിക്കോളും... നമ്മുടെ പൂർവ്വികരുടെ കാലംമുതൽ ക്കുള്ള ചിട്ടയൊന്നും നീയെന്നല്ല ആര് വിചാരിച്ചാലും മാറ്റിയെടുക്കാൻ പറ്റില്ല... അതുകൊണ്ട് അവനവന്റെ മനസ്സിൽ എന്തെങ്കിലുമുണ്ടെങ്കിൽ അത് മനസ്സിൽ തന്നെ നിന്നോട്ടെ... അത് പുറത്തേക്ക് എടുക്കേണ്ട... അത് നല്ലതിനായിരിക്കില്ല... കേട്ടല്ലോ... ദാമോദരന്റെ മകനാണെന്ന  വാത്സല്യംകൊണ്ട് പറയുന്നതാണ്... \"
രാമഭദ്രൻ പറഞ്ഞത് കേട്ട് അനന്തന്  തല പെരുത്തുവന്നു... എന്നാലത് അടക്കിനിർത്തി... \"

\"ഞാനൊന്ന് ചോദിക്കട്ടെ അങ്ങുന്നേ... ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും അത് മനുഷ്യൻ മുതൽ ചെറിയ കുറ്റിചെടികൾ വരെ ഈശ്വരശ്രിഷടിയാണ്... അങ്ങനെയുള്ളപ്പോൾ എന്തിനാണ് മനുഷ്യന്മാർക്കിടയിൽ ഒരു വേർതിരിവ്... നമ്മൾ എല്ലാവരും പ്രാർത്ഥിക്കുന്നത് ഒരു ദൈവത്തെയാണ്... അല്ലാതെ മുന്തിയവർക്ക് ഒരു ദൈവവും അടിയാളന്മാർക്ക് മറ്റൊരു ദൈവവുമല്ല... \"

\"ഓ.. നീ കുറച്ച് പഠിപ്പും വിവരവും കൂടുതലുള്ളവനാണെന്ന് എനിക്കറിയാം പക്ഷേ അത്  പാരമ്പര്യ ചിട്ടയിൽ കൈകടത്താനുള്ളതല്ല... അത് ഒരിക്കലും നടക്കുകയുമില്ല... പിന്നെയെന്തിനാണ് അതിന് പുറകേ നീ പോകുന്നത്... അവസാനം നീ ഒറ്റപ്പെടും അത് നീ മറിക്കേണ്ട... \"

\"ഇല്ല അങ്ങുന്നേ... ഈ കാര്യത്തിൽ ഞാൻ ഒറ്റപ്പെടില്ല... നമ്മുടെ ആളുകൾ ചിലപ്പോൾ എന്നെ ഒറ്റപ്പെടുത്തിയിരിക്കും... പക്ഷേ ഈ നാട്ടിലെ ഓരോ പാവപ്പെട്ടവരും എന്റെ കൂടെയുണ്ടാവും... അതുമതി എനിക്ക്... \"

\"നിന്നോട് തർക്കിക്കാൻ ഞാനില്ല വരുന്നത് അനുഭവിക്കാനാണ് യോഗമെങ്കിൽ അത് തടഞ്ഞുനിർത്താൻ ഞാനാളല്ല... അനുഭവിക്കുക തന്നെ... പക്ഷേ ഇതിന്റെ പേരിൽ എന്തുണ്ടായാലും പുതുശ്ശേരി തറവാട്ടിലെ ആരുമുണ്ടാകില്ല നിന്റെ കൂടെ... നിന്റെ അച്ഛൻ വരെ നിനക്കെതിരേ നിൽക്കുകയേയുള്ളൂ... \"

\"അറിയാം... ആരേയും കണ്ടിട്ടല്ല ഞാൻ ഇതിനിറങ്ങിപ്പുറപ്പെട്ടത്... എനിക്ക് തുണയായി ഈശ്വരനുണ്ടാകും... അതുമതി.. അതിലും വലിയവൻ ആരുമില്ലല്ലോ... എന്നോട് ഇവിടെ വരെ വരണമെന്ന് പറഞ്ഞിരുന്നതായി അച്ഛൻ പറഞ്ഞു... എന്താണ് കാര്യം... \"

