Aksharathalukal

ഇന്നലെയുടെ സിനിമകൾ ( ഭാഗം1,2,3)





 ഇന്നലകൾ ശരിക്കും ഓർമ്മയാണ്....... ഓർമ്മപ്പെടുത്തലാണ്......

 ഓരോ കാലഘട്ടത്തിലും കടന്നുപോയ ജീവിതങ്ങൾ വരും തലമുറയ്ക്ക് വഴികാട്ടി ആയിരിക്കണം....

 പലപ്പോഴും സിനിമയെ നാം സമീപിക്കുമ്പോൾ അത് ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നത് പോലെ നമുക്ക് തോന്നും..... ജീവിതവുമായി ബന്ധമില്ലാത്ത വിഷയങ്ങളിലൂടെയാണ് ഇന്ന് സിനിമ ലോകം കടന്നുപോകുന്നത്.....

 ഏതോ ഒരു മായാ ലോകത്ത് പ്രേക്ഷകനെ കൊണ്ട് ചെന്ന് എത്തിക്കുക യും, അതിലൂടെ ലാഭം കൊയ്യുക എന്നതിലുപരി സാമൂഹികമായ ഒരു പ്രതിബദ്ധത ഇന്ന് സിനിമ മറന്നിരിക്കുന്നു.

 ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നു  മലയാള സിനിമയുടെ വളർച്ച ആരംഭിക്കുന്ന കാലഘട്ടത്തിലെ ചിത്രങ്ങൾ.....

 ആ കാലഘട്ടത്തിൽ ആ സമൂഹം എങ്ങനെയായിരുന്നോ, ആ ജീവിതപശ്ചാത്തലവുമായി ഇണങ്ങി ചേർന്ന്  നിൽക്കുന്ന കുറേയേറെ ചിത്രങ്ങൾ, കറുപ്പിലും വെളുപ്പിലും, വർണ്ണങ്ങളിലും നമുക്ക് കാണാൻ സാധിക്കും.....

 അങ്ങനെ കണ്ടിട്ടും മറക്കാത്തകുറച്ചു ചിത്രങ്ങൾ.....

 അവയ്ക്ക് ജീവിതവുമായി ബന്ധമുണ്ട്.....
 ജീവിത പശ്ചാത്തലവുമായി ബന്ധമുണ്ട്....
 ഇന്നലെയുടെ ജീവിതങ്ങളുടെ നേർക്കാഴ്ചയായിരുന്നു ചിത്രങ്ങൾ....

 അതുപോലെത്തെ കുറെ ചിത്രങ്ങൾ.......



.............................. തുടരും.................................



ഇന്നലെയുടെ സിനിമകൾ

ഇന്നലെയുടെ സിനിമകൾ

0
757

 കറുപ്പിലും വെളുപ്പിലും, നീട്ടി വലിച്ചു കെട്ടിയ വെള്ളത്തുണിയിൽ, ഓടിയകന്നുപോകുന്ന നിഴലാട്ടങ്ങളെ, അത്ഭുതത്തോടെ കണ്ടിരുന്ന ഒരു ജനത....അതൊരു തുടക്കമായിരുന്നു..... സിനിമ എന്ന അത്ഭുത ലോകത്തിന്റെ തുടക്കം..... കാലം കടന്നു പോയപ്പോൾ, കറുപ്പിനും വെളുപ്പിനും പകരം, വർണ്ണങ്ങൾ ആ വെള്ള തുണിയിലേക്ക് വാരി എറിഞ്ഞു.... ഒരു സിനിമ രൂപംകൊള്ളാൻ തുടങ്ങുന്നത് മുതൽ, ആ ചിത്രത്തെ സ്വപ്നം കണ്ടും, അതിലെ നായകനെ ആരാധിച്ചും ഒരു ജനത വളർന്നു വന്നു.... കാലക്രമേണ സിനിമ വളർന്നു..... സാങ്കേതികവിദ്യയുടെ ഓരോ പടികൾ ചവിട്ടി കയറി, പ്രേക്ഷകനെ മറ്റൊരു മായാ ലോകത്തേക്ക് കൊണ്ടുപോയി.... ഇന്നലെകളുടെ