Aksharathalukal

02.ഒരിക്കൽ കൂടി













ഭാഗം : 02

തൊട്ടപ്പുറത്തുള്ള വീട്ടിലെ രണ്ടു സ്ത്രീകൾ ചേർന്നു കൊണ്ടൊരു കോലം വരയ്ക്കുന്നു... ഇടയ്ക്കിടെ ഇരുവർ എന്തെല്ലാമോ പറഞ്ഞു പുഞ്ചിരിക്കുന്നു... ലൂക്ക ഒന്നും കൂടെ അവിടേക്ക് എത്തി നോക്കി...ചുണ്ടിൽ ചുവന്ന ചായം പൂശി, കണ്ണിൽ നീളത്തിലുള്ള കരിഴെഴുതിയ ഒരു സുന്ദരി..


\"ലൂക്ക...!! \"


ഹിഷാമിന്റെ നീട്ടിയുള്ള വിളിയായിരുന്നു ലൂക്കയെ അതിൽ നിന്നും മോചിതനാക്കിയത്... ഒരു പുഷ്പം വിരിഞ്ഞത് പോലെ സുന്ദരമായിരുന്നു അവളുടെ പുഞ്ചിരി... അതോർക്കവേ ലൂക്കയുടെ ചുണ്ടിലും ഒരു പുഞ്ചിരി മൊട്ടിട്ടു...


\"എന്താ മോനെ... ബോധം പോയപ്പോൾ ഉള്ള ബുദ്ധിയും പോയോ..? \" കയ്യിലുള്ള ജ്യൂസ്‌ ഒരു മേശന്മേൽ വച്ചു കൊണ്ട് ഹിഷാം ചോദിച്ചു...


\"പോടാ.... അതിങ് തായോ..\"

ലൂക്കയുടെ നേർത്ത ശബ്ദം കേട്ട് ഹിഷാം കണ്ണു ചുരുക്കി...ജ്യൂസ്‌ നോക്കിയാണവന്റെ ചോദ്യമെന്ന് മനസ്സിലാകവെ ഹിഷാമൊന്ന് പുഞ്ചിരിച്ചു...


\"നിനക്കുള്ള കഞ്ഞിയുമായി ഉമ്മ വരുന്നുണ്ട്... അതെടുത്തു കുടിച്ചാൽ മതി...\" ഹിഷാം ചുണ്ട് കൊട്ടി കൊണ്ട് പറഞ്ഞു...


\"കഞ്ഞിയോ...? അയ്യേ...!! \" അനിഷ്ടത്തോടെ ലൂക്ക മുഖം ചുളുക്കി...


\"അല്ലേടാ ക്ഷീണം പറ്റി കിടക്കുന്ന നിനക്ക് ചിക്കൻ ബിരിയാണി വാങ്ങി തരാം..\"


പരിഹാസപൂർവം ഹിഷാം പറഞ്ഞത് കേട്ടതും ലൂക്കയുടെ ചുണ്ടുകൾ പിളർന്നു....ലൂക്കയ്ക്ക് അനിഷ്ടമായ ഏക ഭക്ഷണം കഞ്ഞിയാണ്.... മണ്ണ് വാരിത്തിന്നേണ്ടി വന്നാൽ പോലും കഞ്ഞി കുടിക്കുകയില്ലെന്നാണ് ലൂക്കയുടെ പക്ഷം...


\"നീ ഡോക്ടർ കളിക്കാൻ നിൽക്കല്ലേ ഹിഷാമേ... എനിക്ക് ചോറ് തന്നെ വേണം...!! \"


ലൂക്കയുടെ വാശിപിടിച്ച ശബ്ദം കേട്ടുകൊണ്ടാണ് സുലൈഖ വാതിൽ കടന്നു കൊണ്ട് വരുന്നത്...സുലൈഖ ലൂക്കയുടെ അടുത്തേക്ക് ചേർന്നിരുന്നു... അവരുടെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു തുളുമ്പി...


\"എന്തിനാണുമ്മ കരയുന്നത്....? ഞാൻ മരിച്ചു പോയെന്ന് നിനച്ചുവോ..? \"


ലൂക്ക സുലൈഖയുടെ കണ്ണുകൾ തുടച്ചു കൊണ്ട്  ചോദിച്ചു... തലയിൽ ധരിച്ചിരുന്ന ഷാൾ കൊണ്ടവർ കണ്ണുനീർ ഒപ്പി...മറുപടി പറയാൻ കഴിയാത്തതക്കം അവർ സന്തോഷവതിയായിരുന്നു...