\"അതോ അത് നിനക്കൊരു ജോലി തരുന്ന കാര്യം പറയാനാണ്... ദാമോദരന് പ്രായമായി വരുകയാണ്... കണക്കുകൾ പലതും എഴുതാനും ഓർത്തെടുക്കാനും വയ്യാതെയായി... അതുകൊണ്ട് ഇനി നീ വേണം എല്ലാ കാര്യങ്ങളും നോക്കി നടത്താൻ... നിനക്കല്പം വിദ്യാഭ്യാസം ഉള്ളതല്ലേ... ദാമോദരൻ മറ്റ് കാര്യങ്ങൾ നോക്കട്ടെ... എന്താ നിന്റെ അഭിപ്രായം... നിനക്ക് എതിരഭിപ്രായമൊന്നുമില്ലല്ലോ.. \"

\"എനിക്കെന്ത് എതിരഭിപ്രായം... പക്ഷേ  നല്ല ജോലി വല്ലതും കിട്ടുന്നത് വരെ മാത്രമേ ഞാൻ ഇതിൽ തുടരൂ... \"

\"ആയിക്കോട്ടെ... അതുവരെ നീ നിന്നാൽ മതി... പക്ഷേ ജോലി കിട്ടി പോകുന്നതിന് കുറച്ച് മുമ്പ് പറയണമെന്നു മാത്രം... എന്നാൽ നാളെത്തന്നെ ഏറ്റെടുത്തോളൂ... \"

\"ശരി അങ്ങുന്നേ... എന്നാൽ ഞാനിറങ്ങട്ടെ... \"

\"ഇതുവരെ വന്നിട്ട് ഒന്നും കുടിക്കാതെ പോവുകയാണോ... സംഭാരം എടുക്കാൻ പറയാം... \"

\"വേണ്ട... നാളെ രാവിലെ വരാം ഞാൻ... \"

\"എന്നാൽ അങ്ങനെയാകട്ടെ... \"
അനന്തൻ അവിടെനിന്നുമിറങ്ങി... 

\"നാണൂ അവനെ സൂക്ഷിക്കണം... അവന്റെ കണ്ണിൽ കാണുന്ന അഗ്നി അത് അത്രപെട്ടന്ന് അണക്കാൻ കഴിയുന്ന ഒന്നല്ല.... അതുകൊണ്ട് അവന്റെമേൽ ഒരു കണ്ണുള്ളത് നല്ലതാണ്... \"
തന്റെ അരികിൽ നിൽക്കുന്ന നാണുവിനോട് രാമഭദ്രൻ പറഞ്ഞു... 

\"ശരി അങ്ങുന്നേ... ഞാൻ ആദ്യമേ പറയാറുള്ളതല്ലേ അവനെ സൂക്ഷിക്കണമെന്ന്... ഇപ്പോൾ അങ്ങുന്നിനും മനസ്സിലായില്ലേ എല്ലാം... \"

\"ഉം... അവനെ കുഞ്ഞു നാൾമുതൽ എന്റെ ദേവനേയും ശിവനേയുംപോലെ കണ്ടു.. അതുകൊണ്ടാണ് അവനോട് ഞാൻ ക്ഷമിക്കുന്നതിന്... ഇല്ലെങ്കിൽ പണ്ടേ അവനെ ഒരു പാഠം പഠിപ്പിച്ചേനെ ഞാൻ.... ഇതുപോലെ ഇവിടെവന്ന് എന്റെ മുഖത്തുനോക്കി സംസാരിക്കില്ലായിരുന്നു അവൻ.... \"
നാണു കൊടുത്ത വെറ്റിലടക്കവായിലേക്കിട്ടുകൊണ്ട് രാമഭദ്രൻ പറഞ്ഞു... എന്നാൽ വാതിലിനു മറവിൽ നിന്നിരുന്ന പാർവ്വതി അനന്തൻ പോകുന്നത് കണ്ട് തിരിഞ്ഞ് മുറിയിയിലേക്കോടി... മുറിയിലെ ജനലിലൂടെ അനന്തൻ പോകുന്നതും നോക്കി നിന്നു... അവൻ കണ്ണിൽ നിന്ന് മറയുന്നതു വരെ അവളവിടെത്തന്നെ നിന്നു... എന്നാൽ അവളുടെ മനസ്സും അനന്തന്റെ കൂടെ പോയിരുന്നു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

