Love practice....♡02
Love practice....♡
Part-02
എന്ന് പറഞ്ഞു ആയിഷു റിയന്റെ കവിളിൽ നുള്ളി...
\"നീ പറ....\"
_______________________
\"ചേർക്കന് വെറും ഇരുപത്തി ഒന്ന് വയസ്സ് മാത്രമേ ഉള്ളുത്രെ....!\"
എന്ന് ആയിഷു പറഞ്ഞു നിർത്തിയതും റിയന്റെ കണ്ണുകൾ എന്തോ കേൾക്കാൻ ഒക്കാത്തത് കേട്ട പോലെ വികസിച്ചു... ഹൃദയം വല്ലാണ്ട് തുടിച്ചു...
\"നേരം ഒമ്പതര ആയാലോ... നിങ്ങൾക്ക് കിടക്കാൻ ആയിലെ.....?വാതിൽ കുറ്റി ഇട്ട് കിടക്കാൻ നോക്കുട്ടോ...\"
റൂമിലേക്ക് ചേച്ചി കയറിവന്ന് കൊണ്ട് പറഞ്ഞതും ...
\"ഓക്കേ ഡിയർ... ഗുഡ് നൈറ്റ് \"
ആയിഷയും റിയയും ഒരുപോലെ ഒരീണത്തിൽ ഇളിച്ചു കൊണ്ട് പറഞ്ഞു...
\"കൂടുന്നുണ്ട് രണ്ടിനും ഇപ്പോ... ഇങ്ങളെ രണ്ടിന്റീം വൈകിയുള്ള കിടപ്പും നീപ്പും ഞാൻ ടീച്ചറമ്മയോട് പറഞ്ഞോട്ക്ക്ണ്ട്...\"
കപട ദേഷ്യത്തിൽ ചേച്ചി പറഞ്ഞു..അത് കേട്ടതും റിയയും ആയിഷുവും തലവഴി പുതപ്പിട്ട് കണ്ണടച്ചു കിടന്നു... ഒരു ചിരിയാലെ ചേച്ചി ലൈറ്റ് ഓഫ് ചെയ്ത് വാതിൽ അടച്ചു കൊണ്ട് പോയി...ചേച്ചി പോയതും റിയ പോയി വാതിൽ കുറ്റി ഇട്ടു...റിയയുടെ മനസ് മുഴുവൻ വിവാഹലോചനയെ കുറിച് തന്നെ ആയിരുന്നു...
\'ഇരുപത്തി ഒന്ന് വയസിൽ വിവാഹിതനാവുക എന്ന് ഞാൻ ആദ്യമായി കേൾക്കുകയാണ്...പ്രായ പൂർത്തി ആകാൻ കാത്തിരുന്നത് പോലെ ഉണ്ടല്ലോ ഇപ്പൊ ഇത്...എന്താ ഇപ്പോ തന്നെ വിവാഹം കഴിക്കാൻ കാരണം...?
ഇരുപത്തി ഒന്ന് വയസിൽ ഭർത്താവായാൽ അദ്ദേഹത്തിന് പക്വത ഉണ്ടാവുമോ...?
അതെന്താ ഉണ്ടാവായി അല്ലെ..?
പതിനെട്ടു വയസിൽ പെൺകുട്ടികൾ ഭാര്യ ആവുന്നില്ലേ പത്തൊമ്പത് വയസ് ആവുമ്പോഴേക്കും അമ്മയും ആവാറുണ്ട്...!
അപ്പോ പിന്നെ കൊഴപ്പല്ല...
എന്തായാലും എന്തേലും ആവട്ടെ... എന്റെ പടച്ചോന് എന്നെ കൈവിടില്ല...\'
റിയ മനസ്സിൽ സ്വയം ഓരോന്ന് ചിന്തിച്ചു കിടന്നു...
\'ആയിഷു ഇനി വേറെ എന്തേലും കേട്ട് കാണുമോ...\'
എന്ന ചിന്ത റിയക്ക് വന്നതും അവൾ മെല്ലെ കിടന്നിടത് നിന്നും ചാടി എണീച്ചു...
