Aksharathalukal

സിൽക്ക് ഹൗസ് -12

  ആസിഫ് വാതിൽ അടച്ചതും ചാരുവിന്റെ മിഴികൾ നിറഞ്ഞു... എന്തു ചെയ്യണം എന്നറിയാതെ  പൊള്ളുന്ന ചായയും അതിനേക്കാൾ പൊള്ളുന്ന മനസ്സുമായി അവൾ അപ്പോഴും അവിടെ തന്നെ നിന്നു...

   വാതിൽ അടച്ച ശേഷം...

     \"ഞാൻ ഇപ്പോൾ പുറത്ത് കണ്ടത് ചാരുവാണോ... അതോ ഇക്ക് തോന്നിയതാണോ...ഏയ്യ് ഓള് ഇപ്പോൾ ഇങ്ങോട്ട് വരാൻ സാധ്യതയില്ല... തോന്നിയത് തന്നെയാകും..ഒന്നൂടെ ഒന്ന് നോക്കിയാല്ലോ...\" ആസിഫ് മനസ്സിൽ കരുതി വീണ്ടും വാതിൽ തുറന്നു
   
    അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല... തന്റെ വീട്ടിൽ തന്റെ മുറിയുടെ മുന്നിൽ കൈയിൽ ചായയുമായി നിൽക്കുന്നത് ചാരു തന്നെ... അവൻ അവളെ നോക്കി... തല കുനിഞ്ഞു കരഞ്ഞു കൊണ്ട് നിൽപ്പാണ് അപ്പോഴും അവൾ...

   \" ഹലോ... ആ കണ്ണുനീർ ഒന്നും ചായയിൽ ആക്കല്ലെ പിന്നെ അതിൽ മധുരo കുറവും ഉപ്പ്‌ കൂടുതലുമായിരിക്കും...\"ആസിഫ് പറഞ്ഞു

   അതുകേട്ടതും ചാരു മുഖം ഉയർത്തി നോക്കി എങ്കിലും പിന്നെയും കരയാൻ തുടങ്ങി...

   \"  ഓ... പോത്ത്പോലെ വളർന്നു എന്നാലും   കുഞ്ഞുകുട്ടികളെ പോലെയാണ് കരയുന്നത്... \"

     അത് പറഞ്ഞതും ചാരു  അവളുടെ കവിളിൽ കൂടി ഒഴുകി വന്ന കണ്ണുനീർ തുടച്ചു...

     \"ദാ... \"അവൾ ചായ ഗ്ലാസ്സ് അവന്റെ മുന്നിലേക്ക്‌ നീട്ടി..

   \" അകത്തേക്ക് കൊണ്ടു വാ..\"അതും പറഞ്ഞുകൊണ്ട് ആസിഫ് അകത്തു പോയി.....ഒരു ത്രീഫോർത്ത് വെളുത്ത കൈയില്ലാത്ത ബനിയനുമാണ് അവന്റെ വേഷം..

    അവൾ പതിയെ തന്റെ കൈയിൽ ഉള്ള ചായയും പലഹാരവും കൊണ്ടു അകത്തേക്ക് കടന്നു...  അകത്തേക്ക് കടന്ന ചാരു ഞെട്ടിപ്പോയി.... വലിയ മുറിയായിരുന്നു ആസിഫിന്റെ.... ചുമരിൽ ഒത്തിരി നല്ല ചിത്രങ്ങൾ ഉണ്ടായിരുന്നു... പിന്നെയും അവൾ ചുറ്റിനും നോക്കി... ആ മുറിയിൽ  പല നിറത്തിൽ ഉള്ള പ്ലാസ്റ്റിക് പൂക്കളും ഉണ്ടായിരുന്നു..ഒരു ടീവിയും ഹോംതിയേറ്ററും രണ്ടു പേര് ഇരിക്കാൻ പറ്റും വിധത്തിൽ ഒരു സോഫയും അതിനടുത്തായി ടീപോയും ഉണ്ടായിരുന്നു....കൈയിൽ ഉണ്ടായിരുന്ന ചായ ഗ്ലാസും പലഹാരം പ്ലെയ്റ്റും അവന്റെ റൂമിലെ ടീപോയുടെ മേൽ വെയ്ക്കാൻ കുനിഞ്ഞതും