\"എന്റെ മനസ്സിൽ ജീവിക്കുന്നിടത്തോളം കാലം എങ്ങനെയാണ് മോനെ നീ മരിക്കുന്നത്... ഉമ്മാന്റെ ഓരോ നിമിഷവും നിന്നെ കുറിച്ച് ഓർത്തായിരുന്നു..നിന്നെ ഞാൻ പെറ്റില്ലെന്ന് മാത്രമേയുള്ളു.... നീയുമെന്റെ മോൻ തന്നെയല്ലേ... അഞ്ചു വർഷത്തോളം ഒരു മകനെ നഷ്ട്ടപെട്ട ഉമ്മാക്ക് പടച്ചോൻ ശക്തി തന്നത് കൊണ്ടാവും ജീവിച്ചോണ്ടിരിക്കുന്നത്... സമതല തെറ്റാതെ ഭ്രാന്തിയായി മാറാതെ ഇരുന്നത്.... നിന്നെ കാണാത്ത ഓരോ ദിവസവും ഞാൻ പടച്ചോന്റെ മുൻപിൽ സുജൂദ് ചെയ്യുകയായിരുന്നു ലൂക്ക.... പടച്ചോനെ നീയെത്ര ശക്തിവാൻ...!! എന്റെ മോനെ എനിക്ക് തന്നുവല്ലോ...!! \"


ഉമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തൂവി... ഹൃദയത്തിൽ താങ്ങാവുന്നതിലും ഭാരം തോന്നുന്നുണ്ടായിരുന്നു ലൂക്കയ്ക്ക്...അഞ്ചു വർഷം...!! ഈ സ്നേഹം അന്യമായിട്ട് അഞ്ചു വർഷം കഴിഞ്ഞു...ഇല്ല...!! ഉമ്മയിൽ നിന്നും ആ സ്നേഹം മനഃപൂർവം തട്ടിയെറിഞ്ഞത് താനാണ്... എന്നിട്ടും ഈ മാതൃസ്നേഹത്തിൽ നിന്നു ഒരു തുള്ളി പോലും വറ്റിയിരുന്നില്ല എന്നത് അത്ഭുതം തന്നെയാണ്....


\"ഉമ്മ...!! നിങ്ങൾക്കെന്നോട് ദേഷ്യമുണ്ടോ..? \" അത് ചോദിക്കുമ്പോൾ ലൂക്കയുടെ ശബ്ദം ഇടറി പോയിരുന്നു...


\"ദേഷ്യോ...? ന്റെ കുട്ടിനോട് ഇൻക്കെന്തിനാ ദേഷ്യം..? \"


സുലൈഖ ലൂക്കയുടെ കവിളിൽ തട്ടികൊണ്ട് ചോദിച്ചു... ഹിഷാം അവരുടെ സ്നേഹം നോക്കി കാണുകയായിരുന്നു...


\"നിങ്ങളെന്നെ വീണ്ടും വീണ്ടും തോൽപ്പിക്കുന്നു... നിങ്ങളുടെ സ്നേഹമെന്നേ തോൽപ്പിക്കുന്നു... ഇതിനു ഞാൻ അർഹനല്ലെന്ന് തോന്നിപോവുകയാണ്... എനിക്കെന്ത് അവകാശമാണ് നിങ്ങളുടെ സ്നേഹം ലഭിക്കാൻ..? അതിന് എന്ത് യോഗ്യതായാണെന്റുമ്മ എനിക്കുള്ളത്..\" വിതുമ്പലോടെ ലൂക്ക ഹിഷാമിന്റെ തോളിലേക്ക് ചാഞ്ഞു...


\"എന്റെ മകൻ എന്നതിനപ്പുറം എന്ത് യോഗ്യതയാണ് നിനക്ക് വേണ്ടത് ലൂക്ക...? \" സുലൈഖ അരുമയോടെ ചോദിച്ചു...


കഞ്ഞി നിറഞ്ഞ ഒരു സ്പൂൺ ലൂക്കയുടെ വായയിലേക്ക് വച്ചു കൊടുത്തു... അന്നദ്യമായി അവൻ കഞ്ഞി അത്രമേൽ രുചിയോടെ കഴിച്ചു...


