Aksharathalukal

യാത്ര

എഴുത്തിൽ ശ്രധിച്ചതുകൊണ്ട് ഞാൻ ആരെയും ശ്രദ്ധിച്ചില്ല.


അപ്പോ ദൈവനിയോഗം പോലെ അത് സംഭവിച്ചു .

തുടരും.................

തുടരുന്നു..............


അന്നെനിക്ക് അനുഭവപ്പെട്ട അതെ ഗന്ധം.അതെ കോലുസിൻ്റെ ശബ്ദം. പെട്ടെന്ന് എൻ്റെ എഴുത്ത് നിന്ന് ശരീരം നിശ്ചലമായി. എനിക്ക് ശരീരം അനക്കാൻ കഴിയുന്നില്ല. ഉള്ളിൽ പൂമ്പാറ്റ പറക്കുന്ന ഒരു അനുഭവം.

ഞാൻ ഏതോ മായിക ലോകത്ത് ചെന്നതുപോലെ.

ചുരുക്കിപ്പറഞ്ഞാൽ ചതത്തുപോലെ ഞാൻ അവിടെ ഇരുന്നു.

ഒരു കിളിനാധം എൻ്റെ കാതിൽ വന്നു അലയടിച്ചു.

\" ഹലോ,ചേട്ടാ\"

ഞാൻ പെട്ടെന്ന് സ്വപ്നത്തിൻ നിന്ന് ഉണർന്നു.

ഞാൻ തലയുയർത്തി നോക്കി. പെട്ടെന്ന് എൻ്റെ ആത്മാവ് ശരീരം വിട്ടത്പോലെ തോന്നി.

ഇടിവെട്ടേറ്റ പോലെ ഞാൻ നിന്ന്.

അവൾക്ക് അത്രയും ഭംഗി ഉണ്ടായിരുന്നു. എന്നെ കുറച്ചു സമയം നിശ്ചലം ആക്കാനുള്ള ശേഷി.

അവളുടെ കണ്ണുകൾക്ക് എന്നെ പിടിച്ചു നിർത്താൻ ഉള്ള ശേഷി ഉണ്ടായിരുന്നു.

നല്ല പുരികവും, അതിനു താഴേ eyelyler എഴുതിയ കണ്ണുകളും എന്നെ വല്ലാതെ ആകർഷിച്ചു.

സത്യത്തിൽ ഞാൻ പരിസരം മറന്ന് അവളെത്തന്നെ നോക്കി നിന്നു.

പെട്ടെന്ന് പിറകെ നിന്ന് തലക്ക് ഒരു അടികിട്ടി. 

പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു.

\" ഏതവനാട് മൈ*** അത്\"

നോക്കിയപ്പോ ശ്യാം ആണ് . എന്നെ ഒരു വല്ലാത്ത നോട്ടത്തോടെ നിൽക്കുന്നു.

ഞാൻ: എന്താടാ മൈ**
ശ്യാം : ഒന്നുമില്ല നീ ചുമ്മാ സ്വപ്നം കാണാതെ പറഞ്ഞ പണി ചെയ്യ്.

സ്വബോധം വന്നപ്പോൾ ഞാൻ പിന്നെയും എഴുത്ത് തുടർന്ന്.

അവളുടെ പേര് അറിയാൻ ഞാൻ വല്ലാണ്ട് ആഗ്രഹിച്ചു.
ക്ലബ് കൊണ്ട് ഇതുപോലെ ഒരു ഉപയോഗം ഉണ്ടായി.

ഞാൻ അവളോട് പേര് ചോദിച്ചു.

അവൾ പേര് പറഞ്ഞു.
\" അർച്ചന\" 

അർച്ചന , ആ പേര് എൻ്റെ ഉള്ളിൽ വല്ലാതെ അങ്ങ് കൊണ്ടു.

എൻ്റെ ജീവിതത്തിൽ ഒരു പെൺകുട്ടിയോടും തോന്നാത്ത ഒരു പ്രത്യേക അനുഭവം. ഇതുവരെ ഒരു പെൺകുട്ടിക്കും എന്നിൽ ഉണ്ടാക്കാൻ കഴിയാത്ത ഒരു അനുഭവം.

ഞാൻ അവളുടെ മുഖത്ത് നോക്കാതെ തന്നെ സംസാരിച്ചു.
\" 8B\"
ദൈവത്തിൻ്റെ ഓരോ കളികളെ

\"രോഗി ഇച്ചിച്ചതും പാൽ, വൈദ്യൻ കൽപിച്ചതും
പാൽ\"
ഞാൻ മനസ്സിൽ പറഞ്ഞു.

