പതുക്കെ അവൻ മിഴികൾ തുറന്നു.. ഉണ്ട് ജീവനുണ്ട്... ഏതോ ഒരു കുട്ടി വിളിച്ചു പറഞ്ഞു..... അവൻ പതുക്കെ എണീക്കാൻ നോക്കി പക്ഷെ കഴിയുന്നില്ല..... ചുറ്റുമുള്ളവർ അവനെ താങ്ങി എണീപ്പിച്ചു സ്റ്റാഫ് റൂമിലേക്കു കൊണ്ടുപോയി...... തലയുടെ പിൻ ഭാഗത്ത് ആരോ പൊത്തി പിടിച്ചിട്ടുണ്ട്.... അവിടെ എന്തോ വെള്ളത്തിന്റെ ഒരു ഫീലും കിട്ടുന്നുണ്ട് ചെറുതായിട്ട് വേദനയും ഉണ്ട് അവനു ഒന്നും തന്നെ മനസ്സിലാകുന്നില്ല...... മറ്റുള്ളവരോട് ചോദിക്കണം എന്നുണ്ട് പക്ഷെ അക്ഷരങ്ങൾ അങ്ങോട്ട് ശെരിയാകുന്നില്ല ഒരു പക്ഷെ ഭയപ്പെട്ടിട്ടാകാം...... ഒന്നും മിണ്ടാതെ അവൻ സ്റ്റാഫ് റൂമിന്റെ ഒരു മൂലക്കെ ഇരുന്നു..... എന്തോ ഒരു ക്രിമിനൽ കുറ്റം ചെയ്ത തടവുകാരനെ നോക്കുന്ന പോലെയാണ് അവിടെ ഉള്ള ടീച്ചേഴ്സും കുട്ടികളും അവനെ നോക്കിയിരുന്നത്..... ദേഷ്യവും സങ്കടവും വേദനയും എന്ന് വേണ്ട ലോകത്തുള്ള എല്ലാ നവരസങ്ങളും ഒരു പക്ഷെ ജഗതിക്ക് ശേഷം അന്ന് അവന്റെ മുഖത്തായിരിക്കും മിന്നി മറഞ്ഞിട്ടുണ്ടാകുക....... \"അതെ പൊട്ടിയിട്ടുണ്ട്.. സ്റ്റിച് ഇടേണ്ടി വരും \" ആരോ പറയുന്നത് അവൻ കേട്ടു.... ഒന്നും അറിയാത്തത് കൊണ്ട്
അവൻ അങ്ങനെ ഇരുന്നു.... പതുക്കെ പതുക്കെ അവന്റെ തലയുടെ പുറകിൽ വേദന കൂടാൻ തുടങ്ങി അവൻ മെല്ലെ കൈ വെച്ച് അവിടെ ഒന്ന് തലോടി തിരികെ കൈ നോക്കിയപ്പോൾ.... അതെ ചുവന്ന കളറിൽ അത് ചോര തന്നെ...... പിന്നെ അവനു ഒന്നും ഓർമയില്ല.... പിന്നീട് മിഴി തുറന്നപ്പോൾ ഹെഡ്മാസ്റ്റർ പണ്ടത്തെ വിയറ്റ്നാം കോളനിയിലെ പടത്തിലെ വില്ലനെ പോലെ ദേഷ്യപ്പെട്ട് നിക്കുന്നു..... അവൻ ചെറിയ ഒരു പരുങ്ങളോടെ സൈഡിലേക്ക് മാറി ഇരുന്നു..... അൽപ നേരത്തിനു ശേഷം അവന്റെ ഒരു കൂട്ടുകാരൻ വന്നു ഒപ്പം അവിടെത്തെ ഒരു മാഷും..... രണ്ടു പേരും കൂടി സ്കൂളിന് മുന്നിലുള്ള ക്ലിനിക്കിലേക് അവനെ കൊണ്ട് പോയി..... ആ ക്ലിനിക് എന്ന് പറയുന്നത് അവന്റെ നാട്ടിലെ ഏറ്റവും എക്സ്പീരിയൻസ് ഉള്ള ഡോക്ടർ ഉള്ള സ്ഥലമാണ്.... ആ ഡോക്ടറുടെ തന്നെയാണ് ആ ക്ലിനിക്കും.... പക്ഷെ ആ നാട്ടുകാർക്ക് അവിടെ സ്റ്റിച് ഇടാൻ പോകാൻ ഭയമാണ് കാരണം മയക്കാതെ പച്ചക്കാണ് അദ്ദേഹം സ്റ്റിച്ചുകൾ ഇട്ടു കൊടുക്കുക.... ഒരു തരത്തിൽ പറഞ്ഞാൽ പണ്ടത്തെ ഒരു സൈക്കോ.... പക്ഷെ അദ്ദേഹത്തിന്റെ കൈപുണ്യം അത് പറഞ്ഞറിയിക്കാൻ പറ്റത്തില്ല.... അതുകൊണ്ട് അവനും അങ്ങോട്ട് പോകാൻ പേടിയാണ്... കാരണം സ്റ്റിച് ഇടണം എന്ന് ആരോ പറയുന്നതും കേട്ടു... അവൻ ഭയങ്കരമായി ഭയപ്പെട്ടിരിക്കുകയാണ്..... ഡോക്ടറുടെ അടുത്ത് എത്തി... അദ്ദേഹം തല നോക്കിയിട്ട് പറഞ്ഞു ഇതിനു സ്റ്റിച്ചിന്റെ ആവശ്യമൊന്നും ഇല്ല... Just മരുന്ന് വെച്ച് കെട്ടിയാൽ മതിയെന്ന്..... അപ്പോഴാണ് അവനു ശ്വാസം നേരെ വീണത്.... പക്ഷെ ഇടിത്തീ പോലെ അവന്റെ ഒരു കൂട്ടുകാരൻ ചോദിച്ചു \"ഡോക്ടറെ സ്റ്റിച് ഇട്ടില്ലെങ്കിൽ ഭാവിയിൽ ഇവന്റെ ബുദ്ധി നഷ്ടപ്പെടുമോ \"... ഇത് കേട്ടതും അവനു ദേശ്യം വന്നു... ബുദ്ധി നഷ്ടപ്പെട്ടാലും ഞാൻ അത് സഹിച്ചു നീ നിന്റെ പണിനോക്കെടാ.... അവൻ കൂട്ടുകാരനോടായി പറഞ്ഞു..... അങ്ങനെ അവിടെ നിന്നും മരുന്ന് വെച്ച് കെട്ടി സ്റ്റാഫ് റൂമിലേക്ക് കൊണ്ട് വന്നു.... അവിടെ എത്തിയ സമയം നല്ലതായിരുന്നു.... കാരണം ചായ കുടിക്കുന്ന സമയത്താണ് അവർ അവിടെ എത്തിയത്..... സാറെ ഒരു വികലാങ്കനല്ലേ ഞാൻ എനിക്കും ചായ തരുമോ.... അവൻ പെട്ടന്ന് ചോദിച്ചു പോയി അത് കേട്ട് എല്ലാവരും ചിരിച്ചു... വികലാങ്കനോ നീയോ..... ചെറുതായി തല പൊട്ടിയതിനാണോടാ ഇങ്ങനെയൊക്കെ പറയുന്നത്.... അവർ ചിരിച്ചു കൊണ്ട് ചോദിച്ചു....