കാശിഭദ്ര 9
*🖤കാശിഭദ്ര🖤*
🖋️jifni
part 9
---------------------------
\"അപ്പോ താൻ എന്നെ ശല്യം ചെയ്യുന്നതൊക്കെ എന്റെ ചേച്ചിക്ക് അറിയോ..\"
തന്റെ ചേച്ചിയോ.. അതിപ്പോ എന്റെ കൂടി ചേച്ചിയാ...
\"അയ്യടാ... ഇപ്പോ കിട്ടി തനിക്ക് എന്റെ ചേച്ചിയെ...\"
\"നീ ഒന്ന് പോടീ... ചേച്ചി എനിക്ക് നിന്നോടുള്ള പ്രണയം കണ്ട് പിടിച്ചത് ഞാൻ ഫുൾ ടൈം നിന്റെ റൂമിലെ ഫോട്ടോസിൽ നോക്കി ഇരിക്കുന്നത് കണ്ടിട്ടാ. ആദ്യൊക്കെ ചേച്ചി എന്നോട് വേണ്ട.. നീ ഒരു ഭദ്രകാളിയാണ്, സ്നേഹിച്ചിട്ട് കാര്യല്ല്യ നീ എന്നെ തിരിച്ചു സ്നേഹിക്കില്ലാന്നൊക്കെ പറഞ്ഞു പിന്തിരിക്കാൻ നോക്കി. പക്ഷെ എന്ത് തന്നെ പറഞ്ഞാലും ഞാൻ ഇനി പിന്നോട്ട് ഇല്ലാന്ന് മനസിലായതും ചേച്ചിയും എനിക്ക് കട്ട support ആയി.നിന്നെ കുറിച്ച് ഓരോ ദിവസവും പുതിയ പുതിയ അറിവുകൾ സമ്മാനിച്ചു. പിന്നെ നീ വന്ന അന്ന് മുതൽ എനിക്ക് എല്ലാം സഹായവും ചെയ്ത് തരുന്നേ ചേച്ചിയാണ്. നിന്റെ ഫോണിൽ എന്റെ നമ്പർ save ആക്കിയതും നിന്റെ ഫോണിൽ നിന്ന് തസ്നിയുടെ നമ്പർ എടുത്ത് തന്നതും ഒക്കെ.... ഇനി എന്റെ കുട്ടിക്ക് എന്തെങ്കിലും അറിയണോ...\"
അവൻ കളിയാക്കി കൊണ്ട് ചോദിച്ചു.
\"എനിക്ക് ഇനി ഒന്നും അറിയണ്ട.. പിന്നെ മോന്റെ ഉള്ളിലെ ഈ പൂതി എട്ടായി മടക്കി എടുത്ത് വെച്ചേക്ക്. ഞാൻ തന്നെ പ്രേമിക്കാൻ ഒന്നും പോണില്ല. തന്നെ പോലെ ഒരു കോന്തനെ ഒന്നും ഞാൻ പ്രണയിക്കില്ല.\"
എന്ന് പറഞ്ഞോണ്ട് അവൾ പുഴകരയിൽ നിന്ന് എണീറ്റ് വണ്ടിയുടെ അടുത്തേക്ക് നടന്നു.
\"ഏയ് ഭദ്രാ....\" അവൻ ബാക്കിൽ നിന്ന് വിളിച്ചതും അവൾ തിരിഞ്ഞു നോക്കി.
*\"I love you.... ഭദ്രാ..... കാശിഭദ്ര.... \"*
അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.
\"ഒന്ന് പോടാ....\" എന്നും പറഞ്ഞു ഒരു ലോഡ് പുച്ഛം വാരി വിതറി അവൾ വണ്ടിയിൽ കയറിയിരുന്നു.
\"പോടാ എന്ന് വിളിച്ച നാവ് കൊണ്ട് എട്ടാന്ന് ഞാൻ വിളിപ്പിച്ചോളാം കിലുക്കാംപെട്ടിയെ...\"
മീശപിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു അവനും വണ്ടിയിൽ വന്നു കയറി.
\"അല്ല.. ഇനി എങ്ങോട്ടാ.. \"
\"മര്യാദക്ക് എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കി തന്നോ.\" അവന് നേരെ ആ കുഞ്ഞി കണ്ണുകൾ ഉരുട്ടികൊണ്ടവൾ പറഞ്ഞു.
\"ഇന്നും നാളെയും നീ അവിടെ വെറുതെ നിൽക്കേണ്ടേ..\"
\"താൻ ഉണ്ടാക്കി വെച്ച കുലുമാൽ തന്നെ അല്ലെ അത്.\"
\"ന്നാ വാ ഞാൻ വീട്ടിൽ തന്നെ തിരിച്ചാക്കി തരാം. മറ്റന്നാൾ രാവിലെ പോര എന്നിട്ട്.\"
\"ഏയ് അതൊന്നും വേണ്ട. ഞാൻ ഹോസ്റ്റലിൽ പോകാണ്. രണ്ട് ദിവസം അല്ലെ പഠിക്കാൻ ഇഷ്ട്ടം പോലെ ഉണ്ട്.\"
\"എന്നാ അങ്ങനെ ആവട്ടെ...\"
എന്ന് പറഞ്ഞോണ്ട് വണ്ടി അവളുടെ ഹോസ്റ്റൽ ലക്ഷ്യം വെച്ച് നീങ്ങി. യാത്രയിലുട നീളം മൗനം തളം കെട്ടി.
\"എന്താടു താൻ ഒന്നും മിണ്ടാത്തെ.\"
പുറത്തെ കാഴ്ചകളിൽ കണ്ണുംപാഴ്ച്ചിരിക്കുന്ന ഭദ്രയെ തോണ്ടി കൊണ്ട് കാശി ചോദിച്ചു.
\"ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട്.\"
\"ഇങ്ങനെ അല്ലല്ലോ ഞാൻ പറഞ്ഞു കേട്ട ഭദ്ര. ഭയങ്കര വായാടി ആണല്ലോ.\"
അവൻ ചിരിച്ചു കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ ചൊലുത്തി കൊണ്ട് പറഞ്ഞു.
\"എന്റെ പ്രിയപെട്ടവരോട് സംസാരിക്കുന്ന പോലെ ഞാൻ കണ്ടോരോടൊക്കെ ഒന്നും സംസാരിക്കാറില്ല.\"
അവൾ ഒരു തമാശക്ക് പറഞ്ഞതാണെങ്കിലും അവളുടെ വാക്കുകൾ അവന് നന്നായി മനസ്സിൽ തട്ടി.
\"അത് ശരിയാ.. തനിക്ക് ഞാൻ ആരുമല്ലല്ലോ.. എനിക്ക് മാത്രമല്ലേ താൻ എന്റെ എല്ലാമാണെന്ന് തോന്നിയത്..\" മനസ്സിൽ നിറഞ്ഞ സങ്കടം മുഖത്ത് കാണിക്കാതെ അവൻ പറഞ്ഞു.
അതിന് മറുപടിയായി ഒന്നും അവളുടെ അടുത്തില്ലായിരുന്നു. കുറേ ദൂരം പിന്നെയും സഞ്ചരിച്ചു.
\"തനിക്ക് ഇനി ഹോസ്റ്റലിൽ നിന്ന് ഇന്ന് ഭക്ഷണം കിട്ടില്ലല്ലോ എന്തെങ്കിലും കഴിക്കാം.\"
അവളുടെ മുഖത്ത് നോക്കാതെ അവൻ പറഞ്ഞു. കാരണം നേരത്തെ അവൾ പറഞ്ഞ വാക്കുകൾ ഇപ്പോഴും ഒരു കൊള്ളിയാൽ പോലെ അവന്റെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നു.
മ്മ്....
അതിന് അവളുടെ സമ്മദം കിട്ടിയ ഉടനെ ഒരു കടയുടെ മുന്നിൽ വണ്ടി നിർത്തി. അവൻ വണ്ടിയിൽ നിന്നിറങ്ങി അവളോടും കൂടെ വരാൻ പറഞ്ഞു.
\"എന്താ മാഷേ ഒരു മൂകത മുഖത്ത്.\" അവന്റെ ഒപ്പം നടന്നു കൊണ്ട് അവൾ ചോദിച്ചു.
\"ഏയ് ഒന്നും ഇല്ല.\"
\"അങ്ങനെ അല്ലല്ലോ.. രാവിലെ തൊട്ട് ഈ നേരം വരെ ഞാൻ കൂടെ ഇല്ലായിരുന്നോ. മൂന്ന് നാല് മണിക്കൂർ ആയി കൂടെ കൂടിയിട്ട്. പെട്ടന്ന് മുഖം മാറിയാൽ മനസ്സിലാക്കാനുള്ള ബുദ്ധി ഒക്കെ എനിക്കും ഉണ്ട്.\"
\"ആണോ.... ഒരാളുടെ മുഖത്തെ മാറ്റാനുള്ള കഴിവും നിനക്കും നിന്റെ നാവിനും നല്ലോണം ഉണ്ടല്ലോ...\"
ഉള്ളം വല്ലാതെ സങ്കടം നിറഞ്ഞപ്പോൾ അവന്റെ വാക്കുകൾക്ക് കട്ടികൂടി.
\"ഇയാളിതെന്തക്കെ പറയുന്നേ...\"
അവൾ നേരത്തെ പറഞ്ഞതൊക്കെ അവൾ മറന്നിരുന്നു. അത് അവനെ ഇത്രക്ക് ഫീൽ ചെയ്യിപ്പിക്കുമെന്ന് അവൾ ഓർത്തെ പോലുമില്ല.
\"ഏയ് ഒന്നുല്യാ... വന്ന് ഭക്ഷണം കഴിക്കാൻ നോക്ക്.\"
മ്മ്...
\"ജാഡ ആണെങ്കിൽ പറയേണ്ട...\" അവൾ മനസ്സിൽ അവനെ കൊഞ്ഞനം കുത്തി.
രണ്ടാളും കൂടി ഹോട്ടലിൽ നിന്ന് നല്ല നാടൻ ചോറും സാമ്പാറും സദ്യയും കഴിച്ചു. വീണ്ടും യാത്ര തുടർന്ന്.
യാത്രയിൽ ഉടനീളം മൗനം തളം കെട്ടി. മൗനം എന്നത് ഭദ്രക്ക് വലിയ ഇഷ്ട്ടം ഇല്ലാത്തതും അനുഭവിക്കാൻ അറിയാത്തത് കൊണ്ടും അവൾ ഉറക്കത്തിലേക് വീണിരുന്നു.മനപ്പൂർവ്വം അവനുമായി സംസാരിക്കാതെ ഇരിക്കായിരുന്നു അവൾ.
ഉറക്കുന്ന അവളെ കാണെ അവന്റെ ഉള്ളിലെ പ്രണയം തുളുമ്പാൻ തുടങ്ങി.
പതിയെ അവന്റെ കൈകൾ അവളുടെ മുഖത്തേക്ക് വലിഞ്ഞു. കണ്ണിനോട് ചേർന്ന് കിടക്കുന്ന അവളുടെ മുടി ഇഴകളെ അവൻ ഒന്ന് കയറ്റിവെച്ച് കൊടുത്ത് അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർത്തി. അവന്റെ ആദ്യ സ്നേഹ സമ്മാനം ഒരു വിറയലോടെ അവൻ അവളുടെ നെറ്റിയിൽ നൽകി. ഒന്നും അറിയാതെ ഒരു കുഞ്ഞിനെ പോലെ അവൾ മുഖം ചെരിച്ചു കൊണ്ട് ഒന്നൂടെ ഉയർന്നുപൊങ്ങി ഉറക്കത്തിൽ.
അവൾ അനങ്ങിയതും അവൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കൊടുത്തു.
\'സോറി പെണ്ണെ... നിന്റെ സമ്മദമില്ലാതെ... ഞാൻ ചെയ്തത് തെറ്റാണ് പക്ഷെ നിന്നെ കണ്ടപ്പോൾ ഞാൻ പോലും അറിയാതെ നിന്നിലേക്ക് അടുത്ത് പോകാണ്. Sorry. \" അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് അവൻ മനസ്സിൽ പറഞ്ഞു.
\"എന്ത് പാവ കിടക്കുന്നെ കാണാൻ. നീ എങ്ങനെയിങ്കിലും ഇതറിഞ്ഞാൽ എന്റെ ശവം എടുക്കുമെന്ന് എനിക്കറിയാം അതോണ്ട് ഈ സ്നേഹസമ്മാനം മോള് അറിയേണ്ടാട്ടോ..\"
അവളെ നോക്കി അങ്ങനെ.....അങ്ങനെ ഒത്തിരി സംസാരിച്ചു. അവളുടെ ഹോസ്റ്റൽ എത്തുവോളം ഇത്രേയും കാലം അവളോട് പറയാൻ വിചാരിച്ചതെല്ലാം അവൻ പറഞ്ഞു. പക്ഷെ അവൾ ഒന്നും കേട്ടില്ലെന്ന് മാത്രം. നല്ല ഉറക്കത്തിലായിരുന്നു. അപ്പോഴും അവന്റെ ഉള്ളിൽ അവൾ ആദ്യം പറഞ്ഞ ആ വാക്കുകൾ താൻ അവൾക്ക് പ്രിയപ്പെട്ട ഒന്നുമല്ല എന്നത് ഒരു നോവായി തന്നെ അവിശേഷിച്ചു.
ഹോസ്റ്റലിൽ എത്തിയതും അവൻ അവളെ തട്ടി വിളിച്ചു.
\"ഹലോ ഹോസ്റ്റൽ എത്തി ഇറങ്ങുന്നില്ലേ.\"
\"ആ... ഞാൻ നന്നായി ഉറങ്ങിയല്ലേ.. തനിക്ക് എന്നെ വിളിച്ചൂടായിരുന്നോ..\"
\"നന്നായിട്ട് ഉറങ്ങുന്നവരെ എന്തിന് ഞാൻ ഉണർത്തുന്നെ എന്ന് കരുതി.\"
\"അല്ല തന്റെ മൂകത ഇപ്പോഴും മാറിയില്ലേ..\" അവന്റെ സംസാരം വലിയ ഉഷാറില്ലാത്ത പോലെ തോന്നിയതും അവൾ ചോദിച്ചു. ചോദിക്കുന്നതിനു ഒപ്പം ഡോർ തുറന്ന് ഇറങ്ങുകയും ചെയ്തിരുന്നു.
\"ഏയ് എനിക്ക് കുഴപ്പം ഒന്നുമില്ല.\"
മ്മ്... എന്നാ മാഷേ ഞാൻ പോകട്ടെ...
മ്മ്....
അതിന് അവൻ ഒന്ന് തലയാട്ടി. ഇനി കുറച്ചു നാൾ അവളെ കാണില്ലാ എന്ന സങ്കടവും അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു.അവന്റെ ആ മാറ്റം അവൾക്ക് നന്നായി ഫീൽ ചെയ്തിരുന്നു. പക്ഷെ അവൾ കാരണമാണെന്ന് തിരിച്ചറിയാൻ അവളുടെ കളങ്കമില്ലാത്ത മനസ്സിന് കഴിഞ്ഞില്ല.
അവൾ ഇറങ്ങി മുന്നോട്ട് നടന്നതും അവൻ വണ്ടി തിരിച്ചെടുത്ത്.
\"ഏയ് മാഷേ...\"
പോയ അവൾ അവന്റെ അടുത്തേക്ക് തന്നെ ഓടി വന്നു.
\"എന്തേ.....\"
\"താങ്ക്സ്....\"
\"ഇപ്പോ എന്തിനാ ഒരു thanx.\"
\"താൻ എന്റെ കുടുംബത്തിന് കാവൽ ഇരിക്കുന്നത് കൊണ്ട് \"
അതിനവൻ ഒന്ന് പുച്ഛം നിറഞ്ഞ ചിരി മറുപടിയായി നൽകി.
\"അതിന് താൻ thanx പറയേണ്ട ആവിശ്യം ഇല്ല. പിന്നെ ഞാൻ തന്നോട് ഒന്നും പറഞ്ഞതായി അവർ അറിയേണ്ട. പിന്നെ എനിക്കിപ്പോ ഇല്ലാത്ത എന്റെ ഫാമിലിയെ കുറിച്ചും..പിന്നെ ആ thanx നീ തന്നെ വെച്ചോ.ഇപ്പോ അത് എന്റെ കൂടെ ഫാമിലി ആണ്, താൻ എന്റേതും.\"
\"നടക്കാത്ത ഓരോന്ന് സ്വപ്നം കണ്ടിരുന്നോ... പിന്നെ ആ അഭിയേട്ടൻ ഇനിയും വരും.ദേഷ്യവും പകയും മരണം വരെ കൊണ്ട് നടക്കുന്നവനാ അവൻ.\"
ആദ്യം കളിയാക്കിയും പിന്നെ ഒരു പേടിയോടെയും ഭദ്ര പറഞ്ഞു.
\"അതോർത്ത് താൻ പേടിക്കേണ്ട. അവൻ ഇനി ഒരു മൂന്നാല് മാസം കഴിയാതെ വീട്ടിലെ കട്ടിലിൽ നിന്ന് എണീക്കുക പോലും ഇല്ല. അതോണ്ട് ന്റ ഭദ്രകൊച്ച് ഒന്നും ഓർക്കാതെ നല്ല മിടുക്കിയായി പഠിച്ചാൽ മതി.\"
\"അതെന്താ ഇയാൾ അങ്ങനെ പറഞ്ഞെ..\"
\"എന്റെ പെണ്ണിന്റെ കയ്യിൽ കേറി പിടിച്ചവനെ ഞാൻ വെറുതെ വിടുമെന്ന് തനിക്ക് തോന്നുന്നുണ്ടോ... ഇനി സംസാരിച്ചേ മതി. ന്റ കുട്ടി പോയി പഠിച്ചോ..\"
എന്ന് പറഞ്ഞോണ്ട് അവൾ തിരിച്ചെന്തെങ്കിലും പറയുന്ന മുമ്പ് തന്നെ വണ്ടി എടുത്ത് പോയി...
\"അതിനർത്ഥം അഭിയേട്ടനെ ഇയാള് എന്തോ ചെയ്തിട്ടുണ്ട് എന്നല്ലേ.., എന്താകും എന്നാലും \"
എന്നിങ്ങനെ മനസ്സിൽ കരുതി അവൾ റൂം ലക്ഷ്യം വെച്ച് നടന്നു.നടക്കുന്ന ഇടക്കാണ് അവളുടെ ഫോൺ റിങ് ചെയ്തത്. അവൾ ഫോൺ കയ്യിലെടുത്ത്.
\'അമ്മു...\'
എന്ന് save ചെയ്ത നമ്പർ കണ്ടതും call അറ്റന്റ് ചെയ്ത് അവൾ ചെവിയോട് ചേർത്ത് വെച്ച്.
\"ഹലോ.. \"
\"ഏടി നീ അറിഞ്ഞോ...\"
വിശേഷം ഒന്നും ചോദിക്കാതെ അമ്മു ആദ്യം ചോദിച്ചത് അതാണ്.
\"എന്ത് അറിഞ്ഞോന്ന്...\"
\"ആ അഭിഷേകിനെ ആരോ ഇന്നലെ രാത്രി ഇരിട്ടടി അടിച്ചു. കയ്യും കാലുമൊക്കെ അടിച്ചു ഒടിച്ചിട്ടുണ്ട്. ഹോസ്പിറ്റലിലാ എത്രെയോ ഓപറേഷൻ ഒക്കെ വേണ്ടി വന്നെന്ന് കേട്ടു.\"
അമ്മു ഫോണിലൂടെ പറയുന്നത് കേട്ടതും ഭദ്രയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.അത് കാശിയാണെന്ന് മനസിലായത് കൊണ്ട്.
പക്ഷെ അവളൊന്നും അറിയാത്ത പോലെ അമ്മുവിനോട് തുടർന്ന് സംസാരിച്ചു. ഫോൺ കട്ടാക്കിയ ശേഷം റൂമിലേക്ക് പോയി. വെക്കേഷൻ ആയത് കൊണ്ട് ഹോസ്റ്റലിൽ കുട്ടികൾ കുറവായിരുന്നു എന്നാലും ഒരു പത്ത് പതിനഞ്ചു കുട്ടികൾ ഒക്കെ ഉണ്ട്. നാട്ടിൽ പോകാത്തവരും പോയി വന്നവരും ഒക്കെയായിട്ട്. അവൾ ഹോസ്റ്റൽ മേറ്ററുടെ ന്റെ കയ്യിൽ നിന്ന് റൂമിന്റെ കീ വാങ്ങി റൂമിൽ കയറി. ബാഗ് കട്ടിലിൽ വെച്ച് കുളിച്ച് ഫ്രഷായി വന്ന ശേഷം വെറുതെ കട്ടിലിൽ കിടന്നു. ആ കിടത്തത്തിൽ അവളുടെ മനസ്സ് മുഴുവൻ കാശിയായിരുന്നു. അവന്റെ സംസാരവും പ്രവർത്തികളും ഓരോന്നായി അവൾ ഓർത്തെടുക്കാൻ തുടങ്ങി.അവന്റെ ഓരോ വാക്കുകളും ആത്മാർത്തമാണെന്ന് അവൾക്ക് ഉറപ്പായിരുന്നു.
\'വേണ്ട ഭദ്ര... ഒരു പ്രേമം വിവാഹ ജീവിതം ഒന്നും നിനക്ക് വേണ്ട..\'
അവൾ അവളോട് തന്നെ മനസ്സിൽ പറഞ്ഞു.
എന്റെ ചേച്ചി എത്ര വലിയ സന്തോഷവതിയായിരുന്നു. ചിരിച്ചും കളിച്ചും എന്നെ പോലെ തന്നെ. ഒരു വിവാഹജീവിതം അവളിൽ മാറ്റിയ മാറ്റങ്ങൾ എന്തൊക്കെ. എല്ലാർക്കും ആ വിധി വരില്ല. അളിയന്റെ മരണമാണ് ചേച്ചിയെ തളർത്തിയത്. പക്ഷെ ഇനി ആർക്കും ആ വിധി വരില്ലാന്ന് ഉറപ്പൊന്നും ഇല്ലല്ലോ... അവൾ ഇനി ഒരു വിവാഹം വേണ്ടാന്നുള്ള തീരുമാനത്തിൽ നിന്ന് മാറുന്നില്ല. അതിനാൽ ഈ ഭദ്രക്കും വിവാഹജീവിതം എന്ന ഒന്നില്ല. ഒത്തിരി സ്വപ്‌നങ്ങൾ നെയ്തുകൂട്ടുന്നവളാണ് ഞാൻ. സ്വപ്നങ്ങളിൽ പറന്നുയരാൻ ഞാൻ ഒറ്റക്ക് മതി.കൂടെ ഒരാളുണ്ടായാൽ എന്റെ സ്വപ്‌നങ്ങൾ പാതിയായി പോകും. ഒരാളെ കൂടി പരിഗണിച്ചുള്ള ഒരു ജീവിതം അതൊന്നും ഈ ഭദ്രക്ക് വേണ്ട...
ആ കട്ടിലിൽ മലർന്നു കിടന്ന് കൊണ്ട് കറങ്ങുന്ന ഫാനും നോക്കി അവൾ ഓരോന്ന് മനസ്സിൽ ഓർത്തെടുത്ത്.
________
മറുഭാഗത്ത് ഭദ്രയെ ഹോസ്റ്റലിൽ ഇറക്കി കാശി നേരെ പോകുന്നത് അവന്റെ നാട്ടിലേക്കാണ് കുട്ടനാട്.
എവിടെ നോക്കിയാലും കായൽ നിറഞ്ഞു നിൽക്കുന്ന പ്രദേശം. എട്ട് വർഷങ്ങൾക്ക് ശേഷം അവൻ ജനിച്ചു വളർന്ന നാട്ടിലേക്ക്.
കോഴിക്കോട് നിന്ന് കാർ കുട്ടനാട്ടിലേക്ക് തിരിക്കുമ്പോൾ മനസ്സ് മുഴുവൻ അവന്റെ കൂടെപ്പിറപ്പുകൾ മാത്രമായിരുന്നു. അച്ഛനെയോ അമ്മയെയോ കാണാൻ ആഗ്രഹമുണ്ടെങ്കിലും അവരോടൊപ്പം ജീവിക്കണമെന്ന് അവന് തോന്നിയതേ ഇല്ല.
\'കുടുംബ സ്നേഹം എന്നത് ഭദ്രയുടെ വീട്ടിലെ പോലെയാകണം. എന്ത് നല്ല ഫാമിലി. അച്ഛനും അമ്മയും എന്ത് ചേർച്ചയാ എന്ത് സ്നേഹമാ. ആ സ്നേഹം അത് പോലെ പകർന്ന് നൽകുന്ന മക്കളും.\' ഓർത്തപ്പോൾ ഒരു നിമിഷം അവന്റെ കണ്ണുകൾ നിറഞ്ഞു പോയി. സ്വന്തം വീട്ടിൽ 18 വർഷം ജീവിച്ചിട്ടും കിട്ടാത്ത സ്നേഹം കുറഞ്ഞ മാസങ്ങൾ കൊണ്ട് ഭദ്രയുടെ വീട്ടിൽ നിന്ന് ലഭിച്ചതോർത്ത് അവന് അവനോട് തന്നെ ഒരു തരം വെറുപ്പ് തോന്നി അവന്റെ കുടുംബത്തിൽ ജനിച്ചതിന്. ഇപ്പോഴത്തെ ഈ യാത്ര മറഞ്ഞു നിന്ന് കൂടെപ്പിറപ്പുകളെ ഒന്ന് കാണണം.അവർ എത്രത്തോളം വളർന്നെന്ന് ഒന്നറിയണം.
\'ന്റ ഭദ്രയുടെ പ്രായമാകും കീർത്തികക്ക് \' അവൻ മനസ്സിലോർത്ത്.
\'അവളെ പോലെ സുന്ദരിയാകോ..., ആയിരിക്കും എന്റെ എല്ലേ പെങ്ങൾ.\'
ആ യാത്രയിൽ മുഴുവൻ കാണാൻ പോകുന്ന കൂടെപ്പിറപ്പുകളെ കുറിച്ചായിരുന്നു ചിന്ത.
യാത്ര തുടർന്ന്.....
തുടരും ❤🩹....
പ്രതീക്ഷിച്ച ലെങ്ത്തിൽ എത്തിയില്ല സോറിട്ടാ... ന്നാലും അത്യാവശ്യം und🚶🏻♀️🚶🏻♀️അപ്പൊ കമന്റ് അനുസരിച് nxt പാർട്ടുമായി ഞാൻ പാക്കലാം....
പിന്നെ just ഒരു അഭിപ്രായം ചോദിക്കട്ടെ... Stry ഇജ്ജിരി വലുതാക്കി കുറേ പാർട്ടുകൾ എഴുതണോ. അതോ short ആകണോ...? Pleas reply
തുടങ്ങിയ അന്ന് രണ്ട് പാർട്ടിൽ തീർക്കാൻ കരുതിയെ ആയിരുന്നു. നിങ്ങളുടെ ഇഷ്ട്ടം കൊണ്ട് ഇത്രേയും ആയെ.
കാശിഭദ്ര 10
*🖤കാശിഭദ്ര🖤*🖋️jifnipart 10---------------------------ആ യാത്രയിൽ മുഴുവൻ കാണാൻ പോകുന്ന കൂടെപ്പിറപ്പുകളെ കുറിച്ചായിരുന്നു ചിന്ത.യാത്ര തുടർന്ന്.....___________________________________*(ഇത്രേയും കഥ ആ ജിഫ്‌നി പറഞ്ഞില്ലേ ഇനി എന്റെ കഥ നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം. അവളെ നമുക്ക് നൈസായിട്ട് അങ്ങട്ട് തട്ടാം, ഇടക്ക് അവളുടെ ആവിശ്യം വന്നാൽ വിളിക്കാം ല്ലേ..(ലെ കാശിനാഥ് & ശ്രീ ഭദ്ര)**കാശിനാഥ്*പഴയ ഒരു ഓർമ വെച്ചും ആരോടൊക്കെ വഴി ചോദിച്ചും ഞാൻ എന്റെ വീടിന്റെ അടുത്തെത്തി. കുറച്ചു അകലെയായി വണ്ടി പാർക്ക് ചെയ്ത്. വണ്ടിയിൽ നിന്ന് ഒരു മാസ്കെടുത്ത് അണിഞ്ഞു.എന്നെ ഇപ്പോ കണ്ടാൽ ആർക്കും മനസിലാകില്ലാന്ന് ഉറപ്പാണ്. നീളവും തടിയും എല