അവളവിടെ നിന്ന് പോയി. പിന്നെയും കുറച്ചു കഴിഞ്ഞു ഞാൻ എഴുന്നേറ്റു.

മനസ്സ് മുഴുവൻ അവളുടെ മുഖവുമായി.

അവിടെ നിന്ന് ക്ലാസ്സിലേക്ക് പോകാൻ തുടങ്ങിയ എന്നെ ശ്യാം പിടിച്ചു നിർത്തി.
എൻ്റെ മുന്നിൽ കയറി നിന്ന ശേഷം , അവൻ എന്നോട് ചോദിച്ചു.
ശ്യാം: ഏതാ ആ പെണ്ണ്?
എനിക്ക് കാര്യം മനസ്സിലായി എങ്കിലും അറിയാത്തപോലെ ഞാൻ മറുപടി പറഞ്ഞു.

ഞാൻ : ഏത് പെണ്ണ് ?
 ശ്യാം: ഡാ നാറി നീ ചുമ്മാ നിഷ്കളങ്കൻ ആവല്ലെ.
ഞാൻ കണ്ടു അവിടെ വച്ച് നീ കിളിപോയി ഇരിക്കുന്നത്.

ഞാൻ ഒരു ഇളിഞ്ഞ ചിരി ചിരിച്ചോണ്ട് പറഞ്ഞു ,
\"കണ്ടല്ലെ\"

ശ്യാം: കണ്ടു അതാ ചോദിച്ചത്. ഇനി പറ ആരാ അത്.


ഞാൻ എല്ലാം അവനോടു പറഞ്ഞു.
( ആവർത്തന വിരസത ഒഴിവാക്കാൻ അതിവിടെ പറയുന്നില്ല)

എല്ലാം കേട്ടിട്ട് അവൻ എൻ്റെ നേരെ തിരിഞ്ഞു.

ശ്യാം : ഇത്രയും ഉണ്ടായിട്ടു ഞങ്ങളോട് നീ ഒരു വാക്ക് പറഞ്ഞില്ലല്ലോടാ പന്നി. 
 
ഞാൻ ചിരിച്ചു.

ശ്യാം : ഇത് ഞാൻ അവന്മാരോട് പറയുന്നുണ്ട്.

 ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങളുടെ സ്ഥിരം സ്ഥലത്ത് ഒത്തുകൂടി .
ശ്യാം വന്നപാടെ അവരോട് കാര്യം പൊട്ടിച്ചു.
ആ പ്രാന്തൻമാർ എന്നെ കൊന്നില്ല എന്നെ ഉള്ളൂ.

ഞാൻ ഒന്നും പറഞ്ഞില്ല.

വിവേക്: ഡാ , നിന്നെയെനിക്ക് കൊല്ലാൻ തോന്നുന്നുണ്ട്.

Arun: നിനക്കൊരു ഇഷ്ടമുണ്ടെങ്കിൽ ഞങ്ങളോട് പറഞ്ഞാൽ എന്താ?

ഞാൻ : അളിയാ, ഇഷ്ടം എന്ന് പറയാൻ, ഞാൻ ആ കുട്ടിയെ ഒരു തവണയെ കണ്ടിട്ടുള്ളൂ.
അന്ന് മുഖം പോലും കണ്ടില്ല. പിന്നെ ഇന്നാണ് കാണുന്നത്.

വിവേക്: ഒരിക്കൽ പോലും വ്യക്തമായി കാണാതെ നിനക്ക് എങ്ങനെ അറിയാം അത് നീ എന്ന് കണ്ട അതേ കുട്ടി ആണെന്ന്.

ഞാൻ: അതെനിക്കറിയാം . അന്നവൾ എൻ്റെ അടുത്തുകൂടി പോയപ്പോൾ ഒരു മണം വന്ന കാര്യം പറഞ്ഞില്ലേ . അതെ മണം, ഇന്ന് അവളുവന്നപോൾ ഉണ്ടായി.

അരുൺ: അത് എന്തേലും പെർഫ്യൂം ആയിരിക്കും. അത് ആർക്കൊക്കെ കാണും.

അത് കേട്ടപ്പോൾ എൻ്റെ പ്രതീക്ഷ അങ്ങ് പോയി
ഈ നാ**കൾ ഒന്ന് റൊമാൻ്റിക് ആകാനും സമ്മതിക്കൂല.

Unromantic മൂരാച്ചികൾ .


പെട്ടെന്ന് ശ്യാം ഇടപെട്ടു.

