Aksharathalukal

യാത്ര

ഇതാണ് ഞങ്ങളുടെ ടീം. എല്ലാ അലമ്പിനും അവന്മാർ കൂടെ കാണും.
ഇതേ ധൈര്യത്തിലാണ് ഇന്നും ഞാൻ ഇറങ്ങി പുറപ്പെട്ടത് പക്ഷേ എല്ലാം കുളമായി .

ശ്യാം കഥ പറഞ്ഞു തുടങ്ങി ......................

തുടരുന്നു...........

ഞാൻ എൻ്റേതായ രീതിയിൽ പറയാം.

ഇതിൻ്റെ എല്ലാം ആരംഭം ഞാൻ ഞങൾ 10 കഴിഞ്ഞു നിൽക്കുന്ന സമയത്താണ്.
ഞങ്ങൾ എന്ന് ഞാൻ പറഞ്ഞത് ഇപ്പോഴത്തെ അതെ ഗാങ് . ഈ വേതാളങ്ങൾ എൻ്റെ കൂടെ കൂടിയത് 8ാം ക്ലാസ്സ് മുതലാണ്.

അന്ന് തൊട്ട് എല്ലാത്തിലും ഞങൾ ഒരുമിച്ചാണ്.

കാര്യത്തിലേക്ക് വരാം.

വീട്ടിൽ അമ്മ നല്ല ഒരു സുഹൃത്തിനെ പോലെ ആയിരുന്നു. പക്ഷേ അച്ഛൻ ആൾ കലിപ്പാണ്.
അതുകൊണ്ട് ഞാൻ നല്ലപോലെ പഠിക്കാൻ ശ്രമിക്കും. ആദ്യം അങ്ങനെ ആയിരുന്നെങ്കിൽ. പിന്നെ അത് എൻ്റെ കസിൻസിനോടുള്ള വാശിയിൽ ആയി പഠിത്തമൊക്കെ.

വീട്ടിൽ ആരും അറിയാതെ ഞങ്ങളുടെ ഇടയിൽ ഒരു മത്സരം ഉണ്ട്.

അത് വേറെ ഒരു കാര്യം ഉണ്ട് . വഴിയെ പറയാം.


പഠിപ്പിൻ്റെ ഗുണം 10 റിസൾട്ട് വന്നപ്പോൾ മനസിലായി.

Full A+

എനിക്ക് സന്തോഷം ആയി കാരണം full A+ ആയതുകൊണ്ട് അല്ല. ചുമ്മാ ആരും വന്നു മാർക്കിൻ്റെ കാര്യം പറഞ്ഞു കുത്തില്ലല്ലോ. ഒരു ആശ്വാസം.

അത് അധികകാലം നീണ്ടില്ല. വീട്ടുകാരും നാട്ടുകാരും വഴിയെ പോകുന്നവര് വരെ എൻ്റെ admittion കാര്യത്തിൽ ഇടപെട്ട് തുടങ്ങി. ഞാൻ പെട്ടു എന്ന് പറഞ്ഞ മതിയല്ലോ.


 നാട്ടുകാരുടെ ശല്യം സഹിക്കാൻ പറ്റാതെ വന്നപ്പോൾ അമ്മയോട് പറഞ്ഞു ഞാൻ അമ്മ വീട്ടിലേക്ക് ഒരു വിസ ശരിപ്പെടുത്തി.
പിന്നെ ഞങ്ങളുടെ മൂന്ന് പേരും അമ്മവീട്ടിലേക്ക് പോയി . 

ആലപ്പുഴ

കേരളത്തെ പണ്ട് കവി വർണിച്ചത് പോലെ ഉള്ള ഒരു സ്ഥലം.
ആലപ്പുഴക്കരുടെ ജീവിതം വെള്ളവും വെള്ളവും ആയി ചേർന്നിരിക്കുന്നു. 
അവിടെ ചെന്നാൽ പിന്നെ ഞാൻ നൂല് പൊട്ടിയ പട്ടമാണ്. അവിടെയും കുറച്ചു കൂട്ടുകാർ ഉണ്ടെനിക്ക്.

