ആദ്യ പ്രണയം💝-4
അവൻ അവളുടെ അരികിലേക്ക് വന്നു. അവളുടെ കണ്ണിലേക്ക് നോക്കി. ഈ നിമിഷം ദേവുവിന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു...അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു😌.. എന്നിട്ട് ഒന്നും പറയാതെ അവൻ റൂമിലേക്ക് പോയി.
( എന്റെ ദൈവമേ, എനിക്ക് ഇതെന്താ പറ്റിയേ... നെഞ്ച് എന്തിനാ ഇത്ര വേഗത്തിൽ ഇടിക്കുന്നേ😒.... ശിങ്കാരിമേളം ഇപ്പോൾ എന്റെ നെഞ്ചിലാണോ നടക്കുന്നത്.... അല്ല , അവൻ എന്തിനാ എന്നെ നോക്കി ചിരിച്ചേ.. ഹോ എന്നാലും ആ ചിരി കാണാൻ എന്നാ രസവാ😍 അവൾ ഒന്നുകൂടി ആ ചിരി ആലോചിച്ചു🙈... ശ്ശെടാ, ഞാനെന്തുവാ ഈ ആലോചിക്കണേ... )അവൾ സ്വയം തലയ്ക്ക് ഒരു കിഴുക്കു വച്ചുകൊടുത്തു.
റിംഗ്......... റിംഗ്........ റിംഗ്........
റൂമിലിരുന്ന് ദേവുവിന്റെ ഫോൺ ബെല്ലടിച്ചു. ദേവുവാണെങ്കിൽ അത് കേട്ടിട്ട് വേഗം ഓടി വന്ന് ഫോൺ എടുത്തു.
\"ഹലോ ദേവൂ........\"
\"എന്നാടി അഞ്ജു, പറ \"( ദേവുവിന്റെ ബെസ്റ്റ് ഫ്രണ്ട്സിൽ ഒരാളാണട്ടോ )
\" എടീ നാളെ ക്ലാസ് ടെസ്റ്റ് ഉണ്ടെന്ന്,നീ വല്ലോം പഠിച്ചോ🧐\"
\" ആം ഫുൾ പഠിച്ചു. ഇനി index കൂടെ നോക്കാനുണ്ട്. അതുകൂടെ കഴിഞ്ഞാൽ തീർന്നു.. 😤\"
\"പഠിച്ചില്ലാല്ലേ 😁😌.......\"
\" അറിയാലോ പിന്നെന്തിനാടി പോത്തേ ചോദിക്കണേ... 🤦♀️\"
\"ഒരു മനസ്സുഖം.... 😌\"
\" പിന്നെ ഉണ്ടല്ലോ ഒരു സംഭവം ഉണ്ടായി ഞാൻ നാളെ വരുമ്പോ പറയാട്ടോ \"
\" ok ഡാ, എടീ വിഷ്ണു വിളിക്കണ്ട്\"
\" ഓ നടക്കട്ടെ നടക്കട്ടെ.....ലൈൻ ഉള്ളവർക്ക് എന്തും ആവാലോ 🙈\"
\" ഒന്ന് പോടീ അവിടുന്ന് ഞങ്ങൾ നല്ല ഫ്രണ്ട്സാ\"
\" ഉവ്വേ അത് ഞങ്ങൾക്ക് അറിയാം, 😌 ചെല്ല് ഫോണെടുക്ക്\"
\"Ok dear bye bye 😁😘\"
രാവിലെ......
\" ദേവൂ...... നീ ഇന്ന് പോകുന്നില്ലേ സമയം എന്തായിന്ന് വെച്ചാ...\" അമ്മ
\"ആ അമ്മേ റെഡിയാവാ ഇപ്പോ വരാം \"
ദേവു റെഡിയായി താഴേക്ക് വന്നു. അമ്മയുടെ തൊട്ടടുത്ത് കാർത്തിയും നിൽക്കുന്നുണ്ടായിരുന്നു.
\" കഴിക്കുന്നില്ലേ നീ... \"അമ്മ
\" ഇല്ല അമ്മേ സമയം വൈകി ഇനി നിന്നാ ബസ് പോകും \"
\" അയിന് എങ്ങനാ നേരത്തെ എണീക്കാൻ പറഞ്ഞാ കേൾക്കില്ലല്ലോ... ദേ കാർത്തിമോനും വരുന്നുണ്ട് നിന്റെ കൂടെ.. അവന് ഇന്ന് കോഴ്സ് തുടങ്ങും. ബസ് സ്റ്റോപ്പിലേക്ക് രണ്ടാളും ഒരുമിച്ചു പൊക്കോ.. കാർത്തിമോനും വൈകിട്ട് വരെ ക്ലാസ് ഉണ്ടെന്നാ പറഞ്ഞേ.. അപ്പോ രണ്ടാൾക്കും ഒരുമിച്ച് പോരാലോ... \"
( ഏഹ്... അപ്പോ ഇനി എന്നും ഇവനെ സഹിക്കണോ.. ദൈവമേ എനിക്കിപ്പോൾ കണ്ടകശനിയാണെന്നാ തോന്നണേ 😒)
\" എന്നാ നീ ആലോചിച്ചു നിൽക്കണേ പോണില്ലേ \"അമ്മ
\"ആ അമ്മേ പോവാ..\"അവൾ അവന്റെ മുഖത്തേക്ക് നോക്കി....
\" ആന്റി പോയിട്ട് വരാട്ടോ... \"കാർത്തി
\" ശെരി മോനേ ☺️\"
(ഓ എന്നാ ഒരു സ്നേഹം.. എന്റെ അടുത്ത് മാത്രം വായ തുറക്കില്ല.. ഒരു കാർത്തിമോൻ പോലും.... ഹും 😏)
അവർ ഒരുമിച്ച് ബസ് സ്റ്റോപ്പിലേക്ക് നടക്കാൻ തുടങ്ങി.
------------------------------------------------------------
(തുടരും )
ഇഷ്ടമായെങ്കിൽ അഭിപ്രായം പറയണേ 🦋❤️
ആദ്യ പ്രണയം💝-5
ദേവുവും കാർത്തിയും ഒരുമിച്ച് ബസ് സ്റ്റോപ്പിലേക്ക് നടക്കാൻ തുടങ്ങി. ( ഇവന് ഈ വഴിയൊക്കെ അറിയാവോ.. നടക്കണ കണ്ടാ തോന്നും എല്ലാം അറിയാന്ന്😏 ) \"ആ.... ദേവു മോളേ...... എത്ര നാളായി കണ്ടിട്ട്, എവിടെ പോവാ? ഇതാരാ കൂടെ? 🧐 ( ഈ ചോദ്യം കേട്ടാലേ അറിയാലോ... ഈ നാട്ടിലെ ഏറ്റവും വലിയ ഏഷണിക്കാരി ചേച്ചിയാ.. നാട്ടുകാരുടെ മൊത്തം വിശേഷോം അറിയണം😤 ) \"കോളേജിൽ പോവാ..... ഇതെന്റെ അമ്മായിടെ മോനാ, ഇവിടെ നിന്നാ പഠിക്കണേ....\"ദേവു \"ഓഹോ.. അപ്പോ..........\" ഏഷണി ചേച്ചി പറഞ്ഞു മുഴുവനാക്കും മുന്നേ അവൾ നടന്നു കൊണ്ട് പറഞ്ഞു... \" പോവാണേ ബസ്സ് ഇപ്പോ വരും\"