ശ്യാം: ഇത് aa പെൺകുട്ടി ആണോ എന്നെനിക്കറിയില്ല .
പക്ഷേ, ആദ്യം ആയിട്ട ഇവൻ ഇങ്ങനെ കിളിപോയി പോലെ പെരുമാറുന്നത്.


അതിനു എല്ലാവരും ശരി വച്ചു.

ഞാൻ ചിരിച്ചു.

ഉടനെ വിവേക് വീണ്ടു.

വിവേക്: അവൻ്റെ ഒരു ചിരി. ഇനി നീ ചിരിച്ചാൽ aa പല്ലടിച്ച് ഞാൻ അണ്ണാക്കിൽ ഇടും .

പെട്ടെന്ന് ഞാൻ ചിരി നിർത്തി.
പറഞ്ഞ പോലെ ആ പരട്ട ചിലപ്പോ ചെയ്യും.

വെറുതെ റിസ്ക് എടുക്കാൻപാടില്ല.

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.
സെലക്ഷൻ കഴിഞ്ഞു. 
സ്കൂളിൽ എൻ്റെ ഒരു പിടി നിങ്ങൾക്കറിയാമല്ലോ.

സീനിയഴ്സ് ഉണ്ടായിരുന്നെങ്കിലും ഹെൽത്ത് ക്ലബ് സെക്രട്ടറി ആയിട്ട് എല്ലാവരും എന്നെ സെലക്ട് ചെയ്തു.

ആരും അതിനെ എതിർത്തില്ല. സീനിയേഴ്സ് സഹായിച്ചു.

ഇത് കൂടി ആയപ്പോ ഞാൻ കൂടുതൽ തിരക്കിലായി. അല്ലേൽ തന്നെ ഞാൻ സ്കൂൾ ടീം ക്യാപ്റ്റൻ ആണ്. എൻ്റെ മത്സര ഇനം വഴിയെ പറയാം.

എനിക്ക് ആകെ വട്ട് പിടിച്ചു.

ഓണം പ്രമാണിച്ച് സർക്കാർ തരാറുള്ള സമ്മാനത്തിൻ്റെ തീയതി വന്നു.
ഓണപ്പരീക്ഷ.

അതുകൂടി ആയപ്പോ പൂർത്തി ആയി.

എനിക്ക് നിന്നുതിരിയാൻ സമയം കിട്ടിയില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം സിന്ധുടീച്ചർ എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു. 
ടീച്ചർ ആണ് ഹെൽത്ത് ക്ലബ് ഇൻചാർജ്.


ഞാൻ അവിടെ ചെല്ലുമ്പോൾ NSS unit വോളൻ്റിയർ സെക്രട്ടറി അഭിരാം അണ്ണൻ അവിടെ ഉണ്ടായിരുന്നു. കൂടെ യൂണിറ്റ് നിയന്ത്രിക്കുന്ന രശ്മി ടീച്ചറും .
അഭിരാമണ്ണനെ എനിക്കറിയാം.
 ഞങ്ങളുടെ സീനിയറാണ്. പ്ലസ് 2 ബയോളജി സയൻസിൽ ആണ് . 

എന്നെ കണ്ട അണ്ണൻ ഒന്ന് ചിരിച്ചു . ഞാനും തിരിച്ചു ചിരിച്ചു.

പക്ഷേ ഞാൻ കുറച്ചു ചിന്താ ആയിരുന്നു.
ഇപ്പൊ എന്താ ഇവർ ഇവിടെ എന്ന് ആലോചിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി. ടീച്ചർ പറഞ്ഞു അവിടെ ഇരിക്കാൻ . ഞാൻ അവിടെ ഇരുന്നു.

സിന്ധു ടീച്ചർ:ജിത്തു ക്ലബിന് ഇത്തവണ ഒരു സഹവാസ ക്യാമ്പ് ഉണ്ട്.
 അത് സ്കൂളിന് പുറത്ത് വച്ചു നടത്തണം.

അപ്പോഴാണ് രശ്മി ടീച്ചർ ഇത്തവണ NSS ന് നമ്മുടെ gov. ഹോസ്പിറ്റലിൽ വച്ചു ക്യാമ്പ് നടക്കുന്ന കാര്യം പറഞ്ഞത്. 

നമുക്ക് അത് ഒരുമിച്ചു നടത്തിയാലോ.

ഞാൻ: അത് ടീച്ചർ തീരുമാനിച്ചു പറഞ്ഞാൽമതി .

 സിന്ധു ടീച്ചർ : എങ്കിൽ ഇന്ന് ഉച്ചക്ക് ഒരു മീറ്റിംഗ് സംഘടിപ്പിക്കാം.

