എന്നെന്നും കൂടെ 💜 9
\"ഹും.. ഒരു അളിയനും അളിയനും..അവന് എന്നോട് ഒന്ന് മിണ്ടിയാൽ എന്താ..കൊരങ്ങൻ.. എൻ്റെ കെട്ടിയോൻ എന്ന് പറയുന്ന സാധനം ഇന്നലെ എന്താ പറഞ്ഞേ\' ഒന്നും പറയില്ല ഞാൻ നോക്കിക്കോളാം\' എന്ന്...ശരിയാ അവൻ ഒന്നും മിണ്ടിയില്ല.. എന്നാ അങ്ങേർക്ക് ഈ ഒടക്ക് മാറ്റാൻ നോക്കിക്കൂടെ.. അതുമില്ല.. ഇവിടെ വരട്ടെ ഇനി നച്ചു എന്ന് വിളിച്ചു.. ശെരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ..\"അവരോടുള്ള ദേഷ്യത്തിൽ സ്വയം ഓരോന്നും പറഞ്ഞുകൊണ്ട് മുറിയിലെ ബാൽക്കണിയിൽ നിൽക്കുകയാണ് ലെച്ചു... \"എന്താടി ചേച്ചി നീ എൻറെ അളിയനെ ഒരു വഴി ആകുമല്ലോ..\"അവളുടെ സംസാരം കേട്ടുകൊണ്ട് വന്ന ആര്യൻ അവളോട് ചോദിച്ചു..\"എന്തിന് നിനക്ക് എന