     \"അത് എനിക്ക് കുടിക്കാൻ അല്ലെ...\"ആസിഫ് സംശയത്തോടെ ചോദിച്ചു 

     \"മം..\"

     \"അപ്പോ അവിടെ വെച്ചിട്ട് എന്തു കാര്യം ഇങ്ട് താ...അകത്തുള്ള സോഫയിൽ ഇരുന്നു കൊണ്ടു ആസിഫ് ചോദിച്ചു

    ചാരു  ചായ അവനു നൽകി...ആസിഫ് അത് വാങ്ങിച്ചു കുടിച്ചു 


      \"ചായയും കൊള്ളാം കൊണ്ടുവന്ന കുട്ടിയും കൊള്ളാം... ഇഷ്ടമായി..\"



     അത് കേട്ടതും ചാരു അവനെ നോക്കി പുഞ്ചിരിച്ചു..

     \"എന്നാൽ ഞാൻ പോട്ടെ ഉമ്മ തിരക്കും..\"

  ചാരു മുറിയുടെ വാതിലിന്റെ അരികിൽ എത്തിയതും

     \"ഒന്ന് നിന്നെ...\"
  
   ചാരു അവന്റെ വിളി കേട്ടതും അവിടെ തന്നെ നിന്നു.. ആസിഫ് അവളുടെ അരികിൽ വന്നു

     \"താൻ തന്റെ കാമുകനോട് എന്തു പറഞ്ഞു..\"

    \"കാമുകനോ..\"

     \"ആ.. അന്ന് ഗോഡൗണിൽ വന്നു തന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞവൻ.. അവനു താൻ ഉത്തരം പറഞ്ഞോ..\"

    \"അത് പിന്നെ ഞാൻ..\"

     \"ഏയ്യ്.. പറയടോ... എനിക്ക് അവന്റെ പ്രപോസൽ ഇഷ്ടമായി... വെറുതെ പറയരുത് ഞാൻ സ്നേഹിക്കുന്നത് പോലെ തിരിച്ചു എന്നെയും സ്നേഹിച്ചേ പറ്റൂ എന്ന് പറഞ്ഞു വാശി പിടിച്ചു ശല്യം ചെയാതെ... വിവാഹം. കഴിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞത് എനിക്ക് പോലും ഇഷ്ടമായി...നീ എന്തു പറഞ്ഞു കേൾക്കട്ടെ.. \"

    \"ഞാൻ അവനോടു ഇഷ്ടമാണ് എന്ന് പറഞ്ഞു..\"

   \"എന്തു..\"

      \"മം... ആ...ഇക്ക പറഞ്ഞതുപോലെ അവന്റെ ആ നല്ല മനസ്സും എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ രീതിയും എനിക്കും ഇഷ്ടമായി.... അതുകൊണ്ട് ഞാൻ അവനോടു യെസ് പറഞ്ഞു...അവൻ എന്നെ അടുത്തു തന്നെ വിവാഹവും കഴിക്കും... വീട്ടിൽ വന്നു ചോദിക്കാം എന്നും പറഞ്ഞിട്ടുണ്ട്...\"

    അത് കേട്ടതും ആസിഫിന്റെ മുഖം വാടി.. അവനു ഒത്തിരി സങ്കടമായി എങ്കിലും അവൻ അത് പുറമെ കാണിക്കാതിരിക്കാൻ ശ്രെമിച്ചു... എങ്കിലും ചാരുവിന് മനസിലാക്കാൻ കഴിഞ്ഞിരുന്നു അവന്റെ മനസിലെ വേദന..

