Aksharathalukal

ആ മൂന്നാം യാമത്തിൽ

ദളം - 3

       സത്യനാഥന്റെ പൂജാ കളത്തിൽ നിന്നും സ്വതന്ത്ര്യനാക്കപ്പെട്ട മേഘമിത്രൻ ദക്ഷിണ ദിക്കു ലക്ഷ്യമാക്കി സഞ്ചരിക്കാൻ തുടങ്ങി... രാത്രിയുടെ മൂന്നാം യാമമാണ്.. പുറത്തെങ്ങും ഒരു മനുഷ്യകുഞ്ഞുപോലും ഇല്ല.. അല്ലെങ്കിലും ഈ മൂന്നാം യാമത്തിൽ ആര് ഉണർന്നിരിക്കാൻ... ഇങ്ങനെ ചിന്തിച്ചു പോകവേ ഏതോ ജല സ്രോതസ്സിൽ നിന്നും ശക്തമായി വെള്ളം അലയടിക്കുന്ന ശബ്ദം കേട്ടു. മേഘമിത്രൻ ശബ്ദം കേട്ട  നോക്കി.

     അവിടെ കണ്ട കാഴ്ച്ച, മേഘമിത്രന്റെ കണ്ണുകൾക്കു നയനമനോഹരമായ ഗംഭീരകാഴ്ച്ച തന്നെയായിരുന്നു. ഒരു പഴയ തറവാടിന്റെ പിന്നാമ്പുറത്തുള്ള കുളമാണെന്ന് തോന്നുന്നു.. കുളത്തിലെ കല്പടവിൽ തെളിയിച്ചു വെച്ച കുത്തുവിളക്കിന്റെ സ്വർണ്ണ ശോഭയിൽ മേഘമിത്രൻ കണ്ടു, ആ കുളത്തിൽ നീന്തിതുടിച്ചു കല്പടവുകളിലേക്ക് പതുക്കെ പതുക്കെ കയറിവരുന്ന യൗവ്വനയുക്തായ അതിസുന്ദരിയായ ഒരു പെൺകുട്ടി... കുത്തുവിളക്കിന്റെ വെളിച്ചത്തിൽ അവളുടെ ദേഹത്തു പറ്റിപ്പിടിച്ചിരിക്കുന്ന ജലകണങ്ങൾ വൈഡൂര്യ മുത്തുപോലെ തിളങ്ങി.. ദേവസുന്ദരികളെ പോലും തോൽപ്പിക്കുന്ന മുഖശ്രീയും, നിദബം മറക്കും കേശഭാരവും, മുലകച്ചകെട്ടി മറച്ച അർദ്ധനഗ്നമായ മേനിയഴകും കണ്ടപ്പോൾ ഒരു നിമിഷം മേഘമിത്രൻ പാറ കണക്കെ നിന്നു.. ഈ സുന്ദരിയുടെ ദർശന ഭാഗ്യത്തിനാണോ സത്യനാഥൻ തന്നെ ഭൂമിയിലേക്ക് ആവാഹിച്ചത് എന്ന് തോന്നിപ്പോയി .. മനസാ സത്യനാഥനോട് നന്ദി പറഞ്ഞു... അപ്പോൾ തന്നെ മേഘമിത്രൻ ഒന്നുറപ്പിച്ചു ഈ സുന്ദരിക്ക് ദർശനം കൊടുത്തു വശത്താക്കി അവളെ സ്വന്തമാക്കുക... പ്രഥമ ദൃഷ്ട്ടിയിൽ തന്നെ മേഘമിത്രൻ അവിളിൽ അനുരാഗ വിവശനായി.

