Aksharathalukal

ഒരിക്കൽ കൂടി







LOVE, LIVE, LAUGH.....!!


This is a work of fiction. Any names or characters, businesses or places, events or incidents, are fictitious. Any resemblance to actual persons, living or dead, or actual events is purely coincidental   ‼️




















നിന്റെ പ്രണയത്തിനു ഭംഗിയേറെയാണ്....!!🩷







    ഭാഗം : 01


തെരുവിലേ നീണ്ട പാത വിജനമായി പ്രത്യക്ഷപെട്ടു... ഇത് പോലെയാണ് തന്റെ ജീവിതം... ആരോ എഴുതിതീർത്ത തിരകഥയിലൂടെ നടന്നു നീങ്ങുന്നു...ലക്ഷ്യമില്ലാതെ ജീവിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ...? ഇല്ല, അല്ലേ..? എങ്കിൽ താൻ അത്തരത്തിലുള്ള ഒരു മനുഷ്യനാണ്...

ആർക്കെന്നോ, ആർക്ക് വേണ്ടിയെന്നോ അറിയാത്തൊരു ജീവിതം ജീവിച്ചു തീർക്കുന്നു...അഞ്ചു വർഷം മുൻപ് വരേ താൻ ഭാഗ്യവാൻ ആയിരുന്നു...

കർണാടകയിലെ ഗ്രാമവും നഗരവും കൂടി ചേരുന്ന അതിർത്തിയിലാണ് താൻ നിൽക്കുന്നത്... പ്രതീക്ഷ അറ്റ ജീവിതം ചോദ്യചിഹ്നമായി നിൽക്കുന്നു...

വീട് നരകമാവുമ്പോൾ സ്വർഗ്ഗം അന്വേഷിച്ചു നടക്കും... അങ്ങനെ വന്നെത്തിയ  ഒരു വ്യക്തിയാണ് ഞാൻ... നടന്നു നടന്നു സമയം പോയതറിഞ്ഞില്ല...

\"ലൂക്ക...!! \"

നാടറിയാത്ത ഈ നാട്ടിൽ ആരാണ് തന്റെ പേര് വിളിക്കുന്നത്...? ആർക്കാണ് തന്റെ പേര് അറിയുന്നത്... ആകാംഷയോടെ ചുറ്റും നോക്കി... ഒരു കറുത്ത രൂപം അടുത്തേക്ക് നടന്നു വരുന്നു... ആരാണ് അത്..? ആവോ... തെരുവ് ഇരുട്ടിൽ ആണ്ടത് കൊണ്ടാവണം ആരാണെന്ന് മനസ്സിലായില്ല...

\"ഏയ്യ്.. ലൂക്ക.. നിനക്കെന്നെ ഓർമ്മയില്ലേ..? \"

വീണ്ടും ആ ശബ്ദം എന്നെ തേടിയെത്തി..കേട്ട് പരിചയമുള്ള ശബ്ദം... ആരാണ് അതിന്റെയുടമ..? ഞാൻ തല ചെരിച്ചു നോക്കി... എന്റെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു...ഹിഷാം...!! തന്റെ ജീവിതത്തിലെ ഉറ്റ മിത്രം...ഒരുപക്ഷെ തന്റെ ജീവിതത്തിലുള്ള ഏക മിത്രം..

\"ലൂക്ക...നീയെന്താ ഇവിടെ..? \"

അവന്റെ കണ്ണുകളിലെ സന്തോഷത്തിനു ആത്മാർത്ഥയുണ്ടായിരുന്നു...ആ സന്തോഷമെന്തോ സമാധാനം തരുന്നു, തന്നിലേക്കും അവ പടരുന്നു...