\"ആയിശു...... ഡീ .....ഡീ.....ഈ കുരിപ്പ് ഉറങ്ങിയോ....\"
അവൾ അവളെ കുലുക്കി കുലുക്കി വിളിക്കാൻ തുടങ്ങി എവിടെ ആയിശുന്റെ രണ്ട് ഉറക്കം കഴിഞ്ഞ മട്ടാണ്... ഇനി വിളിച്ചിട്ട് കാര്യം ഇല്ലാന്ന് മനസിലായ റിയ കിടന്നു...വീണ്ടും മനസ്സിൽ എന്തൊക്കെയോ കടന്നു വന്നിരുന്നു എന്നാലും അവൾ ആയിഷാനെ കെട്ടിപിടിച് എപ്പോഴോ നിദ്രയിലേക്കാഴ്ന്നിറങ്ങിയിരുന്നു....
°°°°°°°°°°°
(ഇതേ സമയം മറ്റൊരിടത്...!)
\"No......!
ഇല്ല മമ്മ എനിക്കിപ്പോ വിവാഹം കഴിക്കേണ്ട... ആര് പറഞ്ഞാലും ഞാൻ ഇതിന് സമ്മതിക്കില്ല... എന്നെ ആരും നിർബന്ധിക്കണ്ട....\"
ഇബ്രാഹിം മഹലിൽ നാസിർ ഇബ്രാഹിമിന്റെ ശബ്‌ദം ഉയർന്നു കേട്ടു...അജാസ് ഇബ്രാഹീം , സൗദ അജാസ് എന്നിവരുടെ മകനാണ് നാസർ ഇബ്രാഹീം...
\"നങ്ങൾ ഇത് ഡിസൈൻ ചെയ്തു...
So this discussion ends here… \"
എന്ന് പറഞ്ഞുകൊണ്ട് അജാസ് സ്റ്റൈർ കയറി മുകളിലേക്കു പോയി...
\"ഇനി ഇതിനെ കുറിച്ചൊരു സംസാരം ഇവിടെ ഇല്ല... അത്യാവശ്യം ആയാൽ സാഹചര്യം മാറിയെന്നിരിക്കും...so accept this situation \"
അവസാന തീരുമാനം എന്നത് പോലെ ഇത്രയും പറഞ്ഞുകൊണ്ട് ഇവരുടെ വെല്ലിപ്പ മുഹമ്മദ് ഇബ്രാഹീം ആ ഹാളിൽ നിന്നും തിരിഞ്ഞ് നടന്നു...കുടുംബത്തിലെ എല്ലാ കാര്യങ്ങളുടെയും അവസാന തീരുമാനം അത് മുഹമ്മദിന്റെ വാക്കുകൾ ആയിരിക്കും... അതിനെ എതിർത്ത് ആരും ഒന്നും തീരുമാനിക്കാറില്ല...കൂടിനിന്നിരുന്നവർ എല്ലാം ആ ഹാളിൽ നിന്നും തിരിഞ്ഞ് നടന്നു... നാസിർ ദേഷ്യത്തോടെ മുഷ്ട്ടിച്ചുരുട്ടി... എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ അവനും ആ ഹാളിൽ നിന്ന് തിരിഞ്ഞ് അവന്റെ റൂമിലേക്കു പോയി..നാസറിന്റെ കൂടെ തന്നെ സുൽത്താനും പോയി...
ഇത് ഇബ്രാഹിം ഫാമിലി... ഒരു കൊട്ടാരം പോലെ തിളങ്ങി നിൽക്കുന്ന പുരയിടം... ആഡംബരം എടുത് കാട്ടി നിലനിൽക്കുന്നു... തലമുറകളായി തിരിഞ്ഞ് വരുന്ന ബിസിനസും സമ്പത്തും... മുഹമ്മദ് ഇബ്രാഹീം , കദീജ ഇബ്രാഹീം എന്നിവരും അവരുടെ മക്കളും കുടുബവുമാണ് ആ കൊട്ടാരത്തിലിപ്പോൾ ഉള്ളത്...