അടുത്ത ദിവസം രാവിലെത്തന്നെ  അനന്തൻ പുതുശ്ശേരിയിലെത്തി... \"

\"അനന്താ... നീ വന്നോ... അപ്പോൾ ദാമോദരൻ ആ കണക്ക് പുസ്തകം മകനെ ഏൽപ്പിച്ചോളൂ... അതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നീയവന് പറഞ്ഞ് മനസ്സിലാക്കികൊടുക്കണംട്ടോ... \"
രാമഭദ്രൻ ദാമോദരനോട് പറഞ്ഞു... അയാൾ തലയാട്ടി

\"പിന്നെ അനന്താ നീ കണിമംഗലംവരെയൊന്ന് പോകണം... എന്റെ മകൾ കൂടെയുണ്ടാകും... അവളുടെ അമ്മാവന് എന്തോ സുഖമില്ല എന്ന് പറഞ്ഞു... നീ അവളുടെ കൂടെ അത്രയിടംവരെ പോകണം... \"
രാമഭദ്രൻ പറഞ്ഞതുകേട്ട് അനന്തൻ ദാമോദരനെ തറപ്പിച്ചൊന്ന് നോക്കി... പിന്നെ രാമഭദ്രനെനോക്കി തലയാട്ടി... 

✨✨✨✨✨✨✨✨✨✨✨✨

ആ നിമിഷം പാർവതി നിന്നിരുന്നിടത്ത് ശൂന്യമായിരുന്നു.. ശിൽപ്പ അവിടെ മുഴുവൻ നോക്കി... അവളെ അവിടെ എവിടേയും കണ്ടില്ല...ശിൽപ്പയിലെ ഭയം അല്പാല്പം ഇല്ലാതായി... 

അന്നേരമാണ് ഒരു ബൈക്ക് വന്ന് അവളുടെ മുന്നിൽ നിന്നത്... അതിൽ വന്ന ആളെ കണ്ട് പാർവ്വതി പോയതിന്റെ കാരണം അവൾക്ക് മനസ്സിലായി... ബൈക്കിൽനിന്നും  പ്രദീപിറങ്ങി... 

\"നീയെന്താടി ഇവിടെ... \"

\"ഞാൻ വെറുതേ വീട്ടിലിരുന്നപ്പോൾ  ഇറങ്ങിയതാണ്... ഏട്ടനെങ്ങോട്ടാണ്... \"

ഞാൻ ഒരാളെ കാണാൻ ഇവിടെ അടുത്തുവരെ പോവുകയാണ്... എന്നാൽ നീ പൊയ്ക്കൊ ഇവിടെ അധികനേരം നിൽക്കേണ്ട... \"
പ്രദീപ് പറഞ്ഞു... 

\"ഏട്ടാ എനിക്കൊരു കാര്യം ചോദിക്കാനുണ്ട്... ഫോൺ ചെയ്ത് ചോദിക്കാനാണെങ്കിൽ വീട്ടിലെപ്പോഴും ആളുണ്ടാകും... \"

\"മ് എന്താണ് കാര്യം... \"

\"മറ്റൊന്നുമല്ല... ആ നന്ദേട്ടനെ ഇതുപോലൊരു ട്രാപ്പിൽ കുടുക്കിയതിൽ ഏട്ടന്റെ പങ്കെന്താണ്... \"

\"നീയെന്താടി അങ്ങനെ ചോദിച്ചത്... \"

\"ഒന്നുമില്ല... എന്റെ ഏട്ടനെ എനിക്ക് നല്ലപോലെ അറിയുന്നതു കൊണ്ട് ചോദിച്ചതാണ്... \"

\"നീ ആവശ്യമില്ലാത്ത കാര്യം ആലോചിക്കേണ്ട... ഞാനെന്തിനാണ് അവനെ ഇങ്ങനെയൊരു ട്രാപ്പിൽ കുടുക്കുന്നത്... അല്ലാതെത്തന്നെ എന്തൊക്കെ വഴിയുണ്ട്... \"

\"ഞാൻ ചോദിച്ചെന്നേയുള്ളൂ... ഇനി അതിന്റ പേരിൽ എന്നോട് മുഷിയേണ്ട... ഞാൻ പോണു... \"

\"നിൽക്ക്... എന്തായീ നിന്റെ നാത്തൂന്റെ തീരുമാനം... അവൾ നമ്മളുദ്ദേശിച്ച രീതിയിൽ വരുമോ... അതോ എന്നെ വിഡ്ഢി വേഷം കെട്ടിക്കാനുള്ള തീരുമാനമാണോ അവർക്ക്... 