          ഒട്ടും അമാന്തിച്ചില്ല മേഘമിത്രൻ അവൾക്കു മുൻപിൽ പ്രത്യക്ഷനായി... അസമയത്തു ഒരന്യ പുരുഷനെ മുൻപിൽ കണ്ടപ്പോൾ അവൾ ആദ്യമൊന്നു ഭയന്നെങ്കിലും മേഘമിത്രന്റെ മനംമയക്കുന്ന ദേവ സൗന്ദര്യം അവളിലെ ഭയത്തെ ഇല്ലാതാക്കി.. അവരുടെ കണ്ണുകൾ പരസ്പരം കോർത്തു . അവളുടെ ഉള്ളിലും ആദ്യാനുരാഗത്തിന്റെ വിത്തുകൾ മുളച്ചു. അയാൾ ആരെന്നോ, എവിടെനിന്നും വന്നെന്നോ അവൾ ചിന്തിച്ചില്ല. അവൾക്കു മേഘമിത്രന്റെ കണ്ണുകളിൽ നിന്നും കാഴ്ച്ച മുറിക്കാൻ തോന്നിയില്ല... മേഘമിത്രൻ ഉടനെ അവളെ തന്നിലേക്ക് ആവാഹിച്ചു... പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല... മേഘമിത്രന്റെ തോളിലേക്ക് അവൾ വീണു... കുറച്ചു സമയം അവരങ്ങനെ നിന്നു.. പെട്ടന്നാണ് അവൾക്കു സ്ഥലകാല ബോധം ഉണ്ടായത്... മേഘമിത്രന്റെ തോളിൽ നിന്നും ഞെട്ടി പിന്നിലേക്ക് മാറിയതും മേഘമിത്രൻ പൊടുന്നനെ അപ്രത്യക്ഷമായി.. അവൾ ഞെട്ടി ചുറ്റിനും നോക്കി... ആരെയും കണ്ടെത്താൻ അവൾക്കു കഴിഞ്ഞില്ല... ഇനി താൻ കണ്ടത് വെറും സ്വപ്നം ആയിരുന്നോ... അറിയില്ല.. പക്ഷേ കുറച്ചു സമയം താനെതോ മായാലോകത്തിൽ അകപ്പെട്ടപോലെ തോന്നിപോയി അവൾക്കു... പെട്ടന്ന് അവൾ അവളുടെ തോളിലേക്കു നോക്കി... ഇടതു തോളിനു താഴെ ചുവന്ന എന്തോ പറ്റിപ്പിടിച്ചിട്ടിക്കുന്നപോലെ തോന്നി.. വലതു കൈവിരൽ കൊണ്ടു അവൾ അത് തുടച്ചെടുത്തു നോക്കി... ചന്ദനം പോലെ എന്തോ ഒന്നാണ്.. അവൾ അതൊന്നു മണപ്പിച്ചു... ഗംഭീര ഗന്ധമുള്ള, ഇതുവരെ അറിഞ്ഞിട്ടില്ലാത്ത കുറിക്കൂട്ടായിരുന്നു അത്.. ദേവന്മാർ ദേഹത്തു പൂശുന്ന അതേ കുറിക്കൂട്ട്.. പക്ഷേ അവൾ ഉണ്ടോ ഇതറിയുന്നു തന്റെ അരികിൽ വന്നു, തന്നെ പുണർന്നു, തന്റെ ദേഹത്ത് ഈ കുറിക്കൂട്ട് പൂശിയത് ഗന്ധർവ്വ പ്രമുഖനായ മേഘമിത്രൻ ആണെന്ന്... അവൾ വീണ്ടും വീണ്ടും ആ കുറിക്കൂട്ട് മണത്തുകൊണ്ട് ഏതോ സ്വപ്നലോകത്തിൽ എന്നപോലെ പടവുകൾ കയറി തറവാട്ടിനുള്ളിലേക്ക്പോയി.....

     മംഗലത്തു തറവാട്. ദക്ഷിണ ദേശത്തെ പ്രമുഖ ഇല്ലങ്ങളിൽ പേരുകേട്ട കുടുംബമായിരുന്നു അത്.. ആ ഇല്ലത്തെ ഏറ്റവും ഇളയ തമ്പുരാന്റെ ഒരേയൊരു മകളായിരുന്നു അത്, പേര് ഗായത്രി അന്തർജ്ജനം. ഈ ധനുമാസത്തിലെ കാർത്തിക നാളിലാണ് അവൾക്ക് 18 കഴിഞ്ഞത്.. തറവാട്ടിലെ കുടുംബക്ഷേത്രത്തിൽ ദേവിയെ എഴുന്നെള്ളിക്കുന്നതിനു മുറപ്രകാരം വിളക്കെടുക്കേണ്ടത് ഗായത്രി ആയിരുന്നു. അതിന്റെ വൃതത്തിൽ ആയിരുന്നു അവൾ.. മേഘമിത്രനനെ കണ്ടപാടെ അവൾ അതിന്റെ കാര്യമേ മറന്നു. രാവിലെ ക്ഷേത്രത്തിൽ പോയി ദേവിയെ തൊഴുതു വഴിപാടുകൾ നടത്തേണ്ടതും, ദേവീക്ക് ചാർത്താനുള്ള പുഷ്പങ്ങൾ ശേഖരിക്കേണ്ടതും അവളായിരുന്നു... പക്ഷേ എല്ലാം മറന്നു പോയിരിക്കുന്നു അവൾ.. മനസ്സിൽ ഇപ്പോൾ ഒറ്റ ചിന്ത മാത്രം... കുളക്കടവിൽ കണ്ട ആ അതി സുന്ദരനായ യുവാവ്.. അയാൾ ആരാണ്, എവിടെനിന്നും വന്നു, ഇനിയും അവളെ കാണാൻ കഴിയുമോ.. ഇങ്ങനെ ഒരുപാട് ചിന്തകൾ അവളുടെ മനസിനെ ശല്യപ്പെടുത്തികൊണ്ടിരുന്നു.. എങ്കിലും ഇനിയും അയാളെ കാണാനുള്ള ദർശന സൗഭാഗ്യം ഉണ്ടാകുമെന്നു അവളുടെ ഉള്ളിൽ ഇരുന്ന് ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു..

