Aksharathalukal

ആദ്യ പ്രണയം 💝-3

         വിശേഷോം പറഞ്ഞു സദ്യ ഒക്കെ കഴിച്ചു കുഞ്ഞമ്മായിം വെല്യച്ഛനും പോയി... കാർത്തിനെ റൂം കാണിച്ചു കൊടുക്കുന്ന തിരക്കിലാണ് അമ്മ.. ദേവൂന്റെ റൂമിന്റെ അടുത്ത് തന്നെയാ. 😌ദേവൂന് ആണേൽ അത് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല😒കാരണം പിന്നെ പറയണ്ടാലോ... 😁പക്ഷെ  ഇത്ര നേരമായിട്ടും അവൻ ദേവൂനെ ഒന്ന് mind പോലും ചെയ്‌തില്ല..

         (  ശ്ശെടാ.. ഇവൻ എന്നെ മറന്ന് പോയോ.. എന്നാ നന്നായിരുന്നു 😌പക്ഷെ മറക്കാൻ വഴിയില്ല..അത്രേം പേരുടെ മുന്നിൽ വെച്ച് കള്ളൻ എന്നൊക്കെ വിളിച്ചത് അല്ലേ.. ഇനി അമ്മയോട് പറഞ്ഞു വല്ല പ്രശ്നവും ഉണ്ടാക്കാനാണോ😬)

         ദേവു അവനെ തപ്പി അമ്മയുടെ അടുത്തേക്ക് പോയി.. അടുക്കളയിൽ ആണെങ്കിൽ അമ്മ മാത്രമേ ഉള്ളൂ...\" ആഹാ നീ ഇവിടെ നിൽക്കുന്നുണ്ടായിരുന്നോ, കാർത്തിമോൻ മോളില് സാധനങ്ങളൊക്കെ എടുത്തു വയ്ക്ക.. നീ പോയി ഒന്ന് സഹായിച്ചേ, ചുമ്മാ നോക്കി നിൽക്കാതെ... വേറെ വീട്ടിൽ നിൽക്കുന്നത് പോലെ അവന് തോന്നരുത്. മിണ്ടിക്കോളണം കേട്ടോ\" അമ്മ

       \"ഓ ആയിക്കോട്ടെ  മാതാശ്രീയുടെ ഉത്തരവു പോലെ 😁\" (ഹും കാർത്തിമോൻ പോലും😏) അവൾ അതും പറഞ്ഞ് മുകളിലേക്ക് പോയി...

  അവനാണേൽ റൂമിൽ സാധനങ്ങൾ എടുത്തു വയ്ക്കുന്ന തിരക്കിലാണ്.. അപ്പോഴാണ് ദേവു അവനെ ശരിക്കും ശ്രദ്ധിക്കുന്നത്( കാണാൻ നല്ല സുന്ദരൻ ഒക്കെ ആണല്ലോ, ലൈൻ ഒക്കെ ഉണ്ടാവും.😒 അല്ല ഞാൻ എന്തിനാ ഇപ്പോ അതിനെക്കുറിച്ച് ആലോചിക്കുന്നേ.... ആത്മഗതമാണട്ടോ )

           അവൾ അകത്തേക്ക് കയറി അവന്റെ അടുത്ത് ചെന്ന് നിന്നു.. \"വല്ല സഹായവും വേണോ?😬\" അവനൊന്ന് തിരിഞ്ഞു നോക്കി പിന്നെയും സാധനങ്ങൾ എടുത്തു വയ്ക്കാൻ തുടങ്ങി.... അവൾക്കാണേൽ അത് കണ്ടിട്ട് ദേഷ്യം വന്നു 😤 \"അതെ അമ്മ പറഞ്ഞിട്ടാ ഞാൻ വന്നേ.. വല്ല സഹായവും വേണോ, നിനക്ക് വേറെ വീടാന്ന് തോന്നരുത് എന്നാണ് അമ്മയുടെ ഉത്തരവ്  😤\" അവനൊന്നും മിണ്ടിയില്ല..

