Aksharathalukal

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 14❤️

അപ്പോളാണ് അവരുടെ വീടിന്റെ മുന്നിൽ ഒരു കാർ നിർത്തിയതിന്റെ ശബ്ദം കേട്ടതും വിക്കി വീടിന്റെ പുറത്തേക്ക് ഇറങ്ങിയതും വന്നവരെ കണ്ട് അവൻ ഞെട്ടി....

തുടർന്ന് വായിക്കുക....

അവരെ കണ്ടതും വിക്കിയുടെ ചുണ്ടുകൾ മൊഴിഞ്ഞു  സാറ മാത്യു എന്ന്...ശിഖയുടെ അപ്പച്ചനും അമ്മച്ചിയും.....

"ചേച്ചി " എന്ന് വിളിച്ച് തിരിഞ്ഞപ്പോ കണ്ടു അവരെ തന്നെ നോക്കി നിൽക്കുന്ന ശിഖയെയും ദേവനെയും...

"എവിടെയാടാ നിന്റെ അച്ഛൻ.." ദേവനോട് അയാൾ ചോദിച്ചതും ദേവൻ അകത്തേക്ക്
ചൂണ്ടി കാണിച്ചു..

തന്റെ മകളെ ഒന്ന് നോക്കികൊണ്ട് അകത്തേക്ക് കേറി ചെന്നപ്പോ കണ്ടു നിർബന്ധിച്ച് ഭക്ഷണം കൊടുക്കുന്ന വേണുവിനെയും ഭാര്യയെയും....

"നിങ്ങൾ എന്താ കാണിക്കുന്നത്.." ദേഷ്യത്തോടുള്ള മാത്യുവിന്റെ ശബ്‍ദം കേട്ടതും അവിടെയുണ്ടായിരുന്നുവർ ഞെട്ടി...

"അവർക്ക് വേണ്ടെങ്കിൽ നിങ്ങൾ കൊടുക്കുന്നത് എന്തിനാ..." സാറ ദേഷ്യത്തോടെ ചോദിച്ചു

"നിന്നെ ഞാൻ വിളിച്ചു വരുത്തിയത് എന്തിന് ആണെന്ന് അറിയാലോ.." വേണു ചോദിച്ചതും ചിരിയോടെ തലയാട്ടി..

"വിശ്വ..ഉണ്ണി.. ഇതെന്റെ ആത്മാർത്ഥ സൃഹൃത്ത് മാത്യു തെക്കൻ.. ഇവിടേക്ക് വന്നത് ഞാൻ വിളിച്ച് പറഞ്ഞിട്ടാണ്..." വേണു അവനെ നോക്കി പറഞ്ഞു

"നീ.. എന്നെ പരിചയപെടുത്തണ്ട കാര്യമില്ല... ഞാൻ വന്നത് മാളുവിന്റെ കാര്യം പറയാൻ വേണ്ടിയാണ്..."

തന്റെ ഭാര്യയെ നോക്കികൊണ്ട് അയാൾ പറഞ്ഞു...

"എന്ത് കാര്യം..."ഉണ്ണി തലയുർത്താതെ തന്നെ ചോദിച്ചു...

"അതോ.. വിഷ്ണുവിന്റെയും ശിഖയുടെയും വിവാഹത്തിന്റെ ഒപ്പം എന്റെ മകൻ ജോണും മാളവിക ആയിട്ടുള്ള വിവാഹം നടത്തണം..." ഉണ്ണിയുടെയും മാലിനിയുടെയും മുഖത്ത് നോക്കി അയാൾ പറഞ്ഞു...

അയാൾ പറഞ്ഞതൊന്നും ഉണ്ണിക്കും മാലിനിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല..അവർ പോലും മനസിൽ വിചാരിക്കാത്ത കാര്യമാണ് അയാൾ പറഞ്ഞത്...

"മാത്യു.. ഞങ്ങൾക്കൊരു തീരുമാനം എടുക്കാൻ കഴിയില്ല ഈയൊരു അവസ്ഥയിൽ.. ഇനി അഥവാ ഞങ്ങൾ തീരുമാനിച്ചാലും ഞങ്ങൾക്ക് വലുത് മാളുവിന്റെ സന്തോഷമാണ്...." ഉണ്ണി യാതൊരു മാറ്റവും ഇല്ലാതെ പറഞ്ഞു...

"നിങ്ങളുടെ മനസികാവസ്ഥ ഞങ്ങൾക്ക് മനസിലാവും.. പക്ഷേ ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കാരണം ഞങ്ങളുടെ മകൻ നിങ്ങളുടെ മകൾ മാളവികയെ പ്രണയിക്കുന്നുണ്ടെന്ന് അറിഞതുകൊണ്ടാണ്...അല്ലാതെ അവളോടുള്ള സഹതാപം ഉള്ളതുകൊണ്ടല്ല...
അവളെ അവനും ശിഖയും പറഞ്ഞ് ഞങ്ങൾക്കറിയാം.. പിന്നെ നിങ്ങൾ ആലോചിട്ട് തീരുമാനം എടുത്താൽ മതീ.. പിന്നെ നന്ദന്റെ കാര്യം എന്റെ മകൻ നോക്കിക്കൊള്ളും..." സാറ പറഞ്ഞതും എല്ലാവരും ഞെട്ടികൊണ്ട് അവരെ നോക്കി.. പക്ഷെ വേണുവിനും ഭാര്യക്കും ഒരു മാറ്റവും ഉണ്ടായിരുന്നില്ല... കാരണം അവർ പ്രതീക്ഷിച്ചിരുന്നുവെന്ന് പോലെ ആയിരുന്നു
അവരുടെ നിൽപ്പ്...

