Aksharathalukal

ദേവയാമി💕 part 15

ഭാഗം 15

എന്നത്തേയും പോലെ രാവിലെ തന്നെ എഴുന്നേറ്റു കുളി ഒക്കെ കഴിഞ്ഞു...
അടുക്കളയിലേക്ക് ചെന്നു അവിടെ അമ്മയും ജാനിയമ്മയും

 (അടുക്കളയിൽ സഹായത്തിനു നിൽക്കുന്ന സ്ത്രീ )
പണിയിൽ ആയിരുന്നു...

അവളെ കണ്ടതും അമ്മ അവൾ ക്ക് നേരെ ചായ കപ്പുകൾ കൊടുത്തു അവൾ അതും കൊണ്ട് ഉമ്മറത്തേക്കു പോയി..

അവിടെ അച്ഛനും വല്യേട്ടനും ഇരിപ്പുണ്ടയിരുന്നു...

 അവൾ അവർക്ക് ഉള്ള ചായ കൊട്ത്ത് തിരിച്ചു അടുക്കളയിൽ  വന്നു അവൾക്കു ഉള്ള ചായ യും കൊണ്ട്
അടുക്കള ഭാഗത്ത് ഉള്ള സ്റ്റെപ് ഇൽ ഇരുന്നു..

രാവിലത്തെ പ്രാതൽ കഴിഞ്ഞു ആരെയോ കാതെന്നപ്പോൽ അവൾ ഇടക്ക് ഇടക്ക് ഉമ്മറ പടിയിലേക്ക് എത്തി നോക്കി...

യാമി..... എന്നുള്ള നീട്ടി വിളിക്കേട്ടതും അവൾ ഒരു പുഞ്ചിരി യോടെ മുറ്റത്തേക്കു ഇറങ്ങി

വേണി.... അവൾ വേണിയുടെ അടുത്തേക് ഓടി.....

യാമിയുടെ ഉറ്റമിത്രം ആയിരുന്നു വേണി....

"നേരം വൈകി പെണ്ണെ വേഗം വാ.." (വേണി )

"ഒറ്റ മിനിന്റ് പോന്ന... അമ്മയോട് പറഞ്ഞു ഇപ്പൊ വര " (യാമി )

അതും പറഞ്ഞു അവൾ അഗത്തേക്ക് ഓടി... അടുക്കളയിൽ ചെന്ന് അമ്മയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി ഏട്ടത്തിയോ ടും ഏട്ടൻ മാരോടും യാത്ര പറഞ്ഞു ക്ഷേത്രത്തിന്റെ അടുത്തുള്ള കലാ ക്ഷേത്രത്തിലേക്ക് അവർ യാത്ര യായി...

                          🦋🦋🦋🦋

"യാമിയെ...."

"പറ വേണി കുട്ടി..."

"ഒന്ന് അങ്ങോട്ട് നോക്കിയേ..."

വേണി പറഞ്ഞ അങ്ങോട്ട് നോക്കിയ യാമി യുടെ ഉള്ളിൽ വെള്ളിടി വെട്ടി

"ദേവിയെ.....  നീ വേഗം വന്നേ..."

അവൾ വേണിയെയും കൂട്ടി വേഗത്തിൽ നടന്നു...

"നീ ഒന്ന് പതുക്കെ നടക്കു ന്റെ യാമി.. അവൻ ഇന്നും പറയില്ല നീ കണ്ടോ 🤭" (വേണി

"ദേ വേണി കളിക്കല്ലേ... ഏട്ടൻ മാർ അറിഞ്ഞ തീർന്നു..."