   \"എന്നാൽ ഞാൻ പൊയ്ക്കോട്ടേ...\"

     \"ഉം...\" സങ്കടത്തോടെ ആസിഫ് ഒന്ന് മൂളുക മാത്രമാണ് ചെയ്തത് 

     അവൾ കുറച്ചു ദൂരം നടന്നതും  ആസിഫിനെ തിരിഞ്ഞു നോക്കി...അവൻ വാതിൽ അടക്കുന്ന സമയം അവൾ അവന്റെ അരികിൽ ഓടി എത്തി...

    \"ഞാൻ അവനോടു ഇഷ്ടമല്ല എന്ന് പറഞ്ഞു...\"

      അത് കേട്ടതും ആസിഫിന് സന്തോഷമായി

     \"ആർക്കുവേണ്ടിയാ അങ്ങനെ പറഞ്ഞത് എനിക്ക് വേണ്ടിയാണോ...\"

     അതിനുത്തരം... പറയാതെ ചിരിച്ചുകൊണ്ട് അവൾ താഴേക്കു ഓടി... അവൾ പടികൾ ഓടി ഇറങ്ങുന്നതും സന്തോഷത്തോടെ മുകളിൽ നിന്നും നോക്കുകയാണ് ആസിഫ്

     \"ചായ കൊടുത്തോ...\" ശ്രീക്കുട്ടി ചോദിച്ചു 

     \"മം..\"

     \"എന്താ താമസിച്ചത്...\" ചാരുവിനോട് ഉമ്മ ചോദിച്ചു 

      \"അത് പിന്നെ ഉമ്മ  മുകളിൽ രണ്ടു മൂന്ന് മുറി  ഉണ്ടല്ലോ മുറി അറിയാത്തതുകൊണ്ട് എല്ലാ മുറിയും ഒന്ന് കയറി നോക്കി.... പിന്നെ കുഞ്ഞിക്ക അകത്തു ഉറങ്ങുകയായിരുന്നു അതുകൊണ്ട് ആള് കതകു തുറക്കാനും വൈകി അതാണ്‌...\" ചാരു ഒരു വിധം പറഞ്ഞു ഒപ്പിച്ചു 

      \"മം...പിന്നെ ഒരാൾ എന്നെ അടുക്കളയിൽ സഹായിക്കണം ഒരാൾ വീട് അടിച്ചുവാരി തുടക്കുന്നതും മറ്റും ചെയ്യണം...ആരാണ് എന്നെ സഹായിക്കുന്നത്...\"ഉമ്മ ചോദിച്ചു 

     \"ഞാൻ... ഞാൻ \"ചാരുവും ശ്രീക്കുട്ടിയും ഒരുമിച്ചു പറഞ്ഞു

     \"ഒരാൾ മതി രണ്ടാളും വേണ്ട... ചായ കുടിച്ചിട്ട് വാ... \"അതും പറഞ്ഞുകൊണ്ട് ഒരു ചിരി തൂകി ഉമ്മ അടുക്കളയിൽ പോയി

     \"ഞാൻ   ഉമ്മയെ   സഹായിക്കാം.. \" ചാരു പറഞ്ഞു 

      \"മം... ബെസ്റ്റ് ഈ സാധനത്തിനെ കൊണ്ടു ഞാൻ തോറ്റു... ടാ..നി ഉമ്മയുടെ കൂടെ ഉണ്ടായാൽ എങ്ങനെ ഇക്കയെ കാണും..\"

     \"ഓ... മം .. അത് ശെരിയാ...\"

      \"ബുദ്ധിയില്ലാത്ത ഒരു സാധനം... നി ആദ്യം അടിച്ചുവാരാൻ നോക്കു ഞാൻ പോകാം ഉമ്മയുടെ അടുത്തേക്ക്...\"