\"എത്രായാടാ നിന്നെ കണ്ടിട്ട്..? എവിടെയായിരുന്നു നീ..? എങ്ങോട്ടാണ് നീ പോയി മറഞ്ഞത്...? നീണ്ട അഞ്ചു വർഷം... നീണ്ട അഞ്ചു വർഷമെടുത്തല്ലോ നമ്മൾ തമ്മിൽ കാണാൻ... എത്രയെത്ര ഫോൺ കാൾ.., നിന്നെ തിരക്കി തേഞ്ഞു പോയ ചെരുപ്പുകൾ..നീ ജീവിച്ചിരുപ്പുണ്ടെന്ന് അറിഞ്ഞാൽ മാത്രം മതിയായിരുന്നു ലൂക്ക...നിന്നെയൊർത്തു തീ തിന്ന നാളുകൾ ഇന്നുമെന്റെ ഓർമ്മയിലുണ്ട്..\"

ഹിഷാമിന്റെ ശബ്ദം നന്നേ ഇടറി പോയിരുന്നു....തന്നെ കുറിച്ചുള്ള വേവലാതി ഒരു മനുഷ്യനിൽ കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ അസാധ്യമായിരുന്നു...

                      🩷••••••••••••••••••••🩷

രാത്രിയുടെ ഇരുട്ടിൽ നിന്ന വിഭിന്നമായി പ്രകാശപൂരിതമായ ഒരു സ്ഥലത്തേക്ക് ഇരുവരും ചേക്കേറി...വ്യത്യസ്തതരങ്ങളായ പ്രകാശങ്ങൾ അവരുടെ ചുറ്റും വെളിച്ചത്തിന്റെ തിരതല്ലി...

നീണ്ട നേരത്തെ മൗനം ഹിഷാമിന്റെ പരിഭവമായിരുന്നു...ലൂക്കയെ തിരഞ്ഞു നടന്ന ഹിഷാമിനെ അവൻ വീണ്ടും ഓർത്തെടുത്തു... പോവാത്ത സ്ഥലങ്ങളില്ല.. ജോലി വരേ രാജിവെച്ചു കൊണ്ടാണ് അവനെ അന്വേഷിച്ചു ഇറങ്ങിയത്... കേരള മുതൽ ഹിമാചൽ പ്രദേശ് വരേ അന്വേഷിക്കാൻ എടുത്ത സമയം ഒരു വർഷക്കലാമാണ്... അത്രമേൽ പ്രിയപ്പെട്ടതായിരുന്നു ലൂക്ക...

സൗഹൃദത്തിന്റെ അറ്റത്തു കൊണ്ടെത്തിച്ച വ്യക്തിയാണ്...ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമയിൽ വർണ്ണങ്ങൾ കൊണ്ട് വന്നു സ്വപ്നം കാണാൻ പഠിപ്പിച്ച വ്യക്തി... പരാജയങ്ങൾ നുണഞ്ഞവൻ മാത്രമേ വിജയം അനുഭവിക്കുകയുള്ളു, ജീവിതം ദുഃഖസന്തോഷം മിസ്രിതമാണ്, വ്യക്തിത്വമില്ലാത്തവൻ വിരൂപ്പിക്ക് സമമാണെന്ന് തുടങ്ങീയ വചനങ്ങൾ പറഞ്ഞു തന്നവൻ....

നീണ്ട ബന്ധങ്ങൾ ഉണ്ടായിട്ടും ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യനാണ് ലൂക്ക...!!

\"ഹിഷാം....\"

ഹിഷാമിനെ അഭിമുഖികരിക്കാൻ ലൂക്കക്ക് എന്തോ പ്രയാസം പോലെ തോന്നി... തന്നെ തിരക്കി ഒരുപാട് അലഞ്ഞിട്ടുണ്ടാവും... ഈ ഭൂമിയിൽ താൻ ജീവിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച ഒരു വ്യക്തി ഇവൻ മാത്രമായിരിക്കും...അത്രയേറെ എല്ലാവരും തന്നെ വെറുക്കുന്നു...?

താൻ ചെയ്ത കുറ്റമെന്താണ്..? ആവോ അറിയില്ല... അറിയാത്ത കുറ്റങ്ങൾ തലയിലായപ്പോൾ എന്തുകൊണ്ടോ മനം നൊന്തു... ചെയ്യാത്ത തെറ്റുകൾ, കുറ്റാരോപണങ്ങൾ എല്ലാം മനസ്സിനെ കൊത്തിവലിച്ചു....

