Aksharathalukal

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 9❤️

വിശ്വയുടെ ചോദിച്ചതിന് വിഷ്ണു പറഞ്ഞതുകേട്ട് എല്ലാവരും ഞെട്ടി..രണ്ടുപേർ ഒഴികെ....

തുടർന്ന് വായിക്കുക...

"നീ എന്താ പറഞ്ഞത്..." ഗീത അവന്റെ കൈയിൽ പിച്ചിക്കൊണ്ട് ചോദിച്ചു...

"ഞാൻ പറഞ്ഞില്ലേ..അമ്മേ.. എനിക്ക് ഹ്യുമാനിറ്റീസ് മതി.. അത് പഠിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്...ഇനി അച്ഛനും അമ്മയും എന്ത് പറഞ്ഞാലും എന്റെ തിരുമാനത്തിൽ നിന്നും മാറ്റമുണ്ടാവില്ല..." വിഷ്ണു പറഞ്ഞതും അവന്റെ അവസാന തീരുമാനം ആണെന്ന് മനസിലായതും ഗീത അവനോട് ഒന്നും ചോദിക്കാൻ പോയില്ല...

"വിശ്വയേട്ടന് വിഷ്ണുവിനോട് ഒന്നും ചോദിക്കാനില്ലേ..." ഗീത വിശ്വയോട് ചോദിച്ചു...

"അവന്റെ തീരുമാനം ഇത് ആണെന്ന് ഞാൻ മുൻകൂട്ടി കണ്ടിരുന്നു..."

"എങ്ങനെ..."  ഗീത തന്റെയുള്ളിലെ സംശയം മറച്ചു വെച്ചില്ല..

"ദേ നമ്മളുടെ മകൾ കാരണം...അവിടെയും ഇതുപോലെ തന്നെയാണ് ഉണ്ണിയോടും പറഞ്ഞത്..."

ഗീതു അവളെ നോക്കിയതും ഒന്ന് ചിരിച്ചു.. അതിൽ നിന്നും ഗീതക്ക് മനസിലായി...

"അപ്പോ മക്കളുടെ ആഗ്രഹം നടക്കട്ടെ അല്ലേ വിശ്വ.." മാളുവിനെ തേടി വന്ന ഉണ്ണി പറഞ്ഞു...

"നീ പറഞ്ഞത് ശരിയാ ഉണ്ണി.. വിഷ്ണു മാളുവിനെ വിട്ട് എവിടേക്ക് പോകില്ലയെന്നറിയില്ലേ...\" വിശ്വ മാളുവിനെയും വിഷ്ണുവിനെയും നോക്കികൊണ്ട് അവനോട് പറഞ്ഞു...

"ഇവരുടേയും കല്യാണം കഴിഞ്ഞാൽ മറ്റൊരു വീട്ടിലേക്ക് പോകില്ലേ.. അപ്പോ ഇവർ എന്താ ചെയ്യും..." ദേവൻ തന്റെ മനസിലെ സംശയം ചോദിച്ചതും അതുവരെ ചിരിച്ചുകൊണ്ടിരുന്ന
വിഷ്ണുവിന്റെയും മാളുവിന്റെയും മുഖം വാടി..

ഇവരും എല്ലാവരെയുമോന്ന് നോക്കികൊണ്ട് കൈകഴുകി പുറത്തേക്ക് ചെന്നു..

സ്റ്റെപ്പിൽ മാളു ഇരുന്നു.. അവളുടെ പിന്നിലെ സ്റ്റെപ്പിൽ വിഷ്ണുവും...

"മാളു, ദേവേട്ടൻ പറഞ്ഞതുപോലെ നീ എന്നിൽ നിന്നും അകലുമോ നീ വിവാഹം കഴിഞ്ഞാൽ...\"

വിഷ്ണു ചോദിച്ചതുകേട്ട് അവളൊന്ന് ദേഷ്യത്തോടെ നോക്കുക മാത്രം ചെയ്തു...

"മാളു.. ഇങ്ങനെ മിണ്ടാതെയിരിക്കുമ്പോ എനിക്ക് സങ്കടം ആവുന്നുണ്ട്.. എന്തെങ്കിലും പറയടി.. ഇങ്ങനെ വിഷമിപ്പിക്കാതെ.. "

"നിന്നെ പിരിയാൻ എനിക്ക് കഴിയില്ലെടോ..ദേവേട്ടൻ പറഞ്ഞപ്പോ ഞാനൊന്ന് ഞെട്ടി...നമ്മളുടെ സൗഹൃദത്തെ മനസിലാക്കുന്ന ആരെങ്കിലും വന്നാൽ
അവരെ നമ്മൾ സ്വീകരിക്കും.. ഇനി അഥവാ നമ്മൾക്ക് വീട്ടുകാർ കണ്ടെത്തുന്ന പാട്ണർസിനു നമ്മളെ മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ നീ എനിക്കും നിനക്ക് ഞാനും കണ്ടുപിടിക്കും നമ്മളുടെ പാട്ണർസിനെ..."