\"ഏട്ടനൊന്ന് ക്ഷമ കാണിക്ക്... ഒരാളെ പെട്ടന്ന് പറച്ചുപറച്ചുതരാൻ ഇത് മൃഗങ്ങളല്ല മനുഷ്യ മനസ്സാണ്... അതിന് കുറച്ച് ക്ഷമിക്കേണ്ടിവരും... \"

\"അത് നീയാണോ പറയുന്നത്... ആ വിശാഖിനെ ചതിച്ചവളല്ലേ നീ... \"

\"ഏട്ടാ കാര്യമറിയാതെ സംസാരിക്കരുത്... അയാളുടെ വഴിയേ ഒരുപാട് നടന്നു എന്നത് സത്യമാണ്... എന്നാലത് ഏട്ടൻ കരുതുന്നതുപോലെയല്ല... അച്ഛന് നമ്മുടെ കുടുംബത്തിലേക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻവേണമെന്ന ആഗ്രഹത്തിൽ അയാളെ സ്വന്തമാക്കാൻ എന്നെ നിയോഗിച്ചതായിരുന്നു... ഒരച്ഛനും മകളോട് പറഞ്ഞ് ചെയ്യിക്കാത്ത കാര്യം... പക്ഷേ നമ്മുടെ അച്ഛന് മക്കളെക്കാളും വലുത് പണവും പ്രശസ്തിയുമാണ്... അതിൽ മക്കളെ കരുവാക്കുകയാണ്... അയാളുടെ പുറകേ ഞാൻ ഒരുപാട് നടന്നു... പക്ഷേ അയാൾ എന്നെ കണ്ട ഭാവം ഇതുവരെ നടിച്ചിട്ടില്ല... കുറച്ചു കൂടി സാവകാശം കിട്ടിയാൽ ചിലപ്പോൾ അയാൾ തിരിച്ച് എന്നെ സ്നേഹിക്കുമായിരുന്നു... എന്നാൽ അത് നടക്കാതെ പോയത് എന്റെ ഭാഗ്യമാണ്... \"

\"ഭാഗ്യമോ... മനസ്സിലായില്ല... \"

\"ഇതുവരെ ആരോടും ഞാൻ പറയാത്ത കാര്യം... കിരണേട്ടനെ അച്ഛൻ വശത്താക്കാൻ പറയുന്നതിന് മുന്നേ അദ്ദേഹത്തെ എനിക്ക് ഇഷ്ടമായിരുന്നു... പക്ഷേ നമ്മുടെ വീട്ടുകാരും കിരണേട്ടന്റെ വീട്ടുകാരും തമ്മിലുള്ള ശത്രുത അറിയുന്നതു കൊണ്ട് എന്റെ ഇഷ്ടം ഞാൻ മനസ്സിൽ സൂക്ഷിച്ചു... എന്നാൽ ഇതൊന്നും കിരണേട്ടന് അറിയില്ല കേട്ടോ... \"

\"ഓ അപ്പോഴിനി ആ കുടുംബത്തിന്റെ നന്മക്കുവേണ്ടി നീ പ്രവർത്തിക്കുമായിരിക്കും... എനിക്കും അച്ഛനും തന്ന വാക്ക് നീ മറക്കുമായിരിക്കും... \"

