Aksharathalukal

അവകാശി 2

രചന : BIBIL T THOMAS


ആ പോന്നോമനക്ക് ഞാൻ സ്റ്റെഫി എന്ന് പേരിട്ടു... അവിടെയും സാഹചര്യങ്ങൾ വില്ലനായി.... നീ ഒരു പാപത്തിന്റെ ഫലമായി അറിയപ്പെടരുത് എന്ന് അമ്മക്ക് നിർബന്ധം ആയിരുന്നു.... ആ വാശിക്ക് മുമ്പിൽ ഞാൻ തോറ്റുപോയി.... നിന്നെ സുരക്ഷിതമായി സംരക്ഷിക്കാൻ ഞാൻ അമലയെ ഏല്പിച്ചു.... അന്ന് മുതൽ ഈ നിമിഷം വരെ ഞാൻ നിന്നെ സംരക്ഷിച്ചു..... പലതവണ ഇത് പറയാൻ തുടങ്ങിയപ്പോളും നിന്റെ അമ്മ എന്നെ തടഞ്ഞു..... അവർക്ക് നിന്റെ മുമ്പിൽ വരാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു....\'
അയാൾ പറഞ്ഞ് തീർന്നപ്പോൾ അവൾ ഒന്നും മിണ്ടാനാകാതെ നിശ്ചലമായി നിന്നു.....

\"എന്റെ അമ്മയെ എനിക്ക് ഒന്ന് കാണാൻ പറ്റുവോ.... \"  നിറക്കണ്ണുകളോടെ അയാളെ നോക്കി അവൾ ദയനീയമായി ചോദിച്ചു.....

\"മോളെ അത്.....,,,, \" കുറച്ചു നിമിഷം അയാൾ ഒന്നും മിണ്ടാതെ നിന്നു....

അതിന് ശേഷം അവളെയും കുട്ടി അയാൾ പുറപ്പെട്ടു....
           ************************
തീവണ്ടിയുടെ നീട്ടിയുള്ള ചൂളം വിളി കേട്ടപ്പോളാണ് സ്റ്റെഫി ഓർമയിൽ നിന്ന് ഉണർന്നത്...... ആലുവ എത്താറായിരിക്കുന്നു.... നന്നായി മയങ്ങി പോയി... ഫോൺ എടുത്ത് നോക്കിയപ്പോൾ അമലാമ 2 തവണ വിളിച്ചിട്ടുണ്ട് 
.... സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അമലാമ അവിടെ കാത്ത് നിൽകുന്നുണ്ടായിരുന്നു....

\" മോളെ.... \" അവർ വേഗം അവളെ ചേർത്ത് നിർത്തി ചെയ്യു....
സ്റ്റേഫിയുമായി അമല അവിടെ പാർക്ക്‌ ചെയ്ത കാറിനടുത്തേക്ക് നീങ്ങിയപ്പോൾ അവൾ സംശയത്തോടെ അവരെ നോക്കി.....

\" ഈ വണ്ടി ആരുടേയ അമലാമേ...... \"

\"അതൊക്കെ പറയാം..... മോൾ വാ....\" അത്രയും പറഞ്ഞ് അവർ വണ്ടിയിൽ കയറി...
തന്നെ കണ്ടിട്ടും എന്നത്തേയും പോലെ ഉള്ള സന്തോഷം അമലക്ക് ഇല്ല എന്നത് സ്റ്റെഫി ശ്രദ്ധിച്ചിരുന്നു..... വണ്ടിയിൽ ഇരിക്കുമ്പോളും അവളുടെ മനസ് വല്ലാതെ ആസ്വസ്ഥം ആയിരുന്നു...... ഒടുവിൽ അൽപ നേരത്തെ യാത്രക്ക് ഒടുവിൽ അവർ എത്തിചേർന്നത് നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയിൽ ആയിരുന്നു.....

\"എന്താ അമ്മേ ഇവടെ.....\"