\"നിനക്ക് കട്ടൻ വേണോ അതോ വെള്ളം മതിയോ... സാറിന്റെ വക ഒരു ചോദ്യം...... പാലുംവെള്ളം മതി..... അവൻ തിരിച്ചും പറഞ്ഞു..... എല്ലാവരും അന്ധളിച്ചു അവനെ നോക്കികൊണ്ടിരിക്കുവാന് കാരണം അവർക്ക് തന്നെ അവിടെ പാലും വെള്ളം കിട്ടുന്നില്ല എന്നിട്ട് അവരുടെ മുന്നിൽ വെച്ച് അവൻ ചോദിച്ചത് കേട്ടില്ലേ..... പക്ഷെ ഹെഡ്മാസ്റ്റർ സ്വന്തം കയ്യിൽ നിന്നു പൈസ മുടക്കി അവനു പാലും വെള്ളവും കട്ലൈറ്റും വേടിച്ചു കൊടുത്തു..... ഇത് രണ്ടും കയ്യിൽ കിട്ടിയപ്പോഴാണ് അവൻ ഒരു കാര്യം ഓർത്തത് ഇത് രണ്ടും താൻ കഴിക്കില്ല തനിക്ക് ഇഷ്ടമില്ലാത്ത സാധനങ്ങളാണ് ഇതെന്നും.... ഇത് അവരോട് പറഞ്ഞാൽ അവർ എന്തായാലും ദേഷ്യപ്പെടും..... അവൻ മിണ്ടാതെ അങ്ങനെ ഇരുന്നു... അൽപ സമയത്തിന് ശേഷം അവന്റെ ആ കൂട്ടുകാരൻ വീണ്ടും വന്നു.... ആ തക്കത്തിനു അവൻ ആ പാലും വെള്ളവും കട്ലൈറ്റും അവനു കൊടുത്തു.... അവനാണെങ്കിൽ ഭയങ്കര സന്തോഷമായി.... കൂട്ടുകാരൻ ഇനി ഇവന് വേണ്ടി മരിക്കും അങ്ങനെ ആയി ആ ബന്ധം.... ഓഹ് ഒരു പാലും വെള്ളത്തിന്റെയും കട്ലൈറ്റിന്റെയും ഒരു ശക്തിയെ.... അങ്ങനെ ഇരിക്കെ സാറും കൂട്ടുകാരനും കൂടി അവനെ വീട്ടിലേക് കൊണ്ടുപോയി വിട്ടു.... വീട്ടിലാണെങ്കിൽ അച്ഛനും അമ്മയും അച്ഛന്മയും അവനെ കണ്ടിട്ട് ഭയങ്കര വിഷമത്തിലായി.... എന്ത് പറ്റി എന്ന് പോലും ആർക്കും മനസിലാകുന്നില്ല.... അവസാനം അവന്റെ കൂട്ടുകാരൻ കാര്യം പറഞ്ഞു അപ്പോഴാണ് ശെരിക്കും എന്താണ് സംഭവിച്ചത് എന്ന് അവൻ പോലും അറിയുന്നത്..... മണിയടിക്കാനായി ഓഫീസ് റൂം കടന്ന് ഓടിയിട്ട് മണിയുടെ അടുത്തെത്തിയപ്പോൾ ഒറ്റയടിക്ക് നിവർന്നു നിന്നതാണ് ഓഫീസിന്റെ ജനാല തുറന്നു കിടക്കുകയായിരുന്നു ആ നിവരുന്നതിന്റെ ശക്തിയും മരത്തിൽ ഉണ്ടാക്കിയിട്ടുള്ള ജനാലയുടെ തുമ്പും കൂടിയായപ്പോൾ തല ഇടിച്ചു അപ്പൊ തന്നെ ബോധവും പോയി.... എന്നാൽ അത് ആരും കണ്ടതുമില്ല മണിയടിക്കാൻ സമയമായപ്പോൾ അത് അടിക്കാൻ വന്നയാളാണ് അവൻ ബോധം കെട്ട് കിടക്കുന്നത് കണ്ടത്..... ചെറിയ ഒരു പുഞ്ചിരിയോടെ അവൻ അതെല്ലാം കേട്ട് കൊണ്ടേയിരുന്നു..... നിനക്കെന്തിന്റെ കേടായിരുന്നെടാ എന്ന ഭാവത്തിൽ വീട്ടുകാരും അവനെ നോക്കി....
