Aksharathalukal

ഗൗരി

പ്രദീപിനെ ഗൗരി പരിചയപ്പെടുന്നത് ഡേറ്റിംഗ് വഴിയാണ്. അപ്പോൾ പ്രദീപ് വിവാഹിതനായിരുന്നു എന്ന് ഗൗരിക്ക് അറിയില്ലായിരുന്നു. പ്രദീപും ഗൗരിയും പരസ്പരം പരിചയപ്പെട്ടു. പിന്നീട് വല്ലപ്പോഴും സംസാരിക്കുമായിരുന്നു. പ്രദീപിന്റെ മനസ്സിൽ ഗൗരിയുടെ അക്കൗണ്ട് ഒരു ഫേക്ക് ആയിരുന്നു. അവൻ ഫേക്ക് അക്കൗണ്ട് ആണെന്ന് കരുതി തന്നെയാണ് ഗൗരിയോട് ചാറ്റ് ചെയ്തു തുടങ്ങിയത്. വെറുതെ ഒരു നേരം പോക്ക് എന്നതിലപ്പുറം ആ അക്കൗണ്ടിനോട് അവനു ഒന്നും ഉണ്ടായിരുന്നില്ല... അവർ പരസ്പരംദ്യമായി കണ്ടുമുട്ടുന്നതുവരെ..
" ഹായ് പ്രദീപ്... പ്രദീപ് തന്നെയല്ലേ!!"
" എസ് എസ്.... ഗൗരി.....!"
"അതെ.... ഞാൻ കുറച്ച് ലേറ്റായി..."
" ഇറ്റ്സ് ഓക്കേ.... പക്ഷേ ഞാൻ.... ഞാനൊരിക്കലും ആ ഫോട്ടോകളിൽ കണ്ടിരുന്ന ആളെ പ്രതീക്ഷിച്ചിരുന്നില്ല  "
" പിന്നെ!!!"
"ആക്ച്വലി.... ഞാൻ വിചാരിച്ചു അതൊരു ഫെയ്ക്ക് അക്കൗണ്ട് ആണെന്ന്..."
" പിന്നെന്തിനാണ് ഇങ്ങനെ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തത്...!"
" വെറുതെ ഒരു നേരം പോക്ക്... വീട്ടിൽ ചുമ്മാ ഇരിപ്പല്ലേ.... ഞാനോർത്തു.... ആരേലും ആവട്ടെ.... ആണായാലും പെണ്ണായാലും.... വെറുതെ കുറച്ച് സമയം കളയാലോന്ന്"
" കളയാൻ അപ്പോ ഒത്തിരി സമയമുണ്ടോ കയ്യിൽ? "
" ഇപ്പോ എന്തായാലും ഒത്തിരി അധികം ഉണ്ട്..  എന്തായാലും ഞാൻ വന്നത് വെറുതെയായില്ല... താൻ കൊള്ളാം"
ഗൗരി ചിരിച്ചു... പ്രദീപ് കൂടെ ചിരിച്ചു. പിന്നീടവർ ഒരുപാടുനേരം സംസാരിച്ചിരുന്നു.
" നമുക്കൊരു അല്പം നടന്നാലോ... എനിക്ക് കടൽ ഭയങ്കര ഇഷ്ടമാണ്...  തനിക്കോ? "
" കടൽ ഇഷ്ടമല്ലാത്തവരായിട്ട് ആരാ ഉണ്ടാവുക.... എനിക്കെന്തായാലും ഇഷ്ടമാണ്... "
 അവർ ആ പൂഴിമണലിലുടെ കടലിലെ തിരകളും ആകാശവും സൂര്യാസ്തമയവും എല്ലാ ആസ്വദിച്ചു നടന്നു
" ഗൗരി.... താൻ അടിപൊളിയാ... എവിടെയോ... നമ്മൾ തമ്മിൽ നല്ല ചേർച്ചയുണ്ട്.... "
" അത് എനിക്കും തോന്നി.... ഒരുപാട്... ഒരുപാട് കാര്യങ്ങൾ ഒരുപോലെ... "
" എനിക്ക് തന്നെ ഇഷ്ടമാണ് "
 അവൾ പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കി
"എനിക്കും.... എനിക്കും തന്നെ ഇഷ്ടപ്പെട്ടു"
" പക്ഷേ ഗൗരി.... താൻ ഇങ്ങനെ ഒറിജിനൽ ആണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ.... അതുകൊണ്ട് ഞാൻ എന്റെ പല കാര്യങ്ങളും തന്നോട് സംസാരിച്ചിട്ടില്ല..... നമ്മൾ തമ്മിൽ.... ഒരുപാട്.... എന്തോ ഒരു ആത്മബന്ധം... താനാണോ എന്റെ സൗൾമേറ്റ് എന്നുപോലും ഞാൻ കരുതി പോകുന്നു... പക്ഷേ ഒരുപാട് വൈകിപ്പോയി... കണ്ടുമുട്ടാൻ... അല്ലെങ്കിലും ദൈവം അങ്ങനെയാണല്ലോ..... "
 അവൻ പറഞ്ഞതിന്റെ ഒന്നു അർത്ഥം മനസ്സിലാവാതെ അവൾ അവനെ തന്നെ നോക്കി നിന്നു
 "ഗൗരി ഐ ആം മാരീഡ് "
 അവൾ ആകെ ഞെട്ടിപ്പോയി. മറുപടിയൊന്നും പറയാതെ... ഒരു യാത്ര പോലും പറയാതെ അവൾ തിരിഞ്ഞു നടന്നു.
 അവൾ പോലും അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... പൂഴി മണലിൽ വേഗം നടക്കാനാവാതെ അവളുടെ കാലുകൾ തെന്നി... പക്ഷേ ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ അവൾനടന്നു. പ്രദീപ് അവർ പോകുന്നത് തന്നെ നോക്കി നിന്നു... അവന്റെ കണ്ണുകളും  കണ്ണുനീരാൽ ഇരുട്ടുമൂടിയിരുന്നു... മങ്ങിയ കാഴ്ചയായി അവൻ അവൾ നടന്നു നീങ്ങുന്നത് നോക്കി നിന്നു. അവളെ തിരിച്ചു വിളിക്കാൻ പോലും അവന് സാധിച്ചിരുന്നില്ല..
 അവൻ എന്തോ തെറ്റ് ചെയ്തെന്ന് അവൻ സ്വയം വിശ്വസിച്ചു.
തുടരും......

