ചിന്തകൾ കാട്കയറിയപ്പോൾ അവൻ്റെ മനസ് കഴിഞ്ഞ കാലങ്ങളിലേക്ക് ഉഴറി വീണു
അന്ന് M.Tech കഴിഞ്ഞ് ഒരു project ചെയ്യാൻ വേണ്ടിയാണ് ഉഴവൂരിൽ എത്തിയത്.. അവിടെ ഒരു വീട് വാടകക്കെടുത്താണ് താമസിച്ചിരുന്നത്.വീട് അടിച്ചുവാരാനും ഭക്ഷണം പാചകം ചെയ്യാനും ഒരു സ്ത്രീ വരുമായിരുന്നു. ഇടക്ക് അവരുടെ മകളും. plustwo ന് പഠിക്കുന്ന അവളെ കണ്ടപ്പോൾ പെങ്ങൻമാരില്ലാത്ത എനിക്ക് അവളോട് ഒരു വാൽസല്യം തോന്നി
ഇടക്കിടെ അവൾ ഓടി വരും.... രോഹിയേട്ട എന്ന് വിളിച്ച്..... അവളുടെ കൊഞ്ചി കൊഞ്ചിയുള്ള വർത്തമാനം കേൾക്കാൻ നല്ല രസമായിരുന്നു.......
അനുവുമായി വിവാഹം നിശ്ചയിച്ചതറിഞ്ഞപ്പോൾ അവർക്ക് ഭയങ്കര സന്തോഷമായിരുന്നു... പിന്നെ അനു വിളിക്കുമ്പോഴൊക്കെ അവൾ അടുത്തുണ്ടെങ്കിൽ അവളോട് സംസാരിക്കും...
ഞങ്ങളുടെ 7 വർഷത്തെ പ്രണയകഥ അവളോട് പറഞ്ഞപ്പോൾ അവർക്ക് അൽഭുതമായിരുന്നു.ഇത്രയും ആന്മാർത്ഥമായി ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയുമൊ? അവൾ ആകാംഷയോടെ ചോദിച്ചു.
അത് കേട്ടപ്പോൾ എനിക്ക് ചിരിക്കാനാണ് തോന്നിയത് .
അന്നാണ് ആ നശിച്ച ദിവസം New Year പാർട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വണ്ടിക്കു മുമ്പിൽ ഒരു പെൺകുട്ടി വന്ന് ചാടിയത്.
നന്നായി മദ്യപിച്ചിരുന്നത് കൊണ്ട് യാതൊരു വിധ ബോധവും ഉണ്ടായിരുന്നില്ല.
അച്ചൻ കുടിച്ചീട്ട് വന്നു ഉപദ്രവിക്കുന്നു എന്ന് പറഞ്ഞത് അവ്യക്തമായിട്ട് കേട്ടു........
വാതിൽ തുറന്ന് അകത്തേക്ക് കയറിയതേ ഓർമ്മയുള്ളൂ
രാവിലെ ബോധം വന്ന് നോക്കുമ്പോൾ വിവസ്ത്രയായി ദേഹം മുഴുവൻ മുറിവുകളുമായി തന്നോട് ചേർന്ന്കിടക്കുന്ന രാഖിയെയാണ് കണ്ടത്.
രാത്രിയിൽ നടന്നത് അവ്യക്തമായി ഓർത്തെടുത്തു...
എത്ര വിളിച്ചീട്ടും ബോധം വരുന്നില്ല എന്ന് കണ്ടപ്പോൾ ആരും അറിയാതെ അടുത്തൊരു ആശുപത്രിയിലാക്കി മുങ്ങി.'.
പിന്നീടങ്ങോട്ട് തൻ്റെ തകർച്ചയുടെ ദിനങ്ങളായിരുന്നു
ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല... എല്ലാവരോടും ദേഷ്യം... അനുവിനെ അഭിമുഖീകരിക്കാൻ കഴിയുന്നില്ല... മദ്യപിക്കാതെ ഉറങ്ങാൻ കഴിയുന്നില്ല
അവസാനം ആ ദിവസം വന്നെത്തി അനുവുമായുള്ള വിവാഹം....
യാതൊരു വിധത്തിലും പൊരുത്തപ്പെടാൻ സാധിക്കുന്നില്ല
അനു അടുത്ത് വരുമ്പോൾ നിസഹയായ ഒരു പെൺകുട്ടിയുടെ "അരുതേ " എന്നുള്ള കരച്ചിൽ ചെവികളിൽ മുഴങ്ങി.. അവളോട് നീതി കാണിക്കാൻ കഴിയാതെ വിഷമിച്ചു...
അവസാനം പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ അവളോട് എല്ലാം തുറന്ന് പറഞ്ഞു...
അവൾ ശകാരിക്കുകയൊ വഴക്കുണ്ടാക്കുകയൊ ചെയ്തില്ല.
രാഖിയെ സ്വീകരിക്കണമെന്നും അവൾക്ക് ഒരു ജീവിതം നൽകണമെന്നും അല്ലാത്തപക്ഷം ഈ ജന്മം സ്വസ്ഥത കിട്ടില്ലെന്നും അവൾ ഉപദേശിച്ചു:...
പിന്നെ വിവാഹ മോചനത്തിൻ്റെ നാളുകൾ
ഒരു വർഷം ഒരുമിച്ച് താമസിച്ചിരുന്നത് കൊണ്ടും mutual divource Petetion ആയതുകൊണ്ടും അധികം താമസിയാതെ 'വിവാഹമോചനം അനുവദിച്ചു.. '..
