നിന്നോടുള്ള പ്രണയം
എന്തുകാര്യം കൈവിട്ടുപോകുമെന്ന കാര്യത്തെ കുറിച്ചാണ് രണ്ടുപേരും കൂടി ചർച്ച ഞാനും കൂടി അറിയട്ടെ എന്നോടും കൂടി പറ
ശബ്‌ദം കെട്ടഭാഗത്തേക്ക് നോക്കിയ രണ്ടു പേരും ഞെട്ടിതരിച്ചിരുന്നു പോയി
(തുടർന്ന് വായിക്കു )
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഇവൾ ഇവിടെ ഉള്ളകാര്യം നീ എന്താപറയാതിരുന്നേ.... നമ്മൾ പറഞ്ഞത് വല്ലതും കേട്ടുകാണുമോ
അറിയില്ലെടാ....ഇവൾ ഇവിടെ ഇല്ലായിരുന്നു ആരെയോ കാണാനായിട്ട് രാവിലെ കെട്ടിയൊരുങ്ങി പോയതാ.... ആരറിഞ്ഞു ഇപ്പോൾ കയറിവരുമെന്ന്.......
എന്താ അവിടെ രണ്ടുംകൂടി ചെവികാർന്നു തിന്നുന്നെ.....കുറെനേരമായല്ലോ......
ഒന്നുമില്ലെടി ഞാൻ ഇവനോട് ഓഫീസ്കാര്യങ്ങൾ ഒക്കെ പറഞ്ഞിരിക്കാം ആയിരുന്നു.....
എന്താ അരുണേ ഒന്നും മിണ്ടാതെ ഇരിക്കുന്നെ.... ആകെ ഓരുമൂഡോഫ് പോലെയുണ്ടല്ലോ.,..
ഹേയ് അങ്ങനെയൊന്നുംമില്ല ഞാനങ്ങോട്ട് ഇറങ്ങുവായിരുന്നു അപ്പോളാണ് നീ വന്നത്.....
പിന്നെ പറയു അരുണേ എന്തൊക്കെയുണ്ട് വിശേഷങ്ങൾ ഒരുപാട് ആയല്ലോ കണ്ടിട്ട്.... ആന്റിവീട്ടിലുണ്ടോ അങ്കിൾ ഒക്കെ സുഖമായിരിക്കുന്നുണ്ടോ....
അതേടി കുഴപ്പമൊന്നുമില്ല....... എന്നാൽ ശരിയെടി ഞാനങ്ങോട്ട് ഇറങ്ങട്ടെ വീട്ടീന്ന് ഇറങ്ങിട്ടൊരുപാട് നേരമായി ഞാൻ പിന്നൊരിക്കൽ വരാം....
അതല്ല ശ്രെയെ നീ ഇത്രെയും നേരം എവിടായിരുന്നു...... ആരെ കാണാനാ രാവിലെ ഇവിടുന്ന് പോയത്.....
അവന്റെയാ ചോദ്യത്തിൽ പകച്ചുനിന്നുപോയവൾ ഇനി എന്തു മറുപടി പറയുമെന്നറിയാതെ നിന്നു...
ഡാ എന്നാൽ ഞാനങ്ങോട്ടു പോകുവാ.... വീട്ടിൽചെന്നിട്ട് കുറച്ചുകാര്യമുണ്ട്........ നിങ്ങൾ സംസാരിച്ചിരിക്ക്..... ആന്റിയോട് പറഞ്ഞേക്ക് ഞാനിറങ്ങിയെന്ന്.....
ഹ ശരിയെടാ എന്നാൽ.... എനിക്കും ഇവിടെകുറച്ചു പണിയുണ്ട്.....
അരുൺ നടന്നുപോകുന്നതും നോക്കി ശ്രേയനിന്നു.... ഇനി എന്താ നടക്കാൻ പോകുന്നതെന്നറിയാതെ....
ഡി ശ്രെയെ.... നീ ഇന്ന് എവിടെ പോയതായിരുന്നു അവൻനിന്നോണ്ടാണ് ഞാൻകൂടുതലൊന്നും ചോദിക്കാതെ ഇരുന്നത്.... ആരായിരുന്നു നിന്റെകൂടെ ഉണ്ടായിരുന്നത്....
ഞാൻ നിന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്റെകാര്യത്തിൽ ഇടപെടരുതെന്ന്.... എനിക്കിഷ്ടമുള്ളിടത് പോകും വരും അത് നീയറിയേണ്ട കാര്യമില്ല.... നിന്നെബോധിപ്പിക്കാനും ഞാൻ ഉദ്ദേശിക്കുന്നില്ല.....
അത്രെയും പറഞ്ഞുകഴിഞ്ഞതു മാത്രമേ ഓർമ്മയുള്ളൂ അവൾക്ക്.... ഇതിനിടക്ക് സംഗീത്തിന്റെ കൈ അവളുടെകവിളിൽ പതിഞ്ഞിരുന്നു.....
ഇനി ഇതുപോലൊരു സംസാരം ഉണ്ടാകില്ല ശ്രേയ.... അച്ഛനുംഅമ്മയ്ക്കും നീ പുന്നാര മോളൊക്കെ ആയിരിക്കും.... അവരൊന്നും നിന്നെ ചെയില്ലായിരിക്കും....
നിന്റെ എല്ലാ അഹങ്കാരത്തിനു കൂട്ടുനിൽക്കുകയും ചെയ്യും........
എന്നാൽ നിന്റെ ഏട്ടൻ എന്നുള്ള സ്ഥാനം വച്ചുപറയുകയാ... ഇതുപോലെ ഇനി നിന്റെവായിന്നു കേട്ടാൽ...... ഞാൻ ഇപ്പോൾ ഇതെ പറയുന്നുള്ളു..... കേറിപോടി അകത്തു......
അവനോടുള്ള ദേഷ്യത്തിൽ ചവുട്ടി തുള്ളി അകത്തേക്ക് കയറിപോയവൾ....
.. ഒരു നെടുവീർപ്പോടെ അതും നോക്കിനിന്നവൻ........
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
ശ്രീക്കുട്ടി മോളെ ശ്രീ നീ അവിടെ എന്തെടുക്കുവാ ഒന്നിവിടെ വരെ വന്നിട്ട് പോ മോളെ.........
ദാ വരുന്നച്ചാ.... അമ്മു മോളെ ഇതൊന്ന് നോക്കിയേ ഞാൻ പോയി നോക്കിട്ട് വരാം അച്ഛനെന്തിനാ വിളിച്ചെന്നു.....
പോയി നോക്കിട്ട് വായോ ഇതൊക്കെ ഞാൻ ചെയ്തോളാം.... സാമ്പാറിന് കടുക് താളിക്കുന്നതിന്റെ ഇടക്ക് അമ്മുപറഞ്ഞു.....
എന്താ അച്ഛാ വിളിച്ചേ.... എന്തുവേണം..... എന്തേലും അസ്വസ്ഥത തോന്നുന്നുണ്ടോ.....
മോളെ നീയാ മരുന്നിങ്ങെടുത്തെ ആകെഎന്തോ ഒരു വെപ്രാളം പോലെ തോന്നുന്നുണ്ട്.....
അയ്യോ എന്ത്പറ്റിയച്ചാ വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം......
വേണ്ട മോളെ അത്രക്കൊന്നുമില്ല നീയാ മരുന്നിൻങ്ങോട്ടെടുക്ക് കൊച്ചേ.....
അച്ഛൻ ഈ മരുന്ന് മുടക്കാറുണ്ടല്ലേ.... ഡോക്ടർ പ്രത്യേകം പറഞ്ഞതല്ലേ ഒരുകാരണ വശാലും മുടക്കാൻ പാടില്ലെന്ന്.....
മോളെ അത് നീ എല്ലാം കൂടി ഒറ്റക്ക് കിടന്ന് നോക്കുന്നതുകാണുമ്പോൾ.... കൂടാതെ അമ്മയുടെ ചികിത്സകൂടി നോക്കണ്ടേ.....