      കുറച്ചു സമയത്തിന് ശേഷം കുടുംബത്തിലെ വലിയ കാരണവർ ഗായത്രിയെ വിളിപ്പിച്ചു മുറപോലെ കാര്യങ്ങൾ ഒന്നും ചെയ്യാത്തതു കൊണ്ട് വഴക്ക് പറഞ്ഞ ശേഷം അവയെല്ലാം ചെയ്തുകൊള്ളാൻ ആവിശ്യപ്പെട്ടു.. സ്വപ്നലോകത്തുനിന്നും പുറത്ത് വന്ന അവൾ എല്ലാം കൃത്യമായി ചെയ്തു... എങ്കിലും മേഘമിത്രനെ കുറിച്ചുള്ള ഓർമ്മ അവളിൽ പരവേശം ഉളവാക്കി...അങ്ങനെ ആ ദിവസം രാത്രിയായി.. ഗായത്രി അവളുടെ ശൈയ്യാഗ്രഹത്തിൽ എത്തി കതകു ചാരി ഉറങ്ങാൻ കിടന്നു... മുറിയിൽ കത്തിച്ചു വെച്ച നിലവിളക്കിന്റ വെളിച്ചം മാത്രം... അവൾ പതുക്കെ നിദ്രയുടെ മടിത്തട്ടിലേക്കു ഊർന്നിറങ്ങാൻ തുടങ്ങി. പാതി മയക്കത്തിൽ അവൾ അറിഞ്ഞു , ആ കുറിക്കൂട്ടിന്റെ ഗന്ധം മുറിയിലാകെ പരക്കാൻ തുടങ്ങിയത് ... ഒരു തണുത്ത മഞ്ഞ് മുറിയാകെ നിറഞ്ഞു... താൻ ഏതോ മായിക ലോകത്തു എത്തിയപോലെ അവൾക്ക് തോന്നി... അപ്പോൾ അതാ.....!
.
.
തുടരും.



കാളിന്ദി ❤️

ആ മൂന്നാം യാമത്തിൽ

ആ മൂന്നാം യാമത്തിൽ

4.6
1151

ദളം - 4        അപ്പോൾ അതാ മഞ്ഞിനുള്ളിൽ നിന്നും മേഘമിത്രൻ ഗായത്രിയുടെ അടുക്കലേക്ക് എത്തിച്ചേർന്നു. മേഘമിത്രൻ അവളുടെ അരികിൽ ഇരുന്നു.. പെട്ടന്ന്, ഗായത്രി സ്വപ്നത്തിൽ എന്നവണ്ണം ഞെട്ടി ഉണർന്നു ചുറ്റും നോക്കി.. ആ കുറിക്കൂട്ടിന്റെ ഗന്ധം അപ്പോഴും ഉണ്ടായിരുന്നു. പക്ഷേ മുറിയിലാകെ പടർന്ന മഞ്ഞു മാറിയിരിക്കുന്നു. ഗായത്രി കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറിയിൽ ആകെ തിരഞ്ഞു. അവളുടെ മനസ് അയാളെ കാണാൻ വല്ലാതെ തുടിച്ചു.. അവൾ മുറി തുറന്ന് മട്ടുപ്പാവിലേക്ക് ഇറങ്ങി ചെന്നു.. അവിടെ നിന്നാൽ തറവാടിന്റെ പരിസരം ഏകദേശം എല്ലാം കാണാൻ കഴിയും... ഗായത്രി മട്ടുപ്പാവിൽ നിന്ന് ചുറ്റുപാ