\"അല്ലെങ്കിലും ഏട്ടന് ചേർന്നവളല്ല വേദിക... പിന്നേ ഞാനല്ലല്ലോ നിങ്ങൾക്ക് വാക്ക് തന്നത്... അവളുടെ അച്ഛനല്ലേ... അവളുടെ മനസ്സ് മാറ്റിയെടുക്കാൻ ഞാനും ശ്രമിക്കാം എന്നേ പറഞ്ഞുള്ളു... ഏട്ടാ എങ്ങനെയായാലും എന്തൊക്കെ നടന്നാലും വേദിക നന്ദേട്ടന് സ്വന്തമാകും... അതിപ്പോൾ നമ്മളെല്ലാം പുതുശ്ശേരി കുടുംബം മുഴുവൻ ശ്രമിച്ചാലും മാറ്റാൻ കഴിയില്ല... കാരണം അതിലൊരു സത്യമുണ്ട്... ഏട്ടൻ വെറുതേ സമയം പാഴാക്കുകയാണ്... \"

\"അതുശരി അപ്പോൾ നീ എന്നോട് ഇതിൽനിന്ന് പിൻമാറീൻ പറയുകയാണല്ലേ... എടീ ഈ പ്രദീപൻ ആശിച്ചത്  നേടാതെ ഇരുന്നിട്ടല്ല... അത് നിനക്കറിയുന്നതല്ലേ... നീ ചെല്ല് എന്താണ് വേണ്ടതെന്ന് എനിക്കറിയാം... \"
പ്രദീപൻ ബൈക്കെടുത്തു... പെട്ടന്നാണ് അവൾ താൻപറഞ്ഞത് എന്താണെന്ന് ഓർത്തത്...

\"ഈശ്വരാ... ഞാനെന്താണ് ഏട്ടനോട് പറഞ്ഞത്... \"

\"യാഥാർത്ഥ്യം മാത്രം... \"
പെട്ടെന്നാരുടേയോ ശബ്ദം കേട്ട് ശിൽപ്പ ചുറ്റും നോക്കി... തന്റെ പുറകിലായി നിൽക്കുന്ന പാർവ്വതിയെ അവൾ കണ്ടു... 

\"നീ പറഞ്ഞത് യാഥാർത്ഥ്യം മാത്രമാണ് ശിൽപ്പാ... നിന്റെ മനസ്സ് അത് എന്റെ നിയന്ത്രണത്തിലാണ്... ഇനി നിനക്കൊരിക്കലും അതിൽനിന്ന് മോചനമില്ല... വേദികയും നന്ദനും ഒന്നിക്കുന്നത്  നീ മുഖേനയാണ്... അതുവരെ നീയെന്ത് ചെയ്യണം പറയണം എന്നത് ഞാൻ തീരുമാനിക്കും... \"
അതും പറഞ്ഞ് പാർവ്വതി അപ്രത്യക്ഷമായി... 


തുടരും...... 

✍ രാജേഷ് രാജു. വള്ളിക്കുന്ന്... 

➖➖➖➖➖➖➖➖➖➖➖
സ്വന്തം തറവാട് 22

സ്വന്തം തറവാട് 22

4.4
7366

\"നീ പറഞ്ഞത് യാഥാർത്ഥ്യം മാത്രമാണ് ശിൽപ്പാ... നിന്റെ മനസ്സ് അത് എന്റെ നിയന്ത്രണത്തിലാണ്... ഇനി നിനക്കൊരിക്കലും അതിൽനിന്ന് മോചനമില്ല... വേദികയും നന്ദനും ഒന്നിക്കുന്നത്  നീ മുഖേനയാണ്... അതുവരെ നീയെന്ത് ചെയ്യണം പറയണം എന്നത് ഞാൻ തീരുമാനിക്കും... \"ഇതും പറഞ്ഞ് പാർവ്വതി അപ്രത്യക്ഷമായി... \"ഞാൻ മുഖേനയോ... നടന്നതുതന്നെ... \"അവളതും പറഞ്ഞ് സ്കൂട്ടിയെടുത്ത് തന്റെ വീട്ടിലേക്ക് പോയി.... അവൾ വീട്ടിലെത്തിയതും സുധാകരന്റെ കാർ വന്നുനിന്നതും ഒന്നിച്ചായിരുന്നു... \"നീയെന്താ ഒരു മുന്നറിയിപ്പുമില്ലാതെ... \"സുധാകരൻ ശിൽപ്പയോട് ചോദിച്ചു... \"\"ഒന്നുമില്ല... വെറുതേ വീട്ടിലിരിക്കുകയല്ലേ അപ