യാത്ര
അവിടുത്തെ എല്ലാ പണിയും കഴിഞ്ഞു ടീച്ചറോട് യാത്രയും പറഞ്ഞു തിരികെ പടിയിറങ്ങുമ്പോൾ ആണ് അത് സംഭവിച്ചത്.
തുടരും…..…………........
തുടരുന്നു...............
പോക്കറ്റിൽ കിടന്ന ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി . മഴ അപ്പോഴേക്കും മാറിയിരുന്നു. ചെറുതായി മഞ്ഞ് വീഴുന്നത് പോലെ മഴ പോടിഞ്ഞുകൊണ്ടിരുന്നു.
ഞാൻ ഫോൺ പോക്കററിൽ നിന്നെടുത്തു.
അമ്മയാണ് വിളിക്കുന്നത്. ഞാൻ വീട്ടിൽ ചെല്ലാൻ വൈകുന്നത് കൊണ്ടാകാം. ഞാൻ 9 മണിക്ക് ഇറങ്ങിയത് സമയം 11 ആകുന്നു.
വിവേക് കാരണമാണ് വൈകിയത്. അവൻ വിളിച്ചു അവൻ്റെ വീട്ടിൽ ചെന്നു. അങ്ങനെ സമയം വൈകി. എനിക്ക് ചീത്തവിളി കേൾക്കും എന്ന് ഉറപ്പിച്ചു കൊണ്ട് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.
ഇങ്ങോട്ട് വല്ലതും പറയുന്നതിന് മുൻപ് ഒരു ക്ഷമാപണം നടത്തി. പക്ഷേ മറുതലക്കൽ ഞാൻ പ്രതീക്ഷിച്ചതുപോലെ അമ്മ ആയിരുന്നില്ല.
ഫോണിൽ,
\"ഹലോ, ഡാ ജിത്തു ഇത് ഞാൻ ആണ് വല്യച്ഛൻ
നീ എവിടെ നിൽക്കുവ?\"
അപ്പുറത്ത് വല്യച്ഛൻ്റെ ശബ്ദം കേട്ട് ഞാൻ ഒന്ന് അതിശയിച്ചു.
എന്നിട്ട് ഞാൻ അത് പ്രകടിപ്പിക്കാതെ മറുപടി പറഞ്ഞു.
\" വല്യച്ഛ ഞാൻ സ്കൂളിൽ നില്ക്കുവ. ഇത് അമ്മയുടെ നമ്പർ അല്ലേ\"
വല്യച്ഛൻ: ഡാ ,നിൻ്റെ അമ്മക്ക് ഒരു ചെറിയ തലചുറ്റൽ ഞങൾ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്.
ഞാൻ പെട്ടെന്ന് അസ്വസ്ഥനായി.
ഞാൻ: അമ്മക്ക് എന്താ പറ്റിയത്?
വല്യച്ഛൻ: പേടിക്കാൻ ഒന്നും ഇല്ല , ബിപിയിൽ വന്ന ചെറിയ മാറ്റം .
ഞാൻ : ഇപ്പൊ അമ്മ എവിടെ?
വല്യച്ഛൻ: അവള് നല്ല ഉറക്കമാണ്. ഡ്രിപ്പ് ഇട്ടിട്ടുണ്ട്.
ഞാൻ കണ്ണനെ അങ്ങോട്ട് അയക്കാം .നീ ഇങ്ങു പോരെ.
ഞാൻ : ശരി
അമ്മക്ക് വയ്യ എന്ന് കേട്ടപ്പോ എനിക്ക് തലച്ചുറ്റുന്ന പോലെ തോന്നി. ഞാൻ അവിടുത്തെ തിട്ടയിൽ കയറിയിരുന്നു.
മുട്ടിൽ കൈകുത്തി തല താഴ്ത്തി അവിടെ ഇരുന്നു. മഴ ചെറുതായി മുടിയിൽ വീണുകൊണ്ടിരുന്നു .
അവിടെ ഒരു ചെറിയ സംസാരം കേട്ടു. ആരോ ഗേറ്റ് കടന്നു വരുന്നു.
അതിൽ ഒരു സ്ത്രീ എന്നോട് ഓഫീസ് ഇവിടെ ആണെന്ന് ചോദിച്ചു
ഞാൻ മുഖത്ത് നോക്കാതെ കൈ ചൂണ്ടി കാണിച്ചു. അവർ എന്തോ പറഞ്ഞുകൊണ്ട് കടന്നുപോയി.
അതിനു പിന്നാലെ മറ്റാരോ ഗേറ്റ് കടന്നു വന്നു. അതൊരു പെൺകുട്ടിയാണ് എന്നെനിക്കു മനസ്സിലായി. അവളുടെ കാലിലെ കൊലുസിൻ്റെ ശബ്ദം ഞാൻ കേട്ടു.
പക്ഷേ അവൾ എന്നെ കടന്നു പോയപ്പോൾ ഒരു പ്രത്യേക സുഗന്ധം കടന്നുവന്നു. അതിനു പിന്നാലെ ഒരു ചെറിയ തണുത്ത കാറ്റും.