\"ഹിഷാം...\"

\"വേണ്ടാ ലൂക്ക...നിനക്ക് പറയാൻ ഒരായിരം കാരണങ്ങൾ ഉണ്ടാവും... നിന്നെ ന്യായികരിക്കാൻ ഒരുപാട് ന്യായങ്ങൾ... പക്ഷെ എന്റൊരു അവസ്ഥ ആലോചിച്ചോ..? എന്റെയുമ്മ നിന്നെ തിരക്കാത്ത ദിവസങ്ങളില്ല... ഓരോ നേരവും ഭക്ഷണവും ഉണ്ണുമ്പോൾ \'എന്റെ ലൂക്ക.., അവൻ കഴിച്ചിട്ടുണ്ടാവുമോ ഹിഷാമേ..? \' എന്നാണ് ചോദിക്കുക... അഞ്ചു നേരത്തെ നമസ്ക്കാരത്തിൽ പടച്ചോനോട് തെടാറുള്ളത് ഉമ്മ പെറ്റ മകന് വേണ്ടിയല്ല... നിനക്ക് വേണ്ടിയാണ് ലൂക്ക...!! \"

അവസാനത്തെ വാചകം പറയുമ്പോൾ ഹിഷാം നന്നേ കിതച്ചു പോയിരുന്നു...ഹിഷാമിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... രാത്രി നമസ്ക്കാരത്തിൽ ലൂക്കയ്ക്ക് വേണ്ടി കരയുന്ന ഒരു മാതൃഹൃദയത്തിന്റെ മുഖം മുന്നിൽ തെളിഞ്ഞു...

\"ഹിഷാം.. നിന്റെ ഉമ്മയോ..? നിന്റെയുമ്മ എന്റെ കൂടെയല്ലേ..? \" ലൂക്ക ദയനീയതോടെ ചോദിച്ചു...

\"ആണോ...? എന്റെ ഉമ്മ നിന്റെ കൂടെയാണോ ലൂക്ക...? എന്നിട്ടാണോ നീയെന്റെ ഉമ്മാനെ വിട്ട് പോന്നത്..? \"

\"ഹിഷാം... ഞാൻ.. എന്നെ ഉമ്മ വിശ്വസിക്കുകയില്ലെന്ന് തോന്നി പോയി...\"

അത് പറയുമ്പോൾ ലൂക്കയുടെ കണ്ണുകൾ താഴ്ന്നു... നിറഞ്ഞു വരുന്ന കണ്ണുനീർ കാഴ്ചയെ മറച്ചു... ഹിഷാമിന്റെ മുഖഭാവം പകപ്പ് നിറഞ്ഞു... എങ്കിലും നിമിഷനേരം കൊണ്ടത് പുച്ഛത്തിലേക്ക് വഴി മാറിയിരുന്നു...

\"ഈ ലോകം തൃകോണമാണെന്ന് നീ പറഞ്ഞാൽ അത് വിശ്വസിക്കുന്ന ന്റെ ഉമ്മ നിന്നെ തള്ളിക്കളയുമെന്നോ...? കഷ്ട്ടം..\"

ഹിഷാമിന്റെ പരിഹാസപുഞ്ചിരി ലൂക്കയിൽ നോവുണർത്തി... എല്ലാം നഷ്ട്ടപെട്ടവനു പ്രിയപെട്ടവരുടെ അവഗണന കൂടെ കണ്ടാൽ ഭൂമിയിൽ ജീവിക്കുകനാവുമോ...? കഴിയില്ല..

\"നിനക്കെന്തു വേണേലും തോന്നാം ഹിഷാം... പക്ഷെ, ഉമ്മാന്റെ അവഗണനയും വെറുപ്പും കണ്ടാൽ ലൂക്കയ്ക്ക് ഭൂമിയിലൊരു ജീവിതമുണ്ടോ..? സ്നേഹിച്ചവരാൽ ഒറ്റപ്പെടുന്ന ഒരു രാത്രി എന്നെ വല്ലാതെ വീർപ്പു മുട്ടിക്കുന്നുണ്ട് ഹിഷാം..!! \"

ഹിഷാമിന്റെ പക്കൽ ഉത്തരമില്ലായിരുന്നു... അവനൊന്നും മിണ്ടാത്തെ വിജനതയിലേക്ക് കണ്ണു നട്ടു കൊണ്ടിരുന്നു.... ലൂക്കയുടെ മനസ്സിലെ ദുഃഖത്തിന്റെ ആഴം ഹിഷാമിനല്ലാതെ മറ്റാർക്കു കാണാൻ സാധിക്കും...

