Aksharathalukal

രാത്രിമഴ

ശക്തമായ മഴയിലും വേഗതയിൽ തന്നെ അനിരുദ്ധ് കാർ ഓടിച്ചുകൊണ്ടിരുന്നു. തന്റെ സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്ര അവനിൽ ഏറെ സന്തോഷം നിറച്ചിരുന്നു. ശക്തമായി മഴ പെയ്തു കൊണ്ടിരുന്നതിനാൽ യാത്ര ദുഷ്കരമാണെന്ന് അവർ മനസ്സിലാക്കിയിരുന്നു അപ്പോഴാണ് അവരുടെ ശ്രദ്ധയിൽ ആ വീട് പ്രത്യക്ഷമായത്. രാത്രിയിലെ മഴയുടെ കാഠിന്യത്താൽ കാർ ഓടിച്ചു പോവാൻ ബുദ്ധിമുട്ടാണെന്നും ഒപ്പം ആ വീട്ടുകാരോട് ചോദിച്ച് അവിടെ അൽപ്പം വിശ്രമിക്കാമെന്നും അനിരുദ്ധ് പറഞ്ഞതിനാൽ അവർ അവിടെ കാർ നിർത്താൻ സമ്മതിക്കുകയായിരുന്നു.അവൻ വീടിനടുത്തേക്ക് കാർ അടുപ്പിച്ചതും അവർ കാറിൽ നിന്നിറങ്ങി.അനിരുദ്ധ് കോളിംഗ് ബെൽ അടിക്കാൻ തുടങ്ങി.മഴയുടെ ശക്തിയെ ഭേദിച്ചു കൊണ്ട് കോളിംഗ് ബെല്ലിന്റെ ശബ്ദം ആ വീടാകെ മുഴങ്ങിക്കൊണ്ടിരുന്നു.എന്നാൽ   അവരെ നിരാശരാക്കികൊണ്ട് വീടിന്റെ വാതിലുകൾ തുറക്കപ്പെട്ടില്ല.

“ഹലോ ഇവിടെ ആരുമില്ലേ....”

അനിരുദ്ധ് ഉറക്കെ വിളിച്ചു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.തന്റെ കൂടെയുള്ള നാല് സുഹൃത്തുക്കളെയും കൂട്ടി അവൻ വാതിനിനരികിലേക്ക് ചെന്ന് കതകിൽ ശക്തിയായി അടിച്ചതും ആ കതക്  ശബ്ദത്തോടെ ഇരുഭാഗത്തേക്കും തുറക്കപ്പെട്ടു.അത് അവരിൽ ഒരുപോലെ നിഗൂഢതയും ഭയവും നിറയ്ക്കുകയായിരുന്നു.കതക് തുറന്നിട്ടും ആരും പുറത്തേക്ക് വരാത്തതിനാൽ അവനും സുഹൃത്തുക്കളും തിരികെ പോവാനായി ഒരുങ്ങി എന്നാൽ പുറത്തേ അതിശക്തമായ മഴയും,ഇടിമിന്നലും അവരെ അതിനനുവദിച്ചില്ല.ആ സുഹൃത്തുക്കളിൽ ഒരാളായ നിത്യ അകത്തേക്ക് പ്രവേശിച്ചു അവളെ പിൻന്തുടർന്നു ബാക്കിയുള്ളവരും ഉള്ളിലേക്ക് പ്രവേശിച്ചതും ഇരുൾ പരന്ന ആ വീട്ടിൽ ലൈറ്റുകൾ തെളിഞ്ഞു.അവർ മുന്നോട്ടു നടന്നതും  കതവ് അടഞ്ഞതിനോടൊപ്പം ലൈറ്റുകളും അണഞ്ഞു ഒപ്പം ഒരു നിലവിളി ആ വീടാകെ പരക്കാൻ തുടങ്ങി.........



 .
To be continued........⚡


രാത്രി മഴ 2

രാത്രി മഴ 2

3.8
1062

വീടാകെ നിലവിളി പരന്നതും അവർ ഭയപ്പെടാൻ തുടങ്ങി.പതിയെ ലൈറ്റുകൾ വീണ്ടും തെളിഞ്ഞപ്പോഴാണ് നാല് പേരിൽ നിന്നായി ഒരാളെ കാണാതായിരിക്കുന്നു എന്ന സത്യം അവർ തിരിച്ചറിയുന്നത് അപ്പോഴേക്കും അവരെ ഞെട്ടിച്ചുകൊണ്ട് ലൈറ്റുകൾ വീണ്ടും അണഞ്ഞു.പുറത്തെ ശക്തമായ മിന്നലിന്റെ വെളിച്ചം അവിടെ മിന്നിമറഞ്ഞുക്കൊണ്ടിരുന്നു.“ഇവിടെ എന്താണ് സംഭവിക്കുന്നത്...?”നിത്യ പേടിയോടെ അനിരുദ്ധിനോട് ചോദിച്ചു“എനിക്കറിയില്ല നിത്യ....”അവരുടെ സംസാരം കേട്ടതും വിവേക് നിത്യയുടെ കൈയിൽ പിടിച്ചു “നിത്യ.........! എന്റെ അനുവിനെ കാണാനില്ല....”ഒരു വിങ്ങലോടെ വിവേക് പറഞ്ഞു. അതുകേട്ടതും അനിരുദ്ധും നിർമലും ഒന