     ചാരു ഉടനെ തന്നെ ഉമ്മയുടെ പക്കൽ നിന്നും ഒരു ചൂലും വാങ്ങിച്ചുകൊണ്ട് താഴെ ഉള്ള മുറികൾ എല്ലാം തൂത്ത് വാരി ... പിന്നെ വളരെ സന്തോഷത്തോടെ മുകളിലേക്കു നടന്നു...ആസിഫിന്റെ മുറിയിൽ എത്തിയതും അവൾ വാതിലിൽ മുട്ടി... അന്നേരം മുറിയിൽ എക്സ്സൈസ് ചെയ്കയായിരുന്ന ആസിഫ് മുറിയുടെ വാതിൽ തുറന്നു... ആകെ വിയർത്തു കുളിച്ച രീതിയിൽ ആയിരുന്നു അവൻ അപ്പോൾ

     അന്നേരം ഒരു ത്രീഫോർത് മാത്രമായിരുന്നു വേഷം... ബനിയൻ അവൻ അഴിച്ചു വെച്ചിരുന്നു... ആകെ വിയർത്തുകുളിച്ചു കൊണ്ടാണ് ആസിഫ് വന്ന് കതകു  തുറന്നത്....ആസിഫിനെ കണ്ടതും ചാരു ഒരു നിമിഷം നോക്കി നിന്നു...

     \"ന്താടി ഉണ്ടകണ്ണി നോക്കുന്നത്.... എന്തേ..\" ആസിഫ് അവന്റെ ഒരു പുരികം പൊക്കി കാണിച്ചു കൊണ്ടു ചാരുവിനോട് ചോദിച്ചു 

      \"അല്ല എന്താ ഇങ്ങനെ...\" ചാരു ചോദിച്ചു 

     \"അതോ എക്സ്സൈസ് ചെയ്യുകയായിരുന്നു...\"

      \"മം.. ഞാൻ മുറി അടിച്ചു വാരി തുടക്കാൻ വന്നതാ..\"

     \"ആണോ...അപ്പോൾ നി എന്നെ കാണാൻ വന്നതല്ല..\"

     \"അല്ല..\"

    ഒന്നും മിണ്ടാതെ ആസിഫ് അകത്തേക്ക് നടന്നു... കട്ടിലിൽ ഉണ്ടായിരുന്ന ഒരു ടൗവൽ എടുത്തു തന്റെ ശരീരത്തിൽ ഉള്ള വിയർപ്പിൻ തുളികൾ തുടച്ചു... അപ്പോഴേക്കും ചാരു മുറി അടിച്ചുവാരാൻ തുടങ്ങിയിരുന്നു... ആസിഫ് പതിയെ അവളുടെ അരികിൽ ചെന്നു.. എന്നിട്ടു അവളുടെ അരക്കെട്ടിനു ചുറ്റി അവളെ പൊക്കിയെടുത്ത് കറക്കി...

      \"ശോ... വിട് എന്നെ വിട് എനിക്ക് പേടിയാകുന്നു...\"ചാരു ചിണുങ്ങി കൊണ്ടു പറഞ്ഞു 

      \"എന്തിനു പേടി... ഇന്ന് നിന്നെ ഞാൻ കടിച്ചു തിന്നും... എനിക്കറിയാം നി എന്നെ കാണാൻ വേണ്ടിയാണ് ഇവിടേയ്ക്ക് വന്നത് എന്ന്..\"

