Aksharathalukal

പ്രണയം 💔 -21

കണ്ട  സ്വപ്നം  ഓർമ്മിക്കാൻ  ഷെമിക്കുക  ആയിരുന്നു  ഇന്ദ്രൻ .


എത്രയൊക്കെ  ഓർക്കാൻ  ശ്രെമിച്ചിട്ടും  അവനു   അവളുടെ  മുഖം  ഓർക്കാൻ  സാധിച്ചില്ല . പക്ഷെ  അവളുടെ  വെള്ളക്കൽ  മൂക്കുത്തിയും  വെണ്ണിലാ   എന്ന  പേരും  അവന്റെ  മനസ്സിൽ  തെളിഞ്ഞു  നിന്നു . ചോരയിൽ  കുളിച്ചു  കിടക്കുന്ന  അവളുടെ  മുഖം  ഓർമയിൽ  വരുംതോറും   അവനു  തല  പെരുക്കുന്ന  പോലെ  തോന്നി . 


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


\"\" ഇന്ദ്ര........ ഇന്ദ്രാ........... \"\"


വാതിലിൽ  തുടരെ  തുടരെ  ഉള്ള  മുട്ടലും  മറ്റും  കേട്ടവൻ   കതകു  തുറന്നതും    അവന്റെ  നെഞ്ചിലേക്  അമ്മാളു  ചിണുങ്ങിക്കൊണ്ട്  വീണിരുന്നു .


\"\" എന്ത്  പറ്റി ? എന്ത്  പറ്റി  നവി ? \"\"- ഇന്ദ്രൻ  അമ്മാളുവിൽ  നിന്നും  വീഴുന്ന   കരച്ചിൽ  ചീളുകൾ  കേട്ട്  പകപ്പോടെ  നവിയെ  നോക്കി .


\"\" ഉറക്കം  ശെരിയായില്ലെന്ന്  തോന്നുന്നട........ ഇടക്ക്  എ‌ഴുന്നേറ്റു   . ഒരുപാട്  ഉറക്കാൻ  നോക്കി  ഞങ്ങൾ . പക്ഷെ  കിടന്നില്ല . നിന്റെ  ചൂട്  പറ്റി  വളർന്നത്  അല്ലെ............? \"\"- നവി .


\"\" മ്മ്........ എന്തായാലും  ഞാൻ  നോക്കിക്കോളാം ......... നീ  പോയി  കിടന്നോ  \"\"- ഇന്ദ്രൻ  പറഞ്ഞുകൊണ്ട്   അവളെയും  കൊണ്ട്  അകത്തേക്ക്  നടന്നു .


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


\"\" എന്ത്  പറ്റി  അഭിയേട്ട..........? \"\"- ദക്ഷി .


\"\" അവൻ  ഉറങ്ങിയത്  ഒന്നും  ഇല്ലായിരുന്നു . കിടന്നതേ  ഉള്ളെന്ന്  തോന്നുന്നു . \"\"- നവി .


\"\"മ്മ്മ്............\"\" - ദക്ഷി   മൂളിക്കൊണ്ട്  ബെഡിലേക്ക്  തന്നെ  കിടന്നു .


അവൻ  ലൈറ്റ്  അണക്കുന്നതും   അവളുടെ  അടുത്തേക്ക്  കിടന്ന്  കെട്ടിപിടിക്കുന്നതും  അവൾ  അറിയുന്നുണ്ടായിരുന്നു .


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


അമ്മാളുവിനെ  തട്ടി  ഉറക്കുകയാണ്  എങ്കിലും  ഇന്ദ്രന്റെ  മനസ്സിൽ  മുൻപ്  കണ്ട  സ്വപ്‌നം  തെളിഞ്ഞു  നിന്നിരുന്നു .

എന്തുകൊണ്ടോ  ആ  പെണ്ണിന്റെ   ചോര  പുരണ്ട  മുഖം  അവന്റെ  മനസ്സിനെ  അലട്ടിയിരുന്നു .


എവിടെയോ  തനിക്ക്  വേണ്ടി  ദൈവം  അങ്ങനെ  ഒരുവളെ  കണ്ടിട്ടുണ്ട്  എന്ന  ചിന്ത  അവന്റെ  മനസ്സിനെ   അലട്ടി ................


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


\"\" അമ്മാളു  എണീറ്റോ  മോളേ ? \"\"


രാവിലെ  അടുക്കളയിലേക്ക്  ചെന്നതും  അരുന്ധതി  ദക്ഷിയോടായി  ചോദിച്ചു .


\"\" അവൾ  രാത്രി  ഉറക്കം  മുറിഞ്ഞുകൊണ്ട്   എഴുന്നേറ്റ്  ഇരുന്ന്  കരച്ചിൽ  ആയിരുന്നു . അങ്ങനെ  ഇന്ദ്രന്റെ  അടുത്തേക്ക്  കൊണ്ട്  പോയി    \"\"- ദക്ഷി  🤭.


