Aksharathalukal

കാശിഭദ്ര 2

*🖤കാശിഭദ്ര🖤*
🖋️jifni
part 2



---------------------------


ലൈറ്റ് കത്തിയ സന്തോഷത്തിൽ കിക്കിണിയോട് സംസാരിച്ചപ്പോൾ ഏണിയിൽ നിന്ന് കൈ വിട്ടത് അവൾ അറിഞ്ഞില്ല. ഇതാ കിടക്കുന്നു കൃത്യം ചാണകത്തിൽ ഊരയും കുത്തി.

     ഇതെല്ലാം മറിഞ്ഞു നിന്ന് രണ്ട് കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു ആരും അറിയാതെ.

\"മോളെ....\" എന്ന് വിളിച്ചോണ്ട് അമ്മയും അച്ഛനും ഓടിയെത്തി അവളെ ഉയർത്തിപൊക്കി. പൈപ്പിന്റെ ചുവട്ടിൽ കൊണ്ട് പോയി ദേഹമാകെ കഴുകി.

അപ്പോയേക്കും ആ കണ്ണുകളുടെ ഉടമ അപ്പുറത്തെ വേലി വഴി റോഡിലേക്ക് ചാടിയിരുന്നു. ആരും അത് കണ്ടില്ലെങ്കിലും അച്ഛന്റെ കൈക്കുള്ളിൽ കിടക്കുന്ന ഭദ്ര അത് ഒരു നിഴൽ പോലെ കണ്ടു.. ചാടിയതാരാണെന്ന് അവൾക്കറിയാത്തത് കൊണ്ടും മറ്റുള്ളവരെ കൂടി പേടിപെടുത്തണ്ടല്ലോ എന്ന് കരുതിയും അവൾ ആരോടും പറഞ്ഞില്ല.


     \"അപ്പോയെ ഞാൻ പറഞ്ഞില്ലേ ഇപ്പൊ പോകേണ്ടാന്ന്.\" അമ്മ കള്ള ദേഷ്യം നടിച്ചു കൊണ്ട് പറഞ്ഞു.
\"ഞാനൊന്ന് വീണാലെന്താ എന്റെ അമ്മേ.... കിക്കിണിയും അമ്മിണിയും അത് പോലെ ന്റ തത്തപെണ്ണും പ്രാവും കോഴിയും ഒകെ വെളിച്ചത്തിൽ പേടിയില്ലാതെ കഴിഞ്ഞൂടെ.\" എന്ന് പറഞ്ഞോണ്ട് അവൾ അമ്മയുടെ കവിളിൽ ഒന്ന് നുള്ളി.

\"പെണ്ണിന് പട്ടണത്തിൽ പോക്ക് തുടങ്ങിയെ പിന്നെ കുറുമ്പ് ഇജ്ജിരി കൂടിണ്ട്.\"

\"അതന്റെ അമ്മയെ എപ്പോയെങ്കിലും അടുത്ത് കിട്ടുന്നത് കൊണ്ടല്ലേ. അപ്പോഴല്ലേ എനിക്ക് ഈ കുറുമ്പ് കാണിക്കാൻ പറ്റൂ.\" അവൾ കുലുങ്ങിചിരിച്ചു കൊണ്ട് പറഞ്ഞു.


അങ്ങനെ ആ കോരിചൊരിയുന്ന മഴയെ ആസ്വദിച്ചു കൊണ്ട് തന്റെ ഗ്രാമത്തിന്റെ ഗന്ധം നാസികയിലേക്ക് വലിച്ചുകേറ്റി കൊണ്ടവൾ നിദ്രയെ പുൽകി. അച്ഛനും അമ്മക്കും നടുവിൽ ഒരു കുഞ്ഞുപൂമ്പാറ്റയെ പോലെ അവൾ കിടന്ന് സ്വപ്‌നങ്ങൾ കാണാൻ തുടങ്ങി.


രാവിലെ തന്നെ ആ വീടുണർന്നത് കിളിനാദങ്ങളിലൂടെയായിരുന്നു.പതിവ് പോലെ ആദ്യമുണർന്നത് അമ്മ തന്നെ.
കട്ടിലിൽ നിന്ന് ഉണർന്ന പാടെ ആ സ്ത്രീയുടെ കണ്ണുകൾ പതിഞ്ഞത് പരസ്പരം വാരിപ്പുണർന്ന് കിടക്കുന്ന അച്ഛനെയും മകളെയുമാണ്.ഏതൊരമ്മക്കും കുളിർമയേകുന്ന കാഴ്ച്ച.