      \"എന്നെ താഴെ നിർത്ത് പ്ലീസ്...\"അവൾ വീണ്ടും പറഞ്ഞു 

        ആസിഫ്  പിന്നെ ഒന്നും ആലോചിക്കാതെ അവൾ പറഞ്ഞത് പോലെ ചാരുവിനെ താഴെ നിര്ത്തി...അവൾ തിരിഞ്ഞു നിന്നു... അവന്റെ ശരീരത്തിൽ ഉള്ള വിയർപ്പിന് ഗാന്ധം അവൾക്കു എന്തോ പോലെ തോന്നി.... അവന്റെ നെഞ്ചിൽ ഉള്ള കൊച്ചു മുടികളുടെ അഴകും നോക്കി അവൾ അങ്ങനെ നിന്നു... ഈ സമയം ആസിഫ് അവളെ പതിയെ കെട്ടിപുണരാൻ ശ്രെമിച്ചതും അവൾ അവന്റെ കൈതട്ടി മാറ്റി... പിന്നിലേക്ക് നടന്നു... ആസിഫ് അവളെ തന്നെ നോക്കികൊണ്ട്‌ മുന്നിലേക്കും... ചാരു പുറകിൽ ചുമരിൽ മുട്ടി അങ്ങനെ നിന്നും അപ്പോഴും കൈയിൽ അവൾ ചൂൽ മുറുകെ പിടിച്ചിരുന്നു...അവൾ ഒഴിഞ്ഞുമാറാൻ ശ്രെമിച്ച ഓരോ തവണയും ആസിഫ് അതിനെ തടഞ്ഞു..


      വേറെ വഴിയില്ലാതെ ചാരു പെട്ടു എന്ന് തോന്നിയ നിമിഷം... അവൻ അവളുടെ ചുണ്ടിൽ മുത്തം നൽക്കാൻ ശ്രെമിക്കുന്ന സമയം അവൾ കണ്ണുകൾ ഇറുക്കി അടച്ചു...ആസിഫ് അവളുടെ ഇടുപ്പിൽ അമർത്തി പിടിച്ചു... ദീർഘാമായി ശ്വാസം ഉള്ളിലേക്ക് വലിച്ചുകൊണ്ട് ചുമരിൽ ചാരി നിന്നുകൊണ്ടു ചാരു തന്റെ കാലുകൾ പൊക്കി ഒന്ന് ഉയർന്നു നിന്നു..പിന്നെ ശ്വാസം പുറത്തേക്കു പതിയെ വിടുന്നഅതിനനുസരിച്ചു അവളും പതിയെ നിലത്തു കാലുകൾ ഉറപ്പിച്ച  സമയം ആസിഫ് വീണ്ടും അവളുടെ കൈകളിൽ പതിയെ തലോടി..

     \" നീ ശെരിക്കും സുബിനോട് ഇഷ്ടം അല്ല എന്ന് പറഞ്ഞോ.. അതും എനിക്ക് വേണ്ടി... \"

      \"മം.\"

        \"എന്താ ഇത്... അവളുടെ കൈയിൽ തലോടുന്ന സമയം... ചാരുവിന്റെ കൈയിൽ ഉള്ള ചൂൽ തൊട്ടുകൊണ്ട് അവൻ ചോദിച്ചു

     \"ഞാൻ അടിച്ചു വാരാൻ വന്നതല്ലേ അതാ..\" ചാരു അലപം നാണം കലർത്തി പറഞ്ഞു 

       \"അടിച്ചുവാരിയ ശേഷം എന്റെ ബാത്ത്റൂമും ക്ലീൻ ചെയ്യണം...\"ആസിഫ് പറഞ്ഞു 

      അത് കേട്ടതും ചാരു അവളുടെ മിഴികൾ തുറന്നു...അതുവരെ  നാണത്തിൽ ഇറുക്കി അടച്ച അവളുടെ മിഴികളിൽ കണ്ണുനീർ ആയി.... അത് വരെ ഉണ്ടായ ആ സന്തോഷം അവളുടെ മുഖത്തു മാഞ്ഞു പോയി... 

