Aksharathalukal

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

[ 💖മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം വായിക്കുക💖 ]


ജോൺ ആര് ആണേന്നു അറിയാൻ അവന് ആകാംഷ കൂടി. അലക്സ്‌ ജോൺ ഇന്റെ അനിയനെ കാണാൻ അവൻ തീരുമാനിച്ചു



അലക്സ്‌ ഇന്റെ വീട്ടിൽ



ഒരു ഗ്ലാസ്‌ ഇൽ മദ്യം ഒഴിച്ച് അലക്സ്‌ ജോണിന്റെ കഥ പറഞ്ഞു തുടങ്ങി


[ ജോണിന്റെ കഥ ഈ മെയിൻ കഥയും
 ആയി  ഒരുബന്ധം ഇല്ല. ]


ഇച്ചായനെ മനുഷ്യൻ ആക്കാൻ ഞാൻ ശ്രെമിച്ചിരുന്നങ്കിലും എനിക്ക് അത് സാധിച്ചില്ല. എനിക്ക് എന്ന് അല്ല ആർക്കും.


അല്ലെങ്കിലും ഇച്ചായൻ ഒരു മൃഗം ആയി മാറിയതിനു കാരണം ഞങ്ങടെ സാഹചര്യം ആയിരുന്നു.


എന്റെ ചെറുപ്പത്തിലേ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു.

അപ്പച്ചന് ഒരു പാട് കടം ഉണ്ടാർന്നു. അതാ കുടുംബത്തോടെ  വേഷം കഴിചേ.
എന്തോ ഭാഗ്യത്തിനു ഞങ്ങൾ രണ്ടു പേരും രക്ഷപെട്ടു.


സത്യം പറഞ്ഞാൽ അതൊരു ഭാഗ്യം അല്ല ശാപമായിരുന്നു .

അപ്പന്റെ കടം തീർക്കണ്ടത് മക്കൾ ആണല്ലോ. ഒരു പാട് കഷ്ടപ്പെട്ടു.



പക്ഷെ അപ്പോഴും പ്രതിക്ഷയുടെ  വാതിൽ ഞങ്ങൾക്ക് നേരെ തുറന്നില്ല. അങ്ങനെ ഒരു ദിവസം പലിശകാരൻ റാവുത്തറിന്റെ പീഡനം സഹിക്കാൻ പറ്റാതെ ഇച്ചായൻ അവനെ കൊന്നു.



അന്നത്തെ ദാദമാരുടെ  വരെ പേടി സ്വപ്നമായിരുന്നു റാവുത്തർ. അവനെ ഒരു 18 തെകയാത്ത പയ്യൻ തീർത്തത്. ഇന്നും ഒരു അൽബുദ്ധങ്ങളിൽ ഒന്നാണ്.


2 വർഷം ജ്യൂവനയിൽ തടവ്കഴിഞ്ഞു വന്നതു  എന്റെ ഇച്ചായൻ ആയിരുന്നില്ല.


ഒരു മൃഗം മായിരുന്നു. മുബൈ കാർ അവൻ ഒരു പേരും ഇട്ടു ഷേർ സൺ സിംഹ കുട്ടി

ജീവിതത്തിൽ രക്ഷ പെടാൻ വേറെ മാർഗ്ഗം ഒന്നും ഇലാത്തതു കൊണ്ട് മുമ്പിൽ ഉള്ള വഴി തന്നെ ഇച്ചായൻ തെരഞ്ഞെടുത്തു.

പക്ഷെ എന്നെ ഇച്ചായന്റെ വഴിയിൽനിന്ന് അ കറ്റിനിർത്തി.

എന്റെ ഭാവിക്ക് വേണ്ടി മാത്രം ആയിരുന്നു ആ മനുഷ്യൻ അസുരൻ ആയി മാറിയത് എന്ന് എനിക്ക് നന്നായി അറിയാം.




വർഷങ്ങൾ കടന്നു പോയി. ഞങ്ങൾ പോലും അറിയാതെ ഞങ്ങടെ ജീവിതത്തിലേക്ക് ഒരാൾ കൂടി കടന്നു വന്നു.