കുഞ്ഞിലേ ഞാൻ അമ്മന്റ കുട്ടിയ എന്ന് പറഞ്ഞു തന്നെ വന്നു വാരിപുണരുന്ന ഭദ്രമോൾ കുറച്ചൊന്നു വലുതായപ്പോയെക്കും അച്ഛന്റെ കിലുക്കാംപെട്ടിയായി. എന്തിനും ഏതിനും അച്ഛൻ മാത്രം. ചേച്ചിയെ പോലെയോ അനിയത്തിയെ പോലെയോ അല്ല അവൾ അന്നും ഇന്നും.അമ്മ ഓർത്ത്.

മകൾക്കും അച്ഛനും നെറ്റിയിൽ ഓരോ ചുടുചുംബനം നൽകി കൊണ്ട് അമ്മ അടുക്കളയിലേക്ക് വേച്ചുപിടിച്ചു.അടുക്കളയിൽ പോകുന്ന വഴിക്ക് ഭാമയെ വിളിച്ചുണർത്താനും മറന്നില്ല.


\"ഈ അമ്മക്ക് എല്ലങ്കിലും ഞാൻ കുറച്ചു നേരം ഉറങ്ങുന്നേ പറ്റൂല. \"

\"നീ ഉറങ്ങിയാൽ ആ രാഘവേട്ടന്റെ കടയിലേക്കുള്ള പാൽ ആര് കൊണ്ട് കൊടുക്കും \" ദോശക്ക് മാവ് കലക്കുന്നതിനോടൊപ്പം അമ്മ പറഞ്ഞു.

\"പുന്നാര മോള് ഇന്നലെ വന്നിട്ടുണ്ടല്ലോ വേണെങ്കിൽ അവൾ കൊണ്ട് കൊടുത്തോളും. അവൾ പോയതിന് ശേഷം ഇനി എന്നെ നോക്കിയ മതി \" എന്നും പറഞ്ഞോണ്ട് ഭാമ അകത്തേക്ക് പോയി.


\"എന്ത അമ്മേ രാവിലെതന്നെ ചേച്ചിപെണ്ണിന്റെ മുഖം കടുന്നൽ കുത്തിയ പോലെ.\" നിവർന്നു കിടക്കുന്ന മുടി അമ്മകെട്ട് കെട്ടികൊണ്ട് ഭദ്ര അടുക്കളയിലേക്ക് വന്നു.

\"ആ പാല് കൊണ്ട് കൊടുക്കാൻ അവളെ കൊണ്ട് വെയ്യത്രേ... ഇനി ഞാൻ തന്നെ കൊടുക്കേണ്ടി വരും.\"


\"അതിന് ഞാനില്ലേ ഇവിടെ. അമ്മ പാല് പാത്രത്തിൽ നിറച്ചൂടി അപ്പോയേക്കും ഞാൻ ഒന്ന് കുളിച്ചിട്ട് വരാം. അത് കൊടുത്ത് വരുന്ന വഴിക്ക് ആ അമ്പലത്തിലും ഒന്ന് കേറണം.\" എന്ന് പറഞ്ഞോണ്ട് ഭദ്ര കുളിക്കാൻ പോയി..

കുളി കഴിഞ്ഞു ഒരു ബ്ലാക്ക് and റെഡ് ദാവണിയുടുത്ത് അവൾ അമ്പലത്തിലേക്ക് പോകാൻ റെഡിയായി വന്നു.നനഞ്ഞ മുടിയവൾ നിവർത്തിയിട്ട് ഒരിലിട്ട് വെച്ച്. മുറ്റത്തെ തുളസിതറയിൽ നിന്ന് ഒരു ഇളം നെട്ടോടുകൂടിയ തുളസി മുടിഴക്കുള്ളിൽ ഒളിപ്പിച്ചു വെച്ച്.

പാൽപാത്രം സൈക്കിളിൽ തൂക്കി കൊണ്ട് അവൾ അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞിറങ്ങി.