\"നീയുമെന്നേ മനസിലാക്കിയില്ലല്ലേ ഹിഷാമേ..\" വേദന നിറഞ്ഞ ശബ്ദത്തോടെ ലൂക്ക ചോദിച്ചു...

\"അങ്ങനെ തോന്നിയോ..? ഇത്രയും വർഷമായി നിന്നെ തേടികൊണ്ടിരുന്ന ഹിഷാമിന് നിന്നെ മനസ്സിലാക്കാൻ സാധിച്ചില്ല ലൂക്ക...നീയിവിടെയുണ്ടെന്ന് അറിഞ്ഞ മുതൽ ഉള്ള ജോലി കളഞ്ഞു വന്ന ഹിഷാമിന്  ലൂക്കയെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.... ലൂക്കയെവിടെയാണെന്ന് അറിയാൻ വേണ്ടി ഒരിക്കലും ചവിട്ടില്ലെന്ന് ധരിച്ച വേദാന്തു തറവാടിന്റെ കവാടം തുറന്നു ചെന്ന ഹിഷാമിന് ലൂക്കയെ മനസ്സിലാവില്ല... അവസാനം അവരുടെ കുത്തുവാക്കുകളും അപാമാന വാക്കുകകളും കേട്ട് നിസ്സഹായഹൻ ആയി വന്ന ഹിഷാമിന് നിന്നെ മനസ്സിലാവില്ല... അല്ലേ..? \"

അവന്റെ ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരം നൽകാൻ ലൂക്കയ്ക്ക് ഉത്തരമില്ല...കഴിഞ്ഞ ജന്മത്തിലെ ഏത് പുണ്യമാണ് താൻ അനുഭവിക്കുന്നത്..? ലൂക്ക മനസ്സിൽ ആലോചിച്ചു....

\"ഞാൻ... ഹിഷാം...!! \"

\"ചോദ്യങ്ങൾ ചോദിച്ചു വീണ്ടും ബുദ്ധിമുട്ടിപ്പിക്കാൻ വന്നതല്ല ലൂക്ക... എന്റെ കൂടെ എന്റെ ഉമ്മാന്റെ അടുത്തേക്ക് വരുന്നുണ്ടോ എന്നറിയാൻ വേണ്ടി വന്നതാണ്.. ഇഷ്ട്ടപെട്ടില്ലെങ്കിൽ വിട്ട് കളഞ്ഞേക്ക്.. പിന്നീട് ഹിഷാമെന്ന വ്യക്തിയെ കുറിച്ച് നീ ഓർക്കരുത്..\" നിറഞ്ഞൊഴുകുന്ന കണ്ണുകൾ മറക്കാൻ ഹിഷാം തിരിഞ്ഞു നിന്നു കൊണ്ട് ഗൗരവത്തോടെ പറഞ്ഞു....

ലൂക്കയിൽ പുഞ്ചിരി തിളങ്ങി നിന്നു... ഇനിയെങ്ങനെ ഇവനെ ഉപേക്ഷിക്കും..? നെഞ്ച്പൊട്ടി കരഞ്ഞ ഉമ്മാനെ കാണാതെ നിൽക്കും..?ഉമ്മാനെ കാണാൻ തോന്നുന്നു... അത്രത്തോളം ഇഷ്ട്ടമാണ്...

\"ലൂക്ക എന്ത് തീരുമാനിച്ചു...? \"

\"അഞ്ചു മിനിറ്റ് ക്ഷമ കാണിക്കാൻ മനസ്സുണ്ടെങ്കിൽ എനിക്ക് നിന്റെ കൂടെ വരണം ഹിഷാം.... എന്റുമ്മയെ കാണണം... കെട്ടിപിടിച്ചുകൊണ്ടൊരു ഉമ്മ കൊടുക്കണം... എന്റേതെന്നു പറയണം... മാപ്പ് ചോദിക്കണം....!! \"

ലൂക്കയുടെ ആവേശം നിറഞ്ഞ വാക്കുകൾ ഹിഷാമിൽ നിറച്ച സന്തോഷം ചെറുതൊന്നുമല്ലായിരുന്നു.... ഹിഷാം ഗൗരവത്തോടെ അവനെ നോക്കി... ലൂക്ക പെട്ടെന്ന് തന്നെ അകത്തേക്ക് ഓടി കയറി...