\"കണ്ണടച്ച് അങ്ങ് കുടിച്ചോ ലൂക്ക... നാളെ നിനക്ക് ചിക്കൻ ബിരിയാണി ഉണ്ടാക്കി തരാം..\" ഹിഷാം കണ്ണിറുക്കി കൊണ്ട് പറഞ്ഞതും സുലൈഖ ഹിഷാമിനു നേരെ കണ്ണുരുട്ടി...


\"വേണ്ട ഹിഷാം... ഈ കഞ്ഞിക്കു ബിരിയാണിയേക്കാൾ സ്വാദുണ്ട്...ഇത്രയും സ്വാദുള്ള കഞ്ഞി ഇതിനു മുൻപ് ഞാൻ കുടിച്ചിട്ടില്ല... എനിക്ക് മടുപ്പ് തോന്നുന്നില്ല ഹിഷാം.... \" ലൂക്ക ചിരിയോടെ പറഞ്ഞു...


\"അത്ഭുതം...!! ലൂക്കയ്ക്ക് കഞ്ഞിയോട് മടുപ്പില്ലെന്ന്... എന്റെ റബ്ബേ!! മനുഷ്യൻ ഇത്രപെട്ടെന്ന് മാറി മറയുമോ.? \" ഹിഷാം ലൂക്കയെ നോക്കി കൊണ്ട് ചോദിച്ചു... മറുപടിയായി ലൂക്ക പുഞ്ചിരിച്ചു....


\"കഞ്ഞിക്കല്ല സ്വാദ് ഹിഷാമേ... ഉമ്മാന്റെ സ്നേഹത്തിനാണ് അത്രമേൽ സ്വാദ്..\" ലൂക്കയുടെ മറുപടിയിൽ ഹിഷാം ചുണ്ട് കൊട്ടി...


\"അത് ശെരി... എങ്കിൽ ഉമ്മ ഒരു കാര്യം ചെയ്യണം.. ഇവന് നാല് നേരം സ്നേഹം വേവിച്ചു കൊടുക്കണം... അല്ലെങ്കിൽ കഞ്ഞിയിൽ ഉപ്പിന്റെ പകരം സ്നേഹം കൊടുക്കണം... അല്ല പിന്നെ...!! \"


ഹിഷാമിന്റെ മറുപടി കേട്ട് ലൂക്ക ചമ്മി പോയിരുന്നു... പെട്ടെന്നെന്തോ പറയാൻ വന്നത് കൊണ്ടാവണം ഭക്ഷണം നെറുകിൽ കയറി...സുലൈഖ ഹിഷാമിനെ നോക്കി കണ്ണുരുട്ടി...


\"ഹാ..!! അല്ലേലും അവൻ വന്നാൽ പിന്നെ മ്മളെ കണ്ണിൽ പിടിക്കൂല്ലല്ലോ... ഞാൻ പോവുന്നു..\"


ഹിഷാം കുശുമ്പോടെ പറഞ്ഞു കൊണ്ട് സുലൈഖയെ നോക്കി.. അവർ അവനെ ശ്രദ്ധിക്കാതെ ലൂക്കയുടെ ചുണ്ടിലേക്ക് വെള്ളം നിറച്ചുവച്ച ഗ്ലാസ് അടുപ്പിച്ചു കൊടുക്കകയാണ്....


\"ഹും... ഒരു ഉമ്മയും മോനും...\"


പിണക്കം നടിച്ചു കൊണ്ട് ഹിഷാം അവിടെ നിന്നും ഇറങ്ങി പോയി... ലൂക്ക കുസൃതി ചിരിയോടെ ഉമ്മയെ നോക്കി കണ്ണുരുട്ടി....


\"എന്തിനാണുമ്മ അവനെ ദേഷ്യം പഠിപ്പിക്കുന്നത്... എന്തൊരു കുശുമ്പാ അവന്...? അതുമ്മാക്കും അറിയുന്നതല്ലേ...\" ലൂക്ക സുലൈഖായുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു...


\"ചുമ്മാത ലൂക്ക... അവന്റെ കുശുമ്പ് കാണാൻ നല്ല ചേല...\"  സുലൈഖ പൊട്ടിചിരിച്ചു കൊണ്ടു പറഞ്ഞു...