അതിനിപ്പോൾ എന്താ.... ഇനിയും ആ ഹാർട്ട് പണിമുടക്കിയാൽ എന്തുചെയ്യും.... ചിലവും കാര്യവും ഓർത്തിട്ടെന്റെ അച്ഛൻ വിഷമിക്കണ്ട അതൊക്കെ ഈ ശ്രീമോൾ നോക്കിക്കോളാം....
ഇപ്പോൾ നല്ല കുട്ടിയായിട്ട് കിടക്കാൻ നോക്ക്.... അവൾ അവിടെ എന്താക്കിയോ എന്തോ.... ഞാനങ്ങോട്ടു ചെല്ലട്ടെ.....
അവൾ പോകുന്നതും നോക്കി ആയാൾ കിടന്നു.... ആ കൺ കോണിൽനിന്നൊരു നീർക്കണം പൊഴിഞ്ഞു താഴേക്ക് വീണു......
ഇത് ജയരാജൻ ...... ശ്രീക്കുട്ടി എന്ന ശ്രീഭദ്രയുടെ അച്ഛൻ..... അത്യാവശ്യം പേരും പെരുമായും ഉള്ളകുടുംബം ആയിരുന്നു ഇവരുടെ.....
നടരാജൻ വർമ്മ.... ഭാര്യ ചന്ദ്രമതി..... ഇവർക്ക് രണ്ടാണ്മക്കൾ..... രാമചന്ദ്രാനും
വീരനാഥനും.....
ഇവരുടെ തന്നെ കുടുംബബിസ്സിനെസ്സ് നോക്കി നടത്തുകയാണ് രണ്ടു പേരും.....
ജയരാജൻ ഭാര്യ സുശീല.... രണ്ടു പെൺമക്കൾ ശ്രീഭദ്രയും ശ്രീദേവിയും (ammu).......
വീരനാഥന്റെ ഭാര്യ അമ്പിളി..... അവർക്ക് ഒരു മകൾ അശ്വതി......
ആ കുടുംബം സന്തോഷത്തോടെ പോയിക്കൊണ്ടിരുന്നപ്പോൾ ആണ് ആ ദുരന്തം സംഭവിക്കുന്നത്.... അവരുട ജീവിതംതന്നെ മാറ്റിമറിക്കാൻ ഉള്ള ഒന്ന്.......
(തുടരും )
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
അതെന്തെന്നറിയാനായി കാത്തിരിക്കൂ...........
എല്ലാരും വായിച്ചു സപ്പോർട്ട് ചെയ്യണേ...... ഇഷ്ട്ടമായാലും ഇല്ലേലും പറയണേ......
നിന്നോടുള്ള പ്രണയം
അമ്മേ.... അമ്മേ.... ഒന്നിവിടെ വന്നേ... എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു.....എന്താടാ ചെറുക്കാ കിടന്ന്കാറി കൂവുന്നേ..... നിനക്ക്അകത്തോട്ടു വന്നു വിളിച്ചൂടെ.....അച്ഛൻ എന്തിയെ അമ്മ... എനിക്ക് നിങ്ങൾ രണ്ടാളോടും കൂടി ഒരു കാര്യം പറയാനുണ്ടായിരുന്നു....എന്താടാ എന്താ കാര്യം.... അച്ഛൻ ഇവിടെ ഇല്ലല്ലോ പുറത്ത് പോയിരിക്കുവാ..... ലേറ്റ് ആകുമല്ലോ വരാൻ.....മ്മ്... എന്നാൽ അച്ഛൻ വരട്ടെ രണ്ടാളോടും കൂടി പറയാനുള്ളതാണ്..... അച്ഛൻ വരുമ്പോഴേക്കും ഞാനൊന്നു പോയി റെസ്റ്റെടുക്കട്ടെ.....അതെന്താ ഇത്രവലിയ അത്യാവശ്യ കാര്യം.... നീ പറയെടാ അച്ഛൻ വരുമ്പോൾ ഞാൻ പറഞ്ഞേക്കാം..... എന്തെങ്കിലും പ്രേശ്നമുണ്ടോ