       \" നീ എന്തു കരുതി ഞാൻ നിന്നെ സ്നേഹിക്കും എന്നോ... എന്റെ മുറിയിലേക്ക് വരുമ്പോൾ തന്നെ നി ഒന്നെങ്കിൽ ചായയുമായി അല്ലെങ്കിൽ ചൂലുമായി ഇതിൽ നിന്നും നിനക്ക് മനസിലായില്ലേ നിന്റെ യോഗ്യത.. എന്നെ പോലെ ഒരാൾക്ക്‌ നിയോ.. നല്ല തമാശ എന്റെ അടുത്തു നിൽക്കാൻ പോലും നിനക്ക് യോഗ്യത ഇല്ല...  ഒരു ആണ് ശരീരത്തിൽ തൊട്ടാലോ അല്ലെങ്കിൽ അവൻ ഇഷ്ടം എന്ന് പറഞ്ഞാലോ മതി... സ്വന്തം ശരീരം ഉടനെ കൊടുക്കും ഈ പെണ്ണുങ്ങൾ നീയും അതുപോലെ തന്നെ..പിന്നെ ഇതൊക്കെ എന്തിനു  എന്നാവും നിന്റെ ചോദ്യം... അതിനുത്തരവും ഞാൻ പറയാം... എന്റെ കടയിൽ എന്റെ സ്റ്റാഫുകളുടെ മുന്നിൽ വെച്ചു നീ എന്നെ തല്ലിയ അന്ന് വിചാരിച്ചതാ നിനക്കൊരു പണി തരണം എന്ന് അതുകൊണ്ടാ നിന്നെ ഞാൻ കടയിൽ നിന്നും ഇറക്കാതിരുന്നതും... അപ്പോഴേക്കും അവൻ ആ സുബിൻ നിന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോ ശെരിക്കും ഞാൻ ഞെട്ടി... അവനെ നീയും ഇഷ്ടമാണ് എന്ന് പറഞ്ഞാലോ... ശെരിക്കും അവന്റെ പ്രൊപോസൽ ഞാൻ അടക്കം ഞെട്ടി... അവന്റെ സ്നേഹം മതി നിനക്ക് ഈ ജീവിതത്തിൽ എന്തിനെയും മറികടക്കാൻ കഴിയും അത് തടയാൻ ശ്രെമിച്ചു ഞാൻ തടഞ്ഞു... \"ഒരു വിജയ ഭാവത്തോടെ ആസിഫ് പറഞ്ഞു 

        ആസിഫ് പറഞ്ഞത് കേട്ടതും ചാരുവിന് ഒന്നും പറയാൻ കഴിഞ്ഞില്ല... ആ ഒരു നിമിഷം ഭൂമി ഇരുണ്ട പോലെ തോന്നി അവൾക്കു... തന്റെ കാൽ നിലത്തു ഉറക്കുന്നില്ല താൻ താഴെ വീഴും... ശരീരത്തിലെ ഊർഗ്ഗം എല്ലാം ഇല്ലാതായപോലെ അവൾ ആകെ തകർന്നു... ശ്വാസം വിടുന്നത് പോലും അവൾക്കു അപ്പോൾ വല്യ പ്രയാസമായി തോന്നി അവൾക്കു...

      \"മം...എന്താ നിൽക്കുന്നത് പോയി  ബാത്ത്‌റൂം   ക്ലീൻ ചെയ്യടി...\"

      \"ശെരി കുഞ്ഞിക്ക...\" ചാരു ഒരുപാട് വേദനയോടെ കണ്ണീരോടെ പറഞ്ഞു 

      \"ആരുടെ കുഞ്ഞിക്ക...മുതലാളി ഇജ്ജ് അത് മറക്കണ്ട...\"

      \"മം ശെരി മുതലാളി....\"
സങ്കടം എല്ലാം ഉള്ളിൽ ഒതുക്കി കണ്ണീരോടെ അവൾ പറഞ്ഞു... അവൾ കുറച്ചു നേരം ആസിഫിനെ നോക്കി നിന്നു...ആസിഫ് അപ്പോഴേക്കും മുഖം തിരിഞ്ഞു... ദുഃഖത്തോടെ ചാരു ബാത്ത്റൂമിലേക്ക്‌ നടന്നു... അപ്പോൾ ആസിഫ് അവളുടെ കൈയിൽ പിടിച്ചു.... വളരെ സന്തോഷത്തോടെ അവൾ ആസിഫിനെ നോക്കി

