Aksharathalukal

ഗൗരി

\"അമ്മയ്ക്ക് പ്രണയം ഉണ്ടായിരുന്നോ? \"
\" എന്താ ആമി അങ്ങനൊരു ചോദ്യം? \"
\"പറ \"
\" നിന്റെ അച്ഛൻ \"
\"നിങ്ങൾ ലവ് മാര്യേജ് ആണോ അപ്പൊ!!!\"
\"അല്ല \"
\"അമ്മെക്ക് പണ്ട് ആരോടേലും ഇഷ്ടമുണ്ടായിരുന്നൊന്ന്?\"
\"എന്താ കാര്യം നിനക്ക് പ്രേമിക്കാൻ ആ!!!!\"
\" അല്ല ഒരു സിനിമ കണ്ടു ഞാൻ ഇന്ന്... അതിലെ അമ്മയ്ക്ക് പഴയ പ്രണയം ഉണ്ട്... അത്കൊണ്ട്.... അമ്മയ്ക്ക് ഉണ്ടോ?\"
\" പ്രണയിക്കാത്തവര് ചുരുക്കമേയുണ്ടാവു... എനിക്കും ഉണ്ടായിരുന്നു \"
\"കഥ പറ \"
\"കഥയൊന്നുമില്ല... നീ പോയെ.... പ്രണയം ഉണ്ടായി.. നടന്നില്ല... പിരിഞ്ഞു... നിന്റെ അച്ഛനെ കല്യാണം കഴിച്ചു അത്രേ തന്നെ.....\"
\" വലിയ കഥയൊന്നും അല്ല.. നോർമൽ... ഞാൻ പോട്ടെ \"
\" ആ എനിക്ക് പ്രേമം ഉണ്ടാരുന്നെന്ന് വെച്ച് നീ പ്രേമിക്കാൻ നിക്കേണ്ട ആമി \"
\" ഓ ശരി \"
ഇങ്ങനെ അയാളെ ഓർത്തിട്ട് വർഷങ്ങളായി... ഓർക്കാനുള്ള ഒരു അവസരവും ഗൗരിക്ക്, അരുൺ നൽകിയിരുന്നില്ല... ഗൗരിയുടെ കാര്യങ്ങൾ ഒന്നും അരുണിന് അറിയില്ല, എന്നാൽ കൂടിയും അവളെ അവൻ നന്നായി നോക്കുന്നുണ്ട്
 ഒരു നിമിഷം ഗൗരി തന്റെ പ്രണയകഥയിലേക്ക് നടന്നു നീങ്ങി.....