          അവൾ ദേഷ്യത്തോടെ റൂമിന് വെളിയിലേക്ക് പോയി. \"ഹും എന്ത് മനുഷ്യനാ, ലുക്ക് മാത്രമേയുള്ളൂ... അമ്മയോട് എന്താ പറഞ്ഞേ  ആന്റി കൂടി പറഞ്ഞതല്ലേ പിന്നെങ്ങനെയാ നിൽക്കാണ്ടിരിക്ക. (Expression ഉണ്ടട്ടോ) അപ്പോ അവന് നാക്കുണ്ടായിരുന്നല്ലോ...ഹും ദുഷ്ടൻ 😤\"

         \" ദേവൂ......കാർത്തി...... രണ്ടാളും വന്നേ ചായ കുടിക്കാൻ \"

        ഇരുവശത്ത് ഇരുന്നിട്ടും രണ്ടാളും ഒന്ന് മുഖത്തോട് മുഖം നോക്കുന്ന പോലുമില്ല.. അമ്മയും കാർത്തിയും എന്തൊക്കെ വിശേഷങ്ങൾ പറയുന്നുണ്ട്...ദേവുവാണെങ്കിൽ അവന്റെ കാര്യം ഓർത്ത് എന്തൊക്കെയോ മനസ്സിൽ ആലോചിച്ചു കൂട്ടുന്നുണ്ട്.....

          ചായ കുടി എല്ലാം കഴിഞ്ഞ് സ്റ്റെപ്പ് കയറി പോകുന്നതിനിടയിൽ ദേവു കാർത്തിയുടെ മുന്നിൽ കയറി നിന്നു... \" അതെ മോനെ നിനക്ക് ജാഡ ആണെങ്കിൽ എനിക്ക് അതിലും ജാട കാണിക്കാൻ അറിയാ... പിന്നെ അന്ന് ഉണ്ടായ കാര്യം എങ്ങാനും അമ്മയോട് പറഞ്ഞ നീ വിവരം അറിയും, ഓർത്തോ….. ഈ ദേവൂനെ അറിയില്ല നിനക്ക്, പറഞ്ഞേക്കാം. 😏\"

             അവൻ അവളുടെ അടുത്തേക്ക് വന്നു. അവളുടെ കണ്ണിലേക്ക് നോക്കി.. ഈ നിമിഷം ദേവുവിന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു..

 
      -------------------------------------------------------------------


       കൂട്ടുകാരെ.., നിങ്ങൾ അഭിപ്രായം ഒന്നും പറഞ്ഞില്ലെങ്കിൽ എനിക്ക് പിന്നെ എഴുതാൻ മടുപ്പ് ആവും... തെറ്റുകൾ എന്തെങ്കിലുമുണ്ടെങ്കിൽ പറയണം തിരുത്താൻ ഞാൻ ശ്രമിക്കാം.. ഒരു വരിയെങ്കിലും കുറിച്ചിട്ട് പോണേ🦋

ആദ്യ പ്രണയം💝-4

ആദ്യ പ്രണയം💝-4

4.5
1206

    അവൻ അവളുടെ അരികിലേക്ക് വന്നു. അവളുടെ കണ്ണിലേക്ക് നോക്കി. ഈ നിമിഷം ദേവുവിന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു...അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു😌.. എന്നിട്ട് ഒന്നും പറയാതെ അവൻ റൂമിലേക്ക് പോയി.         ( എന്റെ ദൈവമേ, എനിക്ക് ഇതെന്താ പറ്റിയേ... നെഞ്ച് എന്തിനാ ഇത്ര വേഗത്തിൽ ഇടിക്കുന്നേ😒.... ശിങ്കാരിമേളം ഇപ്പോൾ എന്റെ നെഞ്ചിലാണോ നടക്കുന്നത്.... അല്ല , അവൻ എന്തിനാ എന്നെ നോക്കി ചിരിച്ചേ.. ഹോ എന്നാലും ആ ചിരി കാണാൻ എന്നാ രസവാ😍 അവൾ ഒന്നുകൂടി ആ ചിരി ആലോചിച്ചു🙈... ശ്ശെടാ, ഞാനെന്തുവാ ഈ ആലോചിക്കണേ... )അവൾ സ്വയം തലയ്ക്ക് ഒരു കിഴുക്കു വച്ചുകൊടുത്തു.       റിംഗ