        \"ബാത്ത്റൂം വളരെ ക്ലീൻ ആയിരിക്കണം..\"

     അവൾ പിന്നെയും സങ്കടത്തോടെ തലയാട്ടി... മുറിവുണ്ടായ ഭാഗത്തു വീണ്ടും കുത്തി നോവിക്കും പോലെ തോന്നി ചാരുവിന്... എങ്കിലും അവൾ കണ്ണീരോടെ വാതിൽ തുറക്കാൻ ശ്രെമിച്ചതും ആസിഫ് അവളെ പുറകിൽ നിന്നും കെട്ടിപ്പുണർന്നു

     \"എന്നെ... വിട്... എനിക്ക്.. എനിക്ക് പേടിയാ നിങ്ങളെ...ദുഷ്ടനാ നിങ്ങൾ ദുഷ്ടൻ... നിങ്ങൾ എന്നെ ചതിക്കുകയായിരുന്നു... ഞാൻ... ഞാൻ വിഡ്ഢിയാ... വിഡ്ഢി...\" അവൾ കരഞ്ഞുകൊണ്ട് അലറി 

     \"ടി ഞാൻ വെറുതെ പറഞ്ഞതാ..\" ആസിഫ് ചിരിച്ചുകൊണ്ട് പറഞ്ഞു 

     \"വേണ്ട എനിക്ക് ഒന്നും കേൾക്കണ്ടാ.. ഞാൻ പോവാ.. നിങ്ങൾ പറഞ്ഞത് ശെരിയാ എനിക്ക് ഒരു യോഗ്യതയും ഇല്ല.. ശെരിയാ ഒരു ആൺ തൊട്ടപ്പോഴേക്കും ഇഷ്ടമാ എന്ന് പറയുമ്പോഴേക്കും സ്നേഹം തോന്നുമോ... ഇല്ല ഞാൻ മണ്ടിയാ...\" ചാരു വേദനയോടെ പറഞ്ഞു 

       \" ശോ...സത്യം വെറുതെ പറഞ്ഞതാ..  നീ സുബിനോട് ഇഷ്ടമാണ് എന്നുപറഞ്ഞു എന്നെ വേദനിച്ചതുപോലെ സത്യം.. വിശ്വസിക്കൂ... \"

     \"ഇല്ല ഞാൻ വിശ്വസിക്കുകയില്ല.. നിങ്ങൾ ചതിയാനാ പണക്കാരന്റെ ബുദ്ധി കാണിച്ചു വേണ്ടായിരുന്നു എന്നോട് ഇത്... \"
അതും പറഞ്ഞുകൊണ്ട് ചാരു സങ്കടത്തോടെ മുറിയിൽ നിന്നും പുറത്തേക്കു പോകാൻ ശ്രെമിച്ചതും നിറ മിഴിയോടെ ആസിഫ് അവന്റെ സോഫയിൽ ഇരുന്നു... ഇരു കൈകൾ കൊണ്ടു മുഖം പൊതി പിടിച്ചുകൊണ്ടു അങ്ങനെ ഇരുന്നു.. ചാരു മുറിയുടെ വാതിൽ തുറക്കാൻ നോക്കിയപോൾ  പിന്നെയും ആസിഫിനെ ഒന്ന് നോക്കി.. അന്നേരം സോഫയിൽ മുഖം പൊതി ഇരിക്കുന്ന അവനെ കണ്ടതും അവൾക്കു സങ്കടം തോന്നി... അവൾ ഉടനെ അവന്റെ അരികിൽ വന്ന് നിന്നു പുറത്തേക്കു പോകാതെ...