കുറച്ച് നാൾ മദ്യപാനമായി കഴിഞ്ഞു
രാഖിയെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഭയം.... അരുതാത്തതെന്തെങ്കിലും സംഭവിച്ച് കാണുമൊ? അവൾ എവിടെ ആയിരിക്കും...
അവസാനം അമ്മയുടെ നിർബന്ധത്തിന് വഴങ്ങി രാഖിയെ അന്വേഷിച്ച് പുറപ്പെട്ടു.
അവിടെ ചെന്നപ്പോൾ ' കേട്ട വാർത്ത ഞെട്ടിക്കുന്നതായിരുന്നു
രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു ന്യുയറിൻ്റെ അന്ന് അവളുടെ അച്ചൻ കുടിച്ചീട്ട് അവളെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ പുറത്തേക്കോടിയ അവളെ ആരൊക്കെയൊ ചേർന്ന് ബലാൽസംഗം ചെയ്തു.അതോടെ മാനസീക നില തെറ്റിയ അവളെ വീട്ടുകാർ ഉപേക്ഷിച്ചു. ചില സന്നദ്ധ സംഘടനകൾ ചേർന്ന് അവളെ ഏതൊmental assailamത്തിൽ ആക്കിയത്രേ. പക്ഷെ എവിടെയാണെന്നാർക്കും അറിയില്ല....
കുറച്ച് നാളത്തെ അന്വേഷണത്തിനൊടുവിൽ അവളെ കണ്ടെത്തി.
എല്ലാവരിൽ നിന്നും ഒഴിഞ്ഞ് വിദൂരതയിലേക്ക് കണ്ണുനട്ടിരിക്കുന്ന അവളെ കണ്ടപ്പോൾ നെഞ്ചു വിങ്ങി....
പിന്നീട് അങ്ങോട് സ്നേഹവും പിന്തുണയും വിദഗ്ദ്ധ ചികിത്സയും നൽകി അവളെ വീണ്ടെടുത്തു.
സാധാരണ നിലയിലേക്ക് തിരിച്ചു വന്നപ്പോൾ അവൾ എന്നോട് ക്ഷമിക്കാനും എൻ്റെ നല്ല പാതിയായി ജീവിക്കാനും സമ്മതിച്ചു...
അപ്പോഴണറിയുന്നത് അവൾ ഗർഭിണി ആയിരുന്നെന്നും ഒരു കുഞ്ഞിനെ പ്രസവിച്ചു എന്നും എവിടെയാണെന്നറിയില്ലെന്നും പറഞ്ഞത്
കറേ നാളത്തെ അന്വഷണത്തിനൊടുവിൽ ഒരു അനാഥാലയത്തിലുണ്ടെന്നറിഞ്ഞു.
അവന് നിറയെ സമ്മാനങ്ങളുമായ് രാഖിയേയുംകൂട്ടി അനാഥ ലയത്തിലെത്തിയപ്പോഴാണറിയുന്നത് അവൻ ആശുപത്രിയിലാണെന്ന്.
പിടക്കുന്ന നെഞ്ചോടെ ആശുപത്രിയിലെത്തിയപ്പോൾ റ്റൂബുകൾക്കിടയിൽ തളർന്നു കിടക്കുന്ന കഞ്ഞിനെ കണ്ടപ്പോൾ നെഞ്ചു പൊട്ടിപ്പോയി
blood cancer അതിൻ്റെ അവസാന Stage ൽ ആണെന്നറിഞ്ഞതും നിയന്ത്രണം വിട്ടു കരഞ്ഞു പോയി....
കുഞ്ഞിൻ്റെ അടുത്ത് ചെന്ന് അവൻ്റെ നെറു കയിൽ. തലോടി ഉമ്മവച്ചു.
കണ്ണുനീർ നെറ്റിയിൽ. വീണപ്പോൾ കുഞ്ഞിക്കണ്ണുകൾ തുറന്ന് നോക്കി.. '.
അവൻ ആരാണെന്ന ഭാവത്തിൽ നോക്കിയപ്പോൾ
മോൻ്റെ പപ്പയാണ്......... ഇത് അമ്മയാണ്
എൻ്റെ സ്വന്തം പപ്പയും അമ്മയും ആണൊ? കുഞ്ഞ് ആകാംഷയോടെ ചോദിച്ചു
അതെ മോൻ്റെ സ്വന്തം.ഇനി എന്നും മോൻ്റെ കൂടെയുണ്ടാവും എങ്ങും പോകില്ലാട്ടൊ
അപ്പൊ അമ്മ എനിക്ക് ചോറ് വാരി തരുമൊ? പപ്പ എന്നെ നെഞ്ചിൽ കിടത്തി ഉറക്കുമൊ ? രാഹുലിൻ്റെ പപ്പ അങ്ങനെ ചെയ്യാറുണ്ടല്ലൊ?
ഇത്രയും നാൾ ആ കുഞ്ഞ് അനുഭവിച്ച അനാഥത്വം തിരിച്ചറിഞ്ഞ രോഹിത് തൻ്റെ തെറ്റിനെ ഓർത്ത്...... പിന്നീട് അതെ കുറിച്ചന്വേഷിക്കാതിരുന്ന മനുഷ്യത്വമില്ലായ്മയെ ഓർത്ത് പൊട്ടിക്കരഞ്ഞുകൊണ്ടാ കുഞ്ഞിൻ്റെ കാലിൽ വീണു പറഞ്ഞു
കുഞ്ഞേ............ മാപ്പ്...............