\"മോളെ റോഡിലൊക്കെ വഴുക്ക് ഉണ്ടാകും മഴ കാരണം സൂക്ഷിക്കണം ട്ടോ..,\"

അമ്മ പറഞ്ഞതിന് ഒന്ന് നീട്ടി മൂളിക്കൊണ്ട് അവൾ പാട്ടും പാടി രാഘവേട്ടന്റെ കട ലക്ഷ്യംവെച്ച്. അവിടെയെത്തും വരെ വഴിയിൽ കണ്ടവരോടൊക്കെ കുശുലം ചോദിച്ചറിയാൻ അവൾ മറന്നില്ല.

\"ന്റ ഭദ്രമോളെ നേരം എത്രയായി. ഒന്ന് നേരത്തെ കൊണ്ട് വരണ്ടെ . മോളെ ചേച്ചിയെന്നും നേരത്തിനു എത്തിക്കുമായിരുന്നു.\" രാഘവേട്ടൻ ഇജ്ജിരി പരിഭവത്തിൽ പറഞ്ഞു.


\"അതിനെങ്ങനെ രാഘവാ.. ഭദ്രമോൾ വഴിയിൽ കണ്ടവരോടൊക്കെ സംസാരിക്കല്ലേ ഭാമ അങ്ങനെ അല്ലല്ലോ അങ്ങട്ട് എന്തെങ്കിലും ചോദിച്ചാൽ പോലും ഒരു പുഞ്ചിരി മാത്രമല്ലേ ഒള്ളൂ..\" ചായ കുടിക്കാൻ രാവിലെ തന്നെ ഹാജറായ നാട്ടുകാരിൽ ഒരാൾ പറഞ്ഞു.


അയാൾക്ക് നന്നായിട്ടൊന്നു ചിരിച്ചു കൊടുത്ത് അവിടെ ഉള്ളവരോടൊക്കെ കുറച്ചു നേരം സൊറപറഞ്ഞിരുന്നു ഭദ്ര അമ്പലത്തിലേക്ക് തിരിച്ചു.

അമ്പലപടിക്കടുത്ത് സൈക്കിൾ നിർത്തി അതിനരികിൽ ചെരുപ്പും ഊരിവെച്ചവൾ അകത്തേക്ക് കയറാൻ വലതു കാൽ മുന്നോട്ട് വെച്ച്.

    \"ശ്രീഭദ്രാ.......\" ദൂരെ നിന്ന് ഒരു വിളികേട്ടതും മുന്നോട്ട് വെച്ച കാൽ അവൾ പിറകോട്ട് തന്നെ എടുത്തു. അതും ആരും വിളിക്കാത്ത തന്റെ മുഴുവൻ പേര്.
അവൾ ആ കുഞ്ഞിക്കണ്ണുകൾ കൊണ്ട് ചുറ്റും പരതി. പക്ഷെ തനിക്കറിയുന്ന ആരേയും കണ്ടില്ല.


\"ന്റ കള്ള കണ്ണാ... അകത്തിരുന്നു നീ വിളിച്ചേ ആണല്ലേ.. ഇതാ ഞാൻ വരുന്നു.\" അവൾ ആ വിളി അവൾക്ക് തോന്നിയതാകുമെന്ന് കരുതി മനസ്സിൽ കള്ളകണ്ണനെ ഓർത്ത് ഒന്ന് ചിരിച്ചോണ്ട് സ്റ്റെപ്പുകൾ കയറി.അവളുടെ കണ്ണന്റെ മുന്നിൽ ചെന്ന് കൈകൂമ്പി കണ്ണുകൾ അടച്ചു മനസ്സുരുകി പ്രാർത്ഥിച്ചു.

ഒന്നും അവൾക്ക് വേണ്ടി ആയിരുന്നില്ല വീട്ടുകാർക്കും പരിചയകാർക്കും വേണ്ടി മാത്രമായിരുന്നു അവളുടെ പ്രാർത്ഥന.

\"ആരിത് ഭദ്രമോളോ... എന്നെ വന്നേ...\" തിരുമേനി പൂജിച്ചചന്ദനം കൊണ്ട് വന്നപ്പോൾ അവളോടായി ചോദിച്ചു കൊണ്ട് കീറിയ വായന്റല അവളുടെ കൈകളിലേക്ക് വെച്ച് കൊടുത്ത്.