" അടിപൊളി..." ദേവന്റെ സ്വരം കേട്ടതും ഇവരും ദേഷ്യത്തോടെ നോക്കി..

അവനെ നോക്കിയശേഷം മുഖം തിരിച്ചു...
മാളുവിന്റെയും വിഷ്ണുവിന്റെയും അടുത്ത് ദേവൻ വന്നിരുന്നുവെങ്കിലും ഇവരും അവനെ 
നോക്കുക ചെയ്യാതെ മറ്റു എങ്ങോട്ടോ നോക്കിയിരുന്നു...

"മാളു... വിഷ്ണു... എന്നെയൊന്ന് നോക്കിയേ..."

തന്നെ നോക്കാതെ ഇരിക്കുന്നവരെ കണ്ടതും 
അവനു വിഷമമായി...

"മാളു..വിഷ്ണു..." ഈ പ്രാവശ്യം  ദേവന്റെ ശബ്ദത്തിൽ സങ്കടം  നിറഞ്ഞതുകൊണ്ട് ആവാം മാളുവും വിഷ്ണുവും അവനെ നോക്കിയത്...

"ഞാൻ പറഞ്ഞത് മറന്നേക്ക്..." ദേവൻ

"ദേവേട്ടന് ഒരു കാര്യമറിയോ.. എനിക്കിവൻ 
എന്റെ സൃഹുത്തിനേക്കാൾ ഉപരി എന്റെ സഹോദരൻ ആണ്...ഇവനുമായുള്ള സൗഹൃദം എനിക്ക് അവസാനിപ്പിക്കാൻ കഴിയില്ല.. എന്റെ മനസ് പൂർണമായി മനസിലാക്കിയത് ഇവനാണ്..എന്റെ ശക്തി ഇവനാണ്.. പിന്നെ ഞങ്ങളുടെ സൗഹൃദം 
അവസാനിപ്പിക്കാൻ മരണം കൊണ്ടേ കഴിയുള്ളൂ..."

"മാളു.."അവളെ വർധിച്ച ദേഷ്യത്തോടെ വിഷ്ണു വിളിച്ചു..

അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോളാണ്
താൻ എന്താ ഇപ്പോ പറഞ്ഞത് ഓർമ വന്നതും അവളൊന്ന് ദേവിനെയും വിഷ്ണുവിനെയും 
നോക്കി...

"സോറി.വിച്ചുട്ടാ..അറിയാതെ പറഞ്ഞുപോയതാ.."അവന്റെ മുഖം തന്റെ നേർക്ക് പിടിച്ചുകൊണ്ട് പറഞ്ഞു...

ആ നിമിഷം ദേവൻ മനസിലാക്കി.. വിഷ്ണുവിന്റെയും മാളുവിന്റെയും സൗഹൃദത്തിന്റെ ആഴം...

"ഇനിയും.. നിന്റെ നാവിൽ നിന്നും മരണം എന്ന വാക്ക് വന്നാൽ നീ എന്റെ കൈയിൽ നിന്നും വാങ്ങും...അതുകൊണ്ട് ഈമാതിരി
വർത്താനം പറഞ്ഞ് എന്റെ അടുത്തേക്ക് വരണ്ട..."

"സോറി... സോറി... സോറി..."

വിഷ്ണുവിന്റെയും മാളുവിന്റെയും വഴക്ക് ഇപ്പോ തീരില്ല എന്ന് മനസിലായതും ദേവൻ
അകത്തേക്ക് ചെന്നു...

വിശ്വയുടെ ചോദ്യത്തിന് മറുപടി ആയി കണ്ണ് ചിമ്മി കാണിച്ചു അവൻ 
വൻ തന്റെ റൂമിലേക്ക് പോകുന്നതിന്റെ പിന്നാലെ വിക്കിയും പോയി...

ബാൽക്കണിയിൽ നിൽക്കുന്ന ദേവിനെ കണ്ടതും വിക്കി ഒരു ചിരിയോടെ അവന്റെ അടുത്തേക്ക് ചെന്നു...

"വല്യേട്ടാ... കുഞ്ഞേട്ടന്റെയും കുഞ്ഞേച്ചിയുടെയും സൗഹൃദം കാണുമ്പോ എനിക്ക് അതിശയം ആണ് തോന്നുന്നത്..."

"നീ പറഞ്ഞത് നേരാ...അവരുടെ സൗഹൃദത്തിന്റെ ആഴം അകലെ കാണുന്നുവർക്ക് മനസിലാവില്ല..."