ആയിഷ❤️


ദാദ സാഹിബിന്റെ ഏക മകൾ. പവർ ഇന്നും പൈസയും ആഗ്രഹിച്ചു ഇച്ചായൻ അവളെ കെട്ടി.


ആയിഷ പേര് പോലെ തന്നെ. ഒരു മാലാഖ യായിരുന്നു അവൾ. ഇച്ചായനെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവൾ ഒരു മനുഷ്യനാക്കി മാറ്റി. ആരെകൊണ്ടും കഴിയാത്തത് അവൾ സാധിച്ചെടുത്തു.


പെണ്ണ് വെറുതെ യല്ല ഒരു അത്ഭുതം ആണെന്ന് പറയുന്നേ എന്ന് എനിക്ക് മനസിലായി.


പ്രേമത്തിന്റെ ശക്തി.
ഇച്ചായനിൽ അവൾ നഷ്ടപ്പെടുമോ എന്ന ഭയം ഉണ്ടാക്കിയിരുന്നു. അതായിരുന്നു ഇച്ചായന്റെ ജീവിതത്തിലേക്ക് ഉള്ള റിട്ടേൺ ടിക്കറ്റ്.


ഞാൻ ലണ്ടൻ ഇൽ നിന്ന് വന്നപ്പോഴാണ്

അത് സംഭവിച്ചത് 

 ആയിഷയെയും ആവളിൽ വളർന്നിരുന്ന കൊച്ചിനെയും

ഷകീൽ തീർത്തത്


പണ്ടത്തെ പകയക്കും പേരിനും വേണ്ടിയാണ്.

( ദാദ സാഹിബിനെ കൊന്നത് ഷകീൽ ആണ്. അതിന് അവന്റെ സാമ്രാജ്യം നശിപ്പിച്ചതാണ്. ആയിഷ യെ ആലോചിച്ചു വർഷങ്ങൾ മുമ്പ് അന്ന് ഉപേക്ഷിച്ചതാ എല്ലാം)


 
ഇച്ചായനെയും എന്നെയും അടക്കം ഒരു സ്ഫോടനത്തിൽ തീർക്കാൻ  പ്ലാൻ ഇട്ടത്. പക്ഷെ അത്ഭുതം എന്ന് പറയാലോ ഞങ്ങൾ രണ്ടുപേരും വീണ്ടും രക്ഷ പെട്ടു.



മരണ കിടക്കയിൽ അവൾ ഇച്ചായനെ കൊണ്ട് ഒരു സത്യം ഇടിപ്പിച്ചു. താൻ പോയാലും ഇനി ആ പഴയ അസുരനായി ജീവിക്കില്ല എന്ന്.


ആ ഒരു സത്യം കാരണം മാത്രമാ ഇച്ചായൻ ഇങ്ങനെ.
ഇതിൽ ഞാൻ ഇടപെട്ടാലും ഇച്ചായൻ പണ്ടത്തെ ജോൺ എബ്രഹാം ആവും എന്ന പേടിയാ ഇപ്പോഴും ഞാൻ ഒരു ചെറു വിരൽ പോലും എനക്കാത്തെ നില്കുന്നെ.


എന്റെ കണിൽ നിന്നു കണ്ണീർ വന്നു. മറ്റ് ആൾക്കാരെക്കാളും സ്വന്തബന്ധം നഷ്ട പെടുബോഴുള്ള വേദന എനിക്ക് നന്നായി അറിയാം.


ഞാൻ എന്റെ കഥ അലക്സിനോട്  പറഞ്ഞു.
എന്നെ സഹായിക്കാൻ ഇച്ചായനെ കൊണ്ടേപറ്റു. പക്ഷെ അറിയാലോ അവസ്ഥ.


ഞാൻ അലക്സിനെ നിറബന്ധിപിച്ച്
ജോണിന്റെ എടുത്തേക്ക് കൊണ്ട് പോയി.