"ഞങ്ങൾ ഇപ്പോ പോകുന്നു..അനുയോജ്യമായ ഒരു തീരുമാനം എടുക്കുമെന്ന് വിശ്വസിച്ചുകൊണ്ട്..." മാത്യുയും സാറയും പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി.. അവരുടെ കൂടെ ശിഖയും..

അവർ പോയി കഴിഞ്ഞതും വേണുവും ഭാര്യയും ഉണ്ണിയുടെയും വിശ്വയുടെയും കുടുംബം മാത്രമായി...

"ഉണ്ണി... ഞാൻ പറഞ്ഞിട്ടാ അവൻ  ഇവിടേക്ക് വന്നത്...എന്റെ മകനിൽ നിന്നും അവളെ രക്ഷിക്കാൻ മാത്യുവിന്റെ മകനെ കൊണ്ട് മാളുവിനെ വിവാഹം ചെയ്യിപ്പിക്കാം എന്ന് കരുതിയത്.. ഇതിലെന്റെ സ്വാർത്ഥത കൂടിയുണ്ട്..ഞാൻ നിങ്ങളോട് ആരോടുമൊന്നും പറയാതെ എടുത്ത തീരുമാനം ആയിരുന്നു..ഇവിടേക്ക് വരുമ്പോ ഞാൻ വിളിച്ചതുകൊണ്ട് വന്നതാണ് മാത്യു അച്ചായനും ഭാര്യയെയും..." വേണു ആരെയും നോക്കണ്ട പറഞ്ഞു....

"ഒരു അച്ഛന്റെ ഒരു മകളോടുള്ള ആകുലതയോടെ തീരുമാനിച്ചത് ആണെന്ന് എനിക്ക് മനസിലാക്കാൻ കഴിയും...പിന്നെ ജോണിന് എന്റെ മകളെ ഇഷ്ടമാണെങ്കിൽ നമ്മൾ ഈ വിവാഹം നടത്തും...അത് എത്രനാൾ എടുത്തിട്ട് ആയാലും...." ഉണ്ണി തന്റെ ഭാര്യയെയും എല്ലാവരെയും നോക്കി പറഞ്ഞു...

"വിഷ്ണുവും മാളുവും ഒരേ വീട്ടിലെ മക്കൾ ആയി മാറുന്നത് തന്നെയാ നല്ലത്....ഇനി നമ്മൾ അവൾക്ക് മറ്റൊരു വിവാഹം തീരുമാനിച്ചാലും അവളോ അവനോ സമ്മതിക്കില്ല..അതോണ്ട് നമ്മളുടെ മക്കളുടെ ജീവിതം എങ്ങനെ ആണെന്ന് അവർ തന്നെ തീരുമാനിക്കട്ടെ.." വിശ്വ പറഞ്ഞതും എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു...

ഇതേസമയം മാത്യുവിന്റെ വീട്ടിൽ....

" ഇച്ചായാ.. അവർ സമ്മതിച്ചാലും അവൾ സമ്മതിക്കുമോ. നമ്മളുടെ മകൻ ആയിട്ടുള്ള വിവാഹത്തിന്..."

"അവൾ സമ്മതിക്കും സമയം എടുത്തിട്ട് ആയാലും.."

"ചാച്ചൻ പറഞ്ഞതിൽ കാര്യമുണ്ട് അമ്മച്ചി... വിഷ്ണു എനിക്ക് മെസ്സേജ് അയച്ചിരുന്നു..അവൻ പറഞ്ഞത് അവൾ സമ്മതിക്കുമെന്നാണ്.." അവിടേക്ക് വന്ന ശിഖ പറഞ്ഞു....

അവൾ പറഞ്ഞത് എന്തെന്ന് മനസിലാവാത്തതുകൊണ്ട് അവർ അവളെ തന്നെ നോക്കിയിരുന്നു...

തുടരും........



❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 15❤️

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 15❤️

4.5
2702

അവൾ പറഞ്ഞത് എന്തെന്ന് മനസിലാവാത്തതുകൊണ്ട് അവർ അവളെ തന്നെ നോക്കിയിരുന്നു...തുടർന്ന് വായിക്കുക....."നീ പറഞ്ഞത് എന്താ.. ഞങ്ങൾക്കൊന്നും മനസിലായില്ല..." സാറ"എന്താ മോളെ നീ പറഞ്ഞതുകൊണ്ട് ഉദ്ദേശിച്ചത്..." മാത്യു"എന്റെ അച്ഛാ.. വിഷ്ണു കണ്ടെത്തുന്ന ചെക്കനെ മാത്രമേ അവൾ കെട്ടുള്ളൂ...തിരിച്ചും അങ്ങനെ..." ശിഖ"മോളെ. അതിനു മാളു ജോണിനെ കണ്ടിട്ടില്ലല്ലോ..അതുപോലെ വിഷ്ണുവും പിന്നെ എങ്ങനെ.." മാത്യു തന്റെയുള്ളിലെ സംശയം ചോദിച്ചു..."അപ്പച്ചൻ.. എന്താ പറയുന്നത്.. വിഷ്ണുവും ജോണും കണ്ടിട്ടുണ്ട് ഇന്നലെ.." ശിഖ പറഞ്ഞതും അച്ചായനും സാറയമ്മച്ചിയും ഒന്ന് നോക്കിയവളെ.."നീ എന്താ പറയുന്നത്..." സാറ"നീ എന്