ആദ്യത്തെ മകൻ ഖാസിം ഇബ്രാഹിം ഭാര്യ സാബിറ ഇബ്രാഹീം ..അവർക്ക് മക്കളില്ല.. അവരുടെ മക്കൾ എന്ന് പറയുന്നത് അവരുടെ സഹോദരങ്ങളുടെ മക്കൾ തന്നെ ആണ്...കുറെ ഡോക്ടറും നേർച്ചയും ആയി കുറെ വർഷം നടന്നുവെങ്കിലും ഒരു കുഞ്ഞികാല് അവർക്കിടയിൽ കടന്ന് വന്നതല്ല..മക്കളില്ലന്ന ഒരു വിഷമവും ഉണ്ടാകാതെ നോക്കുന്നത് വീട്ടിലെ മറ്റുഅംഗങ്ങളാണ്...
രണ്ടാമത്തെ മകൻ രസാഖ് ഇബ്രാഹീം ഭാര്യ ഹസീന ഇബ്രാഹീം എന്നവരുടെ മക്കളായ ഇജാസ് ഇബ്രാഹീം (27വയസ്) ഭാര്യ ഹാജിറ ഇബ്രാഹീം ഇവര് ഗൾഫിലേ ഇവരുടെത്തന്നെ ബിസ്നെസ് നോക്കി അവിടെ സെറ്റിൽടാണ് പിന്നെ ഒരു മകൻ കൂടി ഉണ്ട് സുൽത്താൻ ഇബ്രാഹിം (20 വയസ് ) നമ്മുടെ second hero...
ഇനി ഇളയ മകൻ അജാസ് ഇബ്രാഹിം ഭാര്യ സൗദ ഇബ്രാഹീം . ഇവരുടെ മൂത്തമകനാണ് നമ്മുടെ കഥനായകനായ നാസർ ഇബ്രാഹിം (21 വയസ്) പിന്നെ ഒരു പെണ്ണ് കുട്ടിയാണ് നസ്രിയ ഇബ്രാഹിം (15 വയസ്) അവൾ +1 സ്റ്റുഡന്റ് ആണ്..
ഇതാണ് നമ്മുടെ കഥനായകനും കുടുംബവും... ഇബ്രാഹീം എന്നത് ഇവരുടെ കുടുംബ പേരും ബിസിനസ് പേരുമൊക്കെ ആണ് ഇവരുടെ തലമുറകളായി കയമാറി വന്നതാണ്...ഈ കുടുബത്തിലേക് കയറിവരുന്ന പെണ്ണുങ്ങൾക്കും ഈ ഇബ്രാഹീം എന്ന സ്ഥാനപേര് അവരുടെ പേരിന്റെ കൂടെ കൂട്ടി ചേർക്കുന്നതാണ്...
(നമ്മുക്ക് ഇനി നാസിന്റെ റൂമിൽക്ക് പോയി നോക്കാം... 👩🦯)
\"ഡാ നീ എങ്ങനെ ടെൻഷൻ ആകാതെ...?\"
സുൽത്താൻ നാസിറിനെ സമാധാനപ്പെടുത്തി കൊണ്ട് അവന്റെ തോളിൽ കൂടി കയ്യിട്ട് കൊണ്ട് പറഞ്ഞു...
\"സുൽത്താനെ നീ പോയെ... നിക്കാകെ ദേഷ്യം വര്ണ്ട്....\"
നാസിർ അമർഷത്തോടെ സുൽത്താന്റെ കയ്യ് അവന്റെ തോളിൽ നിന്നും എടുത് മാറ്റി കൊണ്ട് പറഞ്ഞു...