\"ഏയ്‌.. ഹിഷാം...!! നിനക്കീ ഗൗരവമൂർന്ന പ്രതിച്ചായ ചേരുന്നില്ല....\"

കുസൃതി നിറഞ്ഞ ലൂക്കയുടെ വാക്കുകൾക്ക് മറുപടിയായി ഹിഷാമിന്റെ ചൊടികളിൽ കുസൃതി ചിരി വിരിഞ്ഞു....

\"യാ അല്ലാഹ്...!! നീയെത്ര കാരുണ്യവാൻ... എന്റെ ലൂക്കയിൽ വീണ്ടുമൊരു പുഞ്ചിരി.....!! \"

ഹിഷാമിന്റെ കൈകൾ ഉയർന്നു, ദൈവത്തിനോട് നന്ദി പറഞ്ഞു.... അതേസമയം ലൂക്കയും...!!

\"എന്റെ കർത്താവേ നീയെത്ര ദയശീലൻ... ഇതുപോലൊരു സുഹൃത്തിനെ തന്ന നീയല്ലയോ, എൻ ഉദയതമ്പുരാൻ... നന്ദി ഈശോ...!! \"

                      🩷••••••••••••••••••••••••🩷

അന്നത്തെ രാത്രിക്ക് വല്ലാത്തൊരു ശോഭ പോലെ തോന്നിയിരുന്നു ലൂക്കയ്ക്ക്... ഇന്ന് ജീവിക്കുന്ന മനുഷ്യരിൽ ഏറ്റവും സന്തോഷവാൻ ഒരുപക്ഷെ താനായിരിക്കുമെന്നവന് തോന്നി...

\"ഹിഷാമേ, സോനയില്ലേ വീട്ടിൽ....? \"

ഹിഷാമിന്റെ അനിയത്തിയാണ് സോന അബൂബക്കർ... സോനയും ഹിഷാമും തമ്മിൽ പതിനൊന്നു വയസ്സിന്റെ വ്യത്യാസമുണ്ട്...സോനയ്ക്ക് നാളെ പതിനാറ് വയസ്സ് തികയും..

\"ഉം.. ഉണ്ട്... അവളുടെ പിറന്നാളാണ് നാളെ... നിനക്ക് ഓർമ്മക്കാണുമെന്ന് അറിയാം..\"

\"മറക്കാൻ പറ്റുമോ..? പക്ഷെ, അവൾക്ക് വേണ്ടി ഒരു സമ്മാനം പോലും ഞാൻ വാങ്ങീട്ടില്ല ഹിഷാമേ..\"

അത് പറയുമ്പോൾ ലൂക്കയുടെ വാക്കുകളിൽ വേദന നിറഞ്ഞു... ഒരു പിറന്നാൾക്ക് ഗിഫ്റ്റ് കൊണ്ട് വരാത്തതിനാൽ മൂന്ന് ദിവസം പിണങ്ങി, മൂന്നാമത്തെ ദിവസം മിണ്ടിയ ഒരു കുറുമ്പിയെ ഓർമ്മയിൽ തിളങ്ങി... \'അച്ചായനെ ഇഷ്ട്ടമായിട്ടല്ല, മൂന്ന് ദിവസത്തിനകം മിണ്ടിയില്ലെങ്കിൽ പടച്ചോൻ നരകത്തിലിടുമെന്ന് ഉസ്താദ് പറഞ്ഞല്ലോ.. അതു കൊണ്ട് മിണ്ടിയതാണ്... സോനക്ക് നരകത്തിൽ പോവേണ്ട.. സ്വർഗ്ഗത്തിൽ പോയാൽ മതി.. \' എന്ന് പറഞ്ഞ ഒരു പത്തു വയസ്സുകാരി....

\"നിന്നോളം വലിയ ഉപഹാരം അവൾക്ക് കിട്ടാനില്ല ലൂക്ക...\"

ഹിഷാം ചിരിയോടെ പറഞ്ഞു.. ആ ചിരി ലൂക്കായിലേക്കും ചേക്കേറി... ദൂരമോ, ക്ഷീണമോ ലൂക്കെയേയോ ഹിഷാമിനെയോ തളർത്തിയില്ല...