" എനിക്ക്  അവരുടെ സൗഹൃദം കാണുമ്പോ അസൂയ തോന്നുന്നുണ്ട്...എങ്ങനെയാ വല്യേട്ടാ അവർക്ക് ഇത്രയും മനസിലാക്കാൻ പറ്റുന്നത്... "

"നിനക്കൊരു കാര്യം അറിയുമോ..ഈ ലോകത്തു വെച്ച് ഏറ്റവും വിലപ്പെട്ട നിധി ഒരു നല്ല സൃഹുത്തിനെ കിട്ടുക എന്നാണ്.. പരസ്പരം മനസിലാക്കാനും സങ്കടങ്ങളിലും സന്തോഷങ്ങളിലും കൂടെ നിൽക്കാൻ പറ്റുന്ന 
സൃഹുത്തിനെ കിട്ടുക എന്നതാണ്.. നമ്മളുടെ
ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുക
ഏറ്റവും അടുത്ത ആത്മാർത്ഥ സൃഹുത്ത് ആയിരിക്കും...ചിലരെ പോലെ വെറുതെ സൃഹുത്തു അന്നെന്നു പറഞ്ഞ് പറ്റിക്കുന്നതല്ല... നമ്മളുടെ സൃഹുത്തിന്റെ സന്തോഷങ്ങളിലും സന്തോഷങ്ങളിലും കൂടെ നിൽക്കാൻ കഴിയണം."

"ദേവേട്ടൻ ഇത്രയും ഞങ്ങളെ മനസിലാക്കിയിട്ട് ആണോ ഞങ്ങളോട് അങ്ങനെ ചോദിച്ചത്..." ഇരുപുരികങ്ങൾ പൊക്കികൊണ്ടാണ് മാളു ചോദിച്ചത്...

"അതുപിന്നെ.. നിങ്ങളുടെ വിവാഹം കഴിയുമ്പോളും നിങ്ങൾ  ഇതുപോലെ തന്നെ സൃഹുത്തു ബദ്ധം മുന്നോട്ട് കൊണ്ടുപോകുമോ എന്നറിയാൻ വേണ്ടിയാ ചോദിച്ചത്.. അത് നിങ്ങളെ ഇത്രയും വേദനിപ്പിക്കുമെന്ന് ഞാൻ കരുതിയില്ല..." ദേവൻ പകുതി കളിയായിട്ടും കാര്യമായിട്ടും പറഞ്ഞു...

"ഓഹോ.. എന്ന കേട്ടോ.. ഞങ്ങളെ മനസിലാക്കാൻ കഴിയുന്നയാൾ വരുമ്പോളേ ഞങ്ങൾ വിവാഹജീവിതത്തെ പറ്റി ചിന്തിക്കുള്ളൂ. " വിഷ്ണു ഒട്ടും പതറാതെ പറഞ്ഞു..

"ഇനിയൊരു പക്ഷേ നിങ്ങളുടെ ജീവിതത്തിലേക്ക് നിങ്ങൾ പോലും പ്രതീക്ഷിക്കാതെ ഒരാൾ വന്നാൽ, അവനു മാളുവിന്‌ ഇഷ്ടമായാൽ,അവൻ നിങ്ങളുടെ സൃഹുത്തുബദ്ധം  പ്രണയം ആണെന്ന് തെറ്റിധരിച്ച് ഇവളെ തള്ളി പറഞ്ഞാലോ.."

ദേവൻ ചെറു പരിഭ്രമത്തോടെ ചോദിച്ചു അതിനു മറുപടിയായി വിഷ്ണു എന്തെങ്കിലും പറയുന്നതിന് മുന്നേ മാളു അവനു മറുപടി കൊടുത്തു..

പക്ഷേ അപ്പോളും അവർ അറിഞ്ഞില്ല ഇപ്പോ പറഞ്ഞത് ഒക്കെയും സത്യമാകുമെന്ന്.......

തുടരും



❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 10❤️

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 10❤️

4.6
2892

ദേവൻ ചെറു പരിഭ്രമത്തോടെ ചോദിച്ചു അതിനു മറുപടിയായി വിഷ്ണു എന്തെങ്കിലും പറയുന്നതിന് മുന്നേ മാളു അവനു മറുപടി കൊടുത്തു..പക്ഷേ അപ്പോളും അവർ അറിഞ്ഞില്ല ഇപ്പോ പറഞ്ഞത് ഒക്കെയും സത്യമാകുമെന്ന്.......തുടർന്ന് വായിക്കുക...."മാളു നീ എന്താ പറഞ്ഞത് ""ഞാൻ പറഞ്ഞത് മനസിലായില്ലേ...ഞങ്ങളുടെ സൗഹൃദത്തെ അതുപോലെ തന്നെ മനസിലാക്കുന്ന ആരെങ്കിലും വരും.. പിന്നെ ഞങ്ങളുടെ ബദ്ധത്തെ പ്രണയബദ്ധം അന്നെന്നു തെറ്റിദ്ധരിച്ചാൽ അവൻ എന്നെ അപമാനിക്കുന്നത് തുല്യമാണ്.. ഇനി അഥവാ എന്റെ ജീവിതത്തിലേക്ക് അവൻ വീണ്ടും വന്നാലും ഞാൻ സ്വീകരിക്കില്ല..കാരണം എനിക്ക് അവനെക്കാളും വലുത് എന്റെ വിച്ചു തന്നെയാ...