\"ഡാ... നീ ഇനി എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല... നീയും കേട്ടത് അല്ലെ വെല്ലിപ്പ പറഞ്ഞത്.. വെല്ലിപ്പ പറഞ്ഞതിന്റെ അപ്പുറത്തേക്ക് ഇവ്ട്ന്ന് എന്തേലും ഒരു കാര്യം ഡിസൈൻ ചെയ്തിട്ടുണ്ടോ..? ഇല്ലല്ലോ...!\"
\"എന്ന് വെച്ച് ഞാൻ ന്റെ ലൈഫിലെ എൻജോയ് മെന്റ് എല്ലാം ഇല്ലാണ്ടാക്കാണോ...?\"
നാസിർ കത്തുന്ന കണ്ണുകളോടെ സുൽത്താനോട് ചോദിച്ചു... നാസിറിന്റെ ദേഷ്യം എത്രയേറെ ആയിരിക്കുമെന്ന അളവ് അറിയാവുന്നത് കൊണ്ട് സുൽത്താൻ നിസ്സഹായതയോടെ അവനെ നോക്കി... സുൽത്താനിന് അറിയില്ലായിരുന്നു ഇരുപത്തിഒന്ന് വയസായപ്പോൾ തന്നെ ഭർത്താവാകാൻ പോകുന്നവന്റെ ഇഷ്ടക്കേടിന് എന്ത് പറഞ്ഞു ആശ്വസിപ്പിക്കുമെന്ന്...
\"അല്ലങ്കിലും ഇബ്രാഹീം മഹലിലേക് കയറിവരുന്നവർക്ക് അതിന്റേതായ സ്റ്റാറ്റസ് ഒക്കെ വേണം... ഇതൊരുമാതിരി ഉപ്പാന്റെ orphanage- ലെ തന്നെ ഒരു പെണ്ണിനെ കെട്ടി കൂടെ കൂട്ടേണ്ട എന്ത് ആവിശ്യമാണ് ഈ നാസിർ ഇബ്രാഹിമിന് ഉള്ളത് ...?\"
\"ച്ചി... നിർത്തെടാ....... 😡\"
ഇത്തിരി നേരത്തെ നിശബ്ദതെക്ക് ശേഷം നാസിർ പറഞ്ഞ കാര്യത്തിന് സുൽത്താൻ ഒരു അലറലായിട്ടാണ് മറുപടി കൊടുത്തത്... സുൽത്താന്റെ പെട്ടന്നുള്ള ഭാവ മാറ്റവും ശബ്ദത്തിന്റെ ഗാഭീര്യവും കേട്ട് നാസിർ ഒന്ന് തല ഉയർത്തി അവനെ നോക്കി... അവന്റെ ദേഷ്യമുള്ള ഭാഗഭാവം കണ്ട് നാസിറിന് എന്തോ പോലെ ആയി...
\"ഞാൻ കരുതിയത് നിനക്കിപ്പോ മേരേജിന് താല്പര്യമില്ല എന്നാണ്... ഹ്മ്മ്... നിനക്ക് ഒരു അനാഥ പെണ്ണിനെ കെട്ടി കൂടെ കൂട്ടുന്നതിന്റെ കുറച്ചിലാണല്ലേ ഡാ ചെറ്റേ...\"
സുൽത്താന്റെ സംസാരം കേട്ട് നാസിർ അവന്റെ വാക്കുകൾ ഓർത്ത് തല താഴ്ത്തി...അവന്റെ ഇരുത്തവും ഭാവവും കണ്ട് സുൽത്താൻ ദേഷ്യത്തോടെ ഇരുന്നിടത് നിന്നും എഴുന്നേച് പോകാൻ നോക്കി അപ്പോഴേക്കും നാസിർ അവന്റെ കയ്യിൽ കയറി പിടിച്ചു...
\"നീ കൂടി എന്നെ ഒറ്റക്കാകലെ ഡാ... ഈ വീട്ടിലെ ആരും എന്റെ അവസ്ഥയെ മാനിക്കുന്നില്ല അപ്പൊ ഇനി നീ കൂടി എന്നെ നോക്കണ്ടായ....\"
ദേഷ്യത്തോടെ നോക്കുന്ന സുൽത്താനെ നാസിർ എണീച്ചു നിന്ന് കെട്ടി പിടിച് തന്റെ സങ്കടം പറഞ്ഞു എന്തോ സുൽത്താന് അവന്റെ സംസാരം കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി...
