Aksharathalukal

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 5❤️

വീട്ടിൽ നിന്നിറങ്ങിയത് മുതൽ ഇവരുടെയും മനസ് പല ചിന്തകളാൽ നിറഞ്ഞു...


വിഷ്ണുവും മാളുവും പോയതും വീട് ഉറങ്ങിയതുപോലെ തോന്നി...ആർക്കുമൊരു ഉഷാർ ഇല്ലായിരുന്നു...

🔸🔹🔸🔹

നീണ്ട ആറുമണിക്കൂറുകൾക്ക് ശേഷം അവർ തിരുവനന്തപുറത്തേക്ക് എത്തി ചേർന്നു ആദ്യം പോയത് ദേവേട്ടന്റെ തിരുവനന്തപുരത്തുള്ള വീട്ടിലേക്ക് ആണ്...
യാത്ര ഷീണമുള്ളതുകൊണ്ട് അവർ പെട്ടന്നു തന്നെ ഉറങ്ങിപ്പോയി..

നിർത്താതെയുള്ള ഫോൺ റിങ്ങ് ചെയ്യുന്ന ശബ്‍ദം കേട്ടപ്പോളാണ് വിഷ്ണു ഉറക്കത്തിൽ നിന്നും എണീറ്റത്.. കോൾ വീട്ടിൽ നിന്ന് ആണെന്ന് മനസിലായതും അവൻ കോൾ അറ്റൻഡ് ചെയ്തു.. കുറച്ചുനേരം സംസാരിച്ചശേഷം കോൾ വെച്ചു..

മാളുവിന്റെ റൂമിലേക്ക് പോയപ്പോ കണ്ട് കൈ തലയോട് ചേർത്ത് വെച്ച് കിടക്കുന്നവളെ ആണ്.. കുറച്ചുനേരം അവളെ നോക്കി നിന്ന ശേഷം തന്റെ റൂമിലേക്ക് ചെന്നു...

കിടന്നതും പെട്ടന്നു തന്നെ ഉറങ്ങിപോയി... എന്നാൽ ഒരാളുടെ ഉറക്കം മാത്രം നക്ഷ്ടമായി.. തന്റെ ഹൃദയമിടിപ്പ് വർധിച്ചതുപോലെ തോന്നിയതും അവൻ പുറത്തു ചെന്നു നിന്നു...

നിലാവിനു തന്റെ പ്രിയപെട്ടവളുടെ രൂപം ഉള്ളതുപോലെ അവനു തോന്നി.. എത്രനേരം നിന്നുവെന്ന് അവനു അറിയില്ല...

പിറ്റേന്ന് രാവിലെ കണ്ണ് തുറന്നപ്പോളാണ് താൻ ബാൽക്കണിയിൽ ആണ് കിടന്നത് എന്ന് ഓർമ വന്നത്...തന്റെ ഫോണിലെ സമയം കണ്ട് അവൻ വേഗം തന്നെ  റൂമിലേക്ക് ചെന്നു..

ഇതേസമയം തന്നെയാണ് അവൾ ബാൽക്കണി ഡോർ തുറന്ന് പുറത്തേക്ക് വന്നത്.

കുറച്ചുനേരം പുറത്തെ കാഴ്ചകൾ കണ്ട് അവൾ അവിടെ നിന്നു..തന്റെ നേർക്ക് വരുന്ന ചായകപ്പ് കണ്ടതും അവൾ ഒരു ചിരിയോടെ അത് വാങ്ങി കുടിച്ചു...

"എങ്ങനെയുണ്ട്..." വിഷ്ണു ചായ കുടിക്കുന്നതിനിടയിൽ ചോദിച്ചു..

"ഗീതാമ്മ ഉണ്ടാക്കുന്ന അതേ ടേസ്റ്റ്.." ഇത് പറഞ്ഞ് വിഷ്ണുവിനെ നോക്കിയതും അവന്റെ മുഖത്ത് നിറഞ്ഞ ചിരിയാണ് കണ്ടത്...

""അല്ല.. ഇവിടെ നിൽക്കാൻ ആണോ നീ എന്നെ കൊണ്ടുവന്നത്..." ചെറുപരിഭവത്തോടെ അവൾ ചോദിച്ചു...

"അല്ലല്ലോ.. നിന്റെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാൻ ആണ് ഇങ്ങോട്ടേക്കു കൊണ്ടുവന്നത്. ഇവിടെ ആകുമ്പോ ആരും ഒന്നും പറയില്ല.. പിന്നെ അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞോളാം നീ എവിടെ ആണെന്ന കാര്യം.."

"വിഷ്ണു എല്ലാം അറിയുമ്പോ അമ്മയും അച്ഛനും നമ്മളോട് ദേഷ്യപ്പെടുമോ..."