\" അതെ ഇനി അധികം നാളെ എനിക്ക് ഇതുപോലെ കാത്തിരിക്കാൻ പറ്റിയെന്നു വരില്ല.... നിങ്ങൾ എന്താ നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്താത്തത്..... എത്ര കാലം എന്ന് വെച്ച ഞാൻ ഇതുപോലെ പിടിച്ചു നിൽക്കുന്നത്.... ഇനിയങ്ങോട്ട് ചിലപ്പോൾ എന്നെക്കൊണ്ട് പറ്റാതെ വരും.... ഞാൻ പോയി കഴിഞ്ഞ് പിന്നെ പശ്ചാത്തപിച്ചിട്ടു കാര്യമില്ല.... \"
\" നിനക്കറിയുന്നതല്ലേ ഗൗരി... ഞാൻ വരും... എപ്പോ എന്നൊന്നും എനിക്കറിയില്ല  \"
\" വരും വരും എന്ന് നിങ്ങൾ ഒരുപാട് വർഷമായി പറയുന്നു... നമ്മൾ എങ്ങനെ സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ.... ഇതിപ്പോ രണ്ടര വർഷമായി.... ഇനിയും നിങ്ങൾക്ക് ഒരു പ്രശ്നവും പരിഹരിക്കാൻ ആയിട്ടില്ല..... \"
\" ഞാൻ വരും ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല.... \"
\" എപ്പോ എന്നതിന് ഒരിക്കലും നിങ്ങൾക്കു മറുപടി ഇല്ലല്ലോ...... എനിക്കും പ്രായമായി വരുന്നു... ഒരു മാസം കൂടെ ഞാൻ നിങ്ങൾക്ക് സമയം തരാം... പെട്ടെന്ന് പരിഹാരം കണ്ടെത്താൻ.... അതില്ലെങ്കിൽ ഞാനെന്റെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കും.... കാത്തിരിപ്പിന് ഒരു പരിധിയുണ്ട്.... ജീവിതകാലം മുഴുവൻ കാത്തിരുന്നാൽ ഞാൻ കാത്തിരിക്കുകയേള്ളൂ..... നിങ്ങൾക്ക് ഇപ്പോൾ ഒരു ജീവിതം ഉണ്ട് അതിൽ നിന്ന് ഇറങ്ങിയവനാൻ നിങ്ങൾക്ക് നല്ല മടിയുണ്ട് എന്ന് എനിക്കറിയാം \"
\"അങ്ങനെയൊന്നുമില്ല ഗൗരി ഞാൻ വരും...  പക്ഷേ സമയമെടുക്കും\"
\" സമയം അത് തന്നെയാണ് എനിക്ക് അറിയേണ്ടത് എത്ര സമയം... എത്രകാലമായി ഞാൻ ഈ കാത്തിരിക്കുന്നു.. എന്റെ കാത്തിരിപ്പിന് ഒരു അർത്ഥവും ഇല്ലാതെയാവും ഒരു മാസം അതിനുള്ളിൽ നിങ്ങൾ നിങ്ങളുടെ തീരുമാനം എടുത്തില്ലെങ്കിൽ ഞാൻ എന്റെ ജീവിതത്തിൽ എന്റെ തീരുമാനം എടുക്കും... കാത്തിരുന്ന് കാത്തിരുന്ന് വയസ്സാവുന്നതുവരെ ഇങ്ങനെ ഇരിക്കാൻ എന്നെക്കൊണ്ട് വയ്യ... നിങ്ങൾ അവിടെ നല്ലൊരു കുടുംബജീവിതം ജീവിച്ചു തീർക്കുമ്പോൾ ഞാൻ ഇവിടെ... ചിലപ്പോൾ ഒരു നേരം സംസാരിക്കാൻ പോലും ഒരാളില്ലാതെ അത്രയും തനിയെ..... മടുത്തു എനിക്ക്..... ഒരുമാസം അതിൽ കൂടുതൽ ഇനിയില്ല... \"
\"ഗൗരി......\"
 ആ വിളിക്ക് ചെവി കൊടുക്കാതെ ഗൗരി നടന്നോ നീങ്ങി. 
 ഗൗരി പ്രദീപിനെ പരിചയപ്പെട്ട സമയം വൈകിപ്പോയി എന്ന് അവർ രണ്ടുപേരും എപ്പോഴും പറയുമായിരുന്നു. അവർ പരസ്പരം അത്രയേറെ മനസ്സിലാക്കിയിരുന്നെങ്കിലും... പ്രദീപ്ഈ സമയത്തിനകം കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞുണ്ടായിരുന്നു. ഗൗരി പ്രദീപിന് ഇതൊരു കുറവായി കണ്ടിരുന്നില്ല. പ്രദീപിന് ഗൗരിയെ കല്യാണം കഴിക്കണം എന്നുണ്ടായിരുന്നു അത്രയേറെ അവർ പ്രണയിച്ചിരുന്നു....
 തുടരും

ഗൗരി

ഗൗരി

0
1252

പ്രദീപിനെ ഗൗരി പരിചയപ്പെടുന്നത് ഡേറ്റിംഗ് വഴിയാണ്. അപ്പോൾ പ്രദീപ് വിവാഹിതനായിരുന്നു എന്ന് ഗൗരിക്ക് അറിയില്ലായിരുന്നു. പ്രദീപും ഗൗരിയും പരസ്പരം പരിചയപ്പെട്ടു. പിന്നീട് വല്ലപ്പോഴും സംസാരിക്കുമായിരുന്നു. പ്രദീപിന്റെ മനസ്സിൽ ഗൗരിയുടെ അക്കൗണ്ട് ഒരു ഫേക്ക് ആയിരുന്നു. അവൻ ഫേക്ക് അക്കൗണ്ട് ആണെന്ന് കരുതി തന്നെയാണ് ഗൗരിയോട് ചാറ്റ് ചെയ്തു തുടങ്ങിയത്. വെറുതെ ഒരു നേരം പോക്ക് എന്നതിലപ്പുറം ആ അക്കൗണ്ടിനോട് അവനു ഒന്നും ഉണ്ടായിരുന്നില്ല... അവർ പരസ്പരംദ്യമായി കണ്ടുമുട്ടുന്നതുവരെ.." ഹായ് പ്രദീപ്... പ്രദീപ് തന്നെയല്ലേ!!"" എസ് എസ്.... ഗൗരി.....!""അതെ.... ഞാൻ കുറച്ച് ലേറ്റായി..."