"ഓ പിന്നേ.... നിന്റെ ഏട്ടന്റെ കൂട്ടുകാരൻ അല്ലെ ഭദ്രൻ പിന്നേ ന്താ എത്ര പെൺ പിള്ളേര് ആണ് അങ്ങേരെ നോക്കി നടക്കണേ..." (വേണി )

"ഇത്രക് ആണേൽ നിനക്കു കെട്ടിക്കൂടെ അങ്ങേരെ...."(യാമി )

"ഞാൻ റെഡി ആണ് പറഞ്ഞിട്ട് ന്താ അങ്ങേര് നിന്റെ പിറകെൽ അല്ലെ... എന്നാൽ ഇഷ്ട്ടം തുറന്നു പറയാ അതും ഇല്ല...." (വേണി )

"നീ ഇവിടെ ഭദ്ര പുരാണോം പറഞ്ഞു നിന്നോ... ഞാൻ പോണു" (യാമി )

"പോവല്ലേ യാമി ഞാനും...." (വേണി )

അത് പറഞ്ഞു അവളുടെ ഒപ്പം നടന്നതും 
പുറകിൽ നിന്നും വിളി വന്നു...

"ദേവി...." (ഭദ്രൻ )


(ആരാണെന്നു അല്ലെ 😌 ഞാൻ പറഞ്ഞു തരാ)

അതാണ് നമ്മുടെ ഭദ്രൻ... പുത്തൻ പുരക്കൽ സേതുമാധവന്റെ ഇളയ പുത്രൻ...ആൾക്ക് നമ്മുടെ യാമിനിയെ ഇഷ്ട്ടം ആണ്... പോരാത്തതിന് നമ്മുടെ യാമിനിയുടെ ഏട്ടൻ കണാരന്റെ സുഹൃത്തും... അപ്പോൾ തന്നെ മനസിലാവും.. നമ്മുടെ കണാരനെ പോലെ കുറുക്കന്റെ ബുദ്ധി യാണ് ന്തൊകെ പറഞ്ഞാലും ആളൊരു ലുക്കൻ ആണ് 😌

നാട്ടിലെ പിടക്കോഴികളുടെ സ്വപ്ന പുരുഷൻ ആയ ഭദ്രൻ മുട്ട് മടക്കിയതി...
നാട്ടിലെ പൂവൻ കോഴികളുടെ സ്വപ്ന സുന്ദരിയായ യാമിനിയിൽ ആണ് 😌

പക്ഷെ നമ്മൾടെ യാമിക് ഇഷ്ടല്ലാട്ടോ
യാമിക്ക് പണ്ട് മുതലേ ഭദ്രനെ ഇഷ്ട്ടം അല്ല പൊതുവെ ശാന്ത സ്വാഭാവകാരിയായ യാമി നീരസം പുറത്ത് കാണിക്കാറും ഇല്ല...

ഭദ്രൻ ന്റെ വിളി കേട്ട് യാമി നടപ്പ് നിർത്തി 🤭

"യാമിനി ദേവി എന്ന നിന്നെ യാമി എന്ന് ആണ് എല്ലാരും വിളിക്കാ എന്നാൽ ഭദ്രേട്ടൻ മാത്രം നിന്നെ ദേവി എന്നും 🤭
നിന്റെ അച്ഛൻ പോലും നിന്നെ യാമി എന്നാലേ വിളിക്കാ.." (വേണി )

വേണി അവൾക്കു കേൾക്കാൻ പാകത്തിന് അവളുടെ അടുത്ത നിന്നു പറഞ്ഞു യാമി അവളെ കൂർപ്പിച്ചു നോക്കി ഭദ്രന് നേരെ തീരിഞ്ഞു 

"എന്തെ ഭദ്രട്ടാ.. "

അവൾ ഉള്ളിലെ അനിഷ്ട്ടം മറച്ചു വെച്ച് ചെറു പുഞ്ചിരി യോടെ ചോദിച്ചു

"അത്.... ഞാൻ... എനിക്ക്.." (ഭദ്രൻ )

"ഇത് വല്ലതും നടക്കോ "

യാമിക്ക് മാത്രം കേൾക്കാൻ പാകത്തിന് വേണി ചോദിച്ചു... യാമി അവളെ കുറപ്പിച്ചു നോക്കി
വേണി അവളെ നോക്കി വെളുക്കനെ ചിരിച്ചു 😁

"ഭദ്രേട്ടാ......"

