Aksharathalukal

എൻ്റെ കംഫർട്ട് സോൺ ഞാൻ തന്നെയാണ്...



എൻ്റെ കംഫർട്ട് സോൺ ഞാൻ തന്നെയാണ്...



നമ്മൾ അനുഭവിക്കുന്ന pain, stress, അങ്ങിനെ എന്തുമാവട്ടെ അത് തുറന്ന് പറയാൻ ഒരാളും ഇല്ലാതെ പോകുന്ന ചില മനുഷ്യരുണ്ട്....
മിക്ക മനുഷ്യർക്കും അവരുടേതായ ഓരോ കംഫർട്ട് സോൺസ് ഉണ്ടായിരിക്കും പക്ഷേ അതില്ലാത്തവരും ഉണ്ട്..  
അതിനു കാരണമാകുന്നത് ചില ബന്ധങ്ങളിലെ ഒറ്റപ്പെടുത്തലൂകളാണ്, വിശ്വാസമില്ലായ്മ, judgements കൊണ്ടും ആകാം ....


അങ്ങിനെയുള്ളവരുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ അതിനെ അതിജീവിക്കാൻ/ move on ചെയ്യുവാൻ ഒരു താങ്ങ് വേണ്ടി വരും, ആ ഒരു support എന്നു പറയുന്നത് ഒരു ആവശ്യം കൂടിയാണ് അങ്ങിനെ ലഭിക്കാത്തവർ ആയിരിക്കാം ആത്മഹത്യക്ക് കീഴടങ്ങുന്നത്...
ചിലർ തുറന്ന് പറയാൻ ഒരാളുണ്ടായിട്ടും പറയാത്തവരുമാണ്.... അവരോടായ് "ഒരു തുറന്ന് പറച്ചിലിൽ തീരാവുന്നതെയുള്ളൂ എന്തും, ഇനി ഇല്ലെങ്കിൽ തന്നെ അവ കുറച്ചെങ്കിലും ആശ്വാസമേകും".


ഇത് പോലെ ഒന്നും തുറന്ന് പറയാൻ കഴിയാതെ അല്ലെങ്കിൽ ഒറ്റപ്പെട്ടുപോയവരോടും / പറയാൻ ആയി നല്ല സുഹൃത്ത് ബന്ധമില്ലാത്തവരോടും/ judgemental ആയിട്ടുള്ള സുഹൃത്തുക്കൾ ഉള്ളവരോടും എനിക്ക് പറയാനുള്ളത്...


എൻ്റെ കംഫർട്ട് സോൺ ഞാൻ തന്നെയാണ്, ജീവിതത്തിലെ പല സാഹചര്യം കൊണ്ട് തനിയെ move on ചെയ്യാൻ ഞാൻ എന്നെ തന്നെ സ്വയം തയ്യാറാക്കുകയായിരുന്നു, ഞാൻ എന്നിൽ തന്നെ ധൈര്യം പകർന്നു... 



അങ്ങിനെ ഒറ്റപ്പെട്ടുപോയവരോട്....
സ്വയം മുന്നേറാൻ ശ്രമിക്കുക
സ്വയം മുറിവുണക്കാൻ ശ്രമിക്കുക 
Self confidence and self love ഒറ്റക്ക് മുന്നേറാൻ ഒരുപക്ഷേ നിങ്ങളെ സഹായിക്കുമായിരിക്കാം.. so 
മറ്റുള്ളവരാൽ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കാതെ സ്വയം സ്നേഹിച്ചു തുടങ്ങുക, സ്വയം വിശ്വസിച്ചു തുടങ്ങുക..


നിങ്ങൾ തളരേണ്ടതില്ല
കാലമെത്ര കഴിഞ്ഞാലും നിങ്ങൾക്ക് നിങ്ങൾ തന്നെയാണ് എന്നും കൂട്ട്...
Even when there is no one for our own, we have to move on. so stay confident always.. 



നിശാഗന്ധി
Copyright ©️



എൻ്റെ മാത്രം അഭിപ്രായത്തിൽ എഴുതിയതാണ് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. 😊