വെള്ളം പൊഴിയുന്നത് പോലെയുള്ള പൊട്ടിച്ചിരി കണ്ടു ലൂക്കയുടെ ഉള്ളം സന്തോഷത്താൽ മതിമറന്നു... ഒന്നും വേണ്ടന്റെ കർത്താവേ...!! ഈ ഉമ്മയുടെ ചിരി എന്നും നിലനിർത്തണമേ....!! അവൻ മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു....


\"എന്താടാ...? \"

\"ഈ ഉമ്മാന്റെ പുഞ്ചിരിക്കുന്ന മുഖത്തിന്‌ സൂര്യനെക്കാൾ തേജസ്സുണ്ടല്ലോ എന്നോർത്ത് പോയതാണെന്ന് പറഞ്ഞാൽ ഉമ്മ സംശയിക്കുമോ...? \"


പുരികം പൊക്കി കൊണ്ടവൻ ചോദിച്ചതിന് അവരുടെ പുഞ്ചിരി പ്രത്യക്ഷമായി... ആ പുഞ്ചിരിക്കു പോലും സ്നേഹത്തിന്റെ ലാഞ്ചന ഉണ്ടെന്ന് തോന്നിയവന്...


\"അതുപിന്നെ എനിക്കറിയൂലെ ഞാൻ സുന്ദരിയാണെന്ന്... നീ പറഞ്ഞിട്ടുവേണോ...? \"


സുലൈഖ കണ്ണടച്ച് കൊണ്ട് പറഞ്ഞതും അവൻ പൊട്ടിച്ചിരിച്ചു പോയി... ചിരിയുടെ ബാക്കിപാത്രമായി അവന്റെ കണ്ണുകൾ നിറഞ്ഞു....അത്രമേൽ ഇരുവരും ചിരിച്ചു, ആ ചിരിയിൽ ആ മുറിയിലെ വസ്തുക്കൾ പോലും ഇണച്ചേർന്നിരിക്കുന്നു....!!


വർഷങ്ങൾക്ക് ശേഷം സന്തോഷത്താൽ കണ്ണുനിറഞ്ഞിരിക്കുന്നു....!!

  🩷🌸•••••••••••••••••••••••••••🌸🩷

കണ്ണുകൾ തുറക്കാൻ അസാധ്യമായൊരു ക്ഷീണം വന്നത്കൊണ്ട് ലൂക്ക കുറച്ചു നേരം മയങ്ങി.... ഹിഷാം മുറിയിലേക്ക് വന്നു നോക്കിയപ്പോൾ,ശാന്തനായി ഉറങ്ങുന്ന ലൂക്കയെ കണ്ടു പുഞ്ചിരിച്ചു കൊണ്ട് വാതിൽ അടച്ചു.... സോനയും കരഞ്ഞു തളർന്നു ഉറങ്ങിയിരുന്നു... ലൂക്കയെ അത്രമേൽ ഇഷ്ട്ടമാണ് സോനയ്ക്ക്, ഒരുപക്ഷെ ഹിഷാമിനെക്കാൾ പ്രിയം ലൂക്കെയോടാണ്....


അബൂബക്കർ അടുക്കളയിൽ ചെന്നു കൊണ്ട് കയ്യിലെ കവറെല്ലാം മേഷേന്മേൽ വച്ചു.... അത്യാവശ്യം നല്ല വിസ്താരമുള്ള അടുക്കളയാണ്... അത് രണ്ടായി ഭാഗിച്ചിരുന്നു... ഒന്ന് പാചകത്തിനും, മറ്റൊന്ന് തീന്മേഷയ്ക്കും വേണ്ടിയായിരുന്നു....


\"നല്ല തിരക്കിലാണല്ലോ സുലി..\" അടുപ്പിന്റെ ഭാഗത്തായിരിക്കുന്ന ഉണക്കമുന്തിരി വായയിലേക്കിട്ടു കൊണ്ട് അബൂബക്കർ പറഞ്ഞു...


അവർ അയാളെ കണ്ണുരുട്ടി നോക്കി.. കാര്യം മനസ്സിലായത് കൊണ്ട് തന്നെ ബാക്കിയുള്ള മുന്തിരി അതിലേക്ക് തന്നെ വച്ചു.. അതോടെ സുലൈഖായുടെ മുഖം തെളിഞ്ഞു....


\"ഹാ ഒന്ന് ചിരിക്കെന്റെ ബീവിയെ.... ഇങ്ങനെ വീർപ്പിച്ചു വച്ചേക്കുന്നത് എന്തിനാ..? \"


\"ദാ... ഇതൊന്ന് അരിഞ്ഞാണീം..\"


ആറ് സവാളയും കത്തിയും പാത്രവും അബൂബക്കറിനു നേരെ നീട്ടി കൊണ്ട് അവർ പറഞ്ഞു... അയാളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു...