\"ഇന്നലെ മൂന്തിയായിണ്ട് വന്നപ്പോ.\"

\"അപ്പൊ രാവിലെതന്നെ കൂട്ടുകാരനെ കാണാൻ വന്നതാണല്ലേ.. എന്നിട്ട് നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടി അപേക്ഷിച്ചു കഴിഞ്ഞോ.\" തിരുമേനി അവളെ ഒന്ന് കളിയാക്കി കൊണ്ട് ചോദിച്ചു.

\"കുറച്ചൊക്കെ പറഞ്ഞു.\" അവളും അതേ താളത്തിൽ മറുപടി നൽകി.

\"ന്റ കൊച്ചേ നിനക്ക് വേണ്ടിയും ഒന്ന് പ്രാർത്ഥിക്ക് \"

\"അത് വേണ്ട... എന്റെ കണ്ണന് അറിയാം എന്റെ ആവശ്യങ്ങൾ പിന്നെ എനിക്ക് വേണ്ടി എന്റെ അച്ഛൻ പ്രാർത്ഥിക്കുന്നുണ്ട്.\"

\"ഉവ്വേ ഉവ്വ്...\" എന്ന് പറഞ്ഞോണ്ട് തിരുമേനി അകത്തേക്ക് പോയി. അവൾ ചന്ദന ചീട്ടിൽ നിന്ന് ഒരു നുള്ള് ചന്ദനം കയ്യിലെടുത്ത് നെറ്റിൽ തൊട്ട്.


\"അച്ഛൻ മാത്രമല്ല ഈ ഞാനും തനിക്ക് വേണ്ടി മാത്രമാണ് പ്രാർത്ഥിക്കുന്നെ.\" 

അവളുടെ ബാക്കിൽ നിന്നാരോ അങ്ങനെ ശബ്ദിച്ചതും അവൾ ഉടനെ തിരിഞ്ഞു നോക്കി. പക്ഷെ നിരാശയായിരുന്നു ഫലം.

\"ആരാ... ആരാണിത് എന്നെ കളിപ്പിക്കാതെ മുന്നോട്ട് ഒന്ന് വരോ..\" അവൾ ചുറ്റും നോക്കി പറഞ്ഞെങ്കിലും ഒരു ഈച്ചകുഞ്ഞു പോലും അവിടെ ഇല്ലായിരുന്നു.


\"എന്താ മോളെ തിരഞ്ഞു നോക്കുന്നെ. എന്തെങ്കിലും കാണാതെ പോയോ..\" അകത്തേക്ക് പോയ തിരുമേനി വീണ്ടും വന്നു കൊണ്ട് ചോദിച്ചു.


\"ഏയ് ഇല്ലാ.. ഈ കള്ളകണ്ണൻ എന്നെ കളിപ്പിക്കാണ് ഇന്ന്.\" എന്ന് പറഞ്ഞോണ്ട് അവൾ നടക്കാൻ തുടങ്ങി.

അമ്പലത്തിന്റെ നടുവിലായി നിലകൊള്ളുന്ന അമ്പലകുളത്തിന്റെ അരികിൽ പോയിരുന്നു. കടും നീല നിറത്തിൽ നിറഞ്ഞു നിൽക്കുന്ന ആ കുളത്തിൽ അവളുടെ പ്രതിഭിംബം അവൾക്ക് വ്യക്തമായി കാണാമായിരുന്നു.

കുറച്ചു നേരം അവിടെ തനിയെ ഇരുന്ന് എണീക്കാൻ നിന്നതും ഒരു 4 വയസ്സ് പ്രായം തോന്നികുന്ന ഒരു പെൺ കുഞ്ഞു അവളുടെ അരികിലേക്ക് ഓടി വന്നു. അവളുടെ കൈകൾ നീട്ടിച്ചു കൊണ്ട് അതിൽ ഒരു പൊതി വെച്ച് കൊടുത്ത്. എന്തെങ്കിലും ചോദിക്കും മുമ്പ് ആ കുട്ടി കണ്ണിൽ നിന്ന് ഓടിമറിഞ്ഞു.
ചുറ്റും ഒന്ന് വീക്ഷിച്ചതിന് ശേഷം അവൾ ആ പൊതി തുറന്ന് നോക്കി. മൂന്നാല് മുഴം മുല്ലപൂവായിരുന്നു അത്. അവളത് കയ്യിലെടുത്ത് നാസികയിലേക്ക് അടുപ്പിച്ചു. അതിന്റെ മണം അവളെ ശരീരമാകെ കോരിതരിപ്പിച്ചു.