\"നിനക്ക് ക്ഷീണം തോന്നുന്നുവോ ലൂക്ക..? \"

\"ഇത്രത്തോളം ക്ഷീണരഹിതനായി എന്നെ കണ്ടിട്ട് അഞ്ചു വർഷം പിന്നിട്ടിരിക്കുന്നു ഹിഷാം.... ഇന്ന് വീണ്ടും ലൂക്ക തിരിച്ചു വന്നു...ഇനിയും ജീവിക്കണമെന്നൊരു തോന്നൽ...\"

ലൂക്കയുടെ പുഞ്ചിരിക്കുന്ന മുഖത്തിന്‌ മാനത്തു പിറന്ന പൗര്ണമിയെക്കാൾ ഭംഗിയുള്ളതായിരുന്നു... സോനയും, വാപ്പിച്ചിയും, ഉമ്മയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു....


   🩷🌸•••••••••••••••••••••🌸🩷


നേരം വെളുത്തു തുടങ്ങിയിരിക്കുന്നു... അന്നൊരു ദിവസം ഇരുവർക്കും ക്ഷീണമോ ഉറക്കമോ ബാധിച്ചിരുന്നില്ല....സൂര്യകിരണങ്ങൾ വരുന്നതേയുള്ളു... കേരള - തമിഴ് നാട് അതിർത്തിയിലായിരുന്നു ഹിഷാമിന്റെ വീട്... പക്ഷെ ഇപ്പോൾ നിൽക്കുന്ന കർണാടക - കേരള ബോർഡറിലാണ്....

\"നമ്മളെന്താ ഇവിടെ..? വീട്ടിലേക്ക് പോവുന്നില്ലേ..? \"

ലൂക്കയുടെ അമ്പരപ്പ് നിറഞ്ഞ ശബ്ദം കേട്ട് ഹിഷാം പുഞ്ചിരിച്ചു... അവൻ കണ്ണാടിയിലൂടെ ലൂക്കയെ നോക്കി കണ്ണടച്ച് കാണിച്ചു...ലൂക്കയുടെ കണ്ണുകളിലെ സംശയം ഹിഷാമിൽ ആവേശം നിറച്ചു...

അഞ്ചു നിമിഷങ്ങൾക്കകം കവാടം കടന്നു കൊണ്ട് ഹിഷാമിന്റെ ഇരുചക്ര വാഹനം ഒരു ഇരുനില വീടിന്റെ മുൻപിലെത്തി... ലൂക്കയുടെ അമ്പരപ്പ് വിട്ടു മാറിയിരുന്നില്ല...

\"ഹിഷാമേ, നമ്മൾ.. ഇവിടെ..\"

\"നിന്റെ മോഹമണിഞ്ഞ വീട് ഞാൻ പണിതു ലൂക്ക... നിനക്ക് വേണ്ടി, എനിക്ക് വേണ്ടി നമുക്ക് വേണ്ടി..\"

ഹിഷാമിന്റെ ആത്മസംതൃപ്തി നിറഞ്ഞ മുഖം കാണവേ ലൂക്കയുടെ മുഖം സന്തോഷത്താൽ വിടർന്നു.. കുറ്റബോധവും വിഷമവും എല്ലാം ഒരുമിച്ചു വന്നു....

\"ദേ അളിയാ...വികാരധീരനായി കുളമാക്കല്ലേ..\"

ഹിഷാമിന്റെ സംസാരത്തിനൊടുവിൽ ലൂക്ക അവനെ ഇറുക്കെ പുണർന്നു.... നിനക്കുമേൽ ദൈവം മാത്രമേയുള്ളു ഹിഷാം....!!

\"ഇവിടേക്ക് മാറിയോ..? എന്ന്..? \"

\"മൂന്ന് വർഷമായി കാണും... നീയില്ലാതെ ആ നാട്ടിൽ നിൽക്കാൻ തോന്നിയിരുന്നില്ല.. ഈ വീടിന്റെ ആത്മാവ് നീയായതു കൊണ്ടാവാം ലൂക്ക, ഞങ്ങളാരും നിന്നെ ഓർക്കാത്ത ദിവസങ്ങളില്ലാതെയായത്..\"

ഹിഷാമിന്റെ വാക്കുകൾ ലൂക്കയെ കൊത്തിവലിക്കുന്നുണ്ടായിരുന്നു.... ഹാ!!! കർത്താവേ ഇതിനു പകരമായി ഞാനെന്ത് വജ്രമാണ് എന്റെ ഹിഷാമിന് നൽകേണ്ടത്..?