"ഇതിന്റേം കൂടെ ഒരു കുറവ് ഉണ്ടായൊള്ളു... 
കളം തികഞ്ഞു..."
വേണി യാമിയെ കളി ആക്കി

"ഇവളെ ന്തിന് ആണ് ആവോ ഇപ്പോൾ ഇങ്ങോട്ട് കെട്ടി എടുത്തതു ഇന്നെങ്കിലും പറയണം എന്നാണ് കരുതിയത്.. നാശം"

ഭദ്രൻ ഉയർന്നു വന്ന ദേഷ്യം ഉള്ളിൽ ഒതുക്കി കൊണ്ട് പിറുപിറുത്തു എന്നിട്ടു ഗൗരവത്തോടെ

"എന്താ അശ്വതി..."

എന്ന് ചോദിച്ചു... അശ്വതി ഭർദ്രന്റെ മുറപ്പെണ്ണ് ആണ്

"ഞാൻ എവിടെയൊക്കെ തിരക്കി ഏട്ടൻ ഇതു എവിടെ ആയിരുന്നു....ദാ... പ്രസാദം"

യാമിക്ക് അശ്വതി വന്നത് ഒരു ആശ്വാസം ആയിര്നു അവൾ ആഹ് തക്കം നോക്കി ഭദ്രനോട് യാത്ര പറഞ്ഞു വേഗത്തിൽ നീങ്ങി...

"പിന്നെ... അവൾ ഓടി കിതച്ചു വന്നത് ഈ പ്രസാദം കൊടുക്കാൻ ആണ് പോലും.. അല്ലാതെ നീയും ഭദ്രേട്ടനും മിണ്ടുന്നതു കണ്ടിട്ട് അല്ല..." (വേണി )

"പാവം അശ്വതി... അവളുടെ മുറച്ചെറുക്കൻ അല്ലെ... എങ്ങനെ ആദി ഇല്ലാതെ ഇരിക്കും"

ഓരോന്നു പറഞ്ഞു അവർ മുന്നോട്ട് നടന്നു.... എന്നാൽ കത്തുന്ന കണ്ണുകളോടെ അശ്വതി അവളെ നോക്കി നിൽപ്പ് ഉണ്ടായിരുന്നു...


എന്നാൽ തന്റെ പദ്ധതികൾ നടക്കാതെ പോയ സങ്കടത്തിലും അതിലുപരി ആശ്വാതീയോടുള്ള ദേഷ്യത്തിൽ ഭദ്രൻ നിന്നു....



തുടരും....


തുമ്പി 🦋





ദേവയാമി💕 part 16

ദേവയാമി💕 part 16

3.8
12496

ഭാഗം 16ഉത്സവത്തിന്റെ ഓരോ കാര്യങ്ങൾ പറഞ്ഞു പറഞ്ഞു അവർ കലാക്ഷേത്രത്തിൽ എത്തി...അതിന്റെ അടുത്തുതന്നെ പൂത്തു നിൽക്കുന്ന ചെമ്പക മരത്തിൽ നിന്നു ചെമ്പക്കത്തിന്റെ ഗന്ധം അവിടം ആകെ പരതി..."എന്റെ ചെമ്പകമേ  ഓരോ ദിവസം കൂടും  തോറും നിന്റെ ഭംഗി കൂടുവാണല്ലോ..."യാമിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പൂവാണ് ചെമ്പകം... ക്ഷേത്രത്തിൽ വരുമ്പോഴൊക്കെ അതിനോട് കുശലൻവേശണം നടത്തുകയും പൂക്കൾ പറിക്കുകെയും അതിന്റെ ഗന്ധം ആവുവോളം ആസ്വദിക്കുകയും ഒക്കെ ചെയ്യും"ഓഹ്... നിനക്ക് ഈ വട്ടിനു ഒരു കുറവ് ഇല്ലേ പെണ്ണെ.." (വേണി )"പോടീ... ന്ത്‌ രസാനോ..." (യാമി )"നിന്നോട് പറയാൻ ഞാൻ ഇല്ലാ എന്നെ വിട്ടേക്... പൂവിനോടും ച