ശരീരത്തിലൂടെ ഒരു മിന്നൽ കടന്നു പോയതുപോലെ .എൻ്റെ അപ്പോഴത്തെ പ്രശ്നങ്ങൾ ഞാൻ m
മറന്നുപോയി.
പെട്ടെന്ന് ഞാൻ തല ഉയർത്തി അവൾ പോയ ഭാഗത്തേക്ക് നോക്കി. നല്ല നീളമുള്ള കറുത്ത മുടി മറക്കുന്ന പിൻഭാഗം മാത്രം കണ്ടു. മുഖം കാണാൻ പറ്റിയില്ല.
പിന്നിൽ നിന്നൊരു ഹോൺഅടി കേട്ടു , പിറകെ ഡാ എന്നൊരു വിളിയും. ഞാൻ തിരിഞ്ഞു നോക്കി.
കണ്ണൻ ചേട്ടൻ ആണ്.
ഞാൻ പെട്ടെന്ന് അങ്ങോട്ട് ചെന്നു.
കണ്ണൻ ചേട്ടൻ: ഡാ വന്നേടാ, എനിക്ക് പോയിട്ട് വേറെ പണി ഉള്ളതാണ്.
ഞാൻ : ദാ വരുന്നു.
ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി.
അപ്പോഴേക്കും ആ കുട്ടി പോയിരുന്നു.
ഞാൻ ചെന്നു ബൈക്കിൽ കയറി. വണ്ടി ഹോസ്പിറ്റലിലേക്ക് പോയി.
ഹോസ്പിറ്റലിൽ വല്യച്ഛനും വല്യമ്മയും കണ്ണൻ ചേട്ടനും പിന്നെ ശ്രീകുട്ടനും(അനിയൻ) ഉണ്ടായിരുന്നു.
ഞാൻ വല്യച്ഛൻ്റെ അടുത്ത് കാര്യം തിരക്കി.
വല്യച്ഛൻ: ഞാൻ വീട്ടിൽ കുറച്ചു പണിയിൽ ആയിരുന്നു. അപ്പോ ശ്രീകുട്ടൻ വന്നു പറഞ്ഞു.
അമ്മക്ക് വയ്യ ഇന്ന്. പിന്നെ ഞാനും നിൻ്റെ വല്യമ്മയും ചെന്നു നോക്കിയപ്പോ അവൽ അവിടെ കിടക്കുന്നു. പിന്നെ കണ്ണൻ കാർ കൊണ്ടുവന്നു അവളെ ഇങ്ങു കൊണ്ടുവന്നു.
ഞാൻ: ഡോക്ടർ എന്ത് പറഞ്ഞു?
വല്യച്ഛൻ: കുഴപ്പം ഇല്ല pressure കുറഞ്ഞതാണ്. ഡ്രിപ്പ് തീരുമ്പോൾ പോകാം എന്ന് പറഞ്ഞു.
അപ്പോഴേക്കും ഡോക്ടർ വന്നു.
ഡോക്ടർ: ഡ്രിപ്പ് തീർന്നു . അപ്പോ ഇപ്പൊ പോകാം.
പിന്നെ ഇന്ന് നല്ല rest എടുക്കണം.
വല്യച്ഛൻ : അപ്പോ ശരി ഡോക്ടർ.
ഡോക്ടർ : ശരി.
ഡോക്ടർ പോയി
അപ്പോ വല്യച്ഛൻ കണ്ണൻ ചേട്ടനോട് വണ്ടി കൊണ്ട് വരാൻ പറഞ്ഞു .
വല്യച്ഛൻ : ബൈക്ക് ഞാൻ കൊണ്ടുവരാം. പിന്നെ ജിത്തു നീയും ശ്രീകുട്ടനും വീട്ടിൽ കിടക്ക്.
വല്യമ്മ അമ്മക്ക് കൂട്ട് നിൽക്കും.
ഞാൻ തലയാട്ടി സമ്മതം മൂളി.
അപ്പോഴേക്കും അമ്മ ഉണർന്നിരുന്നു.
കണ്ണൻ ചേട്ടൻ്റെ വണ്ടിയിൽ അമ്മയും വല്യമ്മയും ശ്രീകുട്ടനും പോയി.
ഞാനും വല്യച്ഛനും ബൈക്കിലും തിരിച്ചു പോയി.
പക്ഷേ അപ്പോഴും ഞാൻ aa പെൺകുട്ടി ആരെന്ന് ആലോചിച്ചു.
മുഖം കാണാൻ പറ്റാത്തതിൻ്റെ ഒരു നിരാശ ഉണ്ടായിരുന്നു.
പിന്നെ നമ്മൾക്ക് യോഗമില്ല,ആഹ് പോട്ട്.
അങ്ങനെ സ്വയം ആശ്വസിച്ചു.
ദിവസങ്ങൾ കഴിഞ്ഞുപോയി. അമ്മക്ക് സുഖമായി.
ഞാൻ പിന്നെ പ്ലസ് 1 അഡ്മിഷന് പിറകെ ആയി.