\"വേണ്ടില്ലായിരുന്നു... ഹാ ആരോട് പറയാൻ... അല്ല സുലിയെ ഇപ്പോൾ തന്നെ വേണോ...? \" അബൂബക്കർ ദയനീയതോടെ ചോദിച്ചു...


\"ഭക്ഷണം നാളെ ഉച്ചക്ക് മതിയെങ്കിൽ നാളെ അരിഞ്ഞാൽ മതി...\" സുലൈഖ പുച്ഛിച്ചു കൊണ്ട് പറഞ്ഞു...


അബൂബക്കർ മനസ്സ് തുറന്നു പുഞ്ചിരിച്ചു...അഞ്ചു വർഷങ്ങൾക്ക് ശേഷം തന്റെ ഭാര്യ കുറുമ്പ് കാണിക്കുന്നു... ആവേശഭരതമായി ഭക്ഷണം പാകം ചെയ്യുന്നു.... ഇന്നത്തെ ഭക്ഷണത്തിനു സ്വാദ് കൂടുതലാണെന്ന് അറിയാൻ രുചിക്കേണ്ടതില്ല... അത്രമേൽ സ്നേഹത്തോടെ പാകം ചെയ്യുന്നത് ആർക്കാണ് ഇഷ്ടപ്പെടാതെ നിൽക്കുക...?

🩷🌸•••••••••••••••••••••••🌸🩷

ഉറക്കം വിട്ടൊഴിഞ്ഞപ്പോൾ ലൂക്ക കണ്ണുകൾ വലിച്ചു തുറന്നു...പഴയ രീതിയിൽ പണികഴിപ്പിച്ച വീടായത് കൊണ്ട് തന്നെ മച്ചിലാണ് ഫാൻ പിടിപ്പിച്ചിട്ടുള്ളത്... ഓട് ആയത് കൊണ്ട് തണുപ്പാണ്... അകം കാവിയായത് കൊണ്ട് തറയും തണുപ്പ്... ഏറ്റവും തണുപ്പ് ഹൃദയത്തിനാണ്.... സ്നേഹത്തിന്റെ തണുപ്പാൽ ഹൃദയം മരവിച്ചു പോയിരിക്കുന്നു....


ലൂക്ക ജനൽ പാളികയിലൂടെ പുറത്തേക്ക് നോക്കി... ഇല്ല..!! അവിടെയാരും തന്നെയില്ല... മനുഷ്യനില്ലാതെ ശൂന്യമായിരിക്കുന്നു..നിരാശയോടെ ലൂക്ക കോണിപടികളിറങ്ങി... വട്ടത്തിലുള്ള കോണിപടികളായിരുന്നു...


ചുവന്ന ചായം പൂശിയ ചുണ്ടുകൾ അവന്റെ ഓർമ്മയിൽ മായാതെ നിന്നു... ആരായിരിക്കുമവൾ...? എന്തിനാണ് താൻ ഇത്രയും ആലോചിച്ചു കൂട്ടുന്നത്... അവൻ അവനോട് തന്നെ ചോദിച്ചു...


\"ഓഹ് ഉമ്മാന്റെ മകൻ എണീറ്റോ...? \"


പരിഹാസത്തോടെയുള്ള ഹിഷാമിന്റെ ചോദ്യമാണ് ചിന്തകളിൽ നിന്ന വിമുക്തമാക്കിയത്...അവന്റെ മുഖത്തെ പരിഹാസം കുശുമ്പാണെന്ന് ആർക്കാണ് മനസ്സിലാക്കാൻ കഴിയാത്തത്..?


\"എന്തിനാണ് നിനക്കിത്ര കുശുമ്പ്..? \" ചിരി കടിച്ചു പിടിച്ചുകൊണ്ട് ലൂക്ക ഹിഷാമിന്റെ നേരെ ആരാഞ്ഞു...


\"സ്നേഹിക്കപ്പെടുന്നവരോട് എന്നുമെനിക്ക് കുശുമ്പ് തന്നെയാണ്... അവരെത്ര ഭാഗ്യവാന്മാരാണ് എന്നതെന്റെ അസൂയയെ വർധിപ്പിക്കുന്നു...\" ഹിഷാം ലൂക്കയെ ഉറ്റു നോക്കി കൊണ്ട് പറഞ്ഞു...