ഗൗരി

ഗൗരി

4.5
890

"താനേ ഇന്നലെ ഫേസ് ചെയ്യാൻ ചെറിയൊരു ബുദ്ധിമുട്ട്.. ഇപ്പോ ഓക്കേ ആയി... പ്രദീപ് ഇരിക്കു... ചായ പറയട്ടെ? ചേട്ടാ ഒരുപാട് ചായ....... അതെ പ്രദീപ്, എടോ പെട്ടെന്നു കേട്ടപ്പോ എന്തോപോലെ... ബട്ട്‌  ഇപ്പോ ഞാൻ ആലോചിച്ചു.... അതാ ഇവിടെ വരാൻ പറഞ്ഞത്... സംസാരിക്കാൻ..... മ്മം.. ഞാൻ തന്റെ കൂടെ ഒരുപാട് ഹാപ്പിയാണ്.. അത് കുറച്ചുകാലം കൂടെ വേണമെന്ന് തോന്നുന്നു.. അത് തനിക്കു പ്രേശ്നമില്ലെകിൽ മാത്രം "അവന്റെ കണ്ണുകൾ സന്തോഷംകൊണ്ടോഴുകി.. അവളെ ചേർത്ത് പിടിച്ചുകൊണ്ടവൻ നെറ്റിയിൽ ചുംബിച്ചു.. അതിൽ അവൾക്കുള്ള മറുപടിയുണ്ടായിരുന്നു..അങ്ങനെ അവരുടെ സന്തോഷത്തിന്റെ ഒരുപാട് വർഷം അവര്പോലുമറിയാതെ കടന്നുപോയി..."