\"ഒരു അനാഥ കുട്ടിയെ കെട്ടുന്ന കുറച്ചിലൊന്നും എനിക്കില്ല ഡാ...അവളെ പോലെ ഒന്നല്ല പത്തല്ലാ എത്ര കുട്ടികളെ ചിലവ് ഏറ്റെടുക്കാനും മറ്റുമുള്ള സാമ്പത്തൊക്കെ നമ്മുക്കില്ലേ but Merrage അങ്ങനെ അല്ലല്ലോ അവളെ മനസിലാക്കി കൂടെ കൂട്ടാൻ എനിക്ക് ആയില്ലങ്കിലോ..?എനിക്കിപ്പോ ഇരുപതിയൊന്ന് വയസല്ലേ ഉള്ളു നമ്മൾ ഇനി ഡിഗ്രി എടുക്കുന്നല്ലേ ഉള്ളു ഇപ്പൊ തന്നെ ഒരു Merrage എന്നൊക്കെ പറയുമ്പോ ആ ഒരു ടെൻഷൻ കൊണ്ടും ദേഷ്യം കൊണ്ടും പറഞ്ഞതാണ്...\"
നാസിർ തന്റെ മാനസികാവസ്ഥ സുൽത്താൻ പറഞ്ഞു മനസിലാക്കി...അവന്റെ പക്വതയോടെ ഉള്ള അന്റെ സംസാരവും സങ്കടവും ഒക്കെ കേട്ടപ്പോൾ നാസിറിന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു...
\"ഡാ എന്തായാലും ഈ month തന്നെ merrage ഉണ്ടാകും so നീ ഇതിന് സമ്മതിക്കെടാ... അവളും ചെറിയ കുട്ടി തന്നെ അല്ലെ പതിനെട്ടു വയസേ ഉള്ളു അവൾക്ക് പറഞ്ഞ മനസിലാകും... നീ വാ വെല്ലിപ്പ ഡിന്നർ കഴിക്കാൻ കണ്ടില്ലെങ്കിൽ ഇനി അതിനാകും അടുത്ത വഴക്....\"
സുൽത്താൻ നാസിറിനെ പറഞ്ഞു മനസിലാക്കി താഴേക്ക് കൊണ്ട് പോയി... നാസിർ ആരോടും ഒരു അടുപ്പം കാണിക്കാതെ ടേബിളിലെ നിരത്തി വെച്ച ഭക്ഷണങ്ങളിൽ നിന്ന് എന്തൊക്കെയോ കഴിച്ചെന്നു വരുത്തി പെട്ടന് എഴുനേറ്റ് റൂമിലേക്ക് പോയി അവൻ എഴുന്നേച്ച പിന്നാലെ തന്നെ സുൽത്താനും എഴുന്നേച്ചു കൈകഴുകി നാസാറിന്റെ അടുത്തേക് പോകാൻ സ്റ്റൈർ കയറാൻ പോയ സുൽത്താനെ അവരുടെ വെല്ലിപ്പ വിളിച്ചു...
\"സുലു (സുൽത്താൻ).......\"
\"മ്മ്.. എന്താ വെല്ലിപ്പ....\"
ചോദിക്കാൻ പോകുന്നത് എന്താണ് എന്ന് അറിയാമെങ്കിലും അവൻ വെല്ലിപ്പാനോട് കാര്യം തിരക്കി... നാസാറിന്റെ കാര്യം സുൽത്താനോടും സുൽത്താന്റെ കാര്യം നാസിറിനോടും ആണ് വീട്ടുകാർ അനേഷിക്കാർ ഉള്ളത്.അവർക്കിടയിലെ ബോണ്ട് അങ്ങനെ ആയിരുന്നു...
\"അവൻ എന്ത് പറഞ്ഞു....\"
\"പ്രതേകിച്ചു ഒന്നും പറഞ്ഞില്ല... അല്ലങ്കിൽ തന്നെ എന്ത് പറയാൻ നിങ്ങളൊക്കെ തീരുമാനിച്ചല്ലോ...\"
അത്രയും പറഞ്ഞു കൊണ്ട് മറുപടിക്ക് കാത്ത് നില്കാതെ അവൻ സ്റ്റൈർ കയറി നാസാറിന്റെ അടുത്തേക് പോയി..