\"എങ്കിൽ എനിക്കീ ലോകത്തു ഏറ്റവും കുശുമ്പ് നിന്നോടാണ് ഹിഷാം.... സ്നേഹത്തിന്റെ ആഴതട്ട് നിന്റെ ഉമ്മാന്റെ ഹൃദയത്തിൽ ഞാൻ കണ്ടിട്ടുണ്ട്... ആ ഉമ്മാന്റെ വയറിൽ ഒൻപത് മാസം കിടക്കുവാൻ ഭാഗ്യം ലഭിച്ച നീയെത്ര ഭാഗ്യവാനാണ്...?\" ലൂക്ക പുഞ്ചിരിയോടെ പറഞ്ഞു...


പുക്കിൾകൊടി ബന്ധമില്ലാതെ ഉമ്മ മനസ്സ് കൊണ്ട് പ്രസവിച്ച മകനാണ് ലൂക്ക... അവിടെ വിശ്വാസങ്ങൾക്കോ, മതത്തിനോ, ജാതിക്കോ ഒന്നും പ്രസക്തിയില്ല... സ്നേഹമെന്ന കണ്ണി അവരെ യോജിപ്പിക്കുമ്പോൾ മറ്റെന്തിനാണ് പ്രാധാന്യം...?


\"അച്ചായാ..\"


വർഷങ്ങൾക്ക് ശേഷമുള്ള സോനയുടെ ശബ്ദം ലൂക്കയുടെ ഹൃദയതാളം തെറ്റിച്ചു.... ലൂക്ക കണ്ണുകൾ മുറുകെ അടച്ചു തുറന്നു... തന്റെ അനിയത്തി, തന്റെ മകൾ.... ആ ഒരു വികാരം ലൂക്കയിൽ അലിഞ്ഞുചേർന്നു...


കൈകൾ വിടർത്തി ലൂക്ക പുഞ്ചിരിയോടെ നിൽക്കേണ്ട താമസം മിന്നൽ വേഗത്തിൽ സോന അവന്റെ കൈക്കുള്ളിൽ ആയിരുന്നു.... സോന അവനെ മുറുക്കെ പുണർന്നു നെഞ്ചോട് ചേർത്തു വച്ചു...


\"എന്റേതാ....!! \" അവൾ ഒന്നും കൂടെ ചേർന്നു നിന്നു കൊണ്ട് പറഞ്ഞു....


അഞ്ചു വർഷം നഷ്ടമായ സ്നേഹമെല്ലാം അഞ്ചു മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയിരിക്കുന്നു....സോന അവനിൽ നിന്നു അടർന്നു മാറുവാൻ ആഗ്രഹിച്ചിരുന്നില്ല...


\"അച്ചായന്റെ കൊച്ചിന് അച്ചായൻ സമ്മാനമൊന്നും കൊണ്ടു വന്നില്ല..\" വിഷമത്തോടെ ലൂക്ക അവളോട് പറഞ്ഞു...


\"ആരാ ഈ നുണ പറഞ്ഞു തന്നത്...? അച്ചായനോളം എന്ത് സമ്മാനമാണ് ഈ പെങ്ങൾക്ക് കിട്ടാനുള്ളത്...? \" സോന കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു....


\"ശെരിക്കും നിനക്ക് സങ്കടമില്ലേ...? \" ഉറപ്പിക്കാൻ എന്നോളണം ലൂക്ക ഒരിക്കൽ കൂടി ചോദ്യമെറിഞ്ഞു...


\"ഇന്നത്തെ പിറന്നാൾ സമ്മാനത്തിന്റെ അത്ര സമ്മാനം ഒരു പിറന്നാൾക്കും ആരുമെനിക്ക് സമ്മാനിച്ചിട്ടില്ല..\" സോന ചിരിയോടെ പറഞ്ഞു...


\"എന്നാൽ പിന്നെ പുറത്തേക്ക് പോകേണ്ട അല്ലേ...? \" കുറുമ്പോടെ ഹിഷാം അവളെ നോക്കി കൊണ്ട് ചോദിച്ചു..


നിമിഷ നേരം കൊണ്ട് സോനയുടെ ചുണ്ടുകൾ കൂർത്തു...പിണക്കത്തോടെ അവളുടെ കണ്ണുകളിൽ പരിഭവം നിറഞ്ഞു...