"അറിയില്ല.. നമ്മളെ മനസിലാക്കാൻ നമ്മളുടെ അച്ഛനും അമ്മയ്ക്കും കഴിയുമെന്നാണ് എന്റെ വിശ്വാസം...ഇനി അവർക്ക് മനസിലാക്കാൻ കഴിഞ്ഞില്ലയെങ്കിൽ നമ്മൾ ഇവിടെ 
തന്നെ സെറ്റിൽ ചെയ്യും..."

"സംസാരിച്ച് നിന്നത് അറിഞ്ഞില്ല..നീ വേഗം റെഡി ആയി വാ.. ഇപ്പോ പോയാലെ സമയത്തിന് മുമ്പ് അവിടെ എത്തുള്ളൂ..." അവൻ അവളുടെ കൈയിൽ നിന്നും ചായക്ക പ്പ് വാങ്ങുന്നതിനിടയിൽ പറഞ്ഞു...

"ഹ്മ്മ്.."

"പിന്നെ എടുക്കാനുള്ളത് കൈപിടിക്കണേ മറക്കാതെ..."

"ഹ്മ്മ്.."

"കഴിഞ്ഞതിനെ പറ്റി ഒന്നും ചിന്തിക്കരുത്..നമ്മൾ ഇന്ന് മുതൽ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുക ആണ്.. അതുകൊണ്ട് നിന്റെ മൈൻഡ് ഫ്രഷ് ആയിരിക്കണം..."

"ഹ്മ്മ്..."

വിഷ്ണു പറഞ്ഞതും മാളുവിന്റെ മുഖത്ത് ചെറു പുഞ്ചിരി സ്ഥാനം പിടിച്ചു.. അതേ ചിരിയോടെ വിഷ്ണുവിനെ നോക്കിയതും കണ്ണ് ചിമ്മി  കാണിച്ചു...

വീട്ടിൽ നിന്നുമിറങ്ങിയതും ഇവർ ആദ്യം പോയത് ശ്രീ പത്മനാഭസ്വാമി  ക്ഷേത്രത്തിലേക്ക് ആണ്..

അവിടെ കുറച്ചുനേരം പ്രാർത്ഥിച്ച ശേഷം ഇവരും തങ്ങളുടെ പുതിയ ജീവിതയാത്ര ആരംഭിച്ചു...

അപ്പോളും വിഷ്ണുവും മാളുവും ഒന്ന് ചേർന്നുവെന്ന് അറിയാതെ അവൻ നിന്നു..തന്റെ ജീവിതത്തിലേക്ക് അവൾ വരുമോ എന്നറിയാതെ...

ഇതേസമയം വിക്കിയും ദേവനും
കൂടി വിഷ്ണുവും മാളുവും എവിടെ പോയി എന്ന് ചോദിച്ചതും വിശ്വ
പറഞ്ഞതുകേട്ട് അവർ എല്ലാവരും ഞെട്ടി...

തുടരും.....

NB : നായകൻ ആര് ആകണമെന്നാ നിങ്ങൾ ആഗ്രഹിക്കുന്നത്...

നന്ദൻ  ജോൺ വിഷ്ണു ദേവൻ ഇവരിൽ ആര് വേണം മാളുവിന്റെ നായകൻ 



❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 6❤️

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 6❤️

4.5
3083

ഇതേസമയം വിക്കിയും ദേവനുംകൂടി വിഷ്ണുവും മാളുവും എവിടെ പോയി എന്ന് ചോദിച്ചതും വിശ്വപറഞ്ഞതുകേട്ട് അവർ എല്ലാവരും ഞെട്ടി...തുടർന്ന് വായിക്കുക..."വിശ്വയേട്ടൻ എന്താ പറഞ്ഞത്.." ഗീത അയാളുടെ കോളറിൽ പിടിച്ചുകൊണ്ട് ചോദിച്ചു.."എന്താ വിശ്വ " അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് ഉണ്ണി ചോദിച്ചു..."അതുപിന്നെ..നമ്മൾ അറിയാതെ നമ്മളുടെ മക്കൾ ഒരു കാര്യം ചെയ്തു കുറച്ചു മാസങ്ങൾക്കു മുമ്പ്..." വിശ്വ ചെറു പതർച്ചയോടെ പറഞ്ഞു..വിശ്വ പറഞ്ഞത് എന്തെന്ന് മനസിലാവാതെ എല്ലാവരും അയാളെ നോക്കി..ദീർഘ നിശ്വാസമെടുത്ത് അയാൾ പറഞ്ഞുതുടങ്ങി..എല്ലാം പറഞ്ഞു കഴിഞ്ഞതും വിശ്വ നോക്കിയത് ഗീതുവിനെയും മാലിനിയെ