\"അവനോട് കൂടുതലൊന്നും ടെൻഷൻ ആകേണ്ട എന്ന് പറഞ്ഞേക്...\"
ഗൗരവം വിടാതെ കടുപ്പിച്ചു വെല്ലിപ്പ അവൻ പോകുന്നതും നോക്കി പറഞ്ഞു...വെല്ലിപ്പാക്ക് തന്റെ മറുപടി തീരെ ഇഷ്ട്ടമായിട്ടില്ല എന്ന് വെല്ലിപ്പാന്റെ മറുപടിയിൽ നിന്നും സുൽത്താന് മനസിലായി... അവൻ പെട്ടന്ന് നാസാറിന്റെ അടുത്തേക് പോയി.. സുൽത്താൻ റൂമിലെത്തിയപ്പോൾ നാസിർ ലൈറ്റ് ഓഫ് ആക്കി ഇരുട്ടിൽ ഫോണിൽ തൊണ്ടുകയാണ്...അവൻ ഒന്ന് പുഞ്ചിരിരിച്ചു കൊണ്ട് ചെന്ന് റൂമിലെ ഒരു കർട്ടൻ അങ്ങോട്ട് നീക്കി ഇട്ടു...റൂമിൽ നേരിയ പ്രകാശം വന്നതും നാസിർ അവന്റെ വലത് ഭാകത്തേക് തല ചെരിച്ചു....
ആ കർട്ടന്റെ നീക്കിയാൽ ഒരു ചില്ല് ഗ്ലാസ് ആണ് അതിന്റെ അപ്പുറത് ഒരു ചെറിയ പൂൾ അവിടെ ചെറിയ രീതിയിൽ ലൈറ്റും സീറ്റിങ്ങും ഒക്കെ വെച്ച് സെറ്റ് ആക്കിയിട്ടുണ്ട് ആ പൂൾ രണ്ട് റൂം ആയിട്ട് attached ആണ് ഒരു റൂം നമ്മുടെ നാസാറിന്റെയും മറ്റേത് നമ്മുടെ സുൽത്താന്റെയും... ആ പൂളിലേക്ക് മറ്റാർക്കും പ്രവേശനമില്ല... പൂളിലേക്ക് എത്താൻ സുൽത്താനിന്റെയും നാസാറിന്റെയും റൂമിൽ നിന്നും ഓരോ വാതിലുകളുണ്ട്...ഒരു ദിവസം നാസാറിന്റെ റൂമിൽ രണ്ട് പേരും കിടന്നാൽ മറ്റേ ദിവസം സുൽത്താന്റെ റൂമിൽ രണ്ട് പേരും കിടക്കും ചെറുപ്പം തൊട്ടേ ഒരുമിച്ച് വളർന്നത് കണ്ട് ഈ ശീലം 20 വർഷമായിട്ടും അവരിൽ നിന്ന് വിട്ട് മാറിയിട്ടില്ല...
\"ഡാ.. ചെർക്കാ നമ്മുക്ക് ഒന്ന് റൈഡ് പോയാലോ...\"
സുൽത്താൻ നാസാറിന്റെ അടുത്തേക് വന്ന് ചോദിച്ചും കേട്ട പാതി കേക്കാത്ത പാതി നാസിർ സുൽത്താന്റെ കയ്യിൽ പിടിച് കട്ടിൽ നിന്നും ചാടി എഴുന്നേച്ചു.. അവർ വീട്ടുകാരുടെ കണ്ണിൽ പെടാതെ ആ കൊട്ടാര വീട്ടിൽ നിന്നും പുറത്തേക്ക് ചാടി...
വീട്ടുകാരെ പേടി കൊണ്ടല്ല ഇവര് എങ്ങനാനും ഇനി കല്യാണം പേടിച്ചിട്ട് ഒളിച്ചോടിയാലോ എന്ന് പേടിയില്ല രണ്ടിനും ഇപ്പൊ പുറത്തേക് പോകാനുള്ള പെർമിഷൻ ഇല്ല...