\"എനിക്ക് പോവണം... നിങ്ങടെ രണ്ടു പേരുടെയും കൈകൾ പിടിച്ചു കൊണ്ട് കടതീരത്തിലൂടെ നടക്കണം...എന്റേതെന്നു പറഞ്ഞു ചേർത്തു നിർത്തണം...എന്റേതെന്ന അവകാശത്തിൽ ഉപ്പിലിട്ടത് വാങ്ങേണം.... എന്റേതാണല്ലോ..\" ഹിഷാമിന്റെയും ലൂക്കയുടെയും കൈകൾ പിടിച്ചു കൊണ്ടവരുടെ നടുവിൽ നിന്നവൾ പറഞ്ഞു...

🩷🌸•••••••••••••••••••••••••🌸🩷

ഭക്ഷണം കഴിച്ചു കഴിഞ്ഞതിന്റെ ശേഷം എല്ലാവരും ഹാളിൽ ഒത്തുകൂടി...അത്രയും കാലം അന്യമായ ചിരികളികൾ അവിടെ പ്രത്യേക്ഷമായി...


\"ഉമ്മ...\"


തന്റെ ചിരികളികൾക്ക് തടസ്സമായ  ശബ്ദം ലൂക്കയിൽ അനിഷ്ടമുണർത്തി... അവൻ തിരിഞ്ഞു നിന്നു കൊണ്ടങ്ങോട്ട് നോട്ടമെറിഞ്ഞു... ഹാ!! ശരവേഗത്തിൽ അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു....


\" ആഹ് മോളോ..? ഞാനിപ്പോൾ കൊണ്ട് വരാം.. \" സുലൈഖ ആ പെൺകുട്ടിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി...


\"സോന ആ പാത്രം ഇങ്ങോട്ടേക്കു എടുത്തേ..\" അടുക്കളയിൽ നിന്നും സുലൈഖായുടെ ശബ്ദം സോനയെ തേടിയെത്തി... അവൾ വേഗം അവിടെ നിന്നുമെഴുന്നേറ്റു....


\"ആരാണിത് ഹിഷാം...? \" ആകാംഷയോടെ ലൂക്ക അവളെ നോക്കി കൊണ്ട് ചോദിച്ചു....


\"ആര്...? ഇവളൊ..? \"


അവജ്ഞതോടെ ഹിഷാം ആ പെൺകുട്ടിയെ നോക്കി കൊണ്ട് ലൂക്കയോട് ചോദിച്ചു... ഹിഷാമിന്റെ മുഖത്ത് വിടരുന്ന വെറുപ്പിന്റെ അംശം എന്തിനെന്നു അറിയാതെ ലൂക്ക അവനെ തന്നെ നോക്കി നിന്നു.....


തുടരും......!!




🩷🌸അഗ്നിയാമി 🌸🩷



03. ഒരിക്കൽ കൂടി

03. ഒരിക്കൽ കൂടി

0
296

ഭാഗം : 03വീടിന്റെ നാല് ചുമരുകൾ മാത്രം കണ്ടു വ്യസനം കൊള്ളുമ്പോൾ പുറത്തേക്കുള്ള യാത്രകൾ മനസ്സിനെ കുളിർമയിലാക്കുന്നു.... സുലൈഖ പുറത്തേക്ക് കണ്ണും നട്ടിരുന്നു... കുറെയേറെ മാറ്റങ്ങൾ വന്നിരിക്കുന്നു... അതെല്ലാം കൗതുകത്തോടെ നോക്കി കാണുകയാണവർ....ലൂക്കയായിരുന്നു കാർ ഓടിച്ചു കൊണ്ടിരുന്നത്... കളിതമാശകളായി കാർ മുൻപോട്ട് പോയി...\"എങ്ങോട്ടാണ് അച്ചായ പോവുന്നെ...? \"സോനയുടെ ചോദ്യത്തിന്റെ പര്യവസാനമായി കാർ ഒന്ന് നിന്നു... സോനയെയും മുന്നിൽ നിൽക്കുന്ന വ്യക്തികളെയും മാറി മാറി നോക്കി നിശ്വസിച്ചു...\"നേരെ പോലീസ് സ്റ്റേഷനിലേക്ക്..\"മുന്നിൽ നിൽക്കുന്ന പോലീസ്സ് ജീപും പോലീസിനെയും കണ്ട