ബെല്ലടിച്ചു കാത്തു നിൽക്കുമ്പോൾ ലൂക്കയിൽ പരവേശമായിരുന്നു... ഇത്രത്തോളം പരവേഷം താൻ അഭിമുഖരീക്കേണ്ടി വന്നിരുന്നില്ല...

വാതിൽ മലർക്കേ തുറന്നപ്പോൾ ഒരു നിമിഷം തന്നെ ഹൃദയം നിലച്ചു പോവുമോ എന്ന് വരേ ഭയപ്പെട്ടു...തേജസൂർന്ന മുഖത്ത് വിശാദം തളം കെട്ടിയിരിക്കുന്നു...

\"മോനെ...!! ലൂക്ക...\"

ആ ഒരു വിളിയോടെ സുലൈഖ നിലം പതിച്ചിരുന്നു... വിറങ്ങലിച്ചു പോയ നിമിഷം... എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോയ സമയം... കൈകാലുകൾ മരവിച്ചു പോയിരിക്കുന്നു... ഗുഹയിൽ നിന്നും കേൾക്കുന്ന അപശബ്ദം പോലെ എന്തെല്ലാമോ കേൾക്കാം....!!

🩷🌸•••••••••••••••••••••••••🌸🩷

ഹിഷാമിന്റെ ഉപ്പയായ അബൂബക്കർ ഭാര്യ സുലൈഖയെ ചേർത്തു പിടിച്ചു... ഹിഷാമിന്റെ മടിയിൽ കിടക്കുന്ന ലൂക്കയെ പരിശോധിക്കുകയാണ് ഡോക്ടർ സക്കറിയ... സക്കറിയയുടെ ഉറ്റ സുഹൃത്താണ് അബൂബക്കർ, കൂടാതെ ഹിഷാമിന്റെ ഗുരു കൂടെയാണ് ഡോക്ടർ സക്കറിയ...

\"പേടിക്കേണ്ട... ബി പി ഷൂട്ട്‌ ഔട്ട്‌ ആയതാണ്... ആളുടെ ഫുഡ്‌ സൈക്കിൾ, സ്ലീപ്‌ വേക്ക് സൈക്കിൾ ഒന്നും തന്നെ ഓർഡർഡ് അല്ല... സോ ബയോളജിക്കൽ ക്ലോക്ക് തന്നെ കുറവാണ്... ഒന്നല്ലെങ്കിൽ ആൾ ഡിപ്രെഷൻ സ്റ്റേജിൽ ആയിരിക്കണം, അല്ലെങ്കിൽ മേലാറ്റോണിന്റെ അളവ് കുറയണം... എന്തിരുന്നാലും ആളെ കൂടുതൽ ടെൻഷൻ അടുപ്പിക്കരുത്.. ശ്രദ്ധിക്കണം..\"

സക്കറിയ നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ട്... ഹിഷാം എല്ലാം തന്നെ ശ്രദ്ധലുവായി കേൾക്കുന്നുണ്ട്...

\"ആളുടെ പേരെന്താണ് ഹിഷാം...? \"

\"ലൂക്ക...!! \"

\"ലൂക്ക... ഒർജിനഡ് ഫ്രം വേർഡ് ലുകാസ്... ഹ്മ്മ്... അവൻ തളർന്നിരിക്കുകയാണ് ഹിഷാം... കൂടെ ഉണ്ടാവണം..\"

\"ശെരി ഡോക്ടർ..\"

ഹിഷാം ലൂക്കയെ നോക്കിയിരുന്നു... അവൻ കണ്ണുകൾ തുറക്കാനുള്ള തത്രപ്പാടിലായിരുന്നു....