ഹെൽത്ത് ക്ലബ് ആകെ 40 കുട്ടികൾ ,NSS എത്ര കുട്ടികൾ ഉണ്ട്.

രശ്മി ടീച്ചർ : 50 കുട്ടികൾ.

സിന്ധു ടീച്ചർ : അപ്പോ അങ്ങനെ ചെയ്യാം അഭിരാമെ നീ കൂടി ഒന്ന് ചെന്നു എല്ലാ കുട്ടികളെയും ഓഡിറ്റോറിയത്തിൽ കൊണ്ട് വാ.


ഞാനും അഭിരാമണ്ണനും അത് സമ്മതിച്ചു പുറത്തേക്ക് പോയി.
~~~~
അഭിരാം: നീ ആയിരുന്നല്ലേ ക്ലബ് സെക്രട്ടറി.

ഞാൻ : അതെ .

അഭിരാം: അപ്പോ ക്യാമ്പിന് പണി കൂടും.

ഞാൻ : അപ്പോ പെട്ടു അല്ലേ.

അഭിരാം: പിന്നെ നല്ലപോലെ .
എല്ലാ നീ ഇപ്പോഴും അടി ഉണ്ടാക്കാറുണ്ടോ.

ഞാൻ: ഏയ്,ഇല്ല . ഇപ്പൊ കുറെ നാൾ ആയി. അന്ന് ഒരു അബദ്ധം പറ്റിയതാണ്.

അഭിരാം: നിൻ്റെ ഒരു അബദ്ധം , രണ്ടു ദിവസം ആണ് ബോധം ഇല്ലാതെ കിടന്നത്.

ഞാൻ ചിരിച്ചു. അണ്ണനും കൂടെ കൂടി.

കുറച്ചു സമയം കൊണ്ട് ഞങൾ എല്ലാവരെയും വിളിച്ചുകൂട്ടി.

മീറ്റിംഗ് തുടങ്ങി. ഞങ്ങളും എല്ലാവരും അഭിപ്രായം പറഞ്ഞു.

5 ദിവസം ക്യാമ്പ് തീരുമാനിച്ചു. ഓണത്തിൻ്റെ അവധിക്ക്. 
എനിക്ക് വല്ലാതെ സന്തോഷം ആയി .
അതിൻ്റെ കാരണം എല്ലാവരും ക്യാമ്പിൽ പങ്കെടുക്കണം എന്ന് ടീച്ചർ പറഞ്ഞു.

ആ കുട്ടിയെ കാണാനും പരിചയപ്പെടാനും ഉള്ള നല്ല ഒരു അവസരം ആയി ഞാൻ ഇത് കണ്ടു.

പിന്നെ പരീക്ഷ തുടങ്ങി. അതിൻ്റെ പിറകെ ഓട്ടമായി.

പക്ഷേ ദിവസങ്ങൾ പതിയെ നീങ്ങുന്നതുപോലെ തോന്നി. 

ഞാൻ ക്യാമ്പ് തുടങ്ങാൻ കാത്തിരുന്നു.



തുടരും................








 











യാത്ര

യാത്ര

5
493

കഥ തുടരാൻ താമസം നേരിട്ടത്തിൽ ക്ഷമിക്കണം. മുൻപുള്ള അതെ support തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഞാൻ തുടരുന്നു.....ആ കുട്ടിയെ കാണാനും പരിചയപ്പെടാനും ഉള്ള നല്ല ഒരു അവസരം ആയി ഞാൻ അത് കണ്ടു.പിന്നെ പരീക്ഷ തുടങ്ങി. അതിന്റെ പിറകെ ഓട്ടമായി.പക്ഷെ ദിവസങ്ങൾ പതിയെ നീങ്ങുന്നത് പോലെ തോന്നി.ഞാൻ ക്യാമ്പ് തുടങ്ങാൻ കാത്തിരുന്നു.തുടരുന്നു.........ഒടുവിൽ പരീക്ഷ അവസാനിച്ചു. ഞാൻ കുറച്ചു രക്ഷപ്പെട്ടു. പരീക്ഷ സമയത്ത് എന്തായിരുന്നു. ട്യൂഷൻ , ക്ലബ് , ടീം മീറ്റിംഗ് എല്ലാം കൂടെ ആകെ വട്ട് പിടിച്ചു.പരീക്ഷ കഴിഞ്ഞപ്പോൾ കുറച്ചു ഒന്ന് ഫ്രീ ആയ പോലെ.ഇപ്പൊ ക്യാമ്പ് തുടങ്ങും.പക്ഷേ അതി