\"\" അവൾ  എത്ര  അവനോട്  പിണങ്ങിയാലും  അവന്റെ  ചൂടില്ലാതെ  കിടക്കാൻ  പറ്റില്ല . \"\"


ഇന്ദ്രന്റെ  അമ്മ  ( രേവതി  ) അങ്ങോട്ടേക്ക്  വന്നുകൊണ്ട്   പറഞ്ഞ് .

\"\" നിന്നോട്   അല്ലേടി  പറഞ്ഞത്  റസ്റ്റ്‌  എടുക്കണമെന്ന് . കേറി  പൊടി  അകത്തു .......... \"\"


നവി  അങ്ങോട്ടേക്ക്  വന്ന്   അവളുടെ  നേർക്ക്  അലറിയതും  അവൾ  ജീവനും  കൊണ്ട്  മുകളിലേക്ക്  ഓടി . 



❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


അമ്മാളുവിന്റെ  ചിണുക്കം  കേട്ടാണ്  ഇന്ദ്രൻ   രാവിലെ  എഴുന്നേറ്റത് . കണ്ടാലേ  അവനു  മനസ്സിൽ  ആയി  കുഞ്ഞി  പെണ്ണ്  എഴുന്നേൽക്കാൻ  ഉള്ള  തിരക്കിൽ  ആണെന്ന് .


\"\" അമ്മാളു  പെണ്ണേ........... \"\"


ഉറങ്ങി  എഴുന്നേറ്റ്  അവന്റെ  മുഖത്തേക്ക്  മിഴിച്ചു  നോക്കുന്നവളെ  അവൻ   താടിയിൽ  പിടിച്ചു  കൊഞ്ചിച്ചുകൊണ്ട്  അവൻ  വിളിച്ചു .


അമ്മാളു  അവനെ  കണ്ട്  പരിഭവത്തോടെ  തിരിഞ്ഞു  കിടന്നു . ഇന്ദ്രൻ  അവളുടെ  പിണക്കം  കണ്ട്  വാ  പൊത്തി  ചിരിച്ചുകൊണ്ട്  അവളെ  തിരിച്ചു  കിടത്തി  വയറിൽ  ഇക്കിളി  ആകാൻ  തുടങ്ങി .


അമ്മാളു  ഇക്കിളി  എടുത്തുകൊണ്ട്  പൊട്ടി  ചിരിച്ചു . അതും  കണ്ടുകൊണ്ടാണ്  രണ്ട്  പേർക്കും  ഉള്ള  ചായയും  കൊണ്ട്  രേവതി  അങ്ങോട്ടേക്ക്  കയറി  വന്നത് .


\"\"\" ആഹാ......... അപ്പൊ  മച്ചാനും  മച്ചാനും  എണീറ്റാതെ  ഉള്ളോ........? ഡാ  പോത്തേ  നിനക്ക്  ഇന്ന്  സ്റ്റേഷനിൽ  പോകണ്ടേ ........ എണീക്കട  കൊച്ചിന്നൂടെ  കുഞ്ഞികളിക്ക്   നിൽക്കാതെ ......... \"\"

. രേവതി   ഇന്ദ്രന്റെ   തോളിലായി  അടിച്ചുകൊണ്ട്   പറഞ്ഞു .


\"\" ഔച്...........നിങ്ങൾ  എന്നെ   ഇന്ന്  കൊല്ലുമോ ? \"\"- ഇന്ദ്രൻ .


\"\" എഴുന്നേറ്റ്  പോടാ  പോയി  ഫ്രഷ് ആകു . മക്കൾ  വാ...... \"\"


പറഞ്ഞുകൊണ്ട്    അമ്മാളുവിന  ബെഡിൽ  നിന്നും  കോരി   എടുത്തു  പുറത്തേക്ക്  പോയി  രേവതി .


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


എല്ലവരും  റെഡി  ആയി   പോകാൻ  ഇറങ്ങി . നയയും  നവിയും  കോളേജിലേക്കും   ഇന്ദ്രൻ   സ്റ്റേഷനിലേക്കും  പോയി .


ദക്ഷി  റൂമിൽ  തനിച്  ആയതും  പണ്ടത്തെ  ഓർമ്മകൾ  അവളെ  വേട്ടയാടാൻ  തുടങ്ങിയതും  അവൾ  പതിയെ  പുറത്തേക്  ഇറങ്ങി .