നാട്ടിലെ tension മുഴുവൻ മറക്കാൻ അവിടത്തെ അന്തരീക്ഷം സഹായിച്ചു. കുറച്ചു ദിവസം അടിച്ചു പൊളിച്ചു.
അവിടെ ചെന്നാലുള്ള യാത്രയാണ് പ്രധാനം.

ഞാനും അമ്മാവനും ചുമ്മാ ഒരു കുഞ്ഞു വെള്ളമുണ്ട് അതിൽ ഇങ്ങനെ കറങ്ങും. പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട. അതിനു എനിക്കും അമ്മാവനും മുത്തച്ഛൻ്റെ കയ്യിൽ നിന്ന് നിറയെ വഴക്ക് കേൾക്കൂ.
പക്ഷേ അതൊക്കെ ഞങ്ങൽക്കെന്ത് . കുറെ നാൾ 
നല്ല രസമാണ്. അവിടെ ആകെ ഉണ്ടായിരുന്ന പ്രശ്നം എൻ്റെ വട്ട് കൂട്ടുകാർ ഇല്ല എന്നതാണ്.
അവരും കൂടെ വേണം .
മുൻപൊരിക്കൽ അവരും വന്നിരുന്നു. അന്ന് വീടെടുത്ത് തലതിരിച്ചു വച്ചൂ. മുത്തശ്ശി കാണുമ്പോൾ ഒക്കെ തിരക്കും ആ വേതാളങ്ങൾ ഇവിടെ എന്ന്. കാരണം അവന്മാർക്ക് ഈ പേര് കൊടുത്തത് മുത്തശ്ശി ആണ്. 




അങ്ങനെ സ്കൂളിൽ certificate കൊടുക്കുന്ന സമയം ആയി.
ഞാൻ നാട്ടിൽ ഇല്ലാത്തതിനാൽ വേറെ ഒരു ദിവസം ആണ് certificate വാങ്ങാൻ സ്കൂളിൽ ചെന്നത്.

അന്ന് ഞാൻ സ്കൂളിൽ ചെല്ലുമ്പോ അവിടെ മഴ ചെറുതായി പെയ്യുന്നുണ്ട്.
ഞാൻ കൊണ്ടുവന്ന കുട മടക്കി പടികൾ ഓടി കയറി . സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ തന്നെ ടീച്ചർ ചോദിച്ചു .എന്താ ജിത്തു നീ ഇവിടെ എന്ന്. കാര്യം പറഞ്ഞപ്പോൾ തന്നെ ക്ലാസ്സ് ടീച്ചർ ഓഫീസിലേക്ക് കൊണ്ടുപോയി.
അവിടുത്തെ എല്ലാ പണിയും കഴിഞ്ഞു ടീച്ചറോട് യാത്രയും പറഞ്ഞു തിരികെ പടിയിറങ്ങുമ്പോൾ ആണ് അത് സംഭവിച്ചത്.

തുടരും…..…………........



യാത്ര

യാത്ര

4.7
608

അവിടുത്തെ എല്ലാ പണിയും കഴിഞ്ഞു ടീച്ചറോട് യാത്രയും പറഞ്ഞു തിരികെ പടിയിറങ്ങുമ്പോൾ ആണ് അത് സംഭവിച്ചത്.തുടരും…..…………........തുടരുന്നു...............പോക്കറ്റിൽ കിടന്ന ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി . മഴ അപ്പോഴേക്കും മാറിയിരുന്നു. ചെറുതായി മഞ്ഞ് വീഴുന്നത് പോലെ മഴ പോടിഞ്ഞുകൊണ്ടിരുന്നു.ഞാൻ ഫോൺ പോക്കററിൽ നിന്നെടുത്തു. അമ്മയാണ് വിളിക്കുന്നത്. ഞാൻ വീട്ടിൽ ചെല്ലാൻ വൈകുന്നത് കൊണ്ടാകാം. ഞാൻ 9 മണിക്ക് ഇറങ്ങിയത് സമയം 11 ആകുന്നു.വിവേക് കാരണമാണ് വൈകിയത്. അവൻ വിളിച്ചു അവൻ്റെ വീട്ടിൽ ചെന്നു. അങ്ങനെ സമയം വൈകി. എനിക്ക് ചീത്തവിളി കേൾക്കും എന്ന് ഉറപ്പിച്ചു കൊണ്ട് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.