പെട്ടന്ന് എന്തോ ഓർമ വന്നതും അവളത് സ്മെൽ ചെയ്യുന്നത് നിർത്തി കൊണ്ട് ചുറ്റും തിരയാൻ തുടങ്ങി. ആരോ അവളെ ഇന്നലെ മുതൽ പിന്തുടരുന്നുണ്ടെന്ന് അവൾക്കുറപ്പായിരുന്നു. പക്ഷെ അതാര്, അങ്ങനെ ഒരാൾ ഇന്ന് വരെ ഇല്ലല്ലോ.ആരായിരിക്കും.

ഈ നാട്ടിൽ തന്നെ അറിയാത്തവർ ആരാ.. ആരെങ്കിലും കളിപ്പിക്കാൻ ചെയ്യുന്നേ ആകും. ഒരിക്കെ മുന്നിൽ പെടുമല്ലോ അപ്പൊ പിടികൂടാം. എന്നും മനസ്സിൽ കരുതി അവൾ ആ പൂവ് തലയിൽ ചൂടി. കണ്ണനെ ഒന്നൂടെ കണ്ട് യാത്രപറഞ്ഞിറങ്ങി. ദാവിണിയും കയറ്റിപിടിച്ചു ഓരോ സ്റ്റെപ്പും അവൾ ഇറങ്ങും തോറും അവളുടെ മുടിഇഴകൾ അവളുടെ നെറ്റിയിൽ താളംകൊട്ടി.

 ബാക്കി മുല്ലപ്പൂവ് തന്റെ സൈക്കിളിൽ അണിയിച്ചു ഊരി വെച്ച ചെരുപ്പിട്ടതും ചെരുപ്പിന്റെ താഴെ വലുതാക്കി എഴുതിയത് അവൾ പതിഞ്ഞ സ്വരത്തിൽ വായിച്ചു.

    *കാശിഭദ്ര*



തുടരും ❤‍🩹


ആദ്യ പാർട്ടിന് തന്ന സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു. വിലയേറിയ അഭിപ്രായങ്ങൾക്കായ് കാത്തിരിക്കുന്നു 🤚

കാശിഭദ്ര 3

കാശിഭദ്ര 3

4.6
3151

*🖤കാശിഭദ്ര🖤*🖋️jifnipart 3---------------------------ബാക്കി മുല്ലപ്പൂവ് തന്റെ സൈക്കിളിൽ അണിയിച്ചു ഊരി വെച്ച ചെരുപ്പിട്ടതും ചെരുപ്പിന്റെ താഴെ വലുതാക്കി എഴുതിയത് അവൾ പതിഞ്ഞ സ്വരത്തിൽ വായിച്ചു.    *കാശിഭദ്ര*\"കാശിഭദ്രയോ... ഞാൻ ശ്രീ ഭദ്രയല്ലേ\" അവൾ മനസ്സിൽ ചിന്തിച്ചു.എന്നാലും ആരായിരിക്കും ഇങ്ങനെ എഴുതി വെച്ചേ.ആവോ എന്തെങ്കിലും ആവട്ടെ..എന്നും കരുതി അവൾ തിരികെ വീട്ടിലേക്ക് പോന്നു. പോരുന്ന വഴിക്ക് അവളുടെ കളികൂട്ടുകാരി അമ്മുവിന്റെ വീട്ടിൽ കയറി.\"ആരിത് ഭദ്രമോളോ... \" അമ്മുവിന്റെ അമ്മ സ്നേഹത്താലേ ഭദ്രയെ അകത്തേക്ക് ക്ഷണിച്ചു.\"അവളെവിടെ.... \" ഭദ്ര അമ്മുവിനെ തിരക്കി.\"അവൾ അകത്തുണ്ട് പുറത്ത് പ