°°°°°°°°°°°°°°°°°°°°
\"ചേർക്കന്റെ പേര് നാസിർ ഇബ്രാഹിം എന്നാണ്... ഇബ്രാഹീം ഫാമിലി ഇല്ലേ...? ഇവിടത്തെ famous business family ആണ്... അവിടുത്തെ ഇളയ സഹോദരന്റെ മൂത്ത മകനാണ് കക്ഷി...\"
പ്രഭാത ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ആയിഷ റിയയോട് പറഞ്ഞു കൊടുക്കുകയാണ്...
\"ആണോ... ഇത്ര വലിയ ഫാമിലിയിൽ നിന്നോ....മ്മേ....
ആയിഷുമ്മാ.... ഇത് ശെരിയാവില്ലട്ടോ ....\"
ഒന്ന് കണ്ണ് തള്ളി ചുണ്ട് കോർപ്പിച്ചു കൊണ്ട് റിയ പറഞു...
\"ഒന്ന് പോയെ ഡീ പെണ്ണെ... ഇത്രകാലം ഒന്നും ഇലാത്തവരല്ലേ നമ്മളൊക്കെ എന്നിട്ട് ഇപ്പോ ഇത്രീം സുഖം കിട്ടിയപ്പോ അനക്ക് പുച്ഛം...\"
ആയിഷ ദോശ ചട്ടിണിയിൽ മുക്കി വായിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു...
\"നമ്മൾ അനാഥകളാണ് എങ്കിലും നമ്മളെ ടീച്ചറമ്മ അതിന്റെ ഒരു കുറവും നമ്മക് കാണിച്ചു തന്നിട്ടിലാലോ ഡീ... ഒകെ ക്ലിയർ ആയി തന്നെ നമ്മളെ വളർത്തീട്ട് ഇണ്ട്.. നമ്മളെ ഇട്ട് എറിഞ്ഞു പോയ നമ്മളെ മാതാ പിതാക്കളെക്കാൾ നമ്മൾ നന്നായി നോക്കിയില്ലേ...\"
റിയ പറഞ്ഞു നിർത്തി...
\"ഉം... അതൊക്കെ വിട് അനക് ബാക്കി കേൾക്കണ്ടേ.. ഇനീം ഇണ്ട്... ഞാൻ ടീച്ചറമ്മ പറഞ്ഞതൊക്കെ കെട്ട്ക്ക്ണ്...\"
ആയിഷ പറഞ്ഞതും റിയ അവളുടെ അടുത്തേക്ക് ഒന്ന് കൂടി ചേർന്ന് ഇരുന്നു...
_________________________
(തുടരും )
✒️ബിൻത്ത് _ ബഷിർസഫ്
Binth_Bashersaf
Love practice....♡03
Love practice....♡Part-03ആയിഷ പറഞ്ഞതും റിയ അവളുടെ അടുത്തേക്ക് ഒന്ന് കൂടി ചേർന്ന് ഇരുന്നു..._________________________\"പറ...\"റിയ അവളോട് ആകാംഷയോടെ ചോദിച്ചു...\"ഡീ... മിക്കവാറും ഈ മാസം കഴിയുന്നതിന്റെ ഇടയിൽ നിന്റെ കല്യാണം ഉണ്ടാവും എന്ന ടീച്ചറമ്മ ചേച്ചിയോട് പറഞ്ഞത്...\"ആയിഷ പറഞ്ഞതും റിയാന്റെ ഉള്ളിൽ ആരോ എന്തോ വന്ന് വിട്ടത് പോലെ ഒരു തരംഗം തോന്നി ആകെ ഒരു പൊള്ളി പിടച്ചിൽ...\"എന്ത്........? 😱\"റിയ ആകെ നെട്ടി കൊണ്ട് ചോദിച്ചു...\"നിന്റെ ആ കണ്ണൊന്നു ചിമ്മി തുറക്ക് അല്ലങ്കി അതിപ്പോ പുറത്ത് ചാടും... 😃\"ആയിഷ റിയാന്റെ മുഖഭാവം കണ്ടപ്പോൾ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു...\"ആയിഷു... ഒന്ന് പോയെ നീ... ഇപ്പളാ ഓളെ ഒരു ചള