ഞാൻ എന്റെ അവസ്ഥയും സാഹചര്യവും പറഞ്ഞുകൊടുത്തു. സഹായിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷെ എന്തെങ്കിലും ഒരു വഴി തെളിഞ്ഞാലോ എന്ന് കരുതി മാത്രം പോയതാണ്.


പക്ഷെ അത്ഭുതം എന്ന് പറയാലോ ജോൺ എബ്രഹാം എന്നെ സഹായിക്കാൻ വാക് തന്നു ഞാൻ ഉം അലക്സ്‌ ഉം ഞെട്ടി.


എന്നെ പരിശീലപ്പിച്ചു ഒരു പുതിയ ജോൺ എബ്രഹാം ആക്കി മാറ്റി തരാം പക്ഷെ അതിന് പകരം. ഷകീൽ ഇന്റെ തല എനിക്ക് വേണം.


ജോൺ : എല്ലാം ഉപേക്ഷിച്ചതാ പക്ഷെ. ഇത്ര ആയിട്ടും മനസിന്‌ ഒരു സമാധാനം ഇല്ല. അത് എന്നെയും എന്റെ വാകിനെയും തകർക്കും പിന്നെ അവനെയും അതാ നിന്നോട് ഞാൻ ചോദിക്കുന്നെ. ഷകീൽ ഇന്റെ തല എനിക്ക് ഗുരുദക്ഷിണയായി തരാൻ പറ്റുമോ .


ഞാൻ വാക് കൊടുത്തു.
പറഞ്ഞത് പോലെ തന്നെ എന്നെ ജോൺ പരിശീലിപ്പിച്ചു തുടങ്ങി.
ചെറുപ്പത്തിലേ ഇങ്ങനെ ഓക്കെ സംഭവിക്കും എന്ന് മുൻകുട്ടി അറിയാവുന്നതു കൊണ്ട്. ഞാൻ കരാട്ടെ ക്ലാസ്സിന് പോയിരുന്നു. ഇപ്പോൾ ബ്ലാക്ക് ബെൽറ്റ്‌ ആണ്.


കൂടാതെ ഉന്നം പരിശീലത്തിനായി. അർചെറിയും പഠിച്ചിരുന്നു.



അത് കൊണ്ട് തന്നെ. എന്റെ ലക്ഷയത്തിലേക്ക് ഉള്ള പകുതി വഴിയും ഞാൻ താണ്ടി കടനിരുന്നു.

തുടരും 💖

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

4.7
1007

[ മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം വായിക്കുക ]അങ്ങനെ അവർ പരിശീലനം തുടങ്ങി ജോൺ അതുലിന്റെ കഴിവിൽ ഞെട്ടിയിരുന്നു. അവന്റെ ഗൺ ഹാൻഡ്‌ലിംഗ് സ്റ്റൈൽ, ഉന്നം ഓക്കെ അവനിൽ അംബരം ഉയർത്തി.ജോൺ : ഞാൻ ഒരിക്കൽ രാവണൻ തോക്ക് പിടിക്കുന്നത് കണ്ടിണ്ട് അതെ സ്റ്റൈലിൽ.അതുൽ : ഹുംജോൺ : അവന്നെ കുറിച്ച് നീ പറയും മുന്പേഞാൻ എല്ലാം കെട്ടിട്ടുണ്ട്. ഡി ഫാമിലി യെ തീർത്ത കഥയടകം. പക്ഷെ ഞാൻ ഒരിക്കലുംഅവന്റെ അനിയൻ ജീവനോടെ ഇടെന്നു വിചാരിച്ചട്ടില്ല .വർഷങ്ങൾക്ക് മുൻപേ എല്ലാവിരും മരിച്ചെന്നാ അറിഞ്ഞത്.പല പോഴും ഞാൻ അവനെ അത്ഭുത ത്തോടെയാണ് കണ്ടിരുന്നത് . കാരണം അവന്റെ സ്വഭാവം തന്നെയാണ്.ചേരിയിലെ ജ