\"സുലൈഖ... നിങ്ങളിങ്ങനെ കരഞ്ഞാൽ അസുഖം കൂടും...\"

സക്കറിയ ഗൗരവത്തോടെ തന്നെ പറഞ്ഞു... സുലൈഖ അബൂബക്കറിനോട് ചേർന്നിരുന്നു കൊണ്ട് കരയാൻ തുടങ്ങി.... വിഷമം താങ്ങുന്നില്ല... സന്തോഷമാണ് തന്റെ മോനെ കണ്ടതിൽ, എങ്കിലും അവന്റെ അവസ്ഥ പരിതാപകരമാണ്...

\"ഉമ്മ...!! മാപ്പ്...\"

അവന്റെ ചുണ്ടുകൾ അവരെ നോക്കി മൊഴിഞ്ഞു... സുലൈഖ ഓടി പിടഞ്ഞു കൊണ്ട് ലൂക്കയുടെ അരികിലിരുന്നു... അവൻ കണ്ണുകൾ വലിച്ചു തുറക്കാൻ ആയാസപ്പെടുന്നുണ്ട്...

\"മോനെ... ഉമ്മാന്റെ പൊന്ന് മോനെ..\"

\"ഉമ്മ...!! മാപ്പ്... ചെയ്തതിനെല്ലാം മാപ്പ് തരുമോ ഉമ്മ..? പഴയത് പോലെ എന്നെയൊന്നു സ്നേഹിക്കുമോ ഉമ്മ..? സ്നേഹിക്കപ്പെടാൻ കൊതിക്കുന്നു ഉമ്മ... എനിക്ക് മാപ്പ് തരുമോ...? \"

ലൂക്കയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... കൂടെ കാഴ്ചക്കാരുടെ കണ്ണുകളും നിറഞ്ഞൊഴുകി... സോന വിതുമ്പി വിതുമ്പി അബൂബക്കറിന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു....


🩷🌸•••••••••••••••••••••🌸🩷


ഉറക്കം വിട്ട് എഴുന്നേൽക്കുമ്പോൾ ലൂക്ക ഒരു മുറിയിലായിരുന്നു.. അവിടെ ആരെയും കാണുന്നില്ല... അവൻ മെല്ലെ ജനാല പാളികകൾ തുറന്നു... അവിടത്തെ കാഴ്ച വിചിത്രമായിരുന്നു..... അത്രമേൽ സുന്ദരമായത് കൊണ്ടാവണം ലൂക്കയുടെ കണ്ണുകൾ അവിടെ തന്നെ നിലയുറപ്പിച്ചത്......!!


തുടരും......!!🩷

🩷🌸അഗ്നിയാമി 🌸🩷



02.ഒരിക്കൽ കൂടി

02.ഒരിക്കൽ കൂടി

0
635

ഭാഗം : 02തൊട്ടപ്പുറത്തുള്ള വീട്ടിലെ രണ്ടു സ്ത്രീകൾ ചേർന്നു കൊണ്ടൊരു കോലം വരയ്ക്കുന്നു... ഇടയ്ക്കിടെ ഇരുവർ എന്തെല്ലാമോ പറഞ്ഞു പുഞ്ചിരിക്കുന്നു... ലൂക്ക ഒന്നും കൂടെ അവിടേക്ക് എത്തി നോക്കി...ചുണ്ടിൽ ചുവന്ന ചായം പൂശി, കണ്ണിൽ നീളത്തിലുള്ള കരിഴെഴുതിയ ഒരു സുന്ദരി..\"ലൂക്ക...!! \"ഹിഷാമിന്റെ നീട്ടിയുള്ള വിളിയായിരുന്നു ലൂക്കയെ അതിൽ നിന്നും മോചിതനാക്കിയത്... ഒരു പുഷ്പം വിരിഞ്ഞത് പോലെ സുന്ദരമായിരുന്നു അവളുടെ പുഞ്ചിരി... അതോർക്കവേ ലൂക്കയുടെ ചുണ്ടിലും ഒരു പുഞ്ചിരി മൊട്ടിട്ടു...\"എന്താ മോനെ... ബോധം പോയപ്പോൾ ഉള്ള ബുദ്ധിയും പോയോ..? \" കയ്യിലുള്ള ജ്യൂസ്‌ ഒരു മേശന്മേൽ വച്ചു കൊണ്ട് ഹ