     \"കുഞ്ഞിക്ക..\"ചാരു സങ്കടത്തോടെ വിളിച്ചു 

    ആ വിളി കേട്ടതും തന്റെ മുന്നിൽ  നിൽക്കുന്ന ചാരുവിന്റെ അരക്കെട്ടിൽ ചുറ്റി കൊണ്ടു മുഖം അവളുടെ വയറിൽ അമർത്തി  അവൻ പറഞ്ഞു...

        \"നീയാണ് എന്റെ ലോകം  നീ ഇല്ലാതെ ഞാൻ ജീവിക്കില്ല...സത്യം എന്നെ വിശ്വാസിക്ക്... ഞാൻ തമാശ പറഞ്ഞതാ... എനിക്ക് വേണം നിന്റെ സ്നേഹം... ഞാൻ ചെറുപ്പം മുതൽ വീട്ടിൽ നിൽക്കാതെ ഹോസ്റ്റൽ നിന്നായിരുന്നു പഠനം.. പിന്നെ അമേരിക്കയിൽ പോയി..ആരുടെയും സ്നേഹം ഞാൻ അറിഞ്ഞിട്ടില്ല... ഇതുവരെ മോഹിച്ചതെല്ലാം ഞാൻ നേടി... പക്ഷെ സ്നേഹം അത് മാത്രം ലഭിച്ചില്ല... എന്നെ വിട്ടു പോകല്ലെ ചാരു..\" ആസിഫ് വേദനയോടെ പറഞ്ഞു 

    അത് കേട്ടതും ചാരുവിനും സങ്കടമായി അവൾ അവന്റെ മുടിയിൽ പതിയെ തലോടി... അപ്പോഴേക്കും അവനും എഴുന്നേറ്റു അവളുടെ കവിളിൽ ഒരുപാട് മുത്തം നൽകി

I Love U ചാരു 
I Love U ആസിഫ്ക്ക 

ഇരുവരും പരസ്പരം  മുഖത്തോട് മുഖം നോക്കി പറഞ്ഞു..

      \"നമ്മുടെ പ്രണയം അത് ഇനി ഈ ലോകത്തു ആരും തടയില്ല...\" ആസിഫ് പറഞ്ഞു 

      ഈ സമയം ഉമ്മറിന്റെ കൂടെ വീട്ടിലേക്കു വരുകയായിരുന്നു ഉമ്മറിന്റെ ഉറ്റ ചങ്ങാതിയുടെ മകൾ സുഹൈറ...


   തുടരും 



സിൽക്ക് ഹൗസ് -13

സിൽക്ക് ഹൗസ് -13

5
1093

      ഉമ്മർ  വീടിന്റെ പുറത്ത് തന്റെ കാർ നിർത്തിയ ശേഷം...    \" മോള് വാ... \"കാറിൽ ഇരുന്ന സുഹൈറയോട് പറഞ്ഞു...      അവളും ചെറിയ പേടിയോടെ വണ്ടിയിൽ നിന്നും അവളുടെ ബാഗും കൈയിൽ എടുത്തു ഇറങ്ങി...ഇരുവരും ഒരുമിച്ചു വീടിന്റെ ഉമ്മറത്തേക്ക് നടന്നു.. ഉമ്മർ വാതിൽ തുറന്നു..അന്നേരം അടുക്കളയിൽ ആയിരുന്നു ആയിഷയും ശ്രീക്കുട്ടിയും..    \"ആയിഷാ... ഇജ്ജ് എവിടെ... ഇങ്ട് വാ... അനക്ക് ഞമ്മള് ഒരാളെ പരിചയപെടുത്താം...\"      ഉമ്മറിന്റെ വിളി കേട്ടതും  ചീനച്ചട്ടിയിൽ തക്കാളി വഴറ്റുകയായിരുന്ന ആയിഷ ഗ്യാസ് സിമിൽ വെച്ച ശേഷം ഹാളിലേക്ക് നടന്നു.. അപ്പോഴേക്കും ഉമ്മർ ഹാളിലെ ഫാൻ സ്വിച്ച് ഓൺ ചെയ