Aksharathalukal

ആ മൂന്നാം യാമത്തിൽ

അവസാന ദളം

    അകാളിക കുറെ നാളായി ആ നാട്ടിലെത്തിയിട്ട്. അവിടം താമസിക്കുവാൻ ഉചിതമായ സ്ഥലം ആയതുകൊണ്ട് അകാളിക അവിടെത്തന്നെ താമസിക്കുവാൻ തീരുമാനിക്കുകയായിരുന്നു. അകാളികയുടെ ഗുരുവിന്റെ നിർദേശനുസരണമായിരുന്നു ഗന്ധർവ്വ പ്രീതി വരുത്തി ഒരു ഗന്ധർവനെ തന്നെ ഉപാസന മൂർത്തിയാക്കാൻ തീരുമാനിച്ചത്. അതിന് അവർ തെരഞ്ഞെടുത്ത വഴി ഇങ്ങനെയാണെന്ന് മാത്രം. ഇനി ഗന്ധർവനെ പ്രസാദിപ്പിക്കേണ്ടതായി ഉണ്ട്. അതിലേക്കുള്ള പൂജകൾക്കു വേണ്ടി അകാളിക ഒരുക്കങ്ങൾ തുടങ്ങി..

കുറെ കറുത്ത വെളുത്ത പക്ഷങ്ങൾ അങ്ങനെ കഴിഞ്ഞുപോയി.

    അകാളികയുടെ ഒരുക്കങ്ങൾ എല്ലാം അതിന്റെ പരിസമാപ്തിയിലേക്ക് എത്തി. അങ്ങനെ ഒരു വെളുത്ത വാവു കൂടി വന്നു ചേർന്നു. കളത്തിൽ ഗന്ധർവനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തു വച്ചിരുന്നു. അകാളിക പിച്ചള  പാത്രത്തിന്റെ മൂടി തുറന്നു മേഘമിത്രനെ പുറത്തേക്കെടുത്തു.. അത്യധികം കോപാകുലൻ ആയിരുന്നു മേഘമിത്രൻ. എങ്കിലും അകാളികയുടെ കൃത്യമായ പൂജകളിൽ മേഘമിത്രൻ സംപ്രീതനായി. അതോടെ നഷ്ടമായ എല്ലാ ശക്തിയും മേഘമിത്രൻനു തിരികെ ലഭിച്ചു. ആയതിനാൽ അകാളികക്ക് തുണയായി ഇനിയും എന്നും ഉണ്ടാകും എന്ന് അനുഗ്രഹിച്ചു. മേഘമിത്രൻ ഒന്ന് അകാളികയോട് ആവശ്യപ്പെട്ടു. അകാളികയുടെ ബന്ധനത്തിൽ ആയിരിന്ന ഗായത്രിയെ സ്വാതന്ത്ര്യയാക്കുക.. മേഘമിത്രൻ തന്റെ ഉപാസന മൂർത്തി ആയതോടെ അകാളിക അതിനു തയാറായി.. അതോടെ ഗായത്രി സ്വതന്ത്രയായി. മേഘമിത്രൻ ഗായത്രിയുടെ രൂപം കണ്ട് അനുരാഗ പരവശൻ ആയത് കൊണ്ടാണല്ലോ ഇത്രയൊക്കെ വന്നു ഭവിച്ചത്... അല്ലായിരുന്നു എങ്കിൽ ഒരു ശക്തിയും ഇല്ലാതെ ഭൂമിയിൽ നാഥൻ ഇല്ലാതെ അലയേണ്ടി വന്നേനെ. ഇപ്പോൾ തനിക്ക് ഒരു ഉപാസകൻ ഉണ്ട്.. അവർ അവശ്യപ്പെടുമ്പോൾ വേണ്ടത് ചെയ്തു കൊടുക്കുക മാത്രം. അങ്ങനെ അകാളികയുടെ മരണം വരെ പലകാര്യങ്ങളും നടത്തി കൊടുത്തതിന് ശേഷം മേഘമിത്രൻ ഗന്ധർവ ലോകം പൂകി....

അവസാനിച്ചു....

കടപ്പാട് : സുധീഷ് മാഷ്

കാളിന്ദി ❤️