അൽപ സമയത്തിന് ശേഷം അവന്റെ അമ്മാവന്റെ മകൻ സ്കൂളിൽ നിന്നും ഭയങ്കര ദേഷ്യത്തിൽ അവന്റെ മുന്നിൽ വന്നു നിന്നു.... സംഭവം അവനെ വീട്ടിലേക്ക് കൊണ്ടുപോകുന്ന സമയത്ത് അമ്മാവന്റെ മകനെ വിളിച്ചില്ല വിളിച്ചിരുന്നേൽ അവനും സ്കൂൾ വിടുന്നതിനു മുന്നേ വീട്ടിലേക്ക് എത്താമല്ലോ അതാണ് കാര്യം..... ഈ അമ്മാവന്റെ മകൻ ഒരു പ്രത്യേക സ്വഭാവകാരനാണ്.... എല്ലാവരുടെയും ഒപ്പം കളിക്കാൻ പോകത്തില്ല..... അവൻ ജനിച്ച അന്ന് മുതലുള്ള അവന്റെ കളിപ്പാട്ടങ്ങളും മറ്റും സൂക്ഷിച്ചു വെക്കുക..... എന്നാലോ അതൊന്നും പിന്നീട് എടുത്ത് കളിക്കാറുമില്ല എല്ലാം ഒരു മ്യൂസിയത്തിൽ വെച്ചപോലെ അങ്ങനെ എടുത്തു വെക്കും... അങ്ങനെ എടുത്തു വെച്ച ഒരു ക്രിക്കെറ്റ് ബോൾ ഉണ്ടായിരുന്നു അവന്..... അതുമായി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ കഥനായകന്റെ ഒരു കസിൻ ഞാവൽ മരത്തിൽ നിന്നും ഞാവൽ പഴം എറിഞ്ഞു പൊട്ടിക്കുന്നത്..... കുറ്റം പറയാൻ പറ്റത്തില്ല അദ്ദേഹത്തിന് നല്ല ഉന്നമാണ്... ഒരുപാട് ഞാവൽ എറിഞ്ഞിട്ടു.... അവസാനം എറിഞ്ഞ ഒരു മരത്തിന്റെ പലക ഞാവൽ മരത്തിൽ ഇരുന്നു അത് എറിഞ്ഞിടാൻ അമ്മാവന്റെ മകന്റെ കയ്യിൽ നിന്നും ആ ബോൾ വാങ്ങി.... അവനാണേൽ അത് സ്വന്തം ജീവനേക്കാൾ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന സംഭവമാണ്.... അങ്ങനെ ആ ബോൾ വെച്ച് ഞാവലിലേക്ക് എറിഞ്ഞു കഷ്ടകാലം എന്നല്ലാതെ വേറെ എന്ത് പറയും.... ആ ബോളും അതിന്റെ മുകളിൽ തങ്ങിയിരുന്നു..... ബോൾ താഴേക്ക് വരാതിരിക്കുന്നത് കണ്ടതും അമ്മാവന്റെ മകൻ തുടങ്ങിയില്ലേ കരച്ചിൽ.... ആ കരച്ചിൽ കേട്ടാൽ കേട്ടവർ വിചാരിക്കും അവന് എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്ന്..... ഇതും കേട്ട് ആതിപിടിച്ചു അമ്മാവനും അമ്മായിയും ഓടി വരുന്നുണ്ട്.... അമ്മാവന്റെ കയ്യിലാണെങ്കിൽ ഒരു വലിയ വടിയുമുണ്ട്...... എന്താണ് സംഭവം എന്നൊന്നും അവർക്കറിയില്ലല്ലോ.... ഇത് കണ്ടതും കസിൻ നേരെ ആ ഞാവലിന്റെ മുകളിലേക്ക് ഓടി കയറി...... പക്ഷെ........ പ്രതീക്ഷിതായിരുന്നില്ല സംഭവിച്ചത്....
തുടരും