ഞങ്ങളുടെ ടീം എല്ലാം ഒരിടത്ത് അഡ്മിഷന് നോക്കി.
എല്ലാവരും ഒരുമിച്ചു പോയി apply ചെയ്തു.
അലോട് വന്നപ്പോൾ എല്ലാർക്കും ഞങ്ങളുടെ സ്കൂളിൽ തന്നെ കിട്ടി. എന്തോ എനിക്കും വിവേകിനും അരുണിനും സയൻസും ശ്യാമിന് കൊമേഴ്സും കിട്ടി. പിന്നെ ശ്യാം അത് സയൻസിലേക്ക് മാറ്റി. ഇപ്പൊ ഞങൾ എല്ലാം ഒരു ക്ലാസ്സിൽ. ടീച്ചർമാർ എല്ലാം പരിചയം ഉള്ളവർ.
ക്ലാസ്സ് തുടങ്ങി. കുഴപ്പമില്ലാതെ പോയി.
തൊട്ടുപിന്നാലെ ട്യൂഷനും ചേർന്ന്. ഒന്നും time കിട്ടിയില്ല.
ബോറൻ ക്ലാസ്സ് വെറുത്തു തുടങ്ങിയപ്പോ ഞങ്ങൾക്ക് വേറെ ഒരു കാര്യം അനുഗ്രഹം പോലെ വന്നു.
10 വരെ ഞങൾ ഉണ്ടായിരുന്ന ഹെൽത്ത് ക്ലബ്ബിൻ്റെ വോളൻ്റിയർ renewal ചെയ്തു.
ഞാൻ കാരണമാണ് വേതാളങ്ങൾ ക്ലബിൽ ജോയിൻ ചെയ്തത്. വർക് കൂടുതൽ കാരണം എന്നെ അവന്മാർ ഇനി വിളിക്കാൻ ചീത്ത ഒന്നും ബാക്കി ഇല്ല.
അതെ അവന്മാർ തന്നെ എന്നെ ഇപ്പൊ പുകഴ്ത്തുന്നു.
നല്ല പൂരപ്പാട്ട് പാടാൻ തോന്നി. പക്ഷേ ഞാൻ സ്വയം കൺട്രോൾ ചെയ്തു.
ഒരു സ്കൂളിൽ ആയതുകൊണ്ട് പുതിയ പിള്ളാരെ തിരഞ്ഞെടുക്കേണ്ടത് മുൻപ് ഉള്ളവരാണ്. 8ാം ക്ലാസ്സ് മുതൽ ഉള്ള കുട്ടികളെ തിരഞ്ഞെടുക്കും.
അതിൻ്റെ ചുമതല എനിക്കും ശ്യാമിനും പിന്നെ പ്ലസ് 2 വിലെ വോളൻ്റിയർസിനും ആയിരുന്നു.
ഞങൾ അത് സന്തോഷപൂർവം ഏറ്റെടുത്തു.
തിരഞ്ഞെടുക്കുന്ന ദിവസം,
ഞാൻ പുതിയ വോളൻ്റിയർമാരുടെ പേര് എഴുതുകയായിരുന്നു.
എഴുത്തിൽ ശ്രധിച്ചതുകൊണ്ട് ഞാൻ ആരെയും ശ്രദ്ധിച്ചില്ല.
അപ്പോ ദൈവനിയോഗം പോലെ അത് സംഭവിച്ചു .
തുടരും.................
-
യാത്ര
എഴുത്തിൽ ശ്രധിച്ചതുകൊണ്ട് ഞാൻ ആരെയും ശ്രദ്ധിച്ചില്ല.അപ്പോ ദൈവനിയോഗം പോലെ അത് സംഭവിച്ചു .തുടരും.................തുടരുന്നു..............അന്നെനിക്ക് അനുഭവപ്പെട്ട അതെ ഗന്ധം.അതെ കോലുസിൻ്റെ ശബ്ദം. പെട്ടെന്ന് എൻ്റെ എഴുത്ത് നിന്ന് ശരീരം നിശ്ചലമായി. എനിക്ക് ശരീരം അനക്കാൻ കഴിയുന്നില്ല. ഉള്ളിൽ പൂമ്പാറ്റ പറക്കുന്ന ഒരു അനുഭവം.ഞാൻ ഏതോ മായിക ലോകത്ത് ചെന്നതുപോലെ.ചുരുക്കിപ്പറഞ്ഞാൽ ചതത്തുപോലെ ഞാൻ അവിടെ ഇരുന്നു.ഒരു കിളിനാധം എൻ്റെ കാതിൽ വന്നു അലയടിച്ചു.\" ഹലോ,ചേട്ടാ\"ഞാൻ പെട്ടെന്ന് സ്വപ്നത്തിൻ നിന്ന് ഉണർന്നു.ഞാൻ തലയുയർത്തി നോക്കി. പെട്ടെന്ന് എൻ്റെ ആത്മാവ് ശരീരം വിട്ടത്പോലെ തോന്നി.ഇട