സ്റ്റെപ്  ഇറങ്ങുന്നേൻറെ  ഇടയിൽ  ചെറുതായി  തല  കറങ്ങിയതും  അവൾ  അവിടെയായിരുന്നു .  ഇത്  കണ്ടുകൊണ്ട്  വന്ന   അമ്മാളു  പെട്ടന്ന്  തന്നെ   അടുക്കളയിലേക്ക്  ചെന്ന്  അരുന്ധതിയെ  വിളിച്ചുകൊണ്ടു  വന്നു .


\"\" എന്ത്  പറ്റി  മോളേ.........? \"\"- അരുന്ധതി  🥺.


\"\" ചെറുതായി  തല  കറങ്ങുന്ന  പോലെ .......... \"\"- ദക്ഷി .


\"\" റൂമിൽ  ഇരിക്കാൻ  പറഞ്ഞതല്ലേ ..........?  എന്തിനാ  കുഞ്ഞേ  ഇറങ്ങി  വന്നത് ? \"\"- രേവതി .


\"\" എനിക്ക്  ഒറ്റക്  ഇരുന്നിട്ട്   പണ്ടത്തെ  കാര്യങ്ങൾ  ഓർത്തിട്ട്  തല  പെരുക്കുന്നമ്മ . ഒറ്റക്ക്  ഇരുന്നിട്ട്  ഏതോ  പോലെ ......... \"\"- ദക്ഷി .


\"\" വാ  അമ്മ  റൂമിൽ   ആക്കി   തരാം ........ \"\"


പറഞ്ഞുകൊണ്ട്  അരുന്ധതി   അവളെയും  കൊണ്ട്  റൂമിലേക്ക്  പോയിരുന്നു . കൂടെ  അമ്മാളുവും .


\"\" ഹലോ ......... നവി ........ \"\"


അവളെ  റൂമിൽ  കയറ്റിയതിന്  ശേഷം  പുറത്തു  വന്നു  നവിയെ  വിളിക്കുക  ആയിരുന്നു .


\"\" എന്താ  അമ്മേ? \"\"- നവി .


\"\" മോൾക്  തീരെ  വയ്യട ........ ഇന്ന്  റൂമിൽ  നിന്നും  പുറത്തേക്ക്  ഇറങ്ങി  വന്നു . തല  കറങ്ങി  സ്റ്റെപ്പിൽ  ഇരിക്കുക ആയിരുന്നു . \"\"- അരുന്ധതി .


\"\" പെട്ടന്ന്  തല  കറങ്ങാൻ  മാത്രം  എന്താ  ഉണ്ടായതു ?? \"\"- നവി .


\"\" അവൾക്ക്  ഒറ്റക്ക്  ഇരുന്നിട്ട്    ഓരോന്ന്  ഓർത്ത്  വയ്യാതെ  ആയതാണ് . \"\"- അരുന്ധതി .


\"\" മ്മ്......... ഇനി  ഇപ്പൊ   അമ്മാളുവിന  അവളുടെ  അടുത്ത്  ആക്കിയേക്ക്........ കുറച്ച്  relax  ആകട്ടെ ........ \"\"- നവി .


പറഞ്ഞുകൊണ്ട്  കാൾ  കട്ട്‌  ചെയ്തു  വാൾപേപ്പറിൽ  ആയി  ഇട്ടിരിക്കുന്ന   അവരുടെ  കല്യാണ  ഫോട്ടോയിൽ  അവൻ  പ്രണയത്തോടെ  നോക്കി . 


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️



പ്രണയം 💔 -22

പ്രണയം 💔 -22

4.8
1249

വൈകിട്ട്   നവിയും   നയയും  എത്തിയപ്പോഴും   അമ്മാളുവും  ദക്ഷിയും  ഉറക്കം  പിടിച്ചിരുന്നു .\"\" ഇന്നെന്താ  രണ്ടും  കിടന്ന്  ഉറക്കം  ആയോ ? \"\"- നവി .\"\" ഒന്നും  പറയണ്ട  നവി . നീ  കോളേജിൽ  ആയതോണ്ട്  ടെൻഷൻ  ആകണ്ടാ  എന്ന്  വിചാരിച്ചാണ്  പറയാത   ഇരുന്നത് . \"\"- രേവതി .\"\" എന്ത്  പറ്റി ? \"\"- നവി  🤨.\"\" രണ്ടും  കൂടെ  ഭയങ്കര  ബഹളം  ആയിരുന്നു . തലക്ക്  ഒരുപാട്  സ്‌ട്രെയിൻ  കൊടുത്തത്  കൊണ്ട്  ആയിരിക്കും ബ്ലഡ്‌  വരാൻ  തുടങ്ങി . പിന്നെ  ഡോക്റ്ററിനെ  വിളിച്ചു  വരുത്തി   മരുന്ന്   വെപ്പിച്ചു   . \"\"- അരുന്ധതി  🤦‍♀️.\"\" മ്മ്....... ഇപ്പൊ&nb