\" പറയാം... നീ വാ... \" അമലക്ക് പുറകിലായി നടക്കുമ്പോൾ സ്റ്റേഫിയുടെ മനസ്സിൽ ഒരായിരം സംശയങ്ങൾ വന്നുകൂടി..... അമല നേരെ പോയത് അവിടുത്തെ ICU ലേക്ക് ആണ്... ICU ന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ കണ്ട കാഴ്ച അവൾക്ക് വിശ്വസിക്കാൻ സഹിക്കുന്നത് ആയിരുന്നില്ല..... 
 2 വർഷങ്ങൾക്ക് മുമ്പ് തനിക്ക് എല്ലാ സന്തോഷവും തന്ന.... താൻ അനാഥ അല്ല എന്ന് അറിയിച്ച...  ആ വലിയ മനുഷ്യൻ...... അവിടെ യന്ത്രങ്ങളുടെ നടുവിൽ മരണം കാത്ത് കിടക്കുന്നു.....
\"കഴിഞ്ഞ ദിവസം രാത്രി പെട്ടന്ന് കുഴഞ്ഞു വീണതാ.....\"
അമല പറഞ്ഞതും അവൾക്ക് തന്റെ കാലുകൾ കുഴയുന്ന പോലെ തോന്നി.... അവൾ വേഗം അയാളുടെ അടുത്തേക്ക് നീങ്ങി...... അവൾ ആ കൈകളിൽ സ്പർശിച്ചപ്പോൾ കാത്തിരുന്ന ആരുടെയോ സാമിഭ്യം അറിഞ്ഞപോലെ ആ മനുഷ്യൻ തന്റെ കണ്ണുകൾ തുറന്നു...... വേദനക്ക് ഇടയിലും തന്നെ നോക്കി ചിരിക്കുന്ന ആ മനുഷ്യന്റെ അടുക്കൽ അവൾ ഇരുന്നു....
എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അവൾക്ക് അറിയില്ല..... അയാൾ അമലയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവർ സ്റ്റെഫിയെ ഒരു ഫയൽ ഏല്പിച്ചു.....
\"ഇത്.... \".

\" ഇത്ര നാളത്തെ ജീവിതം കൊണ്ട് ഞാൻ ഉണ്ടാക്കി എടുത്ത എന്റെ കുറച്ച് സ്വത്ത്‌.... ഇനി നീയാണ് മോളെ ഇതിന്റെ അവകാശി.... ഇനി നിനക്ക് ഒരു സമ്മാനം കൂടെ ഉണ്ട്.... അത് പറഞ്ഞപ്പോൾ അകത്തേക്ക് കയറി വന്ന ആളേ കണ്ട് സ്റ്റെഫി എഴുന്നേറ്റു.... അത് അവളുടെ ട്രെയിനിങ് അക്കാദമി ചീഫ് ആയിരുന്നു.... ഒരുപാട് പേരുടെ മാതൃകയായ... ഇന്ത്യയിലെ തന്നെ മികച്ച IAS ഉദ്യോഗസ്ഥരിൽ ഒരാൾ.... തന്റെ റോൾ മോഡൽ.... ജെസ്സിക്ക IAS..
തന്റെ കരങ്ങളിൽ ചേർത്ത പിടിച്ചു അയാൾ അവരെ നോക്കി.....

\" 21 വർഷം മുമ്പ് എന്നെ ഏല്പിച്ച നിധി.... ഞാൻ ഇന്ന് തിരിച്ചു തരുന്നു...... \" അയാൾ പറഞ്ഞത് കേട്ട് ഒന്നും മനസിലാകാതെ നിന്ന സ്റ്റെഫിയെ നോക്കി അയാൾ പറഞ്ഞു.....

\" ഇതാണ് മോളെ നീ ഇത്രയും വർഷങ്ങൾ അന്വേഷിച്ചു നടന്ന ആൾ.... നിന്റെ അമ്മ.... \"

നിറക്കണ്ണുകളോടെ അവൾ ജെസ്സികയെ നോക്കിയപ്പോൾ അവർ അവളെ ചേർത്ത് പിടിച്ചു.... ഒരമ്മയുടെ വാത്സല്യത്തോടെ......

കഴിഞ്ഞ 21 വർഷമായി താൻ കാണാൻ കാത്തിരുന്ന ഏറ്റവും മനോഹരമായ കാഴ്ച കണ്ട്.. ഇനി ചെയ്ത് തീർക്കാൻ ഒന്നും ബാക്കിയില്ല എന്നുള്ള സംതൃപ്തിയോടെ അന്ന് ആ ഉച്ച നേരത്ത് അവരെ സാക്ഷിയാക്കി ആയിരങ്ങളുടെ സൂര്യൻ അസ്തമിച്ചു..... ഒരുപാട് മനുഷ്യ മനസുകളെ തകർത്തുകൊണ്ട്.....
അവർ ICU ൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ എല്ലാവരും സ്റ്റെഫിയെ പ്രതീക്ഷയോടെ നോക്കി...ആ സങ്കടത്തിന് ഇടയിലും....... അല്പസമയത്തിന് ശേഷം ICU ന്റെ വാതിൽ തുറന്ന് വെള്ള പുത്തപിച്ച് ആ ശരീരം പുറത്തേക്ക് കൊണ്ടുവന്നു..... അവിടെ മുതൽ ഉള്ള എല്ലാ കാര്യങ്ങൾക്കും അവൾ ഒപ്പം നിന്നു.... ഒരു മകൾ ആയി തന്നെ.... തന്റെ ദൈവത്തിന്റെ അവസാന നിമിഷങ്ങളിൽ......
അവൾ പ്രതീക്ഷിച്ചതിലും വലിയ കാര്യങ്ങൾ ആണ് പിന്നീട് നടന്നത്.... ആ മനുഷ്യൻ മരിച്ചു എന്നുള്ള വാർത്ത കേട്ടറിഞ്ഞ ഒരായിരം ജനങ്ങൾ തടിച്ചുകൂടി.......... ഒരിക്കലും നിയന്ത്രിക്കാൻ കഴിയാത്ത അത്രയും ജനങ്ങൾ ഒപ്പം ഒരുപാട് ഉദ്യോഗസ്ഥരും.. ഒടുവിൽ എല്ലാ ചടങ്ങുകളും കഴിഞ്ഞ് അവൾ അമ്മയോടൊപ്പം യാത്ര തിരിച്ചു...

\" നീണ്ട 21 വര്ഷങ്ങളുടെ കാത്തിരുപ്പ് അല്ലെ മോളെ..... ഒടുവിൽ അമ്മയെ കണ്ടെത്തിയ ദിവസം ഒട്ടും സന്തോഷിക്കാൻ പറ്റാത്ത ഒരു ദിവസം ആയി പോയി അല്ലെ..... \"
അവൾ ഒന്നും മിണ്ടാതെ അമ്മയോട് ചേർന്ന് കിടന്നു ഒരു കുഞ്ഞിനെപോലെ അമ്മയുടെ ചുടുപറ്റി.....

രണ്ട് ദിവസങ്ങൾ അവർ അയാളുടെ ബാക്കിയുള്ള ചടങ്ങുകൾക്ക് പോയി.....

*****************************************.
രണ്ട് ദിവസങ്ങൾക്കു ശേഷം.....,,,,

വീട്ടിൽ അമ്മയുടെ മടിയിൽ തലചായിച്ചു കിടക്കുകയായിരുന്നു സ്റ്റെഫി... വീടിന്റെ മുമ്പിൽ ഒരു വണ്ടി വന്നു നിർത്തിയപ്പോൾ അവർ എഴുന്നേറ്റു..... വണ്ടിയിൽ നിന്ന് ഇറങ്ങിയ സ്ത്രിയെ അമ്മ അകത്തേക്ക് ക്ഷണിച്ചു......

\" ചേച്ചി മോളോട് എന്തെങ്കിലും പറഞ്ഞോ...\"

\"എല്ലാ.... എല്ലാം നീ പറഞ്ഞാൽ മതി..... ആ ഒരു അവകാശം നിനക്ക് മാത്രം ആണ്.... അത് തന്നെ ആകും അവനും ഇഷ്ടം.....\"

\"ആഹ്....\" അപ്പോളേക്കും സ്റ്റെഫി അവർക്കുള്ള ചായയുമായി എത്തി..... അവർ അത് വാങ്ങി...

\"മോളെ... എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.... നമ്മൾക്ക് ഒന്ന് പുറത്തേക്ക് പോയി വരാം....\"

അവൾ അമ്മയെ നോക്കിയപ്പോൾ അവർ പോയി വരാൻ അനുമതി നൽകി......

ഈ യാത്രയിൽ അവൾ അറിഞ്ഞ് തുടങ്ങുകയാണ് ചെറിയ കാലത്തെ ജീവിതംകൊണ്ട് ആയിരങ്ങൾക്ക് വെളിച്ചം ഏകിയ പൗലോസ് എന്ന ആ വലിയ മനുഷ്യനെ പറ്റി....  അയാൾ അവൾക്ക് പകർന്ന് നൽകിയ ഉത്തരവാദിത്തങ്ങളെ പറ്റി.......


                      (തുടരും.... )


അവകാശി 3

അവകാശി 3

4
789

രചന : BIBIL T THOMASഅവരുടെ ആ യാത്ര അവസാനിച്ചത് മനോഹരമായ ഒരു തീരതാണ്.. കടലിനെ നോക്കി നിൽകുമ്പോൾ അവർക്ക് ഇടയിൽ നീണ്ട് നിന്ന മൗനം ഭേതിച്ചുകൊണ്ട് അവൾ സംസാരിച്ച് തുടങ്ങി....\" സ്റ്റെഫി മോൾക്ക് എന്നെ മനസ്സിലായോ..... \"അവരുടെ ചോദ്യത്തിന് ഇല്ല എന്ന അർദ്ധത്തിൽ അവൾ തലയാട്ടി...\"ഞാൻ ഷെറിൻ.... പോളിന്റെ അനിയത്തിയാണ്..... അമേരിക്കയിൽ ജോലി ചെയുന്നു.... നാളെ ഞാൻ തിരിച്ച് പോകും അതിനു മുമ്പ് എനിക്ക് മോളെ കാണണം എന്ന് തോന്നി..... \"സ്റ്റെഫി ഷെറിന്റെ വാക്കുകൾക്ക് കാതോർത്തു...\" ചേട്ടൻ മരിക്കുന്നതിന് മുമ്പ് മോളെ ഏല്പിച്ച ആ ഫയൽ വെറും ഒരു ഫയൽ അല്ല.... ആ മനുഷ്യന്റെ ജീവിതം തന്നെ ആണ്..... ഈ